Thursday, September 25, 2008

കോണ്‍ഗ്രസ് വഞ്ചിച്ചു: സമാജ്വാദി പാര്‍ടി

കോണ്‍ഗ്രസ് വഞ്ചിച്ചു: സമാജ്വാദി പാര്‍ടി

ന്യൂഡല്‍ഹി: തങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറി അമര്‍സിങ്ങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഗ്രസുമായുള്ള ബന്ധത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം കോഗ്രസ് എം പി റഷീദ് ഐ വി തന്നെ ആക്രമിച്ചതില്‍ നിരാശയുണ്ടെന്നും അമര്‍സിങ്ങ് പറഞ്ഞു. കോഗ്രസ് വ്യക്തിഹത്യ നടത്തുകയാണ്. കോഗ്രസിലെ പല ഉന്നതരുടെയും തനിനിറം വെളിവാക്കുമെന്നും അദ്ദേഹം ഭീഷണിമുഴക്കി. ഇന്തോ - അമേരിക്കന്‍ ആണവകരാര്‍ ഉണ്ടാക്കാന്‍ പാര്‍ലമെണ്ടില്‍ കൈകോര്‍ത്താണ് കോഗ്രസുമായി സമാജ്വാദി പാര്‍ടി സഖ്യം ഉണ്ടാക്കിയത്. എന്നാല്‍ അതിനുശേഷം നാള്‍ക്കുനാള്‍ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വഷളാകുകയാണ്. സീറ്റ് വിഭജനത്തെക്കുറിച്ച് ഇരുകൂട്ടരും പരസ്പരം ആരോപണം ഉന്നയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...