എല്ലാവര്ക്കും ജനശക്തി ന്യൂസിന്റെ സ്നേഹവും സാഹോദര്യ്വും സമ്ര്^ദ്ധിയും നിറഞ ഓണാശംസകള്‍.
മതമില്ലാത്ത ഓണം
മ തമില്ലാത്ത ഓണം എന്നത് ഈ വര്‍ഷത്തെ തിരുവോണസന്ദേശമാണ്. ചാതുര്‍വര്‍ണ്യവും ചൂഷണവുംകൊണ്ട് പൊറുതിമുട്ടിയ ജനതയെ തെളിയിച്ചെടുത്ത പാരമ്പര്യം നമുക്കുണ്ട്. ജാതീയതയെയും വര്‍ഗീയതയെയും ചെറുത്തുതോല്‍പ്പിച്ച ചരിത്രവുമുണ്ട്. എന്നാല്‍, ഇന്ന് വ്യക്തിയെയും സമൂഹത്തെയും കോര്‍ത്തിണക്കുന്ന കണ്ണികളിലെല്ലാം ജാതിമതങ്ങളുടെ വിഷം പുരളുന്നു. മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയാണ് മഹാബലി. സമൃദ്ധിയും സമത്വവും സാഹോദര്യവുമാണ് ഓണത്തിന്റെ സന്ദേശം. മഹാബലി നാട് ഭരിച്ച കാലത്തെയാണ് മലയാളി ഓര്മിച്ചെടുക്കുന്നത്്. കള്ളവും ചതിയുമില്ലാത്ത സമത്വസുന്ദരമായ ജീവിതകാലം. ജാതിയും മതവും പറഞ്ഞ് തമ്മില്‍ പോരടിക്കാത്ത കാലം. പണത്തിന്റെയും പദവിയുടെയും വേര്‍തിരിവില്ല. അങ്ങനെയുള്ളൊരു കാലം വീണ്ടും വരേണ്ടേ? വിളക്ക് കൊളുത്തി മേശപ്പുറത്ത് വയ്ക്കണമെന്നത് ബൈബിളിലെ തിരുവചനമാണ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന സ്വഭാവം മനുഷ്യന് ചേര്‍ന്നതല്ല. നിന്നെപ്പോലെ അയല്‍ക്കാരനെയും സ്നേഹിക്കണം. മനസ്സിലെ ഇരുട്ടകറ്റാന്‍ ഭക്തിയും വിശ്വാസവും ഉപകരിക്കണം. ഓണവും പൂക്കളും തമ്മിലുള്ള ബന്ധം അഗാധമാണെന്ന് നമുക്കറിയാം. പൂക്കള്‍ക്ക് പരിശുദ്ധിയും മൃദുത്വവും പുഞ്ചിരിയും സുഗന്ധവുമുണ്ട്. മഹാബലിയുടെ കാലവുമായും ഇതിന് ബന്ധമുണ്ട്. കേരളത്തിന്റെ നവോത്ഥാനകാലത്തെ മുദ്രാവാക്യങ്ങളിലൊന്ന് 'മനുഷ്യനാകുക' എന്നതായിരുന്നു. സ്വതന്ത്രരാവുക എന്നത് അടുത്ത മുദ്രാവാക്യം. ജാതീയതയും വര്‍ഗീയതയും പടരാത്ത പുതിയ ആകാശവും പുതിയ ഭൂമിയും. തിരുവോണത്തിന്റെ കാലികപ്രസക്തിയിലാണ് നമുക്ക് ശ്രദ്ധയൂന്നേണ്ടത്. കര്‍ക്കടകത്തിന്റെ വറുതിയും ദുരിതവും ഇല്ലാതായാലേ ചിങ്ങത്തിന്റെ പൊന്‍പുലരി ഉദിക്കൂ. ഉള്‍ക്കരുത്തും ആത്മവിശ്വാസവും കൈമുതലുള്ള മലയാളി പുരോഗതിയിലേക്കാണ് എന്നും കുതിച്ചിട്ടുള്ളത്. പക്ഷേ, വൈലോപ്പിള്ളി പാടിയതുപോലെ തിരുവോണത്തിന്റെ പൊന്കമ്പവിഴകളെല്ലാം മാറാലകളായി മാറിപ്പോകുമ്പോഴും സാധാരണക്കാരന്റെ ജീവിതബന്ധങ്ങള്‍ക്ക് കരുത്തുപകരാന്‍ ഭരണകൂടം ശ്രദ്ധിക്കുന്നു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോഴും പൊതുമേഖലാസംരംഭങ്ങളിലൂടെ ആശ്വാസം എത്തിക്കുന്നു. അരിയും ആനുകൂല്യങ്ങളും പിടിച്ചുവച്ച് ഈ കൊച്ചുനാടിനെ ശ്വാസംമുട്ടിക്കുന്ന വാമനഭാവത്തോട് സക്രിയമായി പ്രതികരിക്കുന്നു. പൊതുമേഖലകളുടെ ചിറകുകള്‍ക്ക് ശക്തിയുണ്ടാകുന്നത് ബോധപൂര്‍വമായ ഇടപെടലിലൂടെയാണ്. മഹാബലിയെ ആര്, എന്തിന് 'പിരിച്ചുവിട്ടു' എന്നാണ് നമുക്ക് തിരിച്ചറിയാനുള്ള കാര്യം. ലോകമേ തറവാട് എന്നാണ് നാം പാടിയത്. പഞ്ചശീലം പാടിനടന്ന ബുദ്ധന്റെ അനുയായികള്‍. അതേ ബുദ്ധനെക്കൊണ്ട് നാം 'ചിരിപ്പിക്കുക'യാണ്. ആണവകരാറിലൂടെ സ്വാതന്ത്യ്രവും പരമാധികാരവും പണയംവയ്ക്കുമ്പോള്‍ ബുദ്ധന് ചിരിക്കില്ലെന്നതാണ് വാസ്തവം. മനസ്സിലെ അന്ധതയെ എങ്ങനെ നീക്കിക്കളയാം എന്നതാണ് ഇന്നത്തെ ചിന്താവിഷയം. ഓണം ഇവിടെ വെളിച്ചത്തിന്റെ സാന്നിധ്യമാകണം. വെളിച്ചമാണ് വളര്‍ച്ചയുടെയും വികാസത്തിന്റെയും ഊര്‍ജം.
പയ്യന്നൂര്‍ കുഞ്ഞിരാമന്
Subscribe to:
Post Comments (Atom)
1 comment:
എല്ലാവര്ക്കും ജനശക്തി ന്യൂസിന്റെ സ്നേഹവും സാഹോദര്യ്വും സമ്ര്^ദ്ധിയും നിറഞ ഓണാശംസകള്‍.
Post a Comment