സോമനാഥ് എങ്ങനെ ഇങ്ങനെയായി?
ഐ.വി. ദാസ്
സോമനാഥ് ചാറ്റര്‍ജി ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തില്‍ തിളങ്ങുന്ന നക്ഷത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ തിളക്കം നഷ്‌ടപ്പെട്ടിരിക്കുന്നു. രൂപഭാവഗാംഭീര്യം സമന്വയിച്ച ഒരു വ്യക്തിത്വത്തിന്റെ ആള്‍രൂപമാണദ്ദേഹം. ഇപ്പോള്‍ ഭാവഗാംഭീര്യം നഷ്‌ടപ്പെട്ട ഒരു സാധാരണ മനുഷ്യനായി അദ്ദേഹം ചുരുങ്ങി. മഹാകവി കുമാരനാശാന്‍ വീണപൂവിനെ നോക്കി ഇങ്ങനെ വിലപിച്ചു. ഹാ!, പുഷ്‌പമേ, അധിക തുംഗപദത്തിലെത്ര നീ ശോഭിച്ചിരുന്നു?'' അതേപോലെ അത്യുന്നത പദവിയിലിരുന്ന് വിരാജിച്ച സോമനാഥ് ഇപ്പോള്‍ ആദര്‍ശശാലിത്വവും മൂല്യബോധവും സ്വാംശീകരിച്ച മനുഷ്യര്‍ക്കിടയില്‍ ഒരു ലില്ലിപ്പുട്ടായി രൂപാന്തരപ്പെട്ടിരിക്കുന്നു. തീര്‍ത്തും സഹതാപവികാരത്തോടെ ''ഹാ കഷ്‌ടം'' എന്ന് പറയട്ടെ. ചില സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ കേരളത്തിലെ പ്രതിനിധികളില്‍ ഒരാളായി ഞാനും പങ്കെടുത്തിരുന്നു. സോമനാഥ് ചാറ്റര്‍ജി പടിഞ്ഞാറന്‍ ബംഗാളില്‍ നിന്നും പ്രതിനിധിയായിരുന്നു. രണ്ടോ മൂന്നോ തവണ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചതായി ഓര്‍മയുണ്ട്. ഒരോ തവണ ബന്ധപ്പെട്ടപ്പോഴും അദ്ദേഹത്തോടുള്ള സ്‌നേഹാദരങ്ങളുടെ അളവ് കൂടിവരികയാണു ചെയ്‌തത്. സ്വഭാവശുദ്ധി, ആദര്‍ശനിഷ്‌ഠ, ഉദാത്തമായ ലക്ഷ്യബോധം, ഇച്ഛാശക്തി മുതലായ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു നേതാവിനെ നാം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുക. അസ്‌മാദൃശന്മാര്‍ക്ക് സോമനാഥ് ചാറ്റര്‍ജിയെ ആദരണീയനാക്കിയത് ഈ മാനദണ്ഡമാണ്. ഇപ്പറഞ്ഞ വ്യക്തിവൈശിഷ്‌ട്യത്തിന്റെ സവിശേഷതകള്‍ അദ്ദേഹം വലിച്ചെറിഞ്ഞു. അതോടെ എല്ലാംകൊണ്ടും ഒരു വലിയ മനുഷ്യന്‍ ഇപ്പോള്‍ ചെറിയ മനുഷ്യനായിത്തീര്‍ന്നു. എന്തു ചെയ്യും? മന്‍മോഹന്‍സിങ്‌സര്‍ക്കാര്‍ ഒരു രാജ്യദ്രോഹക്കരാര്‍ പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ എന്തെല്ലാം അപമാനകരവും നാണംകെട്ടതുമായ അഭ്യാസങ്ങളാണ് കാട്ടിയത്? എല്ലാമെല്ലാം പണത്തിന്റെ കളികളായിരുന്നു. ഈ വൃത്തികെട്ട സര്‍ക്കാറില്‍നിന്നും മാറിനിന്ന് വ്യതിരിക്തമായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചത് ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമാണ്. അതില്‍പ്പെട്ട ഒരാളായ സോമനാഥ് മാത്രം കളംമാറി ചവിട്ടി അപമാനം വരുത്തിവെച്ചു. എന്നാല്‍ അതിനുള്ള ശിക്ഷ അദ്ദേഹത്തിന് കൈയോടെ കിട്ടി. സി.പി.എം. കേന്ദ്ര നേതൃത്വം സന്ദര്‍ഭോചിതമായി സോമനാഥിനെ നിഷ്‌ക്കരുണം പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. അതല്ലാതെ മറ്റെന്ത് ചെയ്യും? ഇത്തരുണത്തിലാണ് സോമനാഥ് എങ്ങനെ ഇങ്ങനെയായി എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്. ദീര്‍ഘകാലം പാര്‍ലമെന്റ് മെമ്പറും പ്രതിപക്ഷ ഗ്രൂപ്പ് നേതാവുമായിരുന്ന മഹാനായ എ.കെ.ജി. സുഖഭൂയിഷ്‌ഠമായ പാര്‍ലമെന്ററി ജീവിതം ആദര്‍ശശാലികളെ വഴിപിഴപ്പിക്കുമെന്ന് തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിലയിരുത്തല്‍ സോമനാഥ് ചാറ്റര്‍ജിയുടെ കാര്യത്തില്‍ അന്വര്‍ഥമായിരിക്കയാണ്. 1950 കളില്‍ വിശ്വപ്രസിദ്ധ സാഹിത്യകാരനായ മുല്‍ക്ക് രാജ് ആനന്ദ് 'ഇന്ത്യ എങ്ങോട്ട്' (ണസഹറസവി കൃലഹമ) എന്ന തലക്കെട്ടില്‍ ചിന്താര്‍ഹമായ ഒരു ലേഖനം എഴുതിയത് വായിച്ചതായി ഞാനോര്‍ക്കുന്നു. അതില്‍ ഒരു കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിതാണ്: ''ഇവിടെ ജനാധിപത്യത്തിന് പകരം പണാധിപത്യം മേല്‍ക്കോയ്‌മ നേടിയിരിക്കുന്നു. എല്ലാ തിന്മകളുടെയും ഉറവിടമായിരിക്കും പണാധിപത്യം.'' അക്ഷരാര്‍ഥത്തില്‍ ഇതൊരു സത്യപ്രസ്‌താവനയാണെന്ന് സമകാലികാനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അധികാരമോഹം, പണക്കൊതി മുതലായ തിന്മകള്‍ സോമനാഥ് ചാറ്റര്‍ജി എന്ന വലിയ മനുഷ്യനെ ആവേശിച്ചിട്ടുണ്ടാകാം. ദീര്‍ഘകാലം പാര്‍ലമെന്റ് മെമ്പറായും ലോക്‌സഭയിലെ കക്ഷിനേതാവായും സി.പി.എം. കേന്ദ്ര കമ്മിറ്റി മെമ്പറായും യു.പി.എ. ഭരണകാലത്ത് സ്‌പീക്കറായും പ്രവര്‍ത്തിച്ച, അനുഭവസമ്പത്തുള്ള ഈ വലിയ മനുഷ്യന്‍ തന്നെ ഈ എല്ലാ പദവികളിലും എത്തിച്ച തന്റെ പാര്‍ട്ടിയായ സി.പി.എമ്മിനെ ദുഷ്‌ചെയ്‌തികളിലൂടെ അപമാനിച്ചിരിക്കയാണ്; ഒരമ്മയോട് ഒരു മകന്‍ ചെയ്യരുതാത്ത പാപകര്‍മം! നെറികെട്ട ഈ കര്‍മത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പുകഴ്‌ത്തുന്നതായ പത്രവാര്‍ത്തകള്‍ കാണാന്‍ കഴിഞ്ഞു. മൂല്യബോധവും വിറ്റ് കാശാക്കുന്നവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂ.
Subscribe to:
Post Comments (Atom)
6 comments:
സോമനാഥ് എങ്ങനെ ഇങ്ങനെയായി?
ഐ.വി. ദാസ്
സോമനാഥ് ചാറ്റര്‍ജി ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തില്‍ തിളങ്ങുന്ന നക്ഷത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ തിളക്കം നഷ്‌ടപ്പെട്ടിരിക്കുന്നു. രൂപഭാവഗാംഭീര്യം സമന്വയിച്ച ഒരു വ്യക്തിത്വത്തിന്റെ ആള്‍രൂപമാണദ്ദേഹം. ഇപ്പോള്‍ ഭാവഗാംഭീര്യം നഷ്‌ടപ്പെട്ട ഒരു സാധാരണ മനുഷ്യനായി അദ്ദേഹം ചുരുങ്ങി.
മഹാകവി കുമാരനാശാന്‍ വീണപൂവിനെ നോക്കി ഇങ്ങനെ വിലപിച്ചു. ഹാ!, പുഷ്‌പമേ, അധിക തുംഗപദത്തിലെത്ര നീ ശോഭിച്ചിരുന്നു?'' അതേപോലെ അത്യുന്നത പദവിയിലിരുന്ന് വിരാജിച്ച സോമനാഥ് ഇപ്പോള്‍ ആദര്‍ശശാലിത്വവും മൂല്യബോധവും സ്വാംശീകരിച്ച മനുഷ്യര്‍ക്കിടയില്‍ ഒരു ലില്ലിപ്പുട്ടായി രൂപാന്തരപ്പെട്ടിരിക്കുന്നു. തീര്‍ത്തും സഹതാപവികാരത്തോടെ ''ഹാ കഷ്‌ടം'' എന്ന് പറയട്ടെ.
ചില സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ കേരളത്തിലെ പ്രതിനിധികളില്‍ ഒരാളായി ഞാനും പങ്കെടുത്തിരുന്നു. സോമനാഥ് ചാറ്റര്‍ജി പടിഞ്ഞാറന്‍ ബംഗാളില്‍ നിന്നും പ്രതിനിധിയായിരുന്നു. രണ്ടോ മൂന്നോ തവണ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചതായി ഓര്‍മയുണ്ട്. ഒരോ തവണ ബന്ധപ്പെട്ടപ്പോഴും അദ്ദേഹത്തോടുള്ള സ്‌നേഹാദരങ്ങളുടെ അളവ് കൂടിവരികയാണു ചെയ്‌തത്. സ്വഭാവശുദ്ധി, ആദര്‍ശനിഷ്‌ഠ, ഉദാത്തമായ ലക്ഷ്യബോധം, ഇച്ഛാശക്തി മുതലായ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു നേതാവിനെ നാം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുക. അസ്‌മാദൃശന്മാര്‍ക്ക് സോമനാഥ് ചാറ്റര്‍ജിയെ ആദരണീയനാക്കിയത് ഈ മാനദണ്ഡമാണ്. ഇപ്പറഞ്ഞ വ്യക്തിവൈശിഷ്‌ട്യത്തിന്റെ സവിശേഷതകള്‍ അദ്ദേഹം വലിച്ചെറിഞ്ഞു. അതോടെ എല്ലാംകൊണ്ടും ഒരു വലിയ മനുഷ്യന്‍ ഇപ്പോള്‍ ചെറിയ മനുഷ്യനായിത്തീര്‍ന്നു. എന്തു ചെയ്യും?
മന്‍മോഹന്‍സിങ്‌സര്‍ക്കാര്‍ ഒരു രാജ്യദ്രോഹക്കരാര്‍ പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ എന്തെല്ലാം അപമാനകരവും നാണംകെട്ടതുമായ അഭ്യാസങ്ങളാണ് കാട്ടിയത്? എല്ലാമെല്ലാം പണത്തിന്റെ കളികളായിരുന്നു. ഈ വൃത്തികെട്ട സര്‍ക്കാറില്‍നിന്നും മാറിനിന്ന് വ്യതിരിക്തമായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചത് ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമാണ്. അതില്‍പ്പെട്ട ഒരാളായ സോമനാഥ് മാത്രം കളംമാറി ചവിട്ടി അപമാനം വരുത്തിവെച്ചു. എന്നാല്‍ അതിനുള്ള ശിക്ഷ അദ്ദേഹത്തിന് കൈയോടെ കിട്ടി. സി.പി.എം. കേന്ദ്ര നേതൃത്വം സന്ദര്‍ഭോചിതമായി സോമനാഥിനെ നിഷ്‌ക്കരുണം പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. അതല്ലാതെ മറ്റെന്ത് ചെയ്യും?
ഇത്തരുണത്തിലാണ് സോമനാഥ് എങ്ങനെ ഇങ്ങനെയായി എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്. ദീര്‍ഘകാലം പാര്‍ലമെന്റ് മെമ്പറും പ്രതിപക്ഷ ഗ്രൂപ്പ് നേതാവുമായിരുന്ന മഹാനായ എ.കെ.ജി. സുഖഭൂയിഷ്‌ഠമായ പാര്‍ലമെന്ററി ജീവിതം ആദര്‍ശശാലികളെ വഴിപിഴപ്പിക്കുമെന്ന് തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിലയിരുത്തല്‍ സോമനാഥ് ചാറ്റര്‍ജിയുടെ കാര്യത്തില്‍ അന്വര്‍ഥമായിരിക്കയാണ്.
1950 കളില്‍ വിശ്വപ്രസിദ്ധ സാഹിത്യകാരനായ മുല്‍ക്ക് രാജ് ആനന്ദ് 'ഇന്ത്യ എങ്ങോട്ട്' (ണസഹറസവി കൃലഹമ) എന്ന തലക്കെട്ടില്‍ ചിന്താര്‍ഹമായ ഒരു ലേഖനം എഴുതിയത് വായിച്ചതായി ഞാനോര്‍ക്കുന്നു. അതില്‍ ഒരു കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിതാണ്: ''ഇവിടെ ജനാധിപത്യത്തിന് പകരം പണാധിപത്യം മേല്‍ക്കോയ്‌മ നേടിയിരിക്കുന്നു. എല്ലാ തിന്മകളുടെയും ഉറവിടമായിരിക്കും പണാധിപത്യം.'' അക്ഷരാര്‍ഥത്തില്‍ ഇതൊരു സത്യപ്രസ്‌താവനയാണെന്ന് സമകാലികാനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
അധികാരമോഹം, പണക്കൊതി മുതലായ തിന്മകള്‍ സോമനാഥ് ചാറ്റര്‍ജി എന്ന വലിയ മനുഷ്യനെ ആവേശിച്ചിട്ടുണ്ടാകാം. ദീര്‍ഘകാലം പാര്‍ലമെന്റ് മെമ്പറായും ലോക്‌സഭയിലെ കക്ഷിനേതാവായും സി.പി.എം. കേന്ദ്ര കമ്മിറ്റി മെമ്പറായും യു.പി.എ. ഭരണകാലത്ത് സ്‌പീക്കറായും പ്രവര്‍ത്തിച്ച, അനുഭവസമ്പത്തുള്ള ഈ വലിയ മനുഷ്യന്‍ തന്നെ ഈ എല്ലാ പദവികളിലും എത്തിച്ച തന്റെ പാര്‍ട്ടിയായ സി.പി.എമ്മിനെ ദുഷ്‌ചെയ്‌തികളിലൂടെ അപമാനിച്ചിരിക്കയാണ്; ഒരമ്മയോട് ഒരു മകന്‍ ചെയ്യരുതാത്ത പാപകര്‍മം! നെറികെട്ട ഈ കര്‍മത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പുകഴ്‌ത്തുന്നതായ പത്രവാര്‍ത്തകള്‍ കാണാന്‍ കഴിഞ്ഞു. മൂല്യബോധവും വിറ്റ് കാശാക്കുന്നവര്‍ക്കേ ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂ.
ജനശക്തി,
സോമനാഥ് പുതിയ വല്ല പ്രസ്താവനയുമായി വന്നോ, ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചോ, കോണ്‍ഗ്രസ്സിലോ, സംഘപരിവാറിലോ ലയിച്ചോ, എന്നൊക്കെ തോന്നി, പോസ്റ്റിന്റെ തലക്കെട്ടു വായിച്ചപ്പോള്‍.അതൊന്നുമുണ്ടായിട്ടില്ലല്ലോ.
സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്യരുത് എന്നൊരു തത്ത്വാധിഷ്ഠിത നിലപാടു മാത്രമേ അദ്ദേഹം എടുത്തുള്ളു. മാത്രവുമല്ല,ീശ്വാസ വോട്ടെടുപ്പില്‍ ഒരു തുല്യബലത്തിന്റെ അവസ്ഥ സംജാതമായാല്‍, തന്റെ വോട്ട് ഇടതുപക്ഷത്തിനായിരിക്കും എന്നും അദ്ദേഹം സംശയത്തിനിടനല്‍കാത്ത വിധം പറഞ്ഞതായിരുന്നില്ലേ? എന്തേ അത് ഈ ഇടതു പ്രഭുക്കന്മാര്‍ക്ക് ദഹിക്കാതെ പോയത്? ആണവകരാറില്‍ ഇടതുകക്ഷികള്‍ എടുത്ത നിലപാട് പ്രശംസാവഹമായിരുന്നു. സംശയമില്ല. പക്ഷേ, സോമനാഥ് എന്നയാള്‍, ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ സ്പീക്കറായിരിക്കാന്‍ (ഭരണഘടനാപരമായി)ചുമതലപ്പെട്ടയാളായിരുന്നു. അതാണ് അദ്ദേഹമെടുത്ത നിലപാട്. അതില്‍ എങ്ങിനെ തെറ്റു പറയും. സ്പീക്കറാക്കിയത് ഞങ്ങളാണ്, അതുകൊണ്ട്, ഞങ്ങള്‍ പറയുന്നതനുസരിച്ച് , ഞങ്ങള്‍ പറയുന്നതുപോലെ, ചാടിയും മറിഞ്ഞും, തുള്ളിക്കളിക്കണമെന്നൊക്കെ പറഞ്ഞാല്‍ അതനുസരിക്കാന്‍ പിണറായിക്കും കൊടിയേരിക്കുമൊക്കെ സാധിച്ചുവെന്നു വരും. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും ബലാബലങ്ങളും മാത്രം നോക്കി കളിച്ചാല്‍ മതിയാകുമല്ലോ അവര്‍ക്ക്. അവരേക്കാള്‍ പ്രായവും, ഭരണപരിചയവും, (അവര്‍ക്കൊന്നും ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര) ആദര്‍ശസ്ഥൈര്യവും ഉള്ള വ്യക്തിയാണ് സോമനാഥ്. തലതൊട്ടപ്പനായ ബസു പറഞ്ഞിട്ടും ഇളകിയില്ലല്ലോ ആ സ്ഥിതപ്രജ്ഞന്‍? ഇതുവരെയായിട്ടും ഒരക്ഷരം പോലും പാര്‍ട്ടിക്കെതിരായും പറഞ്ഞിട്ടില്ലെന്നാണ് എന്റെ അറിവ്.
ചില പ്രത്യേക പദവികളിലിരിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയായ നിലപാടല്ല. എന്നാല്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരിക്കേണ്ടത് ആവശ്യമായി വരുകയും ചെയ്യും. ഇതില്‍ പരസ്പരവൈരുദ്ധ്യമൊന്നുമില്ല. കാസ്റ്റിംഗ് വോട്ടിന്റെ ആവശ്യം വന്നാല്‍, താന്‍ വിശ്വാസവോട്ടിനെ എതിര്‍ക്കുമെന്ന് പറയാനുള്ള ചങ്കൂറ്റം സോമനാഥിനുണ്ടായത് അതില്‍നിന്നാണ്. ആ ഒരൊറ്റ കാരണത്തിന്മേല്‍, അതുവരെ സോമനാഥ് ദാ ആയിരുന്ന ആ മനുഷ്യനെ ‘ചീറ്റര്‍ജി‘യെന്നും പാര്‍ട്ടി വഞ്ചകനെന്നും വിശേഷിപ്പിച്ച കൈരളിയെയും വെടിയുണ്ട കൈയ്യില്‍ സൂക്ഷിക്കുന്ന പിണങ്ങളെയും, പാര്‍ട്ടിപ്രഭുക്കന്മാരെയുമാണ് ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കേണ്ടത്.
അതല്ലാതെ, സോമനാഥിനെയല്ല. തീര്‍ച്ച.
അഭിവാദ്യങ്ങളോടെ
എന്റെ ചില അഭിപ്രായങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ട്. പോസ്റ്റും കൌമുദി ലേഖനവും വായിക്കുമല്ലോ.
Moorhty,
Your post over there is full of fuzzy statements like "lots of" and "may be". When you took the pains to write such a long article, wouldn't it be prudent to be specific and fact-based?
Whatever your media-spammers decide to churn out, the fact remains that a vast majority of people I know or has spoken to respects Somnath more for what he has done. Looks like that is a good sign, of people who forms opinions for themselves growing up rather than "intellectuals" deciding for you.
ആ പോസ്റ്റ് എന്റെയല്ല. കമന്റ് മാത്രമേ എന്റെതായുള്ളൂ. എനിക്കറിയാവുന്നത്ര വ്യക്തമായും സ്പെസിഫിക്ക് ആയും എഴുതിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവരുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റൊന്നും കാണുന്നുമില്ല..
ഈ ബ്ലോഗിന്റെ പേര് “ജനശക്തി ന്യൂസ്” എന്ന് കൊടുത്തിരിക്കുനത് എന്തിനാണ്? ഇതാണോ ന്യൂസ്? വാര്‍ത്തയും ആശയ പ്രചരണവും തമ്മില്‍ അല്പം വ്യത്യാസമൊക്കെ വേണ്ടേ?
Post a Comment