Tuesday, September 02, 2008

ഓണക്കാലത്തെ സര്‍ക്കാര്‍ ഇടപെടല്‍

ഓണക്കാലത്തെ സര്‍ക്കാര്‍ ഇടപെടല്‍

ആക്ഷേപവും ശകാരവുമായി എല്‍ഡിഎഫ് സര്‍ക്കാ രിനെ കല്ലെറിയുന്നവര്‍ക്കുള്ള മികച്ച മറുപടിയാണ് ഈ ഓണക്കാലം. വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും പിടിയിലമര്‍ന്ന് രാജ്യത്താകെ ജനജീവിതം ദുരിതപൂര്‍ണമാകുമ്പോള്‍, വ്യത്യസ്തമായ ചിത്രമാണ് കേരളത്തില്‍ തെളിയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനകളെയും ജനവിരുദ്ധനയങ്ങളെയും പ്രതിരോധിച്ച്, ജനങ്ങള്‍ക്കുവേണ്ടി സംസ്ഥാനഭരണത്തെ എങ്ങനെ വിനിയോഗിക്കാമെന്ന് തെളിയിക്കുന്ന നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. സാധാരണനിലയില്‍ വിലക്കയറ്റം അതിന്റെ പാരമ്യത്തിലെത്തുന്ന കാഴ്ചയാണ് കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന്റെ നാളുകളിലുണ്ടാവുക. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെന്നപോലെ ഇക്കുറിയും ഓണവിപണിയിലെ മുഖ്യവിഷയമായി വിലക്കയറ്റം വരുന്നില്ല. പൊതുവിപണിയിലെ പൊള്ളുന്ന വിലയില്‍നിന്ന് ആശ്വാസം പകരുന്ന സപ്ളൈകോയുടെയും കസ്യൂമര്‍ഫെഡിന്റെയും ഓണച്ചന്തകളില്‍ റെക്കോഡ് വില്‍പ്പന നടക്കുന്നു. ഓണമുണ്ണാന്‍ 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൌജന്യ ഓണക്കിറ്റ് നല്‍കുകയാണ്. പൊതുവിപണിയില്‍ 70 രൂപ വിലയുള്ള സാധനങ്ങളാണ് ബിപിഎല്‍ കിറ്റിലൂടെ സൌജന്യമായി നല്‍കുന്നത്. സഹകരണസംഘങ്ങള്‍വഴി കസ്യൂമര്‍ഫെഡ് നാലായിരത്തോളം വിപണനകേന്ദ്രം തുറന്നിരിക്കുന്നു. സപ്ളൈകോയുടെ വിലതന്നെയാണ് ഇവിടെയും. പൊതുവിപണിയില്‍ 22 രൂപവരെ പഞ്ചസാരയ്ക്ക് വിലയുള്ളപ്പോള്‍ സപ്ളൈകോ ബസാറില്‍ 14 രൂപമാത്രമാണ് വില. 120 രൂപയാണ് പൊതുവിപണിയില്‍ മല്ലിക്ക് വിലയെങ്കില്‍, 34 രൂപമാത്രമാണ് സപ്ളൈകോ ഈടാക്കുന്നത്. 368 രൂപ വിലയുള്ള സാധനങ്ങളടങ്ങിയ ഓണക്കിറ്റ് 300 രൂപയ്ക്ക് സപ്ളൈകോ നല്‍കുന്നു. മെട്രോ നഗരങ്ങളിലെയും ജില്ലാ ആസ്ഥാനങ്ങളിലെയും ഓണച്ചന്തകള്‍ക്കുപുറമെ 129 നിയോജകമണ്ഡല ആസ്ഥാനങ്ങളില്‍ ഏഴുമുതല്‍ അഞ്ചുദിവസത്തെ ഓണച്ചന്ത സപ്ളൈകോ സംഘടിപ്പിക്കുന്നുണ്ട്. ഉച്ചക്കഞ്ഞിക്ക് രജിസ്റര്‍ചെയ്തിട്ടുള്ള എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അഞ്ചു കിലോ അരി സര്‍ക്കാര്‍ വിതരണംചെയ്യുന്നുണ്ട്. പച്ചക്കറി ശേഖരിച്ച് പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ഹോര്‍ട്ടികോര്‍പ്, കസ്യൂമര്‍ഫെഡ്, സപ്ളൈകോ, സഹകരണസ്ഥാപനങ്ങള്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌസില്‍ (വിഎഫ്പിസികെ) എന്നിവയ്ക്കൊപ്പം കൃഷിവകുപ്പും രംഗത്തുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ രണ്ടുലക്ഷം പച്ചക്കറിക്കിറ്റ് വിതരണംചെയ്യും. കേരളത്തില്‍ ഉല്‍പ്പാദിച്ച പച്ചക്കറി ശേഖരിച്ച് വില്‍പ്പനകേന്ദ്രങ്ങളില്‍ എത്തിക്കാനാണ് കൃഷിവകുപ്പ് മുന്‍ഗണന നല്‍കുന്നത്. ഓണവിപണിയില്‍ ഇത്തരം ഇടപെടലാണ് നടക്കുന്നതെങ്കില്‍, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ ഊര്‍ജിതമാണ്. എല്ലാ ക്ഷേമപെന്‍ഷനും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ധിപ്പിച്ച തുകയില്‍ കുടിശ്ശികസഹിതം വിതരണംചെയ്യാന്‍ ധനവകുപ്പ് തീരുമാനിച്ചു. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനവും ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയടക്കം ഓണത്തിനുമുമ്പ് വിതരണംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍നിരക്ക് പ്രതിമാസം 235 രൂപയില്‍നിന്ന് 250 രൂപയായും വികലാംഗപെന്‍ഷന്‍ പ്രതിമാസം 160 രൂപയില്‍നിന്ന് 200 രൂപയായും വിധവ, അഗതി പെന്‍ഷന്‍ 120 രൂപയില്‍നിന്ന് 200 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. 2008 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയുള്ള ഈ വര്‍ധനയുടെ പ്രയോജനം അവശ ജനവിഭാഗങ്ങള്‍ക്ക് ഓണസമ്മാനമായാണ് കൈയില്‍ കിട്ടുന്നത്. ക്ഷേമപെന്‍ഷനുകള്‍ വിതരണംചെയ്യാന്‍ ആവശ്യമായ ഫണ്ട് ഇതിനകംതന്നെ ലഭ്യമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനവും. ഓണത്തിന് സംസ്ഥാനത്തെ 1,03,055 ആദിവാസികുടുംബങ്ങള്‍ക്ക് 12 കിലോവീതം കുത്തരി സൌജന്യമായി നല്‍കുന്നുണ്ട്. ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങള്‍ക്ക് റേഷന്‍കടവഴി മൂന്നു രൂപ നിരക്കില്‍ 27 കിലോ അരിയും ഗോതമ്പും നല്‍കുന്നതിനുപുറമെയാണ് ആദിവാസിവിഭാഗങ്ങള്‍ക്ക് സൌജന്യ അരി. വ്യവസായമേഖലയില്‍ ബോണസ് കാര്യം ഏറെക്കുറെ തീര്‍പ്പായി കഴിഞ്ഞു. അവശേഷിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈയോടെ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു. കശുവണ്ടിത്തൊഴിലാളികള്‍ക്ക് ബോണസില്‍ 400 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. 2600 രൂപയില്‍നിന്ന് 3000 രൂപയായി വര്‍ധിപ്പിച്ചു. മൂന്നുലക്ഷം തൊഴിലാളികള്‍ക്ക്് ബോണസ് ലഭിക്കും. സര്‍ക്കാര്‍ജീവനക്കാരുടെ ബോണസ് പരിധി 7750 രൂപയായി ഉയര്‍ത്തിയതിനുപുറമെ എല്ലാതലത്തിലുമുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ ഉയര്‍ത്തി. കെഎസ്ആര്‍ടിസിയില്‍ ബോണസ് പരിധി 10,000 രൂപയാക്കി ഉയര്‍ത്തി. എംപാനല്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ എല്ലാവരുടെയും ആനുകൂല്യം വര്‍ധിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ഇടപെടല്‍ശേഷിയും പ്രതിഫലിപ്പിക്കുന്നതാണ് ഈ കാര്യങ്ങളാകെ. പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികളുള്‍പ്പെടെ എല്ലാ വിഭാഗത്തിനും ഈ ഇടപെടലിന്റെ പ്രയോജനം ഉണ്ടാകണമെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്. കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് ഉയര്‍ത്തിയ ഒരാക്ഷേപം, എല്‍ഡിഎഫ് യോഗം ചേരുന്നതുതന്നെ ജനദ്രോഹനടപടികള്‍ സ്വീകരിക്കാനാണെന്നത്രേ. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാകട്ടെ, സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുന്നു എന്നാണ് ആക്ഷേപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തുചെയ്യുന്നു എന്നു തീരുമാനിക്കാന്‍ 'പ്രതിപക്ഷധര്‍മ'ക്കാരുടെ ഈ വാചകമടികളികളെയല്ല, സ്വന്തം ജീവിതത്തില്‍ അനുഭവവേദ്യമാകുന്ന യാഥാര്‍ഥ്യങ്ങളെയാണ് കേരളജനത മാനദണ്ഡമാക്കുകയെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്; കേരളത്തിന്റെ ഈ ഓണം സമൃദ്ധമാകുമെന്നും.

2 comments:

ജനശക്തി ന്യൂസ്‌ said...

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You