Tuesday, August 26, 2008

ഒറീസയില്‍ ഹിന്ദു വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുന്നു

ഹിന്ദു വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുന്ന ഒറീസയില്‍ മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവര്‍ അഞ്ചായി. കന്ദമാലിലെ റൈക്കിയ പ്രദേശത്താണ് പുതുതായി അക്രമങ്ങള്‍ ഉണ്ടായത്. ഇവിടെ മൂന്നുപേര്‍ മരിച്ചതായി റവന്യൂ ഡിവഷണല്‍ കമീഷണര്‍ സത്യബ്രതസാഹു പറഞ്ഞു. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.തിങ്കളാഴ്ച രാത്രി വീടിന് തീയിട്ടപ്പോള്‍ ശ്വാസംമുട്ടിയാണ് മൂന്നുപേരും മരിച്ചതെന്ന് പെലീസ് വൃത്തങ്ങള്‍ പറഞ്ഞത്. കന്ദമാല്‍, ബര്‍ക്ക എന്നിവടങ്ങളില്‍ തിങ്കളാഴ്ച അക്രമികള്‍ രണ്ടുപേരെ ചുട്ടുകൊന്നിരുന്നു. നക്സലൈറ്റുകളുടെ ആക്രമണത്തില്‍ ഹിന്ദു സന്യാസി സ്വാമി ലക്ഷ്മണാനന്ദ സരസ്വതി മരിച്ചതിനു പിന്നാലെയാണ് സംഘപരിവാര്‍ ക്രൈസ്തവര്‍ക്കും പള്ളികള്‍ക്കും നേരെ തിരിഞ്ഞത്. തിങ്കളാഴ്ച ബന്ദിന്റെ പേരില്‍ വ്യാപകമായ അക്രമങ്ങളുണ്ടായി. കന്ദമാല്‍ ജില്ലയില്‍ ചൊവ്വാഴ്ച നിശാനിയം പ്രഖ്യാപിച്ചു. അര്‍ധ സൈനികര്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. കന്ദമാലിലെ മുനിഗഡിയില്‍ കോവെന്റ് ബോംബു വച്ചു തകര്‍ത്തതായും വാര്‍ത്തയുണ്ട്.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ഗുണ്ടടിക്കല്ലേ ജനശക്തീ. ഗുജറാത്തില്‍ സമാധാനപരമായി നടന്ന ബന്ദില്‍ അസൂയ പൂണ്ട കേരളത്തിലെ മാധ്യമസംഘം ഉണ്ടാക്കിയ ഇല്ലാ വാര്‍ത്തയാണിത്. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത സംഘപരിവാരങ്ങളെപ്പറ്റി ഇല്ലാവചനങ്ങള്‍ പറയല്ലും.

shahir chennamangallur said...

അവര്‍ muslim ine തേടി വന്നു.
ഞാന്‍ muslim യിരുന്നില്ല.
അവര്‍ കമ്മ്യൂണിസ്റുകാരനെ തേടിവന്നു.
ഞാന്‍ കമ്മ്യൂണിസ്റുകാരനായിരുന്നില്ല.
അവര്‍ പ്രൊട്ടസ്റന്റുകാരെ തേടിവന്നു.
ഞാന്‍ പ്രൊട്ടസ്റന്റായിരുന്നില്ല
അവര്‍ എന്നെ തേടിവന്നു.
അപ്പോള്‍ എനിക്ക് വേണ്‍ടി ശബ്ദിക്കാന്‍ ആരുമുണ്‍ടായിരുന്നില്ല.