Thursday, October 23, 2008

ചാന്ദ്രയാന്‍ ചരിത്രത്തിലേക്ക്

ചാന്ദ്രയാന്‍ ചരിത്രത്തിലേക്ക്
ചാന്ദ്രയാത്ര എന്ന ഇന്ത്യന്‍കനവിന് ചിറകുവച്ച നിമിഷം ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ ശാസ്ത്രലോകം അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച അപൂര്‍വ സന്ദര്‍ഭമാണ്. ചന്ദ്രനെ ലക്ഷ്യമാക്കിയ ബഹിരാകാശയാത്രയുടെ സുപ്രധാനഘട്ടമാണ് ഇന്നലെ പിന്നിട്ടത്. വിജയകരമായി വിക്ഷേപിച്ച ചാന്ദ്രയാന്‍ നിശ്ചിതദൌത്യം പൂര്‍ത്തീകരിച്ച് തിരിച്ചുവരുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ട നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വിക്ഷേപണവിജയം നല്‍കുന്ന ആവേശം ചെറുതല്ല. ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് വര്‍ധിപ്പിക്കുക, ഇന്ത്യയുടെ സാങ്കേതികശക്തി ഉയര്‍ത്തുക, ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറുന്നതിനുള്ള അവസരമൊരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ചാന്ദ്രയാനത്തിനുള്ളത്. 386 കോടി രൂപ ചെലവു കണക്കാക്കുന്ന ഈ പദ്ധതി ഒറ്റയടിക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കുമെന്ന് ആരും വ്യമോഹിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ക്കാണോ രാജ്യം മുന്‍ഗണന നല്‍കേണ്ടതെന്ന ചോദ്യവും ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. എന്നാല്‍, രാജ്യത്തിന്റെ പുരോഗതിക്ക് നിര്‍ണായക സംഭാവനചെയ്യുന്ന ശാസ്ത്ര -സാങ്കേതിക ലോകത്തിനു മികവ് ഉറപ്പിക്കുന്നതിനും ആത്മവിശ്വാസം ആര്‍ജിക്കുന്നതിനും ആവശ്യമായ അതിരുകളില്ലാത്ത ഊര്‍ജമാണ് ഈ വിജയം നല്‍കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബഹിരാകാശ ഗവേഷണം ആരംഭിച്ച കാലത്തും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, അതിനെയെല്ലാം അവഗണിച്ച് ഭരണാധികാരികളും ശാസ്ത്ര സാങ്കേതികലോകവും മുന്നേറിയതിന്റെ ഗുണങ്ങള്‍ ജനതയാകെ അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഉപകരണമായും മത്സ്യത്തൊഴിലാളിക്ക് മത്സ്യസമ്പത്തിനെ സംബന്ധിച്ച് സന്ദേശം നല്‍കുന്ന സഹായിയായും വിഭവഭൂപട നിര്‍മാണത്തിന്റെ ഉപകരണമായും ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഇത്തരം സംശയങ്ങള്‍ക്ക് പ്രസക്തിയില്ല. ആയിരത്തിത്തൊള്ളായിരത്തി അമ്പത്തൊമ്പതില്‍ സോവിയറ്റ് യൂണിയന്റെ ലൂണ 2 എന്ന അന്വേഷണ ഉപഗ്രഹം ചന്ദ്രനില്‍ ഇറക്കിയതുമുതലാണ് പുതിയ ചരിത്രം ആരംഭിക്കുന്നത്. വികസിത രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ വല്ലാതെ പ്രാകൃതമായ അവസ്ഥയിലായിരുന്നു വിപ്ളവം നടക്കുന്ന സന്ദര്‍ഭത്തില്‍ സോവിയറ്റ് യൂണിയന്റെ ശാസ്ത്ര- സാങ്കേതിക രംഗം. എന്നാല്‍, മുതലാളിത്തം മൂന്നൂറു വര്‍ഷംകൊണ്ടു കൈവരിച്ച നേട്ടങ്ങളെ നാലുപതിറ്റാണ്ടിനുള്ളില്‍ ഏറെ ദൂരം പിന്നിലാക്കുന്ന വിജയമാണ് ഇതിലൂടെ സോവിയറ്റ് യൂണിയന്‍ കൈവരിച്ചത്. ബഹിരാകാശത്തേക്ക് യൂറി ഗഗാറിനെ അയച്ച് ചരിത്രം സൃഷ്ടിച്ച രാജ്യം ഈ മേഖലയില്‍ പുതിയ കുതിപ്പാണ് നടത്തിയത്. 1969 ജൂലൈ 21ന് ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയതോടെ അമേരിക്ക പുതിയ ചരിത്രം സൃഷ്ടിച്ചു. അതിനുശേഷം ജപ്പാനും ചൈനയും ഈ ക്ളബ്ബില്‍ അംഗത്വം നേടി. ചാന്ദ്രയാനത്തിലൂടെ ഇന്ത്യയും ഈ നേട്ടം കൈവരിക്കുകയാണ്. നിരവധി വികസിത രാജ്യങ്ങള്‍ക്ക് കഴിയാതെ പോയതാണ് നമുക്ക് ചെയ്യാന്‍ കഴിഞ്ഞതെന്നത് ചെറിയ കാര്യമല്ല. 1963ല്‍ അമേരിക്കയില്‍നിന്ന് കടംവാങ്ങിയ റോക്കറ്റ് വിക്ഷേപിച്ച് തുടക്കം കുറിച്ച രാജ്യം ഇന്ന് ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. ബഹിരാകാശ ക്ളബ്ബില്‍ അംഗമായ ഇന്ത്യ ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തെ തിരിച്ചിറക്കാന്‍ കഴിയുന്നതില്‍ വിജയിച്ച നാലു രാഷ്ട്രങ്ങളില്‍ ഒന്നാണ്. ഒരു വിക്ഷേപണ വാഹനത്തില്‍നിന്ന് പത്തു ഉപഗ്രഹങ്ങളെ ഒന്നിനു പുറകെ ഒന്നായി ഭ്രമണപഥത്തില്‍ എത്തിച്ച വിലോഭനീയമായ നേട്ടവും നമുക്ക് സ്വന്തമാണ്്. സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിയുന്നുവെന്നത് അഭിമാനിക്കാവുന്ന സംഗതിയാണ്. ചാന്ദ്രയാന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ച നാലു നിരീക്ഷണോപകരണങ്ങളുണ്ട്. 3,80,000 കിലോമീറ്റര്‍ ദൂരെയുളള ചന്ദ്രനു ചുറ്റും കറങ്ങുന്ന ഉപഗ്രഹത്തില്‍നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ബംഗളൂരുവിനടുത്ത് ഡീപ് സ്പെയ്സ് നെറ്റ്വര്‍ക്ക് സംവിധാനമൊരുക്കിയും രാജ്യം നേട്ടം കൈവരിച്ചു. തോറിയം അധിഷ്ഠിത ആണവറിയാക്ടറുകളുടെ സാങ്കേതികവിദ്യയില്‍ മുന്നേറിക്കൊണ്ടിരുന്ന നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ആത്മവിശ്വാസം തകര്‍ത്ത് അമേരിക്കയുമായി 123 കരാറില്‍ ഒപ്പിടുന്ന കാലത്താണ് ഈ നേട്ടമെന്നതും ശ്രദ്ധേയം. അമേരിക്കയ്ക്കും റഷ്യക്കും ചൈനക്കും ഒപ്പം തല ഉയര്‍ത്തിപ്പിടിക്കാവുന്ന നേട്ടം കൈവരിച്ച നമ്മുടെ ശാസ്ത്ര- സാങ്കേതികമേഖലയിലെ മഹാപ്രതിഭകളോട് രാജ്യം കടപ്പെട്ടിരിക്കുന്നു. ചാന്ദ്രയാനം പുതിയ പ്രതീക്ഷ നല്‍കുന്ന ദൌത്യമാണ്. അണുസംയോജനത്തിലൂടെ ഊര്‍ജോല്‍പ്പാദനം നടത്തുന്ന റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഹീലിയം 3 കണ്ടെത്താന്‍ കഴിയുമോയെന്ന അന്വേഷണം ഇതിന്റെ ഭാഗമാണ്. 21-ം നൂറ്റാണ്ടിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ധനമായി മാറുമെന്ന് കരുതുന്ന ഇതിന്റെ ശേഖരം ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് വികസിത രാജ്യങ്ങള്‍. ഇതോടൊപ്പം ചന്ദ്രന്‍െ വിഭവഭൂപടം തയ്യാറാക്കലും ചന്ദ്രന്റെ ഉല്‍പ്പത്തിയെ സംബന്ധിച്ച ശാസ്ത്രീയസത്യം തേടലും ചാന്ദ്രയാനിന്റെ ലക്ഷ്യമാണ്. ഈ ഘട്ടത്തോടെ അവസാനിക്കുന്ന ഒന്നല്ല ചാന്ദ്രയാനം. അടുത്ത ഘട്ടങ്ങള്‍ ഇപ്പോഴേ ആസൂത്രണംചെയ്തിട്ടുണ്ട്. 2010ല്‍ ചന്ദ്രന്റെ മണ്ണില്‍ ഉരുളുന്ന റോവര്‍വാഹനം ഇറക്കുന്നതിനും രണ്ടായിരത്തി ഇരുപത്തഞ്ചിനകം മനുഷ്യനെ ഇറക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കു മാത്രമായി ഗവേഷണം പരിമിതപ്പെടുത്താതെ ചൊവ്വയെയും ലക്ഷ്യമിടുന്നത് ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. 2008 ല്‍ സൂര്യന്റെ സ്വഭാവത്തെ സംബന്ധിച്ച് പഠിക്കുന്നതിന് ആദിത്യ എന്ന സൌരവാഹനം വിക്ഷേപിക്കാനും നിശ്ചയിച്ചിട്ടുണ്ട്. ഈ യാത്രകളില്‍ കരുത്തോടെ മുന്നോട്ടു കുതിക്കുന്നതിന് ഇത് ഊര്‍ജം പകരും. രാജ്യത്തിന്റെയും ജനതയുടെയും പൊതുപുരോഗതിക്കായി ഈ നേട്ടങ്ങളെ വഴിതിരിച്ചുവിടാന്‍ ഭാവിയില്‍ കഴിയും. ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കി ഈ ചരിത്രദൌത്യം വിജയിപ്പിച്ച ശാസ്ത്ര സാങ്കേതിക വിദഗ്ധരെ ഞങ്ങള്‍ ഹാര്‍ദമായി അഭിവാദ്യംചെയ്യുന്നു. ആദരണീയരേ, രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനംകൊള്ളുന്നു.
from deshabhimani

2 comments:

ജനശക്തി ന്യൂസ്‌ said...

Anil cheleri kumaran said...

വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍.
ചീഫ് എഡിറ്ററുടെ പേരിന്റെ മുന്നില്‍ ശ്രീ എന്നു കൊടുക്കേണ്ടതുണ്ടോ?
എവിടെയും അങ്ങനെ കണ്ടിട്ടില്ല.