കോഴിക്കോട്: രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഇന്ത്യ-അമേരിക്ക ആണവക്കരാറിനെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി.പി.ഐഎം. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.
ആണവക്കരാറിനെതിരെ രാഷ്ട്രീയസമരമാണ് ഇനി നടത്തേണ്ടത്. കരാര്‍ അല്പകാലം കഴിഞ്ഞേ പ്രാബല്യത്തില്‍ വരൂ. അതിനുമുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പ് വരും. ജനവിരുദ്ധമായ ആണവക്കരാര്‍ വേണമോ എന്ന് ജനങ്ങളുടെ കോടതി തീരുമാനിക്കട്ടെ-അദ്ദേഹം പറഞ്ഞു.
ഡി.സി. ബുക്സിന്റെ പുസ്തകോത്സവത്തോടനുബന്ധിച്ച് 'ഇന്ത്യ-അമേരിക്ക ആണവക്കരാറിന്റെ പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. എം.പി. വീരേന്ദ്രകുമാര്‍ എം.പി. അധ്യക്ഷത വഹിച്ചു.
യു.പി.എ. സര്‍ക്കാരിന് ഇടതുപക്ഷം നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കാനുണ്ടായ പെട്ടെന്നുള്ള കാരണം ആണവക്കരാര്‍ ആണ്. എന്നാല്‍ ഇന്ത്യ അമേരിക്കയുടെ ബന്ധനത്തിലാവുന്നതിനോടുള്ള എതിര്‍പ്പാണ് അടിസ്ഥാന കാരണം. ഇന്ത്യയെ അമേരിക്കയുടെ രാഷ്ട്രീയ സൈനിക പങ്കാളിയാക്കുകയാണ് അവരുടെ യഥാര്‍ഥലക്ഷ്യം. അത് അവര്‍തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ആണവക്കരാര്‍ അതിലേക്കുള്ള ഒരു വഴിമാത്രമാണ് -കാരാട്ട് കുറ്റപ്പെടുത്തി.
കരാര്‍ നിലവില്‍വന്നാല്‍ ഇന്ത്യയുടെ കൈകള്‍ ദീര്‍ഘകാലം കെട്ടിയിടപ്പെടും. ഊര്‍ജസുരക്ഷയുമായി ഇതിന് ബന്ധമില്ല. ആണവോര്ജവകുപ്പിനുള്ള പണം യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഊര്‍ജമേഖലയില്‍ നിക്ഷേപം നടത്താതെ ആ മേഖലയെ ശ്വാസംമുട്ടിക്കുകയാണ്.
ആണവവ്യാപാരസംഘടനയില് ഇപ്പോള്‍ നടക്കുന്നത് വെറും നാടകംമാത്രമാണ്. അമേരിക്കയ്ക്ക് അവരുടെ കോണ്‍ഗ്രസ്സിനെ ബോധ്യപ്പെടുത്താനും കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാനും കഴിയുന്നതരത്തില്‍ ഒരു കരാര്‍ വ്യാപാരസംഘടനയ്ക്കുവേണ്ടി സമര്‍ഥമായി എഴുതിയുണ്ടാക്കുകയാണ് ചെയ്യുന്നത് -അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവെയ്ക്കുന്നതുകൊണ്ടാണ് ആണവക്കരാറിനെ എതിര്‍ക്കുന്നതെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. കരാറിന് സാങ്കേതികമായി പിന്തുണയുണ്ടെന്ന് വരുത്താനാണ് പാര്‍ലമെന്റില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചത്. കരാറിനെക്കുറിച്ച് എവിടെയും ഫലപ്രദമായ ചര്‍ച്ച നടന്നിട്ടില്ല. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഇത് 30 ദിവസം ചര്‍ച്ചചെയ്യണം. അവിടത്തെ സെനറ്റര്‍ക്ക് കരാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. ഇവിടെ അതില്ല. ഉദ്യോഗസ്ഥര്‍ ഒപ്പിടുന്ന കരാര്‍ അംഗീകരിക്കുന്ന ഒരു സ്ഥാപനമായി പാര്‍ലമെന്റിനെ മാറ്റിയിരിക്കുന്നു. ചെയ്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍മാത്രമുള്ള സ്ഥാപനമായി അത് മാറി. അമേരിക്കന്‍ താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്.
ഡിസംബറില്‍ 'ആസിയാനു'മായി വ്യാപാരക്കരാറില്‍ ഒപ്പുവെക്കാന്‍ പോവുകയാണ്. കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇതോടെ കുറയും. ഇതുവന്നാല്‍ കേരളം തകരും. കേരളവുമായി ഇത് ചര്‍ച്ച ചെയ്തിട്ടില്ല. ഫെഡറല്‍ തത്ത്വങ്ങള്‍ കാറ്റില്‍പ്പറത്തുകയാണ് ചെയ്തിരിക്കുന്നത്-വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി.
ഡോ. നൈനാന് കോശി രചിച്ച 'ആണവക്കരാര്‍: കെണികളും ചരടുകളും' എന്ന പുസ്തകം പ്രകാശ് കാരാട്ട് പ്രകാശനംചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. എ.പി. മുകുന്ദനുണ്ണി ബാബുരാജ് അനുസ്മരണപ്രഭാഷണം നടത്തി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ., സത്യന് അന്തിക്കാട്, എന്‍.ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. രവി ഡി.സി. സ്വാഗതവും പി.എം. ശ്രീധരന് നന്ദിയും പറഞ്ഞു
1 comment:
രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഇന്ത്യ-അമേരിക്ക ആണവക്കരാറിനെ ജനങ്ങള്‍ തള്ളിക്കളയും.പ്രകാശ് കാരാട്ട്

Post a Comment