Saturday, October 04, 2008

അമേരിക്കന്‍ ചാരന്മാറ്‌ക്ക് ഇന്ത്യന്‍ ജനത മാപ്പ് നല്‍കില്ല

ഒരു ജനതയുടെ ആത്മാഭിമാനവും രാജ്യത്തിന്റെ പരമാധികാരവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്ന പ്രക്രിയക്ക് അവസാന ഒപ്പ് ചാര്‍ത്താനാണ് കൊണ്ടലീസ റൈസ് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയുടെ സമ്പൂര്‍ണ കീഴടങ്ങലിന്റെ കരാറിന് അമേരിക്കന്‍ ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നല്‍കിയതിന്റെ ആഹ്ളാദത്തിലാണ് റൈസിന്റെ വരവ്. അമേരിക്കയ്ക്ക് വിശാല വിപണിയും തന്ത്രപ്രധാനമായ പങ്കാളിയെയും ഇതോടെ ഉറപ്പായി. സ്വതന്ത്രമായ വിദേശനയവും പരമാധികാരവും ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇതോടെ ചതിയനായ ഭരണാധികാരിയുടെ സ്ഥാനമാണ് ചരിത്രം മന്‍മോഹന്‍സിങ്ങിന് നല്‍കുന്നത്. 1991ല്‍ ഇന്ത്യയുടെ സാമ്പത്തികമേഖലയുടെ സ്വാശ്രയത്വത്തെ തകര്‍ക്കുന്നതിനു നേതൃത്വം നല്‍കിയ മനുഷ്യന്‍ 2008ല്‍ രാജ്യത്തിന്റെ സമസ്തമേഖലയെയും അടിമവിധേയത്വത്തിലേക്ക് എടുത്തെറിയുന്ന പ്രകിയക്ക് നേതൃത്വം നല്‍കി. ജോര്‍ജ് ബുഷിനെ പ്രശംസകൊണ്ട് മൂടുമ്പോള്‍ അടിമയുടെ ശബ്ദവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ നിമിഷം. ഓക്സ്ഫോര്‍ഡില്‍വച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വാഴ്ത്തുകയും കൊളോണിയല്‍ കാലത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്ത മനുഷ്യന്റെ ഇന്നത്തെ സാമ്രാജ്യത്വ സ്തുതിയില്‍ അത്ഭുതപ്പെടാനില്ല. ഹൈഡ് നിയമത്തിന്റെ പശ്ചാത്തലത്തിലുള്ള 123 കരാറിനേക്കാളും കീഴടങ്ങല്‍ വ്യവസ്ഥയോടെയാണ് കരാറിന് അംഗീകാരം നല്‍കുന്ന നിയമം അമേരിക്കന്‍ കോഗ്രസ് അംഗീകരിച്ചത്. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ അതീവഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് റൈസ് സെനറ്റിന് ഉറപ്പുനല്‍കി. അമേരിക്ക കരാറില്‍നിന്നു പിന്‍വാങ്ങിയാല്‍ മറ്റൊരിടത്തുനിന്നും ഇന്ത്യക്ക് ഇന്ധനം ലഭിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഇടപെടുമെന്ന പുതിയ വ്യവസ്ഥ വന്നു. ഇന്ത്യയുടെ വിദേശനയം അമേരിക്കയ്ക്ക് ചേരുന്നതായിരിക്കണമെന്ന ഹൈഡ് നിയമത്തിന്റെ വ്യവസ്ഥയോട് എത്രമാത്രം വിധേയത്വമാണ് മന്‍മോഹന്‍സിങ്ങിനുള്ളതെന്ന് ഇറാന്‍ പ്രശ്നത്തില്‍ ഫ്രാന്‍സില്‍ നടത്തിയ അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാകുന്നു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പൊന്നും കരാറില്‍ പാലിക്കപ്പെട്ടില്ലെന്ന് സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. സമ്പൂര്‍ണ സിവിലിയന്‍ ആണവസഹകരണമെന്നത് ഇന്ത്യക്കാരുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള പദപ്രയോഗം മാത്രമായി അവശേഷിച്ചു. തടസ്സമില്ലാതെ ഇന്ധനവിതരണം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥയൊന്നും കരാറിലില്ല. എന്നു മാത്രമല്ല, കോടികള്‍ മുടക്കി വാങ്ങുന്ന റിയാക്ടറുകള്‍ക്ക് അവരുടെ പ്രവര്‍ത്തനായുസ്സിലേക്ക് ഇന്ധനം നല്‍കാനും അവര്‍ക്ക് ബാധ്യതയില്ല. മറ്റേതെങ്കിലും വഴിയിലൂടെ ഇന്ധനം സമാഹരിക്കാന്‍ ശ്രമിച്ചാല്‍ അതിനെ തടയുകയും ചെയ്യും. ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരണം നടത്താനും പ്രായോഗികമായി കഴിയില്ല. താരാപുരില്‍ ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കുന്നതിന് അമേരിക്ക ഇതുവരെയും അനുവദിച്ചില്ലെന്ന ചരിത്രം മറക്കാന്‍ പാടില്ല. ഇന്ധനം നല്‍കേണ്ട ബാധ്യത അമേരിക്കയ്ക്ക് ഇല്ലെന്ന് റൈസും മുള്‍ഫോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിന്റെയും സമ്പുഷ്ടീകരണത്തിന്റെയും സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കുന്നത് തടയുന്ന വ്യവസ്ഥ അടുത്ത ആണവവിതരണ സംഘത്തിന്റെ യോഗം ഔദ്യോഗികമായി തീരുമാനിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടാണ് റൈസ് ഇന്ത്യയിലേക്കു വരുന്നത്. നടപ്പാക്കാന്‍ നിയമപരമായി ബാധ്യതയില്ലാത്തതാണ് 123 കരാറെന്ന കാര്യം അമേരിക്ക കോഗ്രസില്‍ വ്യക്തമാക്കി. ഇന്ത്യക്ക് ബാധ്യതമാത്രവും അമേരിക്കയ്ക്ക് നേട്ടംമാത്രവും നല്‍കുന്ന കരാറിന്റെ തുടര്‍നടപടിയുമായി എന്തിനാണ് പോകുന്നതെന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കണം. ഇന്ധനം തടഞ്ഞാലും നമ്മുടെ റിയാക്ടറുകള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ പരിശോധനയ്ക്ക് നല്‍കാന്‍ നിര്‍ബന്ധിതമാണ്. തത്വത്തിലോ പ്രയോഗത്തിലോ ഇന്ത്യക്ക് ആണവരാഷ്ട്രമെന്ന പദവിയും ലഭിക്കില്ല. ആണവശക്തികളുടെ കുത്തക ഉറപ്പുവരുത്തുന്ന ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിട്ടതിനു തുല്യമായി ഇന്ത്യയുടെ അവസ്ഥ. 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്നു വാങ്ങാമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദശകത്തിലധികമായി ഒരു പുതിയ ഓര്‍ഡര്‍പോലും ലഭിക്കാതെ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുന്ന അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് മൃതസഞ്ജീവനിയാണ് ഇത്. മൂന്നുലക്ഷം കോടിയോളം രൂപയാണ് ഇതിനായി കുത്തക കമ്പനികള്‍ക്ക് നല്‍കേണ്ടിവരുന്നത്. ഇത്രയും പണമുണ്ടെങ്കില്‍ 80,000 മെഗാവാട്ട് താപവൈദ്യുതി പുതുതായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് അതീതമായി അമേരിക്കന്‍ ജനപ്രതിനിധിസഭയും സെനറ്റും ഒരുപോലെ കരാറിനെ പിന്തുണച്ചതില്‍ത്തന്നെ ഇതു വ്യക്തമാണ്. മറ്റു മേഖലയിലും ഇന്ത്യന്‍ കമ്പോളം തുറന്നുകിട്ടുന്നതിന് തന്ത്രപ്രാധാന്യമേറിയ ബന്ധം സഹായകരമായിരിക്കുമെന്ന് ഇവര്‍ക്ക് അറിയാം. പിന്നിട്ട നയങ്ങളുടെ സാധ്യത ഉപയോഗിച്ച് ഭീമാകാരംപൂണ്ട ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിക്കും ആഗോളമൂലധനവുമായി മെച്ചപ്പെട്ട ബന്ധം ഇപ്പോള്‍ ആവശ്യമാണെന്നതും കാണേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിനു ലജ്ജിച്ചു തലതാഴ്ത്താനുള്ള അവസരംകൂടിയാണ് ഇത്. രാജ്യം ഒപ്പുവയ്ക്കുന്ന തന്ത്രപ്രാധാന്യമുള്ള കരാര്‍ നമ്മുടെ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നതാണ് ഇവിടത്തെ വ്യവസ്ഥ. അല്‍പ്പമെങ്കിലും ചര്‍ച്ച നടന്നത് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പ് വേണ്ടി വന്നതുകൊണ്ടുമാത്രമാണ്. അമേരിക്കന്‍ ജനാധിപത്യസംവിധാനം എത്ര സമയമാണ് ഈ കരാര്‍ ചര്‍ച്ച ചെയ്തത്. ഹൈഡ് നിയമം പാസാക്കിയവര്‍ 123 കരാറും ഐഎഇഎ സുരക്ഷാകരാറും ആണവവിതണഗ്രൂപ്പിന്റെ ഇളവ് അനുവദിച്ച തീരുമാനവും കമ്പോടു കമ്പ് ചര്‍ച്ചചെയ്തിട്ടാണ് പാസാക്കിയത്. നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഇതിനെക്കുറിച്ച് പ്രാഥമികധാരണപോലും വേണ്ടെന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ മഹത്വം. പാര്‍ലമെന്റിനു നല്‍കിയ ഉറപ്പിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ വ്യവസ്ഥയെന്നതുകൊണ്ട് വീണ്ടും ജനാധിപത്യവേദിയെ അഭിമുഖീകരിക്കേണ്ട പ്രാഥമികമര്യാദപോലും യുപിഎക്ക് ഇല്ല. അതുകൊണ്ട് ജനാധിപത്യത്തിലെ യഥാര്‍ഥ ഉടമകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണ് ഇത്. ഈ കരാര്‍ നടപ്പാകാന്‍ അനുവദിക്കരുത്. കൊണ്ടലീസ റൈസിന്റെ സന്ദര്‍ശനം വാസ്കോഡ ഗാമയെ ഓര്‍മിപ്പിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനം. ദേശാഭിമാനികള്‍ക്ക് ഈ അടിമത്തത്തെ അംഗീകരിക്കാന്‍ കഴിയില്ല. ബുഷിനു മുമ്പില്‍ അടിയറ പറഞ്ഞ മന്‍മോഹനും യുപിഎക്കും ഇന്ത്യന്‍ ജനത മാപ്പുനല്‍കില്ല.

4 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

കരാറിന്റെ 123 അറിയാത്തവരാണ് കോണ്‍ഗ്രസ്സ് നേതാക്കളില്‍ പലരും. അവരിന്ന് വിജയദിനം ആഘോഷിച്ചെന്ന് വാര്‍ത്ത.

വിലാസിനി അമ്മാള്‍ said...

നല്ല പോസ്റ്റ്

Anonymous said...

ചൈനാ ചാരന്മാര്‍ക്ക്‌ ഇന്ത്യന്‍ ജനത മാപ്പ്‌ നല്‍കില്ല.

ഇന്ത്യയുടെ മുന്നോട്ടെയ്കുള്ള ഓരോ ചുവടുവെയ്പ്പിനും പാര വെയ്ക്കാനായി ചൈനയുടെ അടുത്തു നിന്നും പണം വാങ്ങി ചൈനയ്കു വേണ്ടി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ഇന്ത്യന്‍ ജനത ഒരിക്കലും മാപ്പ്‌ നല്‍കില്ല.
ഇന്ത്യാ ചൈന യുദ്ധകാലത്തു, അവര്‍ അവരുടെതെന്നും നമ്മള്‍ നമ്മുടെതെന്നും പറഞ്ഞ രാജ്യദ്രൊഹിയുടെ പാര്‍ട്ടിയില്‍ നിന്നും ഇതല്ലാതെ ഒന്നും ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നില്ല.

കല്‍ക്കട്ടയിലെ സൈക്കിള്‍ റിക്ഷക്കാര്‍ക്കു സഹായം നല്ക്കീ അതു ഒഴിവാക്കിയിട്ടു മതി വല്യ വല്യ കാര്യങ്ങള്‍ ചേട്ടന്മാര്‍ പറയുന്നത്‌