ആണവകരാറിനെതിരെ രാജ്യവ്യാപക രോഷം
ഇന്ത്യയുടെ പരമാധികാരം അടിയറവച്ച് അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്നതിനെതിരെ വ്യാഴാഴ്ച ദേശവ്യാപകമായി പ്രതിഷേധമിരമ്പി. ഇടതുപക്ഷ പാര്‍ടികള്‍ക്കു പുറമെ തെലുങ്ക്ദേശം, ജെഡി (എസ്), ടിആര്‍എസ്, പ്രജാരാജ്യം എന്നീ കക്ഷികളും പ്രതിഷേധദിനാചരണത്തില്‍ പങ്കെടുത്തു. പാര്‍ലമെന്റില്‍ നടന്ന ധര്‍ണയില്‍ ബിഎസ്പി എംപിമാരും പങ്കെടുത്തു. ഭൂരിപക്ഷം സംസ്ഥാനത്തിലും പ്രതിഷേധപ്രകടനവും ധര്‍ണയും നടന്നു. പലയിടത്തും മന്മോഹന്സിങ്ങിന്റെയും ബുഷിന്റെയും കോലം കത്തിച്ചു. പാര്‍ലമെന്റ് ഉടന്‍ വിളിക്കണമെന്ന ആവശ്യംകൂടി ഉയര്‍ത്തിയാണ് ഇടതുപക്ഷവും മറ്റും പ്രതിഷേധദിനം ആചരിച്ചത്. കേരളത്തില്‍ പ്രതിഷേധപരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഡിവൈഎഫ് ഐ പ്രവര്‍ത്തകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന ധര്‍ണയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരെയും ചാനലുകളെയും സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആദ്യം അനുവദിച്ചില്ല. നേതൃത്വം ഇടപെട്ടതിനുശേഷമാണ് സ്പീക്കര്‍ അനുവാദം നല്‍കിയത്. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, മുഹമ്മദ് അമീന് (സിപിഐ എം), മുന്‍ പ്രധാനമന്ത്രി ദേവഗൌഡ (ജെഡി-എസ്), ഗുരുദാസ്ദാസ് ഗുപ്ത, ഡി രാജ (സിപിഐ), അബനിറോയ് (ആര്‍എസ്പി), രാജേഷ്വര്മ, സതീഷ്മിശ്ര (ബിഎസ്പി) തുടങ്ങിയവരാണ് ധര്‍ണയ്ക്ക് നേതൃത്വം നല്‍കിയത്. ആണവകരാര്‍ വിഷയത്തില്‍ പാര്‍ലമെന്റിനു നല്കിയ വാഗ്ദാനം പ്രധാനമന്ത്രി ലംഘിക്കുന്നത് രാജ്യത്തോടും ജനങ്ങളോടും കാട്ടുന്ന വഞ്ചനയാണെന്ന് യെച്ചൂരിയും ഗൌഡയും ആരോപിച്ചു. ആണവകരാര്‍ വിഷയത്തില്‍ അമേരിക്കയ്ക്കു കീഴടങ്ങാന്‍ കാരണമെന്തെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധര്‍ണയില്‍ കേരളത്തില്‍നിന്നുള്ള എംപിമാരായ പി കരുണാകരന്, എ വിജയരാഘവന്, കെ ചന്ദ്രന്‍പിള്ള, പി രാജേന്ദ്രന്, സി എസ് സുജാത, ടി കെ ഹംസ, പി സതീദേവി, എന്‍ എന്‍ കൃഷ്ണദാസ്, എസ് അജയകുമാര്‍, കെ എസ് മനോജ് (സിപിഐ എം), സി കെ ചന്ദ്രപ്പന്, ചെങ്ങറ സുരേന്ദ്രന് (സിപിഐ), എം വീരേന്ദ്രകുമാര്‍ (ജെഡിഎസ്) എന്നിവര്‍ പങ്കെടുത്തു. ജന്തര്‍മന്ദറിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന പൊതുജനധര്ണയെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, പി ബി അംഗം സീതാറാം യെച്ചൂരി, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, സിപിഐ ഡെപ്യൂട്ടി സെക്രട്ടറി സുധാകര്‍റെഡ്ഡി തുടങ്ങിയവര്‍ സംബോധന ചെയ്തു. ഭോപാലില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രകടനം തടയാന്‍ പൊലീസ് നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിനു കാരണമായത്. ആന്ധ്രപ്രദേശില്‍ പതിനായിരക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ ഭാഗഭാക്കായത്. സംസ്ഥാനത്തെ പ്രധാനകക്ഷികളായ തെലുങ്ക്ദേശം, ടിആര്‍എസ്, പ്രജാരാജ്യം എന്നിവയും ഇടതുപക്ഷത്തോടൊപ്പം പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു. ത്രിപുരയില്‍ എല്ലാ ജില്ലാ താലൂക്ക് കേന്ദ്രത്തിലും ആയിരങ്ങള്‍ പങ്കെടുത്ത റാലിയും ധര്‍ണയും നടന്നു. അസമിലെ ഗുവാഹത്തി, തിന്‍സൂക്കിയ, തേസ്പുര്‍ തുടങ്ങിയ പ്രദേശത്താണ് ധര്‍ണ നടന്നത്.
വി ബി പരമേശ്വരന്
വി ബി പരമേശ്വരന്
1 comment:

Post a Comment