2001ല്‍ ന്യൂയോര്‍ക്കിലുണ്ടായ 'ഭീകരാക്രമണം' ഏതുതരത്തിലാണ് ലോകത്തെ മാറ്റിമറിച്ചതെന്നത് ഇന്ന് വ്യക്തമാണ്. ഏഴുവര്‍ഷം മുമ്പത്തെ ആ സംഭവത്തിനുപിന്നിലെ യഥാര്‍ഥ ശക്തികളും ചോദനകളും ഇന്നും അവ്യക്തമായി തുടരവെ, അതുകൊണ്ട് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് ആരെല്ലാമെന്നും പകല്‍പോലെ സ്പഷ്ടം. അധികാരം പിടിക്കാനും നിലനിര്‍ത്താനും മറ്റുരാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കാനും യു.എസ്, ഇസ്രായേല്‍, യൂറോപ്യന്‍ ഭരണകൂടങ്ങള്‍ സെപ്റ്റംബര്‍ 11നെ ഉപയോഗിച്ചു. 'ഭീകരാക്രമണത്തിനുമുമ്പുതന്നെ യു.എസ് സാമ്രാജ്യത്വ അജണ്ടയായ 'പ്രോജക്ട് ഫോര്‍ ദ ന്യൂ അമേരിക്കന്‍ സെഞ്ചുറി'ക്ക് ഡിക് ചെനി, റംസ്ഫെല്ഡ്, വൂള്ഫോവിറ്റ്സ്, ജെബ് ബുഷ്, ലൂയിസ് ലിബി തുടങ്ങിയവര്‍ രൂപംകൊടുത്തിരുന്നു. 2001 സെപ്റ്റംബര്‍ 11 മുതലുള്ള ഏഴു സംഭവവികാസങ്ങള്‍ ഭൂഗോളത്തെ യു.എസ് മേധാവിത്വത്തിന് വിധേയപ്പെടുത്തിയിരിക്കുന്നു.*
ഭീകരാക്രമണം അമേരിക്കക്ക് സമ്മാനിച്ച ഒരു 'നേട്ടം' അതിന്റെ സൈനികാധിനിവേശങ്ങളും അവ നല്കിയ പുത്തനധികാരങ്ങളുമാണ്. 'ഭീകരാക്രമണ'ത്തിന്റെ പേരില്‍ കള്ളം പറഞ്ഞാണല്ലോ ഇറാഖില്‍ കടന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ മൂവായിരത്തില്‍ താഴെ പേരാണ് കൊല്ലപ്പെട്ടതെങ്കില്‍ അതിന്റെ പേരുപറഞ്ഞ് ഇറാഖില്‍ മാത്രം പന്ത്രണ്ടര ലക്ഷത്തിലേറെ മനുഷ്യരെ കൊന്നു.*
ഇറാഖിനെപ്പോലെ അഫ്ഗാനിസ്ഥാനും; സൈനികസാന്നിധ്യം ഇതിനുപുറമെ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ലോകമെങ്ങുമായി 36 സൈനികതാവളങ്ങളുണ്ടായിരുന്നെങ്കില് ഇന്ന് അമേരിക്കക്ക് 'സജീവ' താവളങ്ങള്‍തന്നെ 761 എണ്ണമുണ്ട്. ഇറാഖിനും അഫ്ഗാനിസ്ഥാനും പുറമെ 39 രാജ്യങ്ങളില്‍ യു.എസിന് 'ഔദ്യോഗിക' താവളങ്ങളുണ്ട്. ഇറാഖില്‍ മാത്രം 106 യു.എസ് താവളങ്ങളുണ്ട്. ഇതില്‍ പലതും യു.എസ് പട്ടണങ്ങളായിക്കഴിഞ്ഞു. സമുദ്രങ്ങളില്‍ ഭീഷണി വിതറി വിഹരിക്കുന്ന യു.എസ് വിമാനവാഹിനിക്കപ്പലുകള്‍ ഓരോന്നും ഓരോ സൈനികതാവളമാണ്.*
'ഭീകരതക്കെതിരായ യുദ്ധ'മാണ് അമേരിക്കയുടെ മറ്റൊരു സമ്പാദ്യം. ഇതുവഴി യു.എസ് ഭരണകൂടം അഭൂതപൂര്‍വമായ അധികാരങ്ങള്‍ കൈവശപ്പെടുത്തി. ഏതു രാജ്യത്തെയും ആക്രമിക്കാമെന്ന് നിയമമുണ്ടാക്കി. പൌരാവകാശങ്ങളും മനുഷ്യാവകാശങ്ങളും യഥേഷ്ടം നിഷേധിക്കുന്ന നിയമങ്ങളും പാസാക്കിയെടുത്തു. ഇത് വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് മാതൃകയായി. പലരും ഇന്ന് രാഷ്ട്രീയ ഭീകരതക്കുള്ള ഒന്നാന്തരം മറയായിട്ടാണ് ഭീകരവിരുദ്ധ പോരാട്ടത്തെ കാണുന്നത്. ഇന്ത്യയടക്കമുള്ള വിവിധ നാടുകളില്‍ ഒരുവശത്ത് പൌരന്മാരുടെ സ്വകാര്യതക്കുനേരെ കൈയേറ്റങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ഭരണകൂടങ്ങള്‍ 'സുരക്ഷ'യുടെ പേരില്‍ കൂടുതല്‍ രഹസ്യാത്മകത ആര്‍ജിച്ചെടുക്കുന്നു. *
സെപ്റ്റംബര്‍ 11 നോടുള്ള യു.എസ് പ്രതികരണത്തിന്റെ മൂന്നാമത്തെ 'ഗുണം' ആഗോള ഭീകരത കുറയുന്നതിനുപകരം വര്‍ധിച്ചു എന്നതാണ്. യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ തന്നെ കണക്കനുസരിച്ച് ഭീകരപ്രവര്‍ത്തനങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം 250 ശതമാനവും ഭീകരപ്രവര്‍ത്തനങ്ങളുടെ എണ്ണം 268 ശതമാനവുമായി വര്‍ധിച്ചു. ഒട്ടെല്ലാ ഏജന്‍സികളും പറയുന്നത് അമേരിക്കക്കുള്ളിലും പുറത്തും ഭീകരത വര്‍ധിപ്പിക്കാനേ യു.എസ് 'വാര് ഓണ്‍ ടെററി'ന് കഴിഞ്ഞിട്ടുള്ളൂ എന്നാണ്. നാലാമത്തെ 'നേട്ടം' ലോകത്തൊട്ടാകെ വംശീയതയും വര്‍ഗീയതയും പടര്‍ത്താനായി എന്നതാണ്. സയണിസത്തെ വര്‍ണവിവേചനത്തോടൊപ്പം എണ്ണുന്ന യു.എന്‍ പ്രമേയത്തെ എതിര്‍ത്തവര്‍ മുസ്ലിംകള്ക്കെതിരെ ആഗോളതലത്തില്‍ ഭീകരവാദമാരോപിച്ച് അശാന്തിയും അനീതിയും ഉണ്ടാക്കിയെടുത്തു. അഞ്ചാമതായി, യുദ്ധവ്യവസായത്തെയും യുദ്ധ വ്യവസായികളെയും ശക്തിപ്പെടുത്താന്‍ 2001 സെപ്റ്റംബര്‍ ആക്രമണത്തെ ഉപയോഗപ്പെടുത്തി. ഈ ഏഴുവര്‍ഷംകൊണ്ട് ഏറ്റവുമധികം നേട്ടം കൊയ്തത് അമേരിക്കയിലെ എണ്ണക്കമ്പനികളും യു.എസ്^ഇസ്രായേലി യുദ്ധക്കോപ്പ് നിര്മാതാക്കളുമാകണം. ആറാമതായി യു.എന്‍ എന്ന അന്താരാഷ്ട്ര കൂടിയാലോചനാ വേദിയെ സമ്പൂര്‍ണമായി അമേരിക്കയുടെ ഉപവകുപ്പാക്കി മാറ്റിയെടുത്തു. യു.എസ് ഭീകരതയെ ചോദ്യം ചെയ്യാന്‍ ചേരിചേരാ പ്രസ്ഥാനമോ യു.എന്നോ ഇന്ന് ഫലത്തില്‍ ഇല്ലാതായിക്കഴിഞ്ഞു.*
ഏഴാമതായി, ആഗോള ശാക്തിക സന്തുലനം ബലപ്രയോഗത്തിലൂടെ മാറ്റിയെഴുതാന്‍ അമേരിക്ക '9^11'നെ ഉപയോഗപ്പെടുത്തി. ഈ പ്രതിഭാസത്തിന് മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യം. സയണിസത്തെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ച ഗാന്ധിജിയുടെ ഇന്ത്യ ഇന്ന് ഇസ്രായേലിന്റെ സൈനിക പങ്കാളിയായിരിക്കുന്നു. മൂന്നാംലോകത്തിന് നേതൃത്വം നല്കിപ്പോന്ന നാം അമേരിക്കയുടെ സാമന്തരാജ്യമായിരിക്കുന്നു. യു.എസ് സ്വാധീനത്തില്‍ ഫലസ്തീന്, ഇറാന്, ചൈന തുടങ്ങിയവയെ നാം അകറ്റിത്തുടങ്ങിയിരിക്കുന്നു. ഏഴുവര്‍ഷം കൊണ്ടുണ്ടായ ഈ ഏഴ് പരിണതികള്‍ ഒരുകാര്യം തെളിയിക്കുന്നുണ്ട്: '9^11'ന്റെ ഗുണഭോക്താക്കള്‍ അമേരിക്കയും ഇസ്രായേലുമാണ്.
from madhyamam daily
1 comment:
ഏഴുവര്‍ഷം; ഏഴു 'നേട്ട'ങ്ങള്

Post a Comment