Monday, August 18, 2008

പുന്നപ്ര വയലാറിന്റെ സമര നായകന്‍

പുന്നപ്ര വയലാറിന്റെ സമര നായകന്‍

ആഗസ്ത് 19ന് കഞ്ഞിക്കുഴിയിലെ കണ്ണാര്‍കാട്ട് ഒളിവില്‍ കഴിയവെ പാമ്പുകടിയേറ്റാണ് സഖാവ് അന്തരിച്ചത്. ഇ എം എസ്, എ കെ ജി തുടങ്ങിയ തന്റെ സഹപ്രവര്‍ത്തകരായ സഖാക്കളെപ്പോലെ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ സുപരിചിതങ്ങളായ ഒളിത്താവളങ്ങള്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പി കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നു. ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഹമ്മയിലും കഞ്ഞിക്കുഴിയിലും നിരവധിതവണ പോയിട്ടുണ്ടെങ്കിലും ചുരുക്കം നാളുകളിലേ അവിടെ ഒളിവില്‍ കഴിഞ്ഞിട്ടുള്ളൂ. 1948ലെ കല്‍ക്കത്ത കോഗ്രസിനെത്തുടര്‍ന്ന് പാര്‍ടി നിരോധിക്കപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ രഹസ്യമായ സംഘടനാപ്രവര്‍ത്തനത്തിന് കണ്ണാര്‍കാട്ട് എത്തി എട്ടാംനാളിലാണ് നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ വിയോഗം. ആയിരത്തിത്തൊള്ളായിരത്തിനാല്‍പ്പതുകളുടെ തുടക്കംമുതല്‍ വടക്കേ മലബാറിലും തിരുവിതാംകൂറിലും അലയടിച്ചുയര്‍ന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സഖാവ് ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ്. കാക്കിധാരികളുടെ ബൂട്ടിന്റെ ശബ്ദം പാതയോരങ്ങളിലും ഗ്രാമങ്ങളിലും ഭീതിപരത്തിയ നാളുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ട്രേഡ് യൂണിയന്റെയും പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. എന്നിട്ടും അചഞ്ചലനായി അശരണര്‍ക്കും ആര്‍ത്തന്മാര്‍ക്കും ആത്മധൈര്യം നല്‍കാന്‍ സഖാവ് എവിടെയും പാഞ്ഞെത്തുമായിരുന്നു. ഐതിഹാസികമായ പുന്നപ്ര- വയലാര്‍, മാരാരിക്കുളം സമരം 1946 ഒക്ടോബറിലായിരുന്നു. സമരം തുടങ്ങുന്നതിനുമുമ്പുള്ള പണിമുടക്കും ആക്ഷന്‍ കൌസില്‍ രൂപീകരണവും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന നേതാക്കളെ സഖാവ് ഒളികേന്ദ്രത്തില്‍ വരുത്തി ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണ്. മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ മുന്‍കരുതലോടെയാകണം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലേക്ക് തൊഴിലാളികളെ നയിക്കാനെന്ന് സഖാവ് ഓര്‍മിപ്പിച്ചു. മലബാറില്‍നിന്ന് ആലപ്പുഴ, വൈക്കം, കൊല്ലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ അദ്ദേഹം ഒളിവില്‍ സഞ്ചരിച്ചുകൊണ്ടുതന്നെ തിരുവിതാംകൂറിലെ സമരങ്ങള്‍ക്ക് പാര്‍ടിയുടെ കേരള കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ നേതൃത്വം നല്‍കി. പുന്നപ്ര വയലാറിനുശേഷം ഒരുവര്‍ഷത്തിനകം ഇന്ത്യയില്‍ സ്വാതന്ത്യ്രപ്രഖ്യാപനം ഉണ്ടായി. എന്നാല്‍, ബ്രിട്ടീഷ് ഭരണാധികാരികളേക്കാള്‍ ഒട്ടും കുറയാത്ത മര്‍ദനസംവിധാനങ്ങളോടെ കോഗ്രസ് ഭരണാധികാരികളും കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ തുടങ്ങി. പുന്നപ്ര- വയലാര്‍ സമരത്തിനുശേഷം ഒരു ദശകത്തിലേറെ ഒളിവില്‍ കഴിയേണ്ടിവന്ന ഈ ലേഖകന്‍ ആദ്യം എത്തിയത് കോഴിക്കോട്ടാണ്. അന്ന് പി കൃഷ്ണപിള്ള അവിടെ പരസ്യമായിത്തന്നെ പാര്‍ടിപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. ചാലപ്പുറത്തുള്ള ദേശാഭിമാനി കെട്ടിടത്തിന് എതിര്‍വശത്തായിരുന്നു അവിടത്തെ പാര്‍ടി കേന്ദ്രം. അവിടെവച്ച് സഖാവിനെ കണ്ട് സംസാരിക്കാനായി. അടുത്ത രാത്രിയില്‍ ആലപ്പുഴയില്‍നിന്ന് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന ടി കെ വര്‍ഗീസ് വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സ്ഥിതിഗതികള്‍ മാറി. സഖാവ് കൃഷ്ണപിള്ള തുടര്‍ന്ന് ഒളിവിലായി. എന്റെ ഒളിവുജീവിതവും തിരുവണ്ണൂര്‍ കോട്ട മില്ലിനടുത്തുള്ള വീട്ടിലേക്കു മാറ്റി. സഖാവിന്റെ പ്രവര്‍ത്തനമേറെയും അവിടം കേന്ദ്രീകരിച്ചായി. അദ്ദേഹം എന്നെ വിളിപ്പിച്ചു. പുന്നപ്രയിലെയും വയലാറിലെയും സമരം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. പുന്നപ്ര പൊലീസ് ക്യാമ്പിനുനേരെയുണ്ടായ ഏറ്റുമുട്ടലും വെടിവയ്പ്പും സംബന്ധിച്ച് സഖാവ് കൃഷ്ണപിള്ള കൂടുതല്‍ കാര്യങ്ങള്‍ എന്നോട് ചോദിച്ചു. "പലതും സംഭവിക്കാം. എന്നാലും അവര്‍ക്കും കനത്ത പ്രഹരം ഏല്‍പ്പിക്കാനായല്ലോ? ഈ പ്രതിസന്ധിയൊക്കെ മാറും. കൂടുതല്‍ കരുത്തോടെ അതിവേഗം നമുക്ക് മുന്നേറാനാകും.'' സഖാവിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍മയില്‍ വരുന്നു. പിന്നീടുള്ള ദീര്‍ഘകാല ഒളിവു ജീവിതത്തില്‍ ക്ളേശങ്ങള്‍ ഏറെ സഹിക്കേണ്ടിവന്നിട്ടും പി കൃഷ്ണപിള്ളയുടെ ഉപദേശവും അത് പകര്‍ന്ന ആത്മധൈര്യവും മാര്‍ഗദീപമായി മുന്നിലുണ്ട്. കോഴിക്കോട് ജില്ലയിലെ പല ഒളിത്താവളങ്ങളിലും പിന്നീട് സഖാവുമായി കണ്ട് ചര്‍ച്ച നടത്താനും രഹസ്യപ്രവര്‍ത്തനങ്ങള്‍ നീക്കാനും അവിടത്തെ നാലുമാസത്തെ വാസത്തിനിടെ കഴിഞ്ഞു. തിരുവിതാംകൂറിനെ ബ്രിട്ടന്റെ കോളനിരാജ്യമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നല്ലോ അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരവാദം. ദിവാന്റെ ഈ തന്ത്രങ്ങളെ തകര്‍ത്തത് പുന്നപ്ര- വയലാര്‍ സമരത്തിലൂടെയാണ്. 1946 ഒക്ടോബറില്‍ സമരം തുടങ്ങുന്നതിനുമുമ്പുതന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ പ്രാധാന്യംകൂടി കണ്ടുവേണം ഇവിടെ പ്രവര്‍ത്തിക്കാനെന്ന് സഖാവ് കൃഷ്ണപിള്ള സംഘടനാ നേതാക്കളോട് പറഞ്ഞിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഉന്നംവച്ചുള്ള നീക്കമാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ നടത്തുന്നതെന്ന് സഖാവ് തിരിച്ചറിഞ്ഞിരുന്നു. അക്കാലത്തെ ബ്രിട്ടനേക്കാള്‍ കരുത്തോടെ അമേരിക്കന്‍സാമ്രാജ്യത്വം ഇപ്പോള്‍ നീങ്ങുന്നു. ഇരുനൂറു വര്‍ഷത്തെ ബ്രിട്ടീഷ് വാഴ്ചയില്‍നിന്ന് സ്വാതന്ത്യ്രംനേടിയ ഇന്ത്യയെ ആറ് പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്ന രാഷ്ട്രീയനിലപാടാണ് ആണവകരാറിലൂടെ ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. ഇവിടെയാണ് സഖാവ് പി കൃഷ്ണപിള്ള പടുത്തുയര്‍ത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ന്നുനില്‍ക്കുന്നത്. സാമ്രാജ്യത്വശക്തികള്‍ക്ക് കീഴ്പ്പെടുന്ന ഏതൊരു നിലപാടിനെയും ചെറുത്തുതോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആണവകരാറിനെതിരായ പോരാട്ടം സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ മുന്നോട്ടുനയിക്കുന്നത്. രാജ്യത്തെ വര്‍ഗീയ വിഘടനശക്തികളില്‍നിന്ന് ജനങ്ങളെയും നാടിനെയും രക്ഷിക്കാന്‍ അധികാര രാഷ്ട്രീയത്തിനപ്പുറമുള്ള ദൂരക്കാഴ്ചയാണ് വേണ്ടതെന്ന് സഖാവ് കൃഷ്ണപിള്ള നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
പി കെ ചന്ദ്രാനന്ദന്‍സഖാക്കളേ മുന്നോട്ട്......സഖാക്കളേ മുന്നോട്ട്...... ലാല്‍ സലാം''."

ഇന്നെനിക്കു വേണ്ട'' സഖാവ് പറഞ്ഞു."അതു പറ്റില്ല ഇതു കഴിക്കൂ'' രാഘവന്‍ വീണ്ടും ആവശ്യപ്പെട്ടു. "ഇന്ന് നിനക്ക് കുറച്ചു പൈസ തരാം'' കൃഷ്ണപിള്ള പറഞ്ഞു. രാഘവന് ആകപ്പാടെ വിഷമമായി. ഒളിവില്‍ പരിചരിക്കുന്നതിനുള്ള പ്രതിഫലമായാവുമോ കൃഷ്ണപിള്ള ഉദ്ദേശിച്ചത്. ആണെങ്കില്‍ അതു വാങ്ങാന്‍ പറ്റില്ല. 40 രൂപയുമായാണ് അത്തവണ കൃഷ്ണപിള്ള ഒളിവിലിരിക്കാന്‍ വന്നത്. പണമെല്ലാം പ്രദേശത്ത് ഒളിവിലിരുന്ന മറ്റുള്ളവര്‍ക്ക് വേഗംതന്നെ വീതിച്ചുകൊടുത്തിരുന്നു.അവസാനം കൃഷ്ണപിള്ളയുടെ കീശ കാലിയായി. മുടിവെട്ടാന്‍ മൂന്നുപ്രാവശ്യം ആളുവന്നു. എന്നാല്‍ കൂലികൊടുക്കാന്‍ 50 പൈസ ഇല്ലാത്തതിനാല്‍ അദ്ദേഹം മുടിവെട്ടാതിരിക്കുകയായിരുന്നു. ആലപ്പുഴ പാര്‍ട്ടി ആപ്പീസില്‍നിന്നു പൈസ വരുത്തി തരാമെന്നാണ് അദ്ദേഹം പറഞ്ഞത്."പൈസയൊന്നും എനിക്കുവേണ്ട'' എന്നു പറഞ്ഞ് രാഘവന്‍ പാത്രം എടുത്ത് അടുക്കളയില്‍ വച്ചു. എന്നിട്ട് മുഹമ്മയ്ക്ക് പോയി.രാവിലെ പത്തുമണി കഴിഞ്ഞിട്ടുണ്ടാവും. മുറിയില്‍ പത്തായത്തില്‍ ചാരി പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു കൃഷ്ണപിള്ള. ആ വീട്ടിലെ അമ്മ മുറ്റത്തെ കുളത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കുന്നു. അപ്പോഴാണ് കൃഷ്ണപിള്ള അവരുടെ അടുത്തേക്ക് പാഞ്ഞുവന്നത്. "എന്റെ കൈയല്‍ എന്തോ കടിച്ചു, പാമ്പാണെന്ന് തോന്നുന്നു'' എന്നു പറഞ്ഞുകൊണ്ട് വന്ന അദ്ദേഹത്തിന്റെ വലതുകൈമുട്ടില്‍ മുറിവ് കണ്ട് പരവശയായ ആ അമ്മ ഉടനെ ഒരു തുണിയെടുത്ത് മുറിവിനു മുകളിലായി മുറുക്കി കെട്ടി. മുറിവില്‍ അല്‍പ്പം ചുണ്ണാമ്പും പുരട്ടി. എന്നിട്ട് വേഗം കുറച്ച് മഞ്ഞള്‍ അരച്ചു പുരട്ടി. അപ്പോഴേക്കും അവിടെ നീലനിറമായി. അമ്മ ഭയന്നു. കൃഷ്ണപിള്ള സ്വയം മുറിയില്‍ പോയി ബുക്കില്‍ എന്തോ എഴുതി. കണ്ണടയും പേനയും അതിനു മുകളില്‍വച്ച് കട്ടിലില്‍ പോയി ഇരുന്നു. മാധവനെ വിളിക്കാന്‍ ആ അമ്മയോടാവശ്യപ്പെട്ടു.അടുത്ത വീട്ടില്‍ ഒളിവിലിരുന്ന സി കെ മാധവന്‍ ഓടി വരുമ്പോഴേക്കും നാവു കുഴഞ്ഞുതുടങ്ങിയിരുന്നു. കുഴഞ്ഞമട്ടില്‍ത്തന്നെ മാധവനോട് സംസാരിച്ചു. മുറ്റത്തുനിന്ന് ഇഴഞ്ഞുവന്ന പാമ്പ് വലതുകൈമുട്ടിനു താഴെ ചാടിവീണ് കടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സഖാക്കള്‍ കെ വി നാരായണന്‍, വാസു എന്നിവര്‍ ഓടിയെത്തി. ഉടനെ സി കെ മാധവന്‍ തന്റെ ബന്ധുവായ വിഷവൈദ്യന്‍ 'വെള്ളശ്ശേരി'യെ വിളിക്കാന്‍ കെ വി നാരായണനെ പറഞ്ഞയച്ചു. എസ് കുമാരനെ വിവരമറിയിക്കാന്‍ വാസുവും പുറപ്പെട്ടു.ഏറ്റവും അവസാനമായി രാമന്‍ സി കെ മാധവനോട് പറഞ്ഞതിതാണ്:"സാരമില്ല, എല്ലാ സ്ഥലങ്ങളിലും വിവരമറിയിച്ചേക്കുക''.ഇതിനിടയില്‍ കെ വി തങ്കപ്പനുള്‍പ്പെടെയുള്ള സഖാക്കളും വന്നുചേര്‍ന്നു. അധികം കഴിഞ്ഞില്ല, വളരെ ശക്തിയോടെ ആ ശരീരം ആകെ ഒന്നു പിടച്ചു. പാതി തുറന്നിരുന്ന ആ കണ്ണുകളില്‍ ഒരു മങ്ങല്‍ വ്യാപിച്ചു. തന്റെ തല കറങ്ങുന്നു എന്ന് സഖാവ് കൈകൊണ്ട് കാണിച്ചയുടനെ സഖാവിനെ വാരിയെടുത്ത് സി കെ മാധവന്‍ തന്റെ മാറിലേക്ക് ചാരിക്കിടത്തി. പാമ്പുകടിയേറ്റ ഒരാളിന്റെ തല താഴാതെ അങ്ങനെ വേണം കിടത്താന്‍. പക്ഷേ, നിമിഷങ്ങള്‍ക്കകം ആ ശരീരം നിശ്ചലമായി. ചെറിയ ഒരു പുഞ്ചിരി ആ മുഖത്ത് പറ്റിപ്പിടിച്ചിരുന്നു.ഈ സമയം അവിടെ എത്തിയ വൈദ്യന്‍ ചില പരീക്ഷണങ്ങള്‍ നടത്തി നോക്കി. എന്നിട്ട് സി കെയോട് പറഞ്ഞു. മറ്റാരെയെങ്കിലും കാണിക്കാന്‍. എല്ലാവരും പരിഭ്രാന്തരായി നില്‍ക്കുകയാണ്.വിലയേറിയ നിമിഷങ്ങള്‍ കടന്നുപോകുകയാണ്. പക്ഷേ, കൃഷ്ണപിള്ളയെ എങ്ങനെ പുറത്തുകാണിക്കും. എങ്ങനെ കൊണ്ടുപോകും? സര്‍ക്കാര്‍ തലയ്ക്ക് വിലപറഞ്ഞിരിക്കുന്ന കേരളത്തിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയനും 'അപകടകാരി'യുമായ കമ്യൂണിസ്റുകാരന്‍. പുറത്തുകണ്ടാല്‍ പൊലീസ് റാഞ്ചിക്കളയും. കൊണ്ടുപോകുന്ന ആള്‍ക്കാരുടെ കഥ പറയുകയും വേണ്ട. എന്നാല്‍ ആലോചിച്ചുനില്‍ക്കാന്‍ സമയമില്ല. എന്തു സംഭവിച്ചാലും സഖാവിനെ രക്ഷിക്കാതിരിക്കാന്‍ നിവൃത്തിയില്ല. വേഗം കട്ടില്‍ പുറത്തെടുത്ത് സഖാവിനെ അതില്‍ കിടത്തി. കട്ടിലോടെയെടുത്ത് സഖാക്കള്‍ വൈദ്യനെ തേടി തെക്കോട്ടിറങ്ങി. കടിയംപള്ളി 'കടുത്ത തണ്ടാര്‍' എന്ന വിഷഹാരിയുടെ വീട്ടില്‍ കട്ടിലിറക്കി. അദ്ദേഹവും ചില പ്രയോഗങ്ങളൊക്കെ നടത്തിനോക്കി. വേറെയാരെയെങ്കിലും കാണിക്കാന്‍ പറഞ്ഞ് കൈയൊഴിഞ്ഞു. സഖാക്കളാകെ തളര്‍ന്നുകഴിഞ്ഞു. എങ്കിലും ധൈര്യം കൈവിടാതെ അവര്‍ വീണ്ടും നടന്നു. കട്ടിലും ചുമന്ന് സഖാക്കള്‍ ആര്യാടു സമീപിച്ചിരുന്നു. പാര്‍ടി മെമ്പര്‍ കെ വി നാരായണനെ കണ്ട് മറ്റ് സഖാക്കളും ഒത്തുകൂടി. വളരെ പ്രതീക്ഷയോടെ 'പന്നിശ്ശേരി'യുടെ വീട്ടില്‍ ചെന്നു. അദ്ദേഹവും ചില പരീക്ഷണങ്ങള്‍ക്കുശേഷം പറഞ്ഞു: "രക്ഷയില്ല, മറ്റാരെയെങ്കിയും കാണിക്കുക''.ആകെ തളര്‍ന്ന് പരിക്ഷീണരായ സഖാക്കള്‍ വീണ്ടും തെക്കോട്ടു നീങ്ങി. 'കൈനകരികൊച്ച്' എന്ന മുസ്ളിം വൈദ്യന്റെ വസതിയില്‍ ചെന്നു. അവിടെയും രക്ഷകിട്ടിയില്ല. ഇത്രയും സമയത്തിനുള്ളില്‍ കട്ടിലില്‍ കിടക്കുന്നത് ആരാണെന്ന് കൂടെ ചേര്‍ന്ന സഖാക്കള്‍ക്കുപോലും മനസ്സിലായിരുന്നില്ല. എന്നാല്‍ വൈദ്യരുടെ ഭാര്യക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു. പക്ഷേ ആ സ്ത്രീ അതു വെളിപ്പെടുത്തിയില്ല. ആ വീട്ടിലും സഖാവ് ഒളിവിലിരുന്നിട്ടുണ്ട്.അവിടെനിന്ന് കട്ടിലോടെ ചുമന്ന് ആലപ്പുഴ വി എ രാജയുടെ വീട്ടിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ സഹോദരി പാമ്പുകടിച്ച ഭാഗം പരിശോധിച്ചു. 'പി കൃഷ്ണപിള്ള'യെന്ന് പച്ചകുത്തിയിരുന്നതുകണ്ട് അവര്‍ അലമുറയിട്ടു. ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ പൊലീസുകാര്‍ നിര്‍ബന്ധപൂര്‍വം കുത്തിവച്ചിരുന്നതാണ്.രാജയുടെ വീട്ടില്‍നിന്നാണ് കൃഷ്ണപിള്ളയുടെ മരണവാര്‍ത്ത പുറത്തറിഞ്ഞത്. കൃഷ്ണപിള്ളയുടെ തലയ്ക്ക് വിലപറഞ്ഞു നിര്‍ത്തിയ കാലമായതിനാല്‍ അതുവരെ എല്ലാവരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബന്ധവസോടെ ജഡം മറ്റു ചില വിഷഹാരികളുടെ അടുത്തേക്കും കൊണ്ടുപോയി.ഓരോരുത്തരും അവരവരുടെ പരീക്ഷണരീതികള്‍ സഖാവിന്റെ ശരീരത്തില്‍ പ്രയോഗിച്ചു. തിരുനെറ്റിയില്‍ നെന്മണികള്‍ കൊണ്ട് മുറിവുണ്ടാക്കി, രക്തമില്ല. ശരീരമാകെ എറുമ്പുകളെ കുടഞ്ഞിട്ടു, കടിക്കുന്നില്ല. തലമുടി വലിച്ചു നോക്കി, പിഴുതുപോന്നു. ഇടിച്ചുനോക്കി, അനക്കമില്ല. മരിച്ചുപോയി.രാത്രി 9 മണി കഴിഞ്ഞു. സഖാവിനെ ആലപ്പുഴ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയനാപ്പീസില്‍ എത്തിച്ചു. മരണം തീര്‍ച്ചപ്പെട്ട സ്ഥിതിക്ക് കഴിവതും വേഗം ശവസംസ്കാരം നടത്താന്‍ തീരുമാനിച്ചു. ചാത്തനാട്ടെ ചുടുകാട്ടിലേക്ക് സഖാവിനെ കൊണ്ടുപോയി. പക്ഷേ വീണ്ടും യൂണിയനാപ്പീസിലേക്ക് കൊണ്ടുചെല്ലാനുള്ള നിര്‍ദേശമുണ്ടായി. യൂണിയനാപ്പീസില്‍ ചെന്നപ്പോള്‍ രാത്രി 2 മണി കഴിഞ്ഞിരുന്നു. ഇനിയും പ്രതീക്ഷ നശിച്ചിരുന്നില്ല. പേരു കേട്ടൊരു വിഷവൈദ്യന്‍ ചേര്‍ത്തലയിലുണ്ടായിരുന്നു. എന്തു ചെയ്യാനും തയ്യാറായി തൊഴിലാളികളുമുണ്ട്. പക്ഷേ കൊണ്ടുപോകാന്‍ വാഹനം എവിടെ. ഭാഗ്യവശാല്‍ ആ വഴി വന്ന ഒരു ലോറി സഖാവിനെ കൊണ്ടുപോകാമെന്നേറ്റു. അതിനുള്ള ഒരുക്കവും ചെയ്തു. എന്നാല്‍ സഖാവ് ആരാണെന്ന് മനസ്സിലായതോടെ ആ ലോറി കടന്നുപോയി. അധികം താമസിയാതെ എക്സ് സര്‍വീസുകാരുടെ വക ഒരു ലോറി അവിടെ എത്തി. അതിലാണ് സഖാവിനെ ചേര്‍ത്തലയിലെത്തിക്കുന്നത്. ലോറിക്ക് മുന്നിലും പിന്നിലും പൊലീസ് വാന്‍. ചേര്‍ത്തലയിലെത്തിയപ്പോള്‍ നേരം വെളുത്തിരുന്നു. വൈദ്യന്‍ വാടത്തോടന്‍ ഒരു നെന്മണികൊണ്ട് സഖാവിന്റെ തുടയില്‍ ഉരച്ചുനോക്കിയശേഷം പറഞ്ഞു:"പാമ്പുകടിയേറ്റ് അരമണിക്കൂറിനകം മരണം കഴിഞ്ഞിട്ടുണ്ട്.'' കഴിവതും വേഗം തിരികെ ആലപ്പുഴയില്‍ എത്തി.അപ്പോഴറിഞ്ഞു കൊല്ലത്തുണ്ട് അപാരനായൊരു വിഷവൈദ്യനെന്ന്. അദ്ദേഹത്തെപ്പറ്റി വളരെയേറെ കഥകള്‍തന്നെ പ്രചരിച്ചിട്ടുണ്ട്. പാമ്പുവളര്‍ത്തലാണുപോലും അദ്ദേഹത്തിന്റെ വിനോദം. ഉടനെ ലോറി അങ്ങോട്ടു വിട്ടു. അവിടെയും രക്ഷ കിട്ടിയില്ല. ശവസംസ്കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അപ്പോള്‍ സമയം പിറ്റേന്ന് രാവിലെ 9 മണി കഴിഞ്ഞിരുന്നു. കുറെ കഴിഞ്ഞ് സഖാവിന്റെ മരണത്തെക്കുറിച്ച് യൂണിയന്‍ പ്രഖ്യാപനമുണ്ടായി. 'രാത്രിയില്‍ കായിപ്പുറം ബോട്ടു ജട്ടിയില്‍ ബോട്ടിറങ്ങിയ പി കൃഷ്ണപിള്ള ഇടവഴിയിലൂടെ കടന്നു വരുമ്പോള്‍ ഒരു കൈതക്കാട്ടിനു സമീപംവച്ച് പാമ്പുകടിയേറ്റു മരിച്ചു.' ഈ പ്രഖ്യാപനമാണ് അന്ന് പൊലീസും അംഗീകരിച്ചത്.ചെങ്കൊടിയില്‍ പൊതിഞ്ഞ മൃതദേഹം യൂണിയനാപ്പീസില്‍ പൊതുദര്‍ശനത്തിനായി വച്ചു. ആലപ്പുഴ യൂണിയനാപ്പീസും പരിസരവും വേദനയുടെയും കണ്ണീരിന്റെയും ഒരു സമുദ്രമായി മാറി. ആ സമുദ്രം ആര്‍ത്തലച്ചിളകിമറിഞ്ഞില്ല. വേദനയുടെ അത്യഗാധതയില്‍ അതങ്ങനെ തേങ്ങിത്തേങ്ങി കിടന്നു.ഒളിവില്‍ കഴിയുന്ന നേതാക്കള്‍ കൃഷ്ണപിള്ളയുടെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നു പ്രതീക്ഷിച്ച് പൊലീസ് അവിടെപ്പോലും കെണിയൊരുക്കിയിരുന്നു. മലബാറില്‍നിന്ന് സിഐഡി പൊലീസുകാര്‍ രഹസ്യമായി എത്തിയിരുന്നു. ഇത് കമ്യൂണിസ്റ് പാര്‍ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കുകയും ഒരു കാരണവശാലും ശവസംസ്കാരച്ചടങ്ങിനു വരരുതെന്ന് ഒളിവിലുള്ള പല നേതാക്കളെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലരും എത്തുകയും പിടികൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു.അതിരൂക്ഷമായ വിലക്കുകള്‍ വകവയ്ക്കാതെ വളര്‍ന്നുകൊണ്ടിരുന്ന കമ്യൂണിസ്റ് പാര്‍ടിയില്‍പെട്ടവര്‍ക്കെല്ലാം കനത്ത ശൂന്യത തോന്നി. പാര്‍ടിയിലെ എന്നത്തേക്കും വലിയ ബഹുജനനേതാവിന്റെ അന്ത്യം. പാര്‍ടിയാപ്പീസുകളിലും യൂണിയനാപ്പീസുകളിലും ചെങ്കൊടി താഴ്ത്തിക്കെട്ടി. കച്ചവടപീടികകളുടെയും വീടുകളുടെയുമൊക്കെ മുകളില്‍ കുറച്ചു കൊടികള്‍ കാറ്റിലാടാതെ തൂങ്ങിക്കിടന്നു. ആ നാടാകെ വിഷാദമങ്ങനെ വിങ്ങി വിതുമ്പി നില്‍ക്കുകയാണ് ചെയ്തത്.ഈ സമയം കൃഷ്ണപിള്ളയുടെ ഭാര്യയായ തങ്കമ്മ തിരുവനന്തപുരത്ത് നന്ദന്‍കോട്ടുള്ള കുളത്തുങ്കല്‍ പോത്തന്റെ വീട്ടിലായിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് പോത്തന്റെ ഭാര്യ പൊന്നമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കവെയാണ് അവര്‍ ഈ വിവരം അറിയുന്നത്. ആ സംഭവം അവര്‍തന്നെ പറയട്ടെ:ബോധം വീണ്ടുകിട്ടിയപ്പോള്‍ യൂണിയനാപ്പീസില്‍ കിടത്തിയിരിക്കുന്ന സഖാവിന്റെ കാലുകള്‍ കെട്ടിപ്പിടിച്ചുനിലവിളിക്കുകയാണ്. പതുക്കെ ചിന്തിക്കാന്‍ ശ്രമിച്ചു, കരയരുത്. സഖാവിന് കരച്ചില്‍ ഇഷ്ടമല്ല. പക്ഷേ ഞാനനാഥയായല്ലോ. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ. ഓര്‍ക്കുമ്പോള്‍ ശരീരമാസകലം മുള്ളു കൊണ്ടുകയറുന്ന വേദന. വീണ്ടും പൊട്ടിക്കരയുന്നു. ആരോ വന്നു പറഞ്ഞു : "കരയാതെ''. ടി വിയുടെ പിതാവ്. എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.കാലസാക്ഷി: കൃഷ്ണപിള്ള അവസാനമായി താമസിച്ച കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്തില്‍ വീട്അപ്പോഴേക്കും വിലാപയാത്ര വലിയചുടുകാട്ടിലേക്ക് നീങ്ങിയിരുന്നു. സഖാവിന്റെ മുഖംമാത്രം കാണാം. വീരതേജസ്സ് അവിടെ കളിയാടുന്നു. രക്തപുഷ്പങ്ങള്‍കൊണ്ട് ശവമഞ്ചം മൂടിയിരിക്കുന്നു. വിങ്ങിപ്പൊട്ടുന്ന പതിനായിരങ്ങള്‍. വീരന്മാര്‍ ഒരിക്കലും വീട്ടില്‍ കട്ടിലില്‍ കിടന്നു സുഖമരണം പ്രാപിക്കില്ല എന്ന ചൊല്ല് സഖാവ് അന്വര്‍ഥമാക്കി.നീണ്ട ഏഴുവര്‍ഷങ്ങളുടെ ദാമ്പത്യം അവസാനിച്ചു. എന്റെ സഖാവും വഴികാട്ടിയും എല്ലാമെല്ലാമായ ആ വലിയ മനുഷ്യന്‍ യാത്രയായി.വൈകുന്നേരമായപ്പോള്‍ ശ്മശാനഘോഷയാത്ര ആരംഭിച്ചു. രക്തപുഷ്പങ്ങള്‍ മൂടിയ ശവശരീരം മുന്നിലും വിങ്ങിപ്പൊട്ടുന്ന പതിനായിരക്കണക്കിന് ഹൃദയങ്ങള്‍ പിന്നിലും. യൂണിയനാപ്പീസ് മുതല്‍ ചുടുകാടുവരെ അണിമുറിയാത്ത ജനപ്രവാഹമായിരുന്നു. അതില്‍ എല്ലാ രാഷ്ട്രീയപാര്‍ടിയിലും പെട്ട മനുഷ്യരുണ്ടായിരുന്നു. പി കൃഷ്ണപിള്ള ആരാണെന്ന് വിവരമുള്ള മനുഷ്യര്‍. പുന്നപ്രവയലാര്‍ സമരത്തില്‍ രക്തസാക്ഷികളായ കുറേ സഖാക്കളെ കൊണ്ടുവന്ന് വിറകുകൂട്ടുന്നതുപോലെ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു തീയിട്ടത് ഈ ശ്മശാനത്തിലാണ്. പി കൃഷ്ണപിള്ള തന്റെ ജീവന്‍പോലും പണയംവെച്ച് പ്രവര്‍ത്തിച്ചു വളര്‍ത്തിക്കൊണ്ടുവന്ന മഹത്തായ പ്രസ്ഥാനത്തിന്റെ അഭിമാനം കാത്തുരക്ഷിച്ച ആ ധീരദേശാഭിമാനികളുടെ അസ്ഥിയും മാംസവും വെന്തെരിഞ്ഞു ചേര്‍ന്ന ആ മണലുതന്നെ സഖാവിന് അന്ത്യവിശ്രമമനുവദിച്ചു.ചിതയ്ക്ക് തീ കൊളുത്തുന്നതിനുമുമ്പ് എസ് ദാമോദരന്‍ നീറുന്ന വേദനയോടെ അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങള്‍ നല്‍കി. ആളിപ്പടര്‍ന്ന അഗ്നി ചിതയെ വിഴുങ്ങി. അങ്ങനെ ഒരു കാലഘട്ടത്തിന്റെ ധീരനായ കര്‍മയോഗി എന്നെന്നേക്കുമായി നമ്മെ വിട്ടുപോയി.പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് നോട്ട് ബുക്കില്‍ എന്തോ എഴുതിയെന്നു പറഞ്ഞല്ലോ. ആ സമയത്തെഴുതിക്കൊണ്ടിരുന്ന, എന്നാല്‍ പൂര്‍ത്തിയാകാത്ത "സ്വയം വിമര്‍ശനമില്ല, വിമര്‍ശനമുണ്ട്'' എന്ന റിപ്പോര്‍ട്ടിന്റെ അടിയില്‍ അദ്ദേഹം എഴുതിയ വാക്കുകള്‍ ഇതായിരുന്നു: "എന്റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചുവരുന്നു. എന്റെ ശരീരമാകെ തളരുകയാണ്, എന്തു സംഭവിക്കുമെന്ന് എനിക്കറിയാം, സഖാക്കളേ മുന്നോട്ട്...... ലാല്‍ സലാം''.

by deshabhimani

2 comments:

ജനശക്തി ന്യൂസ്‌ said...

പുന്നപ്ര വയലാറിന്റെ സമര നായകന്‍
ആഗസ്ത് 19ന് കഞ്ഞിക്കുഴിയിലെ കണ്ണാര്‍കാട്ട് ഒളിവില്‍ കഴിയവെ പാമ്പുകടിയേറ്റാണ് സഖാവ് അന്തരിച്ചത്. ഇ എം എസ്, എ കെ ജി തുടങ്ങിയ തന്റെ സഹപ്രവര്‍ത്തകരായ സഖാക്കളെപ്പോലെ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ സുപരിചിതങ്ങളായ ഒളിത്താവളങ്ങള്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പി കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നു. ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഹമ്മയിലും കഞ്ഞിക്കുഴിയിലും നിരവധിതവണ പോയിട്ടുണ്ടെങ്കിലും ചുരുക്കം നാളുകളിലേ അവിടെ ഒളിവില്‍ കഴിഞ്ഞിട്ടുള്ളൂ. 1948ലെ കല്‍ക്കത്ത കോഗ്രസിനെത്തുടര്‍ന്ന് പാര്‍ടി നിരോധിക്കപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ രഹസ്യമായ സംഘടനാപ്രവര്‍ത്തനത്തിന് കണ്ണാര്‍കാട്ട് എത്തി എട്ടാംനാളിലാണ് നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ വിയോഗം. ആയിരത്തിത്തൊള്ളായിരത്തിനാല്‍പ്പതുകളുടെ തുടക്കംമുതല്‍ വടക്കേ മലബാറിലും തിരുവിതാംകൂറിലും അലയടിച്ചുയര്‍ന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സഖാവ് ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ്. കാക്കിധാരികളുടെ ബൂട്ടിന്റെ ശബ്ദം പാതയോരങ്ങളിലും ഗ്രാമങ്ങളിലും ഭീതിപരത്തിയ നാളുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ട്രേഡ് യൂണിയന്റെയും പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. എന്നിട്ടും അചഞ്ചലനായി അശരണര്‍ക്കും ആര്‍ത്തന്മാര്‍ക്കും ആത്മധൈര്യം നല്‍കാന്‍ സഖാവ് എവിടെയും പാഞ്ഞെത്തുമായിരുന്നു. ഐതിഹാസികമായ പുന്നപ്ര- വയലാര്‍, മാരാരിക്കുളം സമരം 1946 ഒക്ടോബറിലായിരുന്നു. സമരം തുടങ്ങുന്നതിനുമുമ്പുള്ള പണിമുടക്കും ആക്ഷന്‍ കൌസില്‍ രൂപീകരണവും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന നേതാക്കളെ സഖാവ് ഒളികേന്ദ്രത്തില്‍ വരുത്തി ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണ്. മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ മുന്‍കരുതലോടെയാകണം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലേക്ക് തൊഴിലാളികളെ നയിക്കാനെന്ന് സഖാവ് ഓര്‍മിപ്പിച്ചു. മലബാറില്‍നിന്ന് ആലപ്പുഴ, വൈക്കം, കൊല്ലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ അദ്ദേഹം ഒളിവില്‍ സഞ്ചരിച്ചുകൊണ്ടുതന്നെ തിരുവിതാംകൂറിലെ സമരങ്ങള്‍ക്ക് പാര്‍ടിയുടെ കേരള കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ നേതൃത്വം നല്‍കി. പുന്നപ്ര വയലാറിനുശേഷം ഒരുവര്‍ഷത്തിനകം ഇന്ത്യയില്‍ സ്വാതന്ത്യ്രപ്രഖ്യാപനം ഉണ്ടായി. എന്നാല്‍, ബ്രിട്ടീഷ് ഭരണാധികാരികളേക്കാള്‍ ഒട്ടും കുറയാത്ത മര്‍ദനസംവിധാനങ്ങളോടെ കോഗ്രസ് ഭരണാധികാരികളും കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ തുടങ്ങി. പുന്നപ്ര- വയലാര്‍ സമരത്തിനുശേഷം ഒരു ദശകത്തിലേറെ ഒളിവില്‍ കഴിയേണ്ടിവന്ന ഈ ലേഖകന്‍ ആദ്യം എത്തിയത് കോഴിക്കോട്ടാണ്. അന്ന് പി കൃഷ്ണപിള്ള അവിടെ പരസ്യമായിത്തന്നെ പാര്‍ടിപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. ചാലപ്പുറത്തുള്ള ദേശാഭിമാനി കെട്ടിടത്തിന് എതിര്‍വശത്തായിരുന്നു അവിടത്തെ പാര്‍ടി കേന്ദ്രം. അവിടെവച്ച് സഖാവിനെ കണ്ട് സംസാരിക്കാനായി. അടുത്ത രാത്രിയില്‍ ആലപ്പുഴയില്‍നിന്ന് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന ടി കെ വര്‍ഗീസ് വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സ്ഥിതിഗതികള്‍ മാറി. സഖാവ് കൃഷ്ണപിള്ള തുടര്‍ന്ന് ഒളിവിലായി. എന്റെ ഒളിവുജീവിതവും തിരുവണ്ണൂര്‍ കോട്ട മില്ലിനടുത്തുള്ള വീട്ടിലേക്കു മാറ്റി. സഖാവിന്റെ പ്രവര്‍ത്തനമേറെയും അവിടം കേന്ദ്രീകരിച്ചായി. അദ്ദേഹം എന്നെ വിളിപ്പിച്ചു. പുന്നപ്രയിലെയും വയലാറിലെയും സമരം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. പുന്നപ്ര പൊലീസ് ക്യാമ്പിനുനേരെയുണ്ടായ ഏറ്റുമുട്ടലും വെടിവയ്പ്പും സംബന്ധിച്ച് സഖാവ് കൃഷ്ണപിള്ള കൂടുതല്‍ കാര്യങ്ങള്‍ എന്നോട് ചോദിച്ചു. "പലതും സംഭവിക്കാം. എന്നാലും അവര്‍ക്കും കനത്ത പ്രഹരം ഏല്‍പ്പിക്കാനായല്ലോ? ഈ പ്രതിസന്ധിയൊക്കെ മാറും. കൂടുതല്‍ കരുത്തോടെ അതിവേഗം നമുക്ക് മുന്നേറാനാകും.'' സഖാവിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍മയില്‍ വരുന്നു. പിന്നീടുള്ള ദീര്‍ഘകാല ഒളിവു ജീവിതത്തില്‍ ക്ളേശങ്ങള്‍ ഏറെ സഹിക്കേണ്ടിവന്നിട്ടും പി കൃഷ്ണപിള്ളയുടെ ഉപദേശവും അത് പകര്‍ന്ന ആത്മധൈര്യവും മാര്‍ഗദീപമായി മുന്നിലുണ്ട്. കോഴിക്കോട് ജില്ലയിലെ പല ഒളിത്താവളങ്ങളിലും പിന്നീട് സഖാവുമായി കണ്ട് ചര്‍ച്ച നടത്താനും രഹസ്യപ്രവര്‍ത്തനങ്ങള്‍ നീക്കാനും അവിടത്തെ നാലുമാസത്തെ വാസത്തിനിടെ കഴിഞ്ഞു. തിരുവിതാംകൂറിനെ ബ്രിട്ടന്റെ കോളനിരാജ്യമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നല്ലോ അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരവാദം. ദിവാന്റെ ഈ തന്ത്രങ്ങളെ തകര്‍ത്തത് പുന്നപ്ര- വയലാര്‍ സമരത്തിലൂടെയാണ്. 1946 ഒക്ടോബറില്‍ സമരം തുടങ്ങുന്നതിനുമുമ്പുതന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ പ്രാധാന്യംകൂടി കണ്ടുവേണം ഇവിടെ പ്രവര്‍ത്തിക്കാനെന്ന് സഖാവ് കൃഷ്ണപിള്ള സംഘടനാ നേതാക്കളോട് പറഞ്ഞിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഉന്നംവച്ചുള്ള നീക്കമാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ നടത്തുന്നതെന്ന് സഖാവ് തിരിച്ചറിഞ്ഞിരുന്നു. അക്കാലത്തെ ബ്രിട്ടനേക്കാള്‍ കരുത്തോടെ അമേരിക്കന്‍സാമ്രാജ്യത്വം ഇപ്പോള്‍ നീങ്ങുന്നു. ഇരുനൂറു വര്‍ഷത്തെ ബ്രിട്ടീഷ് വാഴ്ചയില്‍നിന്ന് സ്വാതന്ത്യ്രംനേടിയ ഇന്ത്യയെ ആറ് പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്ന രാഷ്ട്രീയനിലപാടാണ് ആണവകരാറിലൂടെ ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. ഇവിടെയാണ് സഖാവ് പി കൃഷ്ണപിള്ള പടുത്തുയര്‍ത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ന്നുനില്‍ക്കുന്നത്. സാമ്രാജ്യത്വശക്തികള്‍ക്ക് കീഴ്പ്പെടുന്ന ഏതൊരു നിലപാടിനെയും ചെറുത്തുതോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആണവകരാറിനെതിരായ പോരാട്ടം സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ മുന്നോട്ടുനയിക്കുന്നത്. രാജ്യത്തെ വര്‍ഗീയ വിഘടനശക്തികളില്‍നിന്ന് ജനങ്ങളെയും നാടിനെയും രക്ഷിക്കാന്‍ അധികാര രാഷ്ട്രീയത്തിനപ്പുറമുള്ള ദൂരക്കാഴ്ചയാണ് വേണ്ടതെന്ന് സഖാവ് കൃഷ്ണപിള്ള നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

Anonymous said...

പുന്നപ്ര വയലാറിന്റെ സമര നായകന്‍
ആഗസ്ത് 19ന് കഞ്ഞിക്കുഴിയിലെ കണ്ണാര്‍കാട്ട് ഒളിവില്‍ കഴിയവെ പാമ്പുകടിയേറ്റാണ് സഖാവ് അന്തരിച്ചത്. ഇ എം എസ്, എ കെ ജി തുടങ്ങിയ തന്റെ സഹപ്രവര്‍ത്തകരായ സഖാക്കളെപ്പോലെ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ സുപരിചിതങ്ങളായ ഒളിത്താവളങ്ങള്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പി കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നു.