Thursday, October 02, 2008

കോഴിയെ കാക്കാന്‍ കുറുക്കനോ

കോഴിയെ കാക്കാന്‍ കുറുക്കനോ ?

വിശ്വഹിന്ദുപരിഷത്തിന്റെയും ആര്‍എസ്എസിന്റെയും നേതാക്കളെ വിളിച്ചിരുത്തി മതസൌഹാര്‍ദം നിലനിര്‍ത്താനുള്ള ക്രൈസ്തവപുരോഹിതരുടെ ശ്രമം കോഴിയെ സൂക്ഷിക്കാന്‍ കുറുക്കനെ ഏല്‍പ്പിച്ചതുപോലെ പരിഹാസ്യമാണ്. ഇരുമതവിഭാഗവും തമ്മില്‍ ആശയസംവാദം നടക്കുന്നതും തെറ്റിദ്ധാരണ നീക്കുന്നതിനു ചര്‍ച്ച നടത്തുന്നതും നല്ല കാര്യമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. സമൂഹം ആദരിക്കുന്നവരാണ് പുരോഹിതരും സന്യസിവര്യരും. എന്നാല്‍, ആ ഗണത്തില്‍ ആര്‍എസ്എസിനെ തലയ്ക്കുവെളിവുള്ള ആരും കൂട്ടാറില്ല. ഹൈന്ദവസമൂഹത്തെ പ്രതിനിധാനംചെയ്യുന്നത് ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തുമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷത്തില്‍പ്പെട്ട ആരും അവശേഷിക്കുമായിരുന്നില്ല. ഇരകളെ പ്രതിനിധാനംചെയ്യുന്നവര്‍തന്നെ ഇങ്ങനെ ഒരു സ്ഥാനം അവര്‍ക്ക് കല്‍പ്പിച്ചുനല്‍കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. കുമ്മനം രാജശേഖരനെയും ആര്‍എസ്എസിന്റെ പ്രാന്തപ്രചാരകരെയും ഈ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചവര്‍ രാജ്യത്തു നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ബോധപൂര്‍വം അജ്ഞത നടിക്കുകയാണ്. ഒറീസയിലോ ഗുജറാത്തിലോ കര്‍ണാടകത്തിലോ ഇങ്ങനെ ഒരു സംഗതി ആലോചിക്കാന്‍ കഴിയുമോ? ഇതു കേരളം ആയതുകൊണ്ടുമാത്രമാണ് ബിഷപ്പുമാരുടെ അടുത്ത് ശാന്തരായി ഇരിക്കാന്‍ സംഘപരിവാര്‍ പ്രതിനിധികള്‍ തയ്യാറായത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നേതൃത്വംനല്‍കുന്ന വിശാല മതനിരപേക്ഷ വേദിയുടെ സ്വാധീനം ശക്തമായിടങ്ങളിലൊന്നും മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടില്ല. ശക്തമായ ഇടതുപക്ഷമാണ് ന്യൂനപക്ഷ സുരക്ഷയുടെ ഉറപ്പെന്ന് സമകാലികചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമുള്ളതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നടക്കുന്ന യോഗത്തില്‍ സാധാരണഗതിയില്‍ ആദ്യത്തെ അജന്‍ഡ കലാപങ്ങളെ അപലപിക്കലാണ്. എന്നാല്‍, അതിനെക്കുറിച്ച് ഒരു വാക്ക് ഉരിയാടാന്‍ തയ്യാറായില്ല. ഒറീസയില്‍ കന്യാസ്ത്രീമാരെ കൂട്ട ബലാത്സംഗം ചെയ്തും പുരോഹിതരെ കൊലപ്പെടുത്തിയും ശുദ്ധീകരണം നടത്തുന്ന സംഘപരിവാറിനെ അപലപിക്കാതെ ഇന്നത്തെ ഇന്ത്യയില്‍ മതസൌഹാര്‍ദത്തിനായുള്ള ഒരു ചര്‍ച്ചയും തുടങ്ങാന്‍ കഴിയില്ല. അപ്പോള്‍ ഈ കണ്ണില്‍ പൊടിയിടുന്ന നാടകം ഏതു താല്‍പ്പര്യം സംരക്ഷിക്കാനാണ്? സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതുപോലെ ഇത്സംഘപരിവാറിനെ വെള്ളപൂശലാണ്. 'ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടതു മാത്രമാണ്' എന്ന് ഈ സമ്മേളനം കണ്ടെത്തിയിട്ടുണ്ട്. സംഘപരിവാര്‍ കത്തോലിക്കരെ കൊന്നൊടുക്കുന്നത് ഒറ്റപ്പെട്ട വികാരത്തിന്റെ പ്രകടനമല്ല. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ച ശത്രുവാണ് ക്രിസ്ത്യാനികള്‍. ആര്യവംശത്തെ മലിനമാക്കിയ ജൂതരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ നടപടി ആവേശംപകരുന്ന മാതൃകയാണെന്ന് ഗോള്‍വാള്‍ക്കര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയപ്രയോഗം ക്രിസ്ത്യനികള്‍ക്കും മുസ്ളിം വിഭാഗത്തിനുമെതിരെ നടത്തുന്നത് ഈ പ്രത്യയശാസ്ത്ര അടിത്തറയില്‍നിന്നാണ്. ഇതൊന്നുംകാണാതെ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചായകുടിച്ചാല്‍ പ്രശ്നം തീരുമെന്ന് കരുതുന്നത് മൌഢ്യമാണ്. ഹൈന്ദവ- ക്രൈസ്തവ സമൂഹങ്ങളെ തമ്മിലടിപ്പിച്ച് തന്‍കാര്യം നേടാനുള്ള രാഷ്ട്രീയപാര്‍ടികളുടെ കുടിലതന്ത്രങ്ങളെ അപലപിക്കുന്നവര്‍ സത്യത്തെ മറച്ചുപിടിക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഏതു രാഷ്ട്രീയ പാര്‍ടിയാണ് ഈ രാജ്യത്ത് അങ്ങനെ പ്രവര്‍ത്തിക്കുന്നത് എന്നു തുറന്നുപറയാനുള്ള ആര്‍ജവം ഇക്കൂട്ടര്‍ കാണിക്കണമായിരുന്നു. ബോധപൂര്‍വം കലാപം സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കുക എന്നത് ബിജെപിക്കു മാത്രം അവകാശപ്പെട്ടതാണ്. ഗുജറാത്ത് വംശഹത്യയും കര്‍ണാടകത്തിലെയും ഒറീസയിലെയും ക്രൈസ്തവവേട്ടയും ഇതിന്റെ ഭാഗമാണ്. അങ്ങനെ പറയാന്‍ ധൈര്യപ്പെടാതെ സംഘപരിവാറിനെ വിരുന്നൂട്ടി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു നേരെ കുതിരകയറുന്നത് അങ്ങേയറ്റം അപലപനീയമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പൊതുപ്രസ്താവന നടത്തുന്നതും ആര്‍എസ്എസിന്റെ വാദങ്ങളെ പിന്തുണയ്ക്കലാണ്. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നതുകൊണ്ടാണ് തങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നാണല്ലോ അവര്‍ വാദിക്കുന്നത്. ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം നടത്താത്ത ഒരു ക്രിസ്ത്യാനിയെയും കന്ദമലിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്ന ഫത്വ ഇറക്കിയ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന നടപടിയാണ് പുരോഹിതരുടെ ഭാഗത്തുനിന്ന് ഉണ്ടായത.് ഇത്തരം ചര്‍ച്ചയില്‍ പങ്കെടുത്ത് സമാധാനാന്തരീക്ഷമാണെന്നു വരുത്തിതീര്‍ത്ത് കലാപത്തിന്റെ പരിസരം ഒരുക്കുന്ന കുടിലതന്ത്രം മറ്റു പലയിടത്തും സംഘപരിവാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് മതനിരപേക്ഷവാദികളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ്്. ശരിയായ മതവിശ്വാസികള്‍ കൂടിച്ചേരുന്ന വിശാല മതനിരപേക്ഷ വേദികൊണ്ടുമാത്രമേ ഇത്തരം സാഹചര്യത്തെ നേരിടാന്‍ കഴിയുകയുള്ളു. യഥാര്‍ഥ പുരോഹിതരും സന്യാസിവര്യരും അതിന്റെ ഭാഗമാവുകയാണ് വേണ്ടത്.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

Do not eat indian rice and work for China

Please

Anonymous said...

വാളെടുത്തവന്‍ വാളാല്‍

റ്റാറ്റാസ്‌ ബംഗാളില്‍ നിന്നു റ്റാറ്റാ പറഞ്ഞു. മറ്റുള്ളവര്‍ ഭരിക്കുംബോള്‍ സമരം ചെയ്തു ജയില്‍ നിറയ്ക്കുന്നവര്‍ക്ക്‌ കിട്ടിയ മറുപടി ഉഗ്രന്‍
കുഴപ്പമില്ല. കുത്തക മുതലളിത്തത്തെ ബംഗാളില്‍ നിന്നു ഓടിച്ചു എന്നു കുട്ടിസഖക്കന്മാര്‍ക്കു അഭിമാനിക്കാം