Saturday, September 27, 2008

വംശഹത്യ യെ വെള്ളപൂശാനുള്ള ശ്രമത്തെ ജനങള്‍ തള്ളിക്കളയും

അ നേകം ചോരപ്പുഴ തീര്‍ത്ത് നരാധമസംഘമെന്ന് സ്വ യം തെളിയിച്ച പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. അതിന്റെ നേതാവായ നരേന്ദ്രമോഡി നയിക്കുന്ന സര്‍ക്കാര്‍ ഒത്താശചെയ്ത് ആറുവര്‍ഷംമുമ്പ് ഗുജറാത്തില്‍നടന്ന വംശഹത്യയുടെ ചരിത്രം കുഴിച്ചുമൂടാന്‍ നാനാവതി കമീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ സാധിക്കുമെന്നു കരുതുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലെ സ്ഥിരം താമസക്കാരാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് ഗുജറാത്തിലെ വംശഹത്യ. അത് രണ്ടു മതവിഭാഗം തമ്മില്‍ ഏറ്റുമുട്ടിയ വര്‍ഗീയകലാപമായിരുന്നില്ല. മുസ്ളിങ്ങളുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. ഗോധ്രസംഭവം നടക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പുതന്നെ ഗുജറാത്തില്‍ മുസ്ളിങ്ങള്‍ താമസിക്കുന്ന വീടിന്റെയും അവരുടെ വ്യാപാരസ്ഥാപനത്തിന്റെയും ഹോട്ടലിന്റെയും സ്ഥിതിവിവരക്കണക്ക് സംഘപരിവാര്‍ വളന്റിയര്‍മാര്‍ ശേഖരിച്ചിരുന്നു. അത് സംഘടിതവും ആസൂത്രിതവുമായി ആക്രമണം നടത്തുന്നതിനുള്ള മുന്നൊരുക്കമായിരുന്നു. ഭൂരിപക്ഷംവരുന്ന ഹിന്ദുക്കള്‍ക്കിടയില്‍ മതവിദ്വേഷം കുത്തിച്ചെലുത്തി വര്‍ഗീയവികാരം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്തെടുക്കാനുള്ള നീക്കമാണ് അരങ്ങേറിയതെന്ന് അവിടം സന്ദര്‍ശിച്ച നിഷ്പക്ഷമതികളും മതനിരപേക്ഷ ചിന്താഗതിക്കാരുമായ സകലരും അക്കാലത്തുതന്നെ സത്യസന്ധമായി കണ്ടെത്തിയതും ബഹുജനസമക്ഷം അവതരിപ്പിച്ചതുമാണ്. ഗുജറാത്ത് കലാപത്തെപ്പറ്റി നിരവധി ഗ്രന്ഥവും ലേഖനവും ഇതിനകം പ്രസിദ്ധീകൃതമായിട്ടുള്ളതാണ്. നാനാവതി കമീഷനുമുമ്പാകെ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ നാലു സത്യവാങ്മൂലം നല്‍കിയതായി പറയുന്നു. സംസ്ഥാനത്തിന്റെ ഇന്റലിജന്‍സ് ചുമതല വഹിച്ച ആ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ആധികാരിക സത്യവാങ്മൂലംപോലും മുഖവിലയ്ക്കെടുക്കാതെയാണ് നാനാവതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നാനാവതി മേത്ത ജുഡീഷ്യല്‍ അന്വേഷണകമീഷനെ അന്വേഷണത്തിന് നിയോഗിച്ചത് മുഖ്യമന്ത്രി മോഡിയാണ്. മോഡിക്കുവേണ്ടിയാണ് കമീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ റിപ്പോര്‍ട്ട് ഇന്നതായിരിക്കുമെന്നും നേരത്തെതന്നെ മതനിരപേക്ഷ വിശ്വാസികള്‍ പറഞ്ഞതാണ്. അതില്‍നിന്നു വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല. രണ്ടായിരത്തിരണ്ട് ഫെബ്രുവരിയില്‍ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് മുസ്ളിങ്ങള്‍ സംഘം ചേര്‍ന്ന് തീവച്ചതാണെന്നും അത് ഹിന്ദുക്കളെ കൂട്ടക്കൊലചെയ്യാനായിരുന്നെന്നും നാനാവതി കമീഷന്‍ പറയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുമുമ്പ്, മോഡിയെയും ബിജെപിയെയും വെള്ളപൂശി രക്ഷിച്ചെടുക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് കമീഷന്‍ റിപ്പോര്‍ട്ടെന്ന നിഗമനത്തില്‍ എത്തിച്ചേരാനേ നേരായ വഴിക്ക് ചിന്തിക്കുന്നവര്‍ക്കു കഴിയൂ. ഗോധ്രസംഭവത്തെപ്പറ്റിയുള്ള ശരിയായ അന്വേഷണം അന്നുതന്നെ പലരും നടത്തിയതാണ്. ബാനര്‍ജി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അക്കൂട്ടത്തില്‍ പ്രധാനമാണ്. സബര്‍മതി എക്സ്പ്രസിന്റെ വാതിലുകള്‍ തുറക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിഞ്ഞിരുന്നില്ല. സ്ഫോടകവസ്തുക്കള്‍ തീവണ്ടിയുടെ കോച്ചില്‍ മുന്‍കൂട്ടി വച്ചതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. കോച്ചിന്റെ ജനലിലൂടെ പെട്രോള്‍ ഒഴിക്കാന്‍ നിലത്തുനില്‍ക്കുന്ന ഒരാള്‍ക്ക് കഴിയുകയില്ലെന്നും അതിനുള്ള ഒരു സാധ്യതയും ഇല്ലെന്നും അന്വേഷിച്ച എല്ലാവരും ഒരേരീതിയില്‍ അഭിപ്രായപ്പെട്ടു. സ്ഫോടകവസ്തുക്കള്‍ പുറത്തുനിന്നെറിഞ്ഞതിനും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സബര്‍മതിഎക്സ്പ്രസിന്റെ ആറാംനമ്പര്‍ കോച്ചില്‍ തീ ആളിപ്പടരാനിടയായത് അപകടസംഭവമാണെന്നും ആരെയെങ്കിലും കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ സംഭവിച്ചതല്ലെന്നും വ്യക്തമായതാണ്. കൂട്ടക്കൊല തടയാന്‍ ഉത്തരവാദിത്തമുള്ള മന്ത്രിമാരും പൊലീസുദ്യോഗസ്ഥരും ആ കടമ നിര്‍വഹിക്കുന്നതിനുപകരം ആര്‍എസ്എസ്- ബിജെപി അക്രമികള്‍ക്ക് സംരക്ഷണവും പ്രേരണയും നല്‍കിയതായിട്ടാണ് തെളിവ് ലഭിച്ചത്. ഗോധ്രസംഭവത്തിന്റെ പ്രതികരണമാണ് ഗുജറാത്തില്‍ നടന്നതെന്ന ന്യായീകരണം കണ്ടെത്താനാണ് നരേന്ദ്രമോഡിയടക്കമുള്ള മന്ത്രിമാര്‍ ശ്രമിച്ചത്. നിരപരാധികളായ മുസ്ളിം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടന്ന പൈശാചിക അക്രമങ്ങളെ വാക്കുകൊണ്ട് അപലപിക്കാന്‍പോലും ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറായില്ല. ആയിരത്തിലധികം മുസ്ളിങ്ങളാണ് കൊല്ലപ്പെട്ടത്. വീടുകളും കച്ചവടസ്ഥാപനങ്ങളും കത്തിച്ചാമ്പലായി. അക്രമികള്‍ക്കെതിരെ കേസ് ചാര്‍ജ്ചെയ്യാന്‍പോലും പൊലീസ് തയ്യാറായില്ല. ബെസ്റ് ബേക്കറികേസിന്റെ വിചാരണ ഉള്‍പ്പെടെയുള്ള ഗുജറാത്തിനകത്ത് കോടതികളില്‍ നടന്ന വിചാരണ വെറും പ്രഹസനമായിരുന്നെന്ന് സുപ്രീംകോടതിക്കുതന്നെ ബോധ്യമായി. എല്ലാ കേസും ഗുജറാത്തിനു പുറത്ത് വിചാരണ നടത്തണമെന്ന് സുപ്രീംകോടതി വിധിച്ചു. ഇത്തരം ഒരു വിധി മറ്റൊരു സംസ്ഥാനഗവമെന്റിനുമെതിരെ ഉണ്ടായതായറിവില്ല. ബെസ്റ് ബേക്കറി കേസുള്‍പ്പെടെ ഗുജറാത്തിനു പുറത്ത് വിചാരണ ചെയ്തപ്പോള്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇതൊക്കെ കാണിക്കുന്നത് മോഡിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സാമാന്യനീതിപോലും നിഷേധിക്കപ്പെട്ടെന്നുതന്നെയാണ്. ഇപ്പോള്‍ ഗുജറാത്ത് മാതൃകയില്‍ ഒറീസയിലും കര്‍ണാടകത്തിലും ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗത്തിനെതിരെ ആക്രമണം തുടരുകയാണ്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഗുജറാത്തിലെ വംശഹത്യയെ അഭിമാനത്തോടെയാണ് വിഎച്ച്പി നേതാവ് പ്രവീ തൊഗാഡിയ ന്യായീകരിച്ചത്. ഇതെല്ലാം കാണിക്കുന്നത് ഗോധ്രസംഭവം ഒരു നിമിത്തമായി നരേന്ദ്രമോഡിയും കൂട്ടരും ഉപയോഗിച്ചെന്നാണ്. ഗുജറാത്തില്‍ ആയിരക്കണക്കിനു മുസ്ളിങ്ങളെ കൊന്നൊടുക്കിയതിനുള്ള ന്യായീകരണം കണ്ടെത്താന്‍ നാനാവതി കമീഷന്റെ റിപ്പോര്‍ട്ടുകൊണ്ട് സാധിക്കുന്ന കാര്യമല്ല. നാനാവതി കമീഷന്‍ റിപ്പോര്‍ട്ടിന്റെ സ്ഥാനം ചവറ്റുകുട്ടയിലാണ്. അത് ജനങ്ങള്‍ തള്ളിക്കളയുകതന്നെ ചെയ്യുമെന്നതില്‍ സംശയം വേണ്ട.

4 comments:

ജനശക്തി ന്യൂസ്‌ said...

പഥികന്‍ said...

ഗോധ്ര യില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അഹമ്മദബാദ്‌ തെരുവില്‍ പ്രദര്‍ശിപ്പിച്ച്‌ ഹിന്ദു വികാരം ആളിക്കത്തിച്ച മോഡി വര്‍ഗവും ഗുജറാത്തിലെ നിഷ്ടൂര കൊലപാതകങ്ങളുടെ വീഡിയോകളും ഫോട്ടൊകളും കേരളത്തിന്റെ വരെ മുക്കിലും മൂലയിലും പ്രദര്‍ശിപ്പിച്ച്‌ മുസ്ലിം വികാരം ആളിക്കത്തിച്ച വര്‍ഗങ്ങളും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അവരുടെ ലക്ഷ്യം എന്തെന്നും മനസ്സിലാക്കനുള്ള കോമണ്‍ സെന്‍സ്‌ പോലുമില്ലാത്തവരായിപ്പോയല്ലോ നമ്മള്‍

Anonymous said...

ജനങ്ങല്‍ കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞു തല്ലിക്കളഞ്ഞിട്ട് നാളികളൊരുപാറ്റായി മാഷേ. ഇടതന്മാര്‍‍ മാത്രം ഇതൊക്കെ അറിയാമായിട്ടും ഇപ്പോലും ജനം തള്ളും എന്നൊക്കെ പറഞ്ഞു കുറച്ചു മനസ്സുഖമുണ്ണ്റ്റാക്കാന്‍ നോക്കുന്നു. ആറ്റുത്ത് ഇളക്ഷനില്‍ നിങ്ങളുടെ കള്ളത്തനങ്ങല്‍ മാനസ്സിലാക്കിയ ജനങ്ങല്‍ നല്ല മറുപറി തരും. അപ്പോഴും മോഡീന്റെ കളിയാ അതും എന്നു പറയാന്‍ ഇപ്പോഴേ തയ്യാറായിക്കാണുമല്ലോ.

Anonymous said...

No one read the latest tehelka? No one read the statement by former DGP Sreekumar?