Friday, September 05, 2008

ആണവകരാറിന്റെ അന്തര്‍ധാര നുണ, വഞ്ചന, കൈക്കൂലി

ആണവകരാറിന്റെ അന്തര്‍ധാര നുണ, വഞ്ചന, കൈക്കൂലി

ഗൌ രവമേറിയ ഒരു രാഷ്ട്രീയപ്രശ്ന ചര്‍ച്ചയില്‍ ഉപയോഗിച്ചുകൂടാത്ത വാക്കുകളാണ് നുണ, വഞ്ചന, കൈക്കൂലി മുതലായ കടുത്ത പദങ്ങള്‍. എങ്കിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പരമത്സരത്തിലും യുദ്ധത്തിലും ഈ പദങ്ങള്‍ വസ്തുസ്ഥിതികഥനമെന്ന രൂപത്തില്‍ കടന്നുവരാറുണ്ട്. എന്നാല്‍, ഏതെങ്കിലും രാഷ്ട്രത്തിലെ ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ സ്വന്തം ജനതയെയും അവരുടെ പ്രതിനിധിസഭയെയും നുണയും വഞ്ചനയും കൈക്കൂലിയുംകൊണ്ട് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയവ്യവഹാരം അത്യന്തം അപൂര്‍വമാണ്. ഇന്നത്തെ ഭരണാധികാരികള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞശേഷവും അനേക പതിറ്റാണ്ടിലേക്ക് നീളുന്ന ഒരു അടിമത്തച്ചങ്ങലയാണ് ഇന്ത്യയുടെ പരമാധികാരത്തെയും ശാസ്ത്രസാങ്കേതികവിദ്യാ പുരോഗതിയെയും ഒരു വിദേശരാഷ്ട്രത്തിന് അടിയറവയ്ക്കുന്ന ഇന്തോ-യുഎസ് ആണവകരാര്‍.

ഇതേക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ അതെല്ലാം തീര്‍ക്കാന്‍ ഉതകുന്നതാണ് ജനുവരി 16ന് പ്രസിഡന്റ് ജോര്‍ജ് ബുഷ് അമേരിക്കന്‍ കോഗ്രസിലെ വിദേശകാര്യസമിതി തലവന് അയച്ച വിശദീകരണക്കുറിപ്പ്. ഈ കുറിപ്പിലെ ഉള്ളടക്കം ഇതുവരെ രഹസ്യമായിരുന്നുവെങ്കിലും ഇപ്പോള്‍ പരസ്യമായിരിക്കുന്നു. ഇന്ത്യന്‍ ആണവോര്‍ജകമീഷന്റെ അധ്യക്ഷന്‍ അനില്‍ കാകോദ്കര്‍ അസന്ദിഗ്ധമായി പറയുന്നത് ഈ കരാറിലെ രണ്ടാം കക്ഷിയായ ഇന്ത്യയെപ്പോലും ഈ വ്യവസ്ഥ ഇതുവരെ അറിയിച്ചിരുന്നില്ല എന്നാണ്. 2005 ജൂലൈ 18ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഈ കരാറിന്റെ പൂര്‍വരൂപം അടങ്ങുന്ന രേഖയില്‍ പ്രസിഡന്റ് ബുഷുമൊത്ത് ഒപ്പുവച്ചപ്പോള്‍ ഈ കത്തിലെ വ്യവസ്ഥ സമ്മതിച്ചതായിരുന്നുവെന്നു വേണം കരുതാന്‍. 1953ല്‍ അമേരിക്ക അംഗീകരിച്ച അറ്റോമിക് എനര്‍ജി നിയമത്തിലെ 123-ാം വകുപ്പനുസരിച്ചാണ് ഈ കരാര്‍. ആ നിയമത്തിലും കരാറിലും ഇന്ത്യയുടെ ആണവപരീക്ഷണ സ്വാതന്ത്യ്രത്തെ ഹനിക്കുന്ന വകുപ്പ് ഉണ്ടെന്ന് വ്യക്തമായിരുന്നു. എങ്കിലും അങ്ങനെ ഇന്ത്യയെ വരിഞ്ഞുകെട്ടുന്ന വകുപ്പ് ഇല്ലെന്ന് മന്‍മോഹന്‍സിങ്ങിന്റെയും മറ്റും പ്രസ്താവന പുറത്തുവന്നപ്പോള്‍ 2005 ഡിസംബറില്‍ ഇന്ത്യയുമായുള്ള ആണവകരാറിനെ പ്രത്യേകം ബാധിക്കുന്ന വിധത്തില്‍ ഒരു പുതിയ നിയമംകൂടി അമേരിക്കന്‍ കോഗ്രസ് പാസാക്കുകയും ബുഷ് ഒപ്പിട്ടുകൊടുക്കുകയുംചെയ്തു. അതിനെയാണ് ഹെന്റി ഹൈഡ് ആക്ട് എന്നു പറയുന്നത്.

നെഹ്റു തിരസ്കരിച്ച ഉടമ്പടി ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ആണവായുധ കുത്തകയുള്ള അഞ്ച് രാഷ്ട്രം മുന്‍കൈയെടുത്ത് രൂപംകൊടുത്ത ആണവനിര്‍വ്യാപന ഉടമ്പടി (നോ പ്രോലിഫറേഷന്‍ ട്രീറ്റി- എന്‍പിടി)യില്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഒപ്പുവച്ചില്ല. ആണവരംഗത്തെ കുത്തകകള്‍ക്ക് പരീക്ഷണം നടത്താനും ആണവായുധങ്ങള്‍ കണക്കില്ലാതെ കുന്നുകൂട്ടാനുമുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ള രാഷ്ട്രങ്ങള്‍ ആ രംഗത്തേക്ക് കടന്നുവരരുതെന്ന് വ്യവസ്ഥചെയ്യുന്ന എന്‍പിടി വിവേചനാപരവും ഇന്ത്യയുടെ പരമാധികാരത്തെ ധ്വംസിക്കുന്നതുമാണ് എന്നായിരുന്നു നെഹ്റുവിന്റെ വാദം. നെഹ്റുവിനെത്തുടര്‍ന്നു വന്ന ഇന്ദിരാഗാന്ധിയും മൊറാര്‍ജി ദേശായിയും മുതല്‍ എ ബി വാജ്പേയിവരെയുള്ള പ്രധാനമന്ത്രിമാരെല്ലാം എന്‍പിടി സംബന്ധിച്ച ഈ നിലപാട് അഭംഗുരം തുടര്‍ന്നു. മാത്രമല്ല 1974ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴും 1998ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും രാജസ്ഥാന്‍ മരുഭൂമിയിലെ പൊക്രാനില്‍ ആണവവിസ്ഫോടന പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യന്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ മേന്മ ലോകത്തെ അറിയിക്കുകയുംചെയ്തു. ഈ രണ്ട് വിസ്ഫോടനങ്ങള്‍ അമേരിക്കയെയും കൂട്ടുകാരെയും രോഷാകുലരാക്കുകയും ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി പലവിധത്തില്‍ പീഡിപ്പിക്കുകയുംചെയ്തു. പക്ഷേ, ഇന്ത്യ വഴങ്ങിയില്ല. ഇന്ത്യ ഇനി ഒരാണവ വിസ്ഫോടനപരീക്ഷണം നടത്തിയാല്‍ ഇന്ത്യക്ക് ഈ കരാറിന്‍പ്രകാരം നല്‍കാമെന്ന് അമേരിക്ക വാഗ്ദാനംചെയ്യുന്ന കാര്യമെല്ലാം റദ്ദാകും. ഇതുവരെ നല്‍കിയ ഇന്ധനങ്ങളും സാങ്കേതികവിദ്യയും തിരിച്ചെടുക്കുമെന്നുമാണ് കരാറിലെ വ്യവസ്ഥകളിലൊന്ന്.
ഇന്തോ-യുഎസ് ആണവകരാര്‍ ഇന്ത്യ ഒപ്പിടാത്ത ആണവനിര്‍വ്യാപന ഉടമ്പടിയുടെ വ്യവസ്ഥയ്ക്ക് കീഴ്പ്പെടുത്തും. അതിന് സമ്മതം മൂളിയ മന്‍മോഹന്‍സിങ് രാജ്യത്തോട് ചെയ്തത് വഞ്ചനയല്ലെങ്കില്‍ മറ്റെന്താണ്. അധാര്‍മികത ഈ വസ്തുത ഇടതുപക്ഷമുള്‍പ്പെടെ പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരിക്കലും അങ്ങനെയല്ലെന്നും ഇന്ത്യയുടെ ആണവപരീക്ഷണയത്നങ്ങള്‍ക്ക് ഇത് തടസ്സമാവുകയില്ലെന്നും പ്രധാനമന്ത്രിയും വിദേശമന്ത്രിയും പലതവണ പാര്‍ലമെന്റിന് നല്‍കിയ ഉറപ്പ് പച്ച നുണയായിരുന്നു എന്നല്ലേ ഇതിനര്‍ഥം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ആണവകരാറിനെതിരായിരുന്നതിനാല്‍ ആ പ്രശ്നത്തെ മുന്‍നിര്‍ത്തിയുള്ള വിശ്വാസവോട്ട് ഈ ആഗസ്ത് എട്ടിന് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കൈക്കൂലിയും സ്ഥാനമാനവും നല്‍കി എംപിമാരെ വിലയ്ക്കെടുത്ത് കൂറുമാറ്റിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്ത് കരിതേച്ച അധാര്‍മിക നടപടി അല്ലെങ്കില്‍ പിന്നെന്താണ്.
ഇന്ത്യയെപ്പോലെ മഹത്തായ ഒരു രാഷ്ട്രത്തിലെ ഭരണാധികാരികള്‍തന്നെ ഇന്ത്യന്‍ ജനതയെ വിദേശസാമ്രാജ്യശക്തികള്‍ക്ക് അടിയറവയ്ക്കാന്‍ നുണയും വഞ്ചനയും കൈക്കൂലിയും ആയുധമാക്കിയിരിക്കുന്നു. കോ. വക്താവും സോണിയയും നമുക്ക് 123-ാം വകുപ്പ് പ്രകാരമുള്ള ഇന്തോ-യുഎസ് ആണവകരാറിലെ വ്യവസ്ഥ അല്ലാതെ ഹൈഡ് ആക്ടോ ബുഷിന്റെ വിശദീകരണരേഖയോ ബാധകമല്ലെന്നാണ് കോഗ്രസിന്റെ ഒരു വക്താവ് കഴിഞ്ഞദിവസവും ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ തട്ടിവിട്ടത്. അമേരിക്കയുടെയായാലും ഇന്ത്യയുടെയായാലും പ്രസിഡന്റോ പ്രധാനമന്ത്രിയോ മറ്റേതെങ്കിലും ഉന്നതരോ എടുക്കുന്ന നടപടിയും ഒപ്പുവയ്ക്കുന്ന രേഖയും ഈ രാജ്യങ്ങളിലെ ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായിരിക്കണം. അല്ലെങ്കില്‍ അത് സ്വയമേവ റദ്ദാകുകയോ കോടതി റദ്ദാക്കുകയോ ചെയ്യും. അമേരിക്കയിലെ ആണവോര്‍ജനിയമവും ഹെന്റി ഹൈഡ് നിയമവും ഭേദഗതിചെയ്യാന്‍ കോഗ്രസിനും അതിന് മുന്‍കൈയെടുക്കാന്‍ പ്രസിഡന്റിനും അവകാശമുണ്ട്. എന്നാല്‍, അവ നിലനില്‍ക്കുമ്പോള്‍ അവയിലെ വ്യവസ്ഥയ്ക്ക് എതിരായ ഒരു നടപടിക്കും അതാരെടുത്താലും അതിന് സാധുതയില്ലെന്ന നിയമവ്യവസ്ഥയുടെ ഹരിശ്രീ അറിയാത്ത ഈ വിദ്വാനെ സോണിയാഗാന്ധി ഉപദേഷ്ടാവായി പ്രതിഷ്ഠിച്ചത് വിചിത്രംതന്നെ. ഹൈഡ് നിയമം വളരെ വ്യക്തമായി പറയുന്നത് ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാത്ത ഒരു രാഷ്ട്രവുമായും അമേരിക്ക ആണവരംഗത്ത് സഹകരിച്ചുകൂടാ എന്നാണ്. സിവിലിയന്‍ ആണവസഹകരണവും സൈനിക ആണവസഹകരണവും തമ്മില്‍ വേര്‍തിരിവ് ഉണ്ടെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും സാങ്കേതികമായി അവതമ്മില്‍ തലനാരിഴ വ്യത്യാസം മാത്രമേയുള്ളൂ.
സിവിലിയന്‍ ആണവപരീക്ഷണത്തെ സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണമാണെന്ന് വാദിച്ചുറപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. അങ്ങനെയിരിക്കെ സിവിലിയന്‍ ആണവപരീക്ഷണകേന്ദ്രങ്ങളും സൈനിക ആണവപരീക്ഷണകേന്ദ്രങ്ങളും അവയുടെ രേഖകളും സാര്‍വദേശീയ ആണവോര്‍ജ ഏജന്‍സിയുടെ പ്രാതിനിധ്യം വഹിച്ച് അമേരിക്കക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാം. നമ്മുടെ രാജ്യരക്ഷയുടെ സകല സുരക്ഷാവ്യവസ്ഥയും അവര്‍ക്ക് സ്വച്ഛന്ദമായി കടന്നുകയറി കണക്കെടുത്ത് നമ്മുടെ എതിരാളികള്‍ക്ക് കൈമാറാന്‍ കഴിയുമെന്ന് ചുരുക്കം. ആണവ ഇന്ധനവിതരണസംഘം (ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ്പ്- എന്‍എസ്ജി) വിയന്നയില്‍ യോഗംചേര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്‍പിടിയില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യക്ക് അക്കാര്യത്തില്‍ ഇളവനുവദിക്കണമെന്ന അപേക്ഷയുമായാണ് ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ഏജന്‍സിയുടെ മുമ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്സ്്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ ഈ ഇളവനുവദിക്കുന്നതിനെതിരാണ്. അതുകൊണ്ട് അത് അംഗീകരിപ്പിക്കാനാണ് പ്രസിഡന്റ് ബുഷിന്റെ രഹസ്യകത്ത് പരസ്യമാക്കിയിരിക്കുന്നത്. അവര്‍ അതനുവദിക്കുന്നപക്ഷം കരാറിലെ വ്യവസ്ഥയേക്കാള്‍ മുന്‍തൂക്കം ആ കത്തിലെ വ്യവസ്ഥകള്‍ക്കാണെന്ന് അംഗീകരിച്ചതായി കരുതാം.
ഊര്‍ജപ്രതിസന്ധി പരിഹരിക്കാനാണോ ഈ തര്‍ക്കമെല്ലാം ബുഷിന്റെ കത്തിനെത്തുടര്‍ന്ന് ഈ തര്‍ക്കമെല്ലാം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സോണിയാഗാന്ധി ഇന്ത്യക്ക് ആണവോര്‍ജം ഊര്‍ജപ്രതിസന്ധി പരിഹാരത്തിന് അത്യന്താപേക്ഷിതമാണെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നു. ഈ കരാര്‍ ഒപ്പിടുകയും അമേരിക്കന്‍ കോഗ്രസും എന്‍എസ്ജിയും അത് അംഗീകരിക്കുകയുംചെയ്ത് ഇന്ത്യ അതിന്‍പ്രകാരം ആണവോര്‍ജനിര്‍മാണത്തിന് ഒരുങ്ങിയാല്‍ ഇന്ധനത്തിന്റെ വില, റിയാക്ടറുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികസാമഗ്രികളുടെ ഗുണനിലവാരം മുതലായ കാര്യങ്ങളിലെ തീര്‍പ്പിന് ചുരുങ്ങിയത് മൂന്ന്-നാല് വര്‍ഷമെങ്കിലും എടുക്കും. റിയാക്ടറുകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തനം തുടങ്ങാനും പിന്നെയും രണ്ട് മൂന്നുവര്‍ഷം വേണ്ടിവരും. അങ്ങനെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ ഉല്‍പ്പാദനം കമേഴ്സ്യല്‍ അഥവാ വ്യാപാര അടിസ്ഥാനത്തില്‍ തുടങ്ങാന്‍ പിന്നെയും സമയം വേണം. അങ്ങനെ വരുന്ന പത്തുവര്‍ഷത്തിനകം ഈ ഊര്‍ജം ലഭിക്കുമെന്നതിന് ഉറപ്പില്ല. ഇത്രയും കാലം മറ്റ് ഊര്‍ജസ്രോതസ്സുകള്‍ തേടാനുള്ള പണമോ ശ്രദ്ധയോ മുന്‍ഗണനയോ ഉണ്ടാവുകയുമില്ല. അപ്പോഴേക്കും മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും അരങ്ങൊഴിഞ്ഞിരിക്കുകയുംചെയ്യും. അമേരിക്കക്കാര്‍ക്ക് അവരെ നേരിടുന്ന കനത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ പലവര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന റിയാക്ടറുകളുടെയും മറ്റു സാമഗ്രികളുടെയും വില്‍പ്പനയില്‍നിന്ന് ലഭിക്കുന്ന കോടാനുകോടി ഡോളറുകള്‍ ഉപകരിക്കുകയുംചെയ്യും.

ഈ രാജ്യദ്രോഹ നടപടിയുമായി മുന്നോട്ടുപോകാനാണ് യുപിഎ നേതാക്കളും ഭരണാധികാരികളും നുണയെയും വഞ്ചനയെയും കൈക്കൂലിയെയും ആശ്രയിക്കുന്നത്. ചുരുക്കത്തില്‍ ഇന്ത്യയുടെ ഊര്‍ജപ്രതിസന്ധി പരിഹരിക്കുന്നതിനോ ആണവകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനോ അല്ല അമേരിക്ക ലക്ഷ്യമിടുന്നത്. ലോകരംഗത്ത് അനുദിനം ഒറ്റപ്പെട്ടും പരാജയങ്ങള്‍ ഏറ്റുവാങ്ങിയും കഴിയുന്ന അമേരിക്കയ്ക്ക് ഇന്ത്യയുമായി തന്ത്രപരമായ സഖ്യം കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയെയും റഷ്യന്‍മേഖലയിലെ പിണിയാളായി പിടിച്ചുനിര്‍ത്തുന്നതിലുമാണ് എന്ന് വ്യക്തം.
പി ഗോവിന്ദപ്പിള്ള

7 comments:

ജനശക്തി ന്യൂസ്‌ said...

ആണവകരാറിന്റെ അന്തര്‍ധാര നുണ, വഞ്ചന, കൈക്കൂലി
ഗൌ രവമേറിയ ഒരു രാഷ്ട്രീയപ്രശ്ന ചര്‍ച്ചയില്‍ ഉപയോഗിച്ചുകൂടാത്ത വാക്കുകളാണ് നുണ, വഞ്ചന, കൈക്കൂലി മുതലായ കടുത്ത പദങ്ങള്‍. എങ്കിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പരമത്സരത്തിലും യുദ്ധത്തിലും ഈ പദങ്ങള്‍ വസ്തുസ്ഥിതികഥനമെന്ന രൂപത്തില്‍ കടന്നുവരാറുണ്ട്. എന്നാല്‍, ഏതെങ്കിലും രാഷ്ട്രത്തിലെ ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ സ്വന്തം ജനതയെയും അവരുടെ പ്രതിനിധിസഭയെയും നുണയും വഞ്ചനയും കൈക്കൂലിയുംകൊണ്ട് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയവ്യവഹാരം അത്യന്തം അപൂര്‍വമാണ്. ഇന്നത്തെ ഭരണാധികാരികള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞശേഷവും അനേക പതിറ്റാണ്ടിലേക്ക് നീളുന്ന ഒരു അടിമത്തച്ചങ്ങലയാണ് ഇന്ത്യയുടെ പരമാധികാരത്തെയും ശാസ്ത്രസാങ്കേതികവിദ്യാ പുരോഗതിയെയും ഒരു വിദേശരാഷ്ട്രത്തിന് അടിയറവയ്ക്കുന്ന ഇന്തോ-യുഎസ് ആണവകരാര്‍. ഇതേക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ അതെല്ലാം തീര്‍ക്കാന്‍ ഉതകുന്നതാണ് ജനുവരി 16ന് പ്രസിഡന്റ് ജോര്‍ജ് ബുഷ് അമേരിക്കന്‍ കോഗ്രസിലെ വിദേശകാര്യസമിതി തലവന് അയച്ച വിശദീകരണക്കുറിപ്പ്. ഈ കുറിപ്പിലെ ഉള്ളടക്കം ഇതുവരെ രഹസ്യമായിരുന്നുവെങ്കിലും ഇപ്പോള്‍ പരസ്യമായിരിക്കുന്നു. ഇന്ത്യന്‍ ആണവോര്‍ജകമീഷന്റെ അധ്യക്ഷന്‍ അനില്‍ കാകോദ്കര്‍ അസന്ദിഗ്ധമായി പറയുന്നത് ഈ കരാറിലെ രണ്ടാം കക്ഷിയായ ഇന്ത്യയെപ്പോലും ഈ വ്യവസ്ഥ ഇതുവരെ അറിയിച്ചിരുന്നില്ല എന്നാണ്. 2005 ജൂലൈ 18ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഈ കരാറിന്റെ പൂര്‍വരൂപം അടങ്ങുന്ന രേഖയില്‍ പ്രസിഡന്റ് ബുഷുമൊത്ത് ഒപ്പുവച്ചപ്പോള്‍ ഈ കത്തിലെ വ്യവസ്ഥ സമ്മതിച്ചതായിരുന്നുവെന്നു വേണം കരുതാന്‍. 1953ല്‍ അമേരിക്ക അംഗീകരിച്ച അറ്റോമിക് എനര്‍ജി നിയമത്തിലെ 123-ാം വകുപ്പനുസരിച്ചാണ് ഈ കരാര്‍. ആ നിയമത്തിലും കരാറിലും ഇന്ത്യയുടെ ആണവപരീക്ഷണ സ്വാതന്ത്യ്രത്തെ ഹനിക്കുന്ന വകുപ്പ് ഉണ്ടെന്ന് വ്യക്തമായിരുന്നു. എങ്കിലും അങ്ങനെ ഇന്ത്യയെ വരിഞ്ഞുകെട്ടുന്ന വകുപ്പ് ഇല്ലെന്ന് മന്‍മോഹന്‍സിങ്ങിന്റെയും മറ്റും പ്രസ്താവന പുറത്തുവന്നപ്പോള്‍ 2005 ഡിസംബറില്‍ ഇന്ത്യയുമായുള്ള ആണവകരാറിനെ പ്രത്യേകം ബാധിക്കുന്ന വിധത്തില്‍ ഒരു പുതിയ നിയമംകൂടി അമേരിക്കന്‍ കോഗ്രസ് പാസാക്കുകയും ബുഷ് ഒപ്പിട്ടുകൊടുക്കുകയുംചെയ്തു. അതിനെയാണ് ഹെന്റി ഹൈഡ് ആക്ട് എന്നു പറയുന്നത്. നെഹ്റു തിരസ്കരിച്ച ഉടമ്പടി ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ആണവായുധ കുത്തകയുള്ള അഞ്ച് രാഷ്ട്രം മുന്‍കൈയെടുത്ത് രൂപംകൊടുത്ത ആണവനിര്‍വ്യാപന ഉടമ്പടി (നോ പ്രോലിഫറേഷന്‍ ട്രീറ്റി- എന്‍പിടി)യില്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഒപ്പുവച്ചില്ല. ആണവരംഗത്തെ കുത്തകകള്‍ക്ക് പരീക്ഷണം നടത്താനും ആണവായുധങ്ങള്‍ കണക്കില്ലാതെ കുന്നുകൂട്ടാനുമുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ള രാഷ്ട്രങ്ങള്‍ ആ രംഗത്തേക്ക് കടന്നുവരരുതെന്ന് വ്യവസ്ഥചെയ്യുന്ന എന്‍പിടി വിവേചനാപരവും ഇന്ത്യയുടെ പരമാധികാരത്തെ ധ്വംസിക്കുന്നതുമാണ് എന്നായിരുന്നു നെഹ്റുവിന്റെ വാദം. നെഹ്റുവിനെത്തുടര്‍ന്നു വന്ന ഇന്ദിരാഗാന്ധിയും മൊറാര്‍ജി ദേശായിയും മുതല്‍ എ ബി വാജ്പേയിവരെയുള്ള പ്രധാനമന്ത്രിമാരെല്ലാം എന്‍പിടി സംബന്ധിച്ച ഈ നിലപാട് അഭംഗുരം തുടര്‍ന്നു. മാത്രമല്ല 1974ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴും 1998ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും രാജസ്ഥാന്‍ മരുഭൂമിയിലെ പൊക്രാനില്‍ ആണവവിസ്ഫോടന പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യന്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ മേന്മ ലോകത്തെ അറിയിക്കുകയുംചെയ്തു. ഈ രണ്ട് വിസ്ഫോടനങ്ങള്‍ അമേരിക്കയെയും കൂട്ടുകാരെയും രോഷാകുലരാക്കുകയും ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി പലവിധത്തില്‍ പീഡിപ്പിക്കുകയുംചെയ്തു. പക്ഷേ, ഇന്ത്യ വഴങ്ങിയില്ല. ഇന്ത്യ ഇനി ഒരാണവ വിസ്ഫോടനപരീക്ഷണം നടത്തിയാല്‍ ഇന്ത്യക്ക് ഈ കരാറിന്‍പ്രകാരം നല്‍കാമെന്ന് അമേരിക്ക വാഗ്ദാനംചെയ്യുന്ന കാര്യമെല്ലാം റദ്ദാകും. ഇതുവരെ നല്‍കിയ ഇന്ധനങ്ങളും സാങ്കേതികവിദ്യയും തിരിച്ചെടുക്കുമെന്നുമാണ് കരാറിലെ വ്യവസ്ഥകളിലൊന്ന്. ഇന്തോ-യുഎസ് ആണവകരാര്‍ ഇന്ത്യ ഒപ്പിടാത്ത ആണവനിര്‍വ്യാപന ഉടമ്പടിയുടെ വ്യവസ്ഥയ്ക്ക് കീഴ്പ്പെടുത്തും. അതിന് സമ്മതം മൂളിയ മന്‍മോഹന്‍സിങ് രാജ്യത്തോട് ചെയ്തത് വഞ്ചനയല്ലെങ്കില്‍ മറ്റെന്താണ്. അധാര്‍മികത ഈ വസ്തുത ഇടതുപക്ഷമുള്‍പ്പെടെ പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരിക്കലും അങ്ങനെയല്ലെന്നും ഇന്ത്യയുടെ ആണവപരീക്ഷണയത്നങ്ങള്‍ക്ക് ഇത് തടസ്സമാവുകയില്ലെന്നും പ്രധാനമന്ത്രിയും വിദേശമന്ത്രിയും പലതവണ പാര്‍ലമെന്റിന് നല്‍കിയ ഉറപ്പ് പച്ച നുണയായിരുന്നു എന്നല്ലേ ഇതിനര്‍ഥം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ആണവകരാറിനെതിരായിരുന്നതിനാല്‍ ആ പ്രശ്നത്തെ മുന്‍നിര്‍ത്തിയുള്ള വിശ്വാസവോട്ട് ഈ ആഗസ്ത് എട്ടിന് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കൈക്കൂലിയും സ്ഥാനമാനവും നല്‍കി എംപിമാരെ വിലയ്ക്കെടുത്ത് കൂറുമാറ്റിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്ത് കരിതേച്ച അധാര്‍മിക നടപടി അല്ലെങ്കില്‍ പിന്നെന്താണ്. ഇന്ത്യയെപ്പോലെ മഹത്തായ ഒരു രാഷ്ട്രത്തിലെ ഭരണാധികാരികള്‍തന്നെ ഇന്ത്യന്‍ ജനതയെ വിദേശസാമ്രാജ്യശക്തികള്‍ക്ക് അടിയറവയ്ക്കാന്‍ നുണയും വഞ്ചനയും കൈക്കൂലിയും ആയുധമാക്കിയിരിക്കുന്നു. കോ. വക്താവും സോണിയയും നമുക്ക് 123-ാം വകുപ്പ് പ്രകാരമുള്ള ഇന്തോ-യുഎസ് ആണവകരാറിലെ വ്യവസ്ഥ അല്ലാതെ ഹൈഡ് ആക്ടോ ബുഷിന്റെ വിശദീകരണരേഖയോ ബാധകമല്ലെന്നാണ് കോഗ്രസിന്റെ ഒരു വക്താവ് കഴിഞ്ഞദിവസവും ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ തട്ടിവിട്ടത്. അമേരിക്കയുടെയായാലും ഇന്ത്യയുടെയായാലും പ്രസിഡന്റോ പ്രധാനമന്ത്രിയോ മറ്റേതെങ്കിലും ഉന്നതരോ എടുക്കുന്ന നടപടിയും ഒപ്പുവയ്ക്കുന്ന രേഖയും ഈ രാജ്യങ്ങളിലെ ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായിരിക്കണം. അല്ലെങ്കില്‍ അത് സ്വയമേവ റദ്ദാകുകയോ കോടതി റദ്ദാക്കുകയോ ചെയ്യും. അമേരിക്കയിലെ ആണവോര്‍ജനിയമവും ഹെന്റി ഹൈഡ് നിയമവും ഭേദഗതിചെയ്യാന്‍ കോഗ്രസിനും അതിന് മുന്‍കൈയെടുക്കാന്‍ പ്രസിഡന്റിനും അവകാശമുണ്ട്. എന്നാല്‍, അവ നിലനില്‍ക്കുമ്പോള്‍ അവയിലെ വ്യവസ്ഥയ്ക്ക് എതിരായ ഒരു നടപടിക്കും അതാരെടുത്താലും അതിന് സാധുതയില്ലെന്ന നിയമവ്യവസ്ഥയുടെ ഹരിശ്രീ അറിയാത്ത ഈ വിദ്വാനെ സോണിയാഗാന്ധി ഉപദേഷ്ടാവായി പ്രതിഷ്ഠിച്ചത് വിചിത്രംതന്നെ. ഹൈഡ് നിയമം വളരെ വ്യക്തമായി പറയുന്നത് ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാത്ത ഒരു രാഷ്ട്രവുമായും അമേരിക്ക ആണവരംഗത്ത് സഹകരിച്ചുകൂടാ എന്നാണ്. സിവിലിയന്‍ ആണവസഹകരണവും സൈനിക ആണവസഹകരണവും തമ്മില്‍ വേര്‍തിരിവ് ഉണ്ടെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും സാങ്കേതികമായി അവതമ്മില്‍ തലനാരിഴ വ്യത്യാസം മാത്രമേയുള്ളൂ. സിവിലിയന്‍ ആണവപരീക്ഷണത്തെ സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണമാണെന്ന് വാദിച്ചുറപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. അങ്ങനെയിരിക്കെ സിവിലിയന്‍ ആണവപരീക്ഷണകേന്ദ്രങ്ങളും സൈനിക ആണവപരീക്ഷണകേന്ദ്രങ്ങളും അവയുടെ രേഖകളും സാര്‍വദേശീയ ആണവോര്‍ജ ഏജന്‍സിയുടെ പ്രാതിനിധ്യം വഹിച്ച് അമേരിക്കക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാം. നമ്മുടെ രാജ്യരക്ഷയുടെ സകല സുരക്ഷാവ്യവസ്ഥയും അവര്‍ക്ക് സ്വച്ഛന്ദമായി കടന്നുകയറി കണക്കെടുത്ത് നമ്മുടെ എതിരാളികള്‍ക്ക് കൈമാറാന്‍ കഴിയുമെന്ന് ചുരുക്കം. ആണവ ഇന്ധനവിതരണസംഘം (ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ്പ്- എന്‍എസ്ജി) വിയന്നയില്‍ യോഗംചേര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്‍പിടിയില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യക്ക് അക്കാര്യത്തില്‍ ഇളവനുവദിക്കണമെന്ന അപേക്ഷയുമായാണ് ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ഏജന്‍സിയുടെ മുമ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, നെതര്‍ലന്‍ഡ്സ്്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ ഈ ഇളവനുവദിക്കുന്നതിനെതിരാണ്. അതുകൊണ്ട് അത് അംഗീകരിപ്പിക്കാനാണ് പ്രസിഡന്റ് ബുഷിന്റെ രഹസ്യകത്ത് പരസ്യമാക്കിയിരിക്കുന്നത്. അവര്‍ അതനുവദിക്കുന്നപക്ഷം കരാറിലെ വ്യവസ്ഥയേക്കാള്‍ മുന്‍തൂക്കം ആ കത്തിലെ വ്യവസ്ഥകള്‍ക്കാണെന്ന് അംഗീകരിച്ചതായി കരുതാം. ഊര്‍ജപ്രതിസന്ധി പരിഹരിക്കാനാണോ ഈ തര്‍ക്കമെല്ലാം ബുഷിന്റെ കത്തിനെത്തുടര്‍ന്ന് ഈ തര്‍ക്കമെല്ലാം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സോണിയാഗാന്ധി ഇന്ത്യക്ക് ആണവോര്‍ജം ഊര്‍ജപ്രതിസന്ധി പരിഹാരത്തിന് അത്യന്താപേക്ഷിതമാണെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നു. ഈ കരാര്‍ ഒപ്പിടുകയും അമേരിക്കന്‍ കോഗ്രസും എന്‍എസ്ജിയും അത് അംഗീകരിക്കുകയുംചെയ്ത് ഇന്ത്യ അതിന്‍പ്രകാരം ആണവോര്‍ജനിര്‍മാണത്തിന് ഒരുങ്ങിയാല്‍ ഇന്ധനത്തിന്റെ വില, റിയാക്ടറുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികസാമഗ്രികളുടെ ഗുണനിലവാരം മുതലായ കാര്യങ്ങളിലെ തീര്‍പ്പിന് ചുരുങ്ങിയത് മൂന്ന്-നാല് വര്‍ഷമെങ്കിലും എടുക്കും. റിയാക്ടറുകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തനം തുടങ്ങാനും പിന്നെയും രണ്ട് മൂന്നുവര്‍ഷം വേണ്ടിവരും. അങ്ങനെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ ഉല്‍പ്പാദനം കമേഴ്സ്യല്‍ അഥവാ വ്യാപാര അടിസ്ഥാനത്തില്‍ തുടങ്ങാന്‍ പിന്നെയും സമയം വേണം. അങ്ങനെ വരുന്ന പത്തുവര്‍ഷത്തിനകം ഈ ഊര്‍ജം ലഭിക്കുമെന്നതിന് ഉറപ്പില്ല. ഇത്രയും കാലം മറ്റ് ഊര്‍ജസ്രോതസ്സുകള്‍ തേടാനുള്ള പണമോ ശ്രദ്ധയോ മുന്‍ഗണനയോ ഉണ്ടാവുകയുമില്ല. അപ്പോഴേക്കും മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും അരങ്ങൊഴിഞ്ഞിരിക്കുകയുംചെയ്യും. അമേരിക്കക്കാര്‍ക്ക് അവരെ നേരിടുന്ന കനത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ പലവര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന റിയാക്ടറുകളുടെയും മറ്റു സാമഗ്രികളുടെയും വില്‍പ്പനയില്‍നിന്ന് ലഭിക്കുന്ന കോടാനുകോടി ഡോളറുകള്‍ ഉപകരിക്കുകയുംചെയ്യും. ഈ രാജ്യദ്രോഹ നടപടിയുമായി മുന്നോട്ടുപോകാനാണ് യുപിഎ നേതാക്കളും ഭരണാധികാരികളും നുണയെയും വഞ്ചനയെയും കൈക്കൂലിയെയും ആശ്രയിക്കുന്നത്. ചുരുക്കത്തില്‍ ഇന്ത്യയുടെ ഊര്‍ജപ്രതിസന്ധി പരിഹരിക്കുന്നതിനോ ആണവകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനോ അല്ല അമേരിക്ക ലക്ഷ്യമിടുന്നത്. ലോകരംഗത്ത് അനുദിനം ഒറ്റപ്പെട്ടും പരാജയങ്ങള്‍ ഏറ്റുവാങ്ങിയും കഴിയുന്ന അമേരിക്കയ്ക്ക് ഇന്ത്യയുമായി തന്ത്രപരമായ സഖ്യം കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയെയും റഷ്യന്‍മേഖലയിലെ പിണിയാളായി പിടിച്ചുനിര്‍ത്തുന്നതിലുമാണ് എന്ന് വ്യക്തം.

ഒരു “ദേശാഭിമാനി” said...

ദിവസേന പത്രം വായിക്കുകയും വാര്‍ത്തകള്‍ കേള്‍ക്കുകയും സാമാന്യ പൊതു വിജ്ഞാനമുള്ളതുമായ ഏതു സാധാരണക്കാരനും ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നപോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റൂം! എന്നിട്ടും എന്തേ ഇത്രയുന്‍ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ നമ്മുടെ മുന്‍പില്‍ പൊട്ടന്‍ കളിച്ചതോ അതോ നമ്മെ പൊട്ടന്മാരാക്കിയതോ?
നമ്മുടെ അടുത്ത തലമുറയോടു ചെയ്ത കൊലചതി ആണു ഈ കരാര്‍! അര നൂറ്റാണ്ടിലേറെ കാലം നമ്മള്‍ കൊണ്ടുനടന്ന പരീക്ഷണസ്വാതത്ര്യം വിറ്റു കാശാക്കിയോ!

വേണാടന്‍ said...

ഇവിടെ പടക്കം പൊട്ടിക്കുക

എതിര്‍പ്പുകളെ മറികടന്ന് ആണവ വ്യാപാരത്തിനു ആണവ വിതരണ സംഘടനയില്‍ നിന്നും അനുമതി വങ്ങിയത് അഘോഷിക്കുന്നു. അഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ പടക്കങ്ങള്‍ കമന്റുകളായി ഇവിടെ പൊട്ടിക്കുക.

ജയ് ജവാന്‍
ജയ് കിസാന്‍
ജയ് ഭാരത്

ഞാന്‍ said...

ഈ ലേഖനം വായിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം എനിക്കുണ്ട്. ഖണ്ഡിക തിരിച്ചെഴുതിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. കഴിഞ്ഞ പോസ്റ്റും ഇത് പോലെ "ആര്‍ക്കോ വേണ്ടി" എഴുതിയ പോലെ ആയിരുന്നു.

ആത്മാര്‍ഥമായിട്ടാണ്, ആശയപ്രചാരണത്തിനായിട്ടാണ് എഴുതുന്നതെങ്കില്‍ മര്യാദയ്ക്ക് എഴുത്. ഇല്ലെങ്കില്‍ എഴുതാതെ ഇരിക്കുന്നതാണ് ഉത്തമം. ആളുകള്‍ക്ക് വായിക്കുവാന്‍ പറ്റുന്നില്ല എങ്കില്‍ പിന്നെ എന്തിന് എഴുതണം?

@വേണാടന്‍

ആണവക്കരാറല്ല ഇത് അടിമക്കരാറെന്ന് മനസ്സിലാക്കുന്ന സമയത്തെ ഈ രാജ്യം രക്ഷപെടൂ. അന്ന് ബ്രിട്ടീഷുകാര്‍ ഇന്ന് അമേരിക്കക്കാര്‍. ആ ഒരു വ്യത്യാസം മാത്രം.

മൂര്‍ത്തി said...

പ്രിയ ജനശക്തി,

യൂണിക്കോഡ് ആക്കുന്ന മാറ്റര്‍ നോട്ട് പാഡില്‍ ഇട്ട് പാരതിരിക്കുക. എന്റര്‍ കീ ഉപയോഗിച്ചാല്‍ മതി. എന്നിട്ട് മോസില്ല ഫയര്‍ ഫോക്സ് ഉപയോഗിച്ച് ബ്ലോഗറില്‍ കയറുക. നോട്ട് പാഡിലെ പാര തിരിച്ചിരിക്കുന്ന മാറ്റര്‍ കോപ്പി പേസ്റ്റ് ചെയ്യുക. വളരെ നല്ല രീതിയില്‍ പാരഗ്രാഫൊക്കെ തിരിഞ്ഞ് പോസ്റ്റ് ചെയ്യുവാന്‍ പറ്റും. കോപ്പി പേസ്റ്റ് ചെയ്തതിനുശേഷം പ്രിവ്യൂ നോക്കുക. ശരിയായി വന്നിട്ടില്ല എങ്കില്‍ നോട്ട് പാഡിലേത് ഒന്ന് വേര്‍ഡ് റാപ്പ് ചെയത ശേഷം വീണ്ടും കോപ്പി പോസ്റ്റ് ചെയ്യുക. വേര്‍ഡ് റാപ്പ് format മെനുവില്‍ ഉണ്ട്.

മോസില്ല ഇവിടെ ഉണ്ട്. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുന്നതിനേക്കാള്‍ വളരെ സൌകര്യമാണ് മോസില്ലയിലൂടെ പോസ്റ്റ് ചെയ്യുവാന്‍.

http://www.mozilla.com/products/download.html?product=firefox-3.0.1&os=win&lang=en-US

മോസില്ലയില്‍ ചില്ല് ശരിയാകുന്നില്ല എങ്കില്‍ അതിലെ tools menuവില്‍ options എന്നതില്‍ ഫോണ്ട് ആഞ്ജലി ഓള്‍ഡ് ലിപി ആക്കുക.

ഞാന്‍ പറഞ്ഞതുപോലെ വായിക്കാന്‍ സുഖമുള്ള രീതിയില്‍ പോസ്റ്റ് ചെയ്യുക എന്നത് വളരെ പ്രധാനം തന്നെ.

@ വേണാടന്‍

സ്വാതന്ത്ര്യ സമരകാലത്തും സമരസേനാനികള്‍ക്കെതിരെ പടക്കം പൊട്ടിക്കുവാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നതും ചരിത്രം.

ജയ് ജവാന്‍
ജയ് കിസാന്‍
ജയ് ഭാരത്

എന്ന മുദ്രാവാക്യത്തിനു വന്ന ഗതികേടില്‍ ലജ്ജിക്കുന്നു...

വേണാടന്‍ said...

മൂര്‍ത്തി

സ്വാതന്ത്ര്യ സമരകാലത്തും സമരസേനാനികള്‍ക്കെതിരെ പടക്കം പൊട്ടിക്കുവാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണൊ ? അങ്ങിനെയും ചില പിത്രുശൂന്യര്‍ ഉണ്ടായിന്നുവെന്നു ഇന്നു വിശ്വസിക്കന്‍ പ്രയാസം. കാലം പോയ ഒരു പോക്കേ ?

Anonymous said...

ന്യൂഡല്‍ഹി: സമ്പുഷ്ടീകരണം, പുനഃസംസ്കരണം തുടങ്ങിയ സങ്കീര്‍ണമായ ആണവ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറരുതെന്ന് 45 അംഗ ആണവ വിതരണ സംഘത്തിന്റെ (എന്‍എസ്ജി) തീരുമാനം. സമീപഭാവിയിലൊന്നും ഇത്തരം സാങ്കേതികവിദ്യ കൈമാറരുതെന്ന രഹസ്യധാരണയിന്മേലാണ് എന്‍എസ്ജി ഇന്ത്യക്ക് ഇളവ് നല്‍കിയതെന്ന് 'വാഷിങ്ട പോസ്റ്' റിപ്പോര്‍ട്ട് ചെയ്തു. എന്‍എസ്ജി യോഗത്തില്‍ ഇടഞ്ഞുനിന്ന രാജ്യങ്ങളെ അമേരിക്ക സ്വപക്ഷത്താക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവകരാറിന്റെ തുടര്‍പ്രക്രിയ ആരംഭിച്ചശേഷം ഇന്ത്യക്ക് അമേരിക്കയില്‍നിന്ന് ലഭിക്കുന്ന മൂന്നാമത്തെ പ്രഹരമാണിത്. ഇതോടെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. തുടര്‍ച്ചയായ ഇന്ധനവിതരണം നല്‍കാമെന്ന രാഷ്ട്രീയ പ്രതിബദ്ധതയ്ക്ക് നിയമപരമായ സാധുതയില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രസ്താവനയ്ക്കു തൊട്ടുപുറകെയാണ് ഇന്ത്യക്ക് ഏറെ ആവശ്യമായ സാങ്കേതികവിദ്യയും നിഷേധിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. കരാര്‍ അമേരിക്കന്‍ കോഗ്രസിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചശേഷമാണ് ബുഷ് ഇന്ത്യയെ വെട്ടിലാക്കി പ്രസ്താവന നടത്തിയത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ സുരക്ഷാവലയത്തിലാക്കിയ റിയാക്ടറുകള്‍ക്ക് തടസ്സമില്ലാതെ ഇന്ധനം ലഭിക്കുക എന്നത് ഇന്ത്യക്ക് പ്രധാനമാണ്. എന്നാല്‍, അതും ഉറപ്പ് നല്‍കാനാകില്ലെന്നാണ് ബുഷിന്റെ പ്രസ്താവന. തുടര്‍ച്ചയായ ഇന്ധനവിതരണം ഉറപ്പ് വരുത്തിയാല്‍ മാത്രമേ ഇന്ത്യയുടെ റിയാക്ടറുകള്‍ ഐഎഇഎയുടെ സുരക്ഷാ സംവിധാനത്തില്‍ കീഴിലാക്കൂ എന്ന് പറഞ്ഞ പ്രധാനമന്ത്രിക്ക് വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു. ആദ്യ പ്രഹരം ലഭിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതിന്റെ ദുരന്തഫലമാണ് തുടര്‍ച്ചയായി ലഭിക്കുന്ന തിരിച്ചടി. അമേരിക്കന്‍ കോഗ്രസ് അംഗങ്ങള്‍ ഉന്നയിച്ച സംശയത്തിന് ബുഷ്ഭരണകൂടം നല്‍കിയ മറുപടിയായിരുന്നു ആദ്യത്തെ പ്രഹരം. ഇന്ത്യക്ക് തന്ത്രപ്രധാന ആണവ സാങ്കേതികവിദ്യ നല്‍കില്ലെന്നും തുടര്‍ച്ചയായ ഇന്ധനവിതരണം ഉറപ്പ് വരുത്തില്ലെന്നും പറഞ്ഞ ബുഷ് ഹൈഡ് ആക്ടിന് വിധേയമായിട്ടായിരിക്കും 123 കരാര്‍ നടപ്പാക്കുകയെന്നും സംശയരഹിതമായി പ്രഖ്യാപിച്ചു. ഇതിനിടെ, 123 കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇരുരാജ്യങ്ങളും ബാധ്യസ്ഥമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കോഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ഇന്ത്യയുമായി ആണവകരാര്‍ ഒപ്പുവെക്കാന്‍ തിടുക്കംകൂട്ടരുതെന്ന് അമേരിക്കന്‍ കോഗ്രസില്‍ ഡെമോക്രാറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കരാറിന്റെ വിവിധവശങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും പ്രതിനിധിസഭയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. മസാച്ചുസെറ്റ് പ്രതിനിധി എഡ്വേര്‍ഡ് മര്‍കെയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് സഭയുടെ വിദേശബന്ധസമിതി ചെയര്‍മാന്‍ ഹോവാര്‍ഡ് ബര്‍മന് കത്തു നല്‍കി. കരാര്‍ പരിശോധിക്കാന്‍ സെനറ്റ് വിദേശബന്ധ സമിതി സെപ്തംബര്‍ 18ന് യോഗം ചേരുന്നുണ്ട്. അമേരിക്കയുമായുള്ള ആണവകരാറിനു പിന്നാലെ ഫ്രാന്‍സുമായും ഇന്ത്യ ആണവവ്യാപാര കരാര്‍ ഒപ്പുവെക്കും. ഇന്ത്യ- അമേരിക്ക കരാറിന് അമേരിക്കന്‍ കോഗ്രസിന്റ അംഗീകാരം കിട്ടിയാല്‍ ഈ മാസം തന്നെ ഫ്രാന്‍സുമായും കരാറില്‍ ഏര്‍പ്പെടുമെന്ന് വ്യവസായ മന്ത്രി അശ്വനികുമാര്‍ പറഞ്ഞു. ഫ്രാന്‍സിലെ മാഴ്സെയില്‍ നടക്കുന്ന ഇ യു- ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എത്തുമ്പോള്‍ 29 ന് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.