Tuesday, October 21, 2008

പാര്‍ടിയിലേക്കു വരുന്നവരെ വിശ്വാസത്തിന്റെ പേരില്‍ തടയാനാവില്ല: പിണറായി

കമ്യൂണിസ്റ്റുകാര്‍ മതത്തിനും വിശ്വാസത്തിനും എതിരാണെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് പാത്രിയര്‍ക്കീസ് ബാവായുടെ പ്രതികരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഞങ്ങളുടെ മതവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ്പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നാണ് ക്രൈസ്തവരില്‍ ഒരുവിഭാഗത്തിന്റെ ലോകനേതാവായ പാത്രിയര്‍ക്കീസ്ബാവാ പരസ്യമായി പറഞ്ഞത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ കമ്യൂണിസ്റ്റ്പാര്‍ടിയെ എതിര്‍ക്കുന്നവര്‍ക്കുള്ള ആത്മീയാചാര്യന്റെ മറുപടിയാണിത്. പുന്നോലിലെ സി എച്ച് കണാരന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം ചേര്‍ന്ന അനുസ്മരണയോഗത്തിലും തലശേരിയില്‍ സി എച്ച് അനുസ്മരണ പൊതുയോഗത്തിലും സംസാരിക്കുകയായിരുന്നു പിണറായി. വിവിധമതത്തിലും വിശ്വാസത്തിലും പെട്ടവര്‍ ഒരു ശങ്കയുമില്ലാതെയാണ് ഇപ്പോള്‍ പാര്‍ടിക്ക് പിന്നില്‍ അണിനിരക്കുന്നത്. പാര്‍ടിക്ക് പിന്നിലുള്ള ബഹുജനങ്ങളില്‍ വലിയതോതില്‍ മതവിശ്വാസികളാണ്. ഒരു മതവിശ്വാസവും പാര്‍ടിയുമായി അടുക്കുന്നതിന് തടസമല്ല. വിശ്വാസത്തിന്റെയും മതത്തിന്റെയും പേര് പറഞ്ഞ് ഒരു ശക്തിക്കും ഈ ഒഴുക്ക് തടയാനാവില്ല. ആര്‍എസ്എസിനെ പോലെ എന്‍ഡിഎഫും അപകടകാരികളാണെന്ന് പിണറായി പറഞ്ഞു. വര്‍ഗീയസംഘര്‍ഷം സൃഷ്ടിച്ച് രാജ്യത്തെ ശിഥിലമാക്കാനാണ് ഇവരുടെ ശ്രമം. കണ്ണൂരില്‍ അറസ്റ്റിലായ എന്‍ഡിഎഫ് പ്രവര്‍ത്തകന്റെ കശ്മീര്‍ തീവ്രവാദിബന്ധം ഇപ്പോള്‍ വെളിപ്പെട്ടു. അങ്ങേയറ്റം ജാഗ്രതയോടെ ഇത് കാണണം. രാജ്യത്തെ അസ്ഥിരീകരിക്കാനും കുഴപ്പമുണ്ടാക്കാനും ശ്രമിക്കുന്ന ആര്‍എസ്എസ്-എന്‍ഡിഎഫ് ശക്തികളെ പൂര്‍ണമായും ഒറ്റപ്പെടുത്തണം. മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇടതുജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കേ സാധിക്കൂ. മുതലാളിത്ത പ്രതിസന്ധിയില്‍ അമേരിക്കയിലേതു പോലുള്ള വന്‍തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഇടതുപക്ഷമാണ്. ബാങ്കും ഇന്‍ഷുറന്‍സും മറ്റ് സ്ഥാപനങ്ങളും പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷം നടത്തിയ ശക്തമായ പോരാട്ടത്തിന്റെ വിജയമാണിത്. എല്ലാം സ്വകാര്യവല്‍ക്കരിച്ചിരുന്നെങ്കില്‍ അമേരിക്കയിലേതു പോലെ നമ്മുടെ കമ്പനികളും പൊട്ടിത്തകരുമായിരുന്നു. ലോകമുതലാളിത്ത തകര്‍ച്ച ഇന്ത്യയിലും പ്രതികരണമുണ്ടാക്കുമെന്ന് പിണറായി പറഞ്ഞു. സാമ്പത്തികമായി തകരുന്ന അമേരിക്കയുമായി ചേര്‍ന്നു പോകാനാണ് ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് അമേരിക്ക-ഇന്ത്യ സംയുക്ത നാവികാഭ്യാസം. അമേരിക്കന്‍ സൈനിക സഹകരണത്തിനെതിരെ 24ന് രാജ്യത്തെ കടലോരങ്ങളില്‍ പ്രതിഷേധമിരമ്പും. സംസ്ഥാനത്ത് പത്തുകേന്ദ്രത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ ദേശാഭിമാനികളും അണിനിരക്കണമെന്നും പിണറായി അഭ്യര്‍ഥിച്ചു. പുഞ്ചയില്‍നാണു അധ്യക്ഷനായി. കാരായിരാജന്‍ സ്വാഗതം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...