Monday, September 15, 2008

ഇന്ത്യക്കാരന് എവിടെ സുരക്ഷ?

ഇന്ത്യക്കാരന് എവിടെ സുരക്ഷ?

നമ്മുടെ രാജ്യം എത്രമാത്രം അരക്ഷിതമാണെന്ന് ആശങ്കപ്പെടാന്‍ വേറെ കാരണങ്ങള്‍ വേണ്ടെന്നായിരിക്കുന്നു. ഏറ്റവും ഒടുവില്‍ ബോംബുകള്‍ പൊട്ടിയത് ഡല്‍ഹിയിലാണ്. രാജ്യം ഭരിക്കുന്നവരും പട്ടാളത്തെ നയിക്കുന്നവരും രഹസ്യാന്വേഷണത്തിന്റെ തലതൊട്ടപ്പന്മാരും വസിക്കുന്ന നഗരത്തില്‍. വാരാന്ത്യത്തില്‍ മാര്‍ക്കറ്റിലെത്തിയ പാവങ്ങളുടെ രക്തവും മാംസവുമാണ് നിരത്തില്‍ ചിതറിത്തെറിച്ചത്. മരണസംഖ്യ ഇരുപതിലേറെയെന്ന് അധികാരികള്‍ പറയുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളെക്കുറിച്ചും കാണാതായവരെക്കുറിച്ചും അഭ്യൂഹങ്ങളുയരുന്നു. ഡല്‍ഹി സ്ഫോടനം രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കി. രാജ്യത്തിന്റെ തലസ്ഥാനം ഇത്തരത്തില്‍ അരക്ഷിതമാകുമ്പോള്‍ മറ്റു പ്രദേശങ്ങളുടെ ഗതിയെന്ത് എന്ന ന്യായമായ സംശയം ഉയര്‍ന്നു. എവിടെയാണ് സുരക്ഷിതത്വം അവശേഷിക്കുന്നത്? ഇന്ത്യക്കാരന്റെ ജീവന് എന്താണ് വില? എന്താണുറപ്പ്? ശനിയാഴ്ച വൈകിട്ട് 6.15ന് ആദ്യത്തെ ബോംബ് പൊട്ടിയ കരോള്‍ബാഗിലെ ഗഫര്‍ മാര്‍ക്കറ്റ് തലസ്ഥാന നഗരത്തിന്റെ ഹൃദയംതന്നെയാണ്. ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്ന്. പാര്‍ലമെന്റ് ഹൌസില്‍നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍മാത്രമേയുള്ളൂ പാലികാബസാറിന്റെ വശത്തുള്ള സെന്‍ട്രല്‍ പാര്‍ക്കിന്. വിവിഐപികള്‍ താമസിക്കുന്ന ബംഗ്ളാവുകളാണ് ഗ്രേറ്റര്‍ കൈലാഷിലുള്ളത്. ഇവിടെയൊക്കെ ആരോരുമറിയാതെ ബോംബ് സ്ഥാപിക്കാനും നിമിഷങ്ങളുടെ ഇടവേളയില്‍ സ്ഫോടനം നടത്താനും തയ്യാറായവര്‍ക്ക് മറ്റെന്താണ് കഴിയാത്തത്? ഇന്ത്യാ ഗേറ്റ് ഇന്ത്യയുടെ അഭിമാനസ്തംഭംതന്നെയാണ്. പാര്‍ലമെന്റിന്റെയും രാഷ്ട്രപതിഭവന്റെയും സമീപത്തുള്ള ആ ദേശീയ ചരിത്രസ്മാരകത്തിനരികത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു; പിന്നീട് മറ്റു ചില സ്ഥലങ്ങളില്‍നിന്നും. വലിയ പ്രഹരശേഷിയില്ലാത്ത ബോംബുകളാണ് എല്ലായിടത്തും പൊട്ടിയതെന്നതിനാല്‍ മരണസംഖ്യ കുറഞ്ഞു. അത് ഭീകരരുടെ 'ഔദാര്യം'. അവര്‍ അത്രയേ ഉദ്ദേശിച്ചുകാണൂ. സ്ഫോടനപരമ്പരതുടര്‍ക്കഥയാവുകയാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വന്നശേഷം 2004 ആഗസ്തില്‍ അസമിലുണ്ടായ സ്ഫോടനത്തില്‍ 16 പേരും മുംബൈയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ ആറുപേരും കൊല്ലപ്പെട്ടു. അക്കൊല്ലം ഒക്ടോബര്‍ 29ന് ന്യൂഡല്‍ഹിയില്‍ ദീപാവലിവേളയില്‍ മൂന്നിടത്തുണ്ടായ സ്ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. 2006 മാര്‍ച്ച് ഏഴിന് ഉത്തര്‍പ്രദേശിലെ വാരാണസിയിലുണ്ടായ മൂന്ന് സ്ഫോടനത്തില്‍ 28 പേരാണ് മരിച്ചത്. ജൂലൈ 11ന് 11 മിനിറ്റിനകം മുംബൈ റെയില്‍വെ സ്റേഷനിലും തീവണ്ടിയിലുമുണ്ടായ ഏഴ് ബോംബുസ്ഫോടനത്തിലായി 186 പേര്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍ എട്ടിന് മഹാരാഷ്ട്രയിലെ മലേഗാവിലെ പള്ളിയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ സ്ഫോടനപരമ്പരയില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹി ജുമാ മസ്ജിദ്, സംഝോത്ത എക്സ്പ്രസ്, ഹൈദരാബാദിലെ മെക്കാ മസ്ജിദ്, ഹൈദരാബാദിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്ക്, രാജസ്ഥാനിലെ അജ്മീറിലുള്ള ക്വാജ മൊയ്നുദീന്‍ ദര്‍ഗ, ഉത്തര്‍പ്രദേശിലെ കോടതിവളപ്പുകള്‍, ജയ്പുര്‍, ഏറ്റവും ഒടുവിലായി ബംഗളൂരുവും അഹമ്മദാബാദും- സ്ഫോടനങ്ങളും കൂട്ടക്കുരുതികളും തുടര്‍ന്നു. ഇപ്പോഴിതാ ബോംബുകള്‍ വീണ്ടും ഡല്‍ഹിയില്‍. ഒറ്റ സ്ഫോടനക്കേസിലും നേരാംവണ്ണമുള്ള അന്വേഷണം നടന്നിട്ടില്ല. ആര്, എന്ത് ഉദ്ദേശ്യം വച്ച് നടത്തുന്നതാണ് ഈ അരുംകൊലകളെന്ന് തെളിവുസഹിതം കണ്ടെത്തി കുറ്റവാളികളെ തുറന്നുകാട്ടാനും ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള ഗൌരവമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. ഏതെങ്കിലും ഒരു സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കാനുണ്ടാവുകയും അന്വേഷണപുരോഗതി തെളിയിക്കാന്‍ ചില വേലകള്‍ കാണിക്കുകയും ചെയ്താല്‍ എല്ലാം അവസാനിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന അടിസ്ഥാനപരമായ കടമ അധികാരികള്‍ വിസ്മരിക്കുന്നതിന്റെ ഫലമാണിത്്. ഒന്നോ രണ്ടോ സ്ഫോടനമാണ് ഉണ്ടായതെങ്കില്‍, ഇന്റലിജന്‍സ് സംവിധാനത്തിന്റെ പാളിച്ചയായോ ആകസ്മികമായ വിട്ടുപോകലായോ അവഗണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, തുടര്‍ച്ചയായി അത് ആവര്‍ത്തിച്ചാലോ. ഭീകര സംഘടനക്കാരോ സംഘങ്ങളോ തലസ്ഥാന നഗരത്തിലടക്കം ബോംബുകള്‍ നിക്ഷേപിക്കുമ്പോള്‍ നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഉറങ്ങിപ്പോയോ എന്ന ചോദ്യമാണ് ന്യായമായും ഉയരുന്നത്. അഹമ്മദാബാദ് സ്ഫോടനത്തിനുശേഷം ചില പ്രമുഖരെ പിടികൂടിയതാണ്. എന്നാല്‍, അതുകൊണ്ടും ഭീകരസംഘടനകളുടെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും രാജ്യത്താകെ അവരുടെ പ്രവര്‍ത്തനം സജീവമാണെന്നുമാണ് ഡല്‍ഹി സ്ഫോടനങ്ങള്‍ തെളിയിക്കുന്നത്. ഏതെങ്കിലും കരിനിയമങ്ങള്‍കൊണ്ട് തോല്‍പ്പിക്കാവുന്ന ഒന്നല്ല ഇത്. സജീവമായ ഇന്റലിജന്‍സ് സംവിധാനവും കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള കുറ്റമറ്റ സംവിധാനവുമാണ് ഉണ്ടാകേണ്ടത്്. അതിന് കേന്ദ്ര ഗവമെന്റുതന്നെ മനസ്സുവയ്ക്കണം. ഈ കൊടും പാതകങ്ങള്‍ ആരുടെ ആസൂത്രണമായാലും അവരെ നിഷ്കരുണം നേരിടുകതന്നെ വേണം. സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ എല്ലാ കരങ്ങളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും അടിയന്തരനടപടികള്‍ക്ക് കേന്ദ്ര ഗവമെന്റ് നേതൃത്വം നല്‍കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും പരമാവധി സഹായം നല്‍കണം. കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാത്തരം സന്നാഹവും ഉപയോഗിക്കുകയും വേണം. രാജ്യത്ത് നിലനില്‍ക്കുന്നത് അതീവ ഗുരുതരമായ അവസ്ഥയാണ്. അത് മറികടക്കാന്‍ എളുപ്പവഴികളില്ലതന്നെ. രാജ്യത്തിന്റെ പരമാധികാര സഭയായ പാര്‍ലമെന്റിന്റെ ചര്‍ച്ചയ്ക്കും പരിശോധനയ്ക്കും വിഷയമാകേണ്ട കാര്യമാണിത്. അടിയന്തരമായും പാര്‍ലമെന്റ് വിളിക്കാനും പ്രശ്നം ചര്‍ച്ചചെയ്ത് കൂട്ടായി പരിഹാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനും മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്തിന്റെ ഏതു ഭാഗത്തും ഇതുപോലുള്ള സ്ഫോടനം നടക്കാമെന്ന് മനസ്സിലാക്കി, പഴുതുകള്‍ അടച്ചുള്ള പ്രതിരോധപ്രവര്‍ത്തനവും ഉണ്ടാകണം. ഡല്‍ഹി സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെ ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...