tag:blogger.com,1999:blog-32174180.post6978403242377050265..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: പുന്നപ്ര വയലാറിന്റെ സമര നായകന്ജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger2125tag:blogger.com,1999:blog-32174180.post-34029833650175849942008-08-19T16:17:00.000+04:002008-08-19T16:17:00.000+04:00പുന്നപ്ര വയലാറിന്റെ സമര നായകന് ആഗസ്ത് 19ന് കഞ്ഞിക...പുന്നപ്ര വയലാറിന്റെ സമര നായകന് <BR/>ആഗസ്ത് 19ന് കഞ്ഞിക്കുഴിയിലെ കണ്ണാര്‍കാട്ട് ഒളിവില്‍ കഴിയവെ പാമ്പുകടിയേറ്റാണ് സഖാവ് അന്തരിച്ചത്. ഇ എം എസ്, എ കെ ജി തുടങ്ങിയ തന്റെ സഹപ്രവര്‍ത്തകരായ സഖാക്കളെപ്പോലെ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ സുപരിചിതങ്ങളായ ഒളിത്താവളങ്ങള്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പി കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-154847604487254162008-08-18T23:20:00.000+04:002008-08-18T23:20:00.000+04:00പുന്നപ്ര വയലാറിന്റെ സമര നായകന് ആഗസ്ത് 19ന് കഞ്ഞിക...പുന്നപ്ര വയലാറിന്റെ സമര നായകന് <BR/>ആഗസ്ത് 19ന് കഞ്ഞിക്കുഴിയിലെ കണ്ണാര്‍കാട്ട് ഒളിവില്‍ കഴിയവെ പാമ്പുകടിയേറ്റാണ് സഖാവ് അന്തരിച്ചത്. ഇ എം എസ്, എ കെ ജി തുടങ്ങിയ തന്റെ സഹപ്രവര്‍ത്തകരായ സഖാക്കളെപ്പോലെ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ സുപരിചിതങ്ങളായ ഒളിത്താവളങ്ങള്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പി കൃഷ്ണപിള്ളയ്ക്ക് ഉണ്ടായിരുന്നു. ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഹമ്മയിലും കഞ്ഞിക്കുഴിയിലും നിരവധിതവണ പോയിട്ടുണ്ടെങ്കിലും ചുരുക്കം നാളുകളിലേ അവിടെ ഒളിവില്‍ കഴിഞ്ഞിട്ടുള്ളൂ. 1948ലെ കല്‍ക്കത്ത കോഗ്രസിനെത്തുടര്‍ന്ന് പാര്‍ടി നിരോധിക്കപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ രഹസ്യമായ സംഘടനാപ്രവര്‍ത്തനത്തിന് കണ്ണാര്‍കാട്ട് എത്തി എട്ടാംനാളിലാണ് നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ വിയോഗം. ആയിരത്തിത്തൊള്ളായിരത്തിനാല്‍പ്പതുകളുടെ തുടക്കംമുതല്‍ വടക്കേ മലബാറിലും തിരുവിതാംകൂറിലും അലയടിച്ചുയര്‍ന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സഖാവ് ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ്. കാക്കിധാരികളുടെ ബൂട്ടിന്റെ ശബ്ദം പാതയോരങ്ങളിലും ഗ്രാമങ്ങളിലും ഭീതിപരത്തിയ നാളുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ട്രേഡ് യൂണിയന്റെയും പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത് ഏറെ ദുഷ്കരമായിരുന്നു. എന്നിട്ടും അചഞ്ചലനായി അശരണര്‍ക്കും ആര്ത്തന്മാര്ക്കും ആത്മധൈര്യം നല്കാന് സഖാവ് എവിടെയും പാഞ്ഞെത്തുമായിരുന്നു. ഐതിഹാസികമായ പുന്നപ്ര- വയലാര്‍, മാരാരിക്കുളം സമരം 1946 ഒക്ടോബറിലായിരുന്നു. സമരം തുടങ്ങുന്നതിനുമുമ്പുള്ള പണിമുടക്കും ആക്ഷന്‍ കൌസില്‍ രൂപീകരണവും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന നേതാക്കളെ സഖാവ് ഒളികേന്ദ്രത്തില്‍ വരുത്തി ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണ്. മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ മുന്‍കരുതലോടെയാകണം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലേക്ക് തൊഴിലാളികളെ നയിക്കാനെന്ന് സഖാവ് ഓര്‍മിപ്പിച്ചു. മലബാറില്‍നിന്ന് ആലപ്പുഴ, വൈക്കം, കൊല്ലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ അദ്ദേഹം ഒളിവില്‍ സഞ്ചരിച്ചുകൊണ്ടുതന്നെ തിരുവിതാംകൂറിലെ സമരങ്ങള്‍ക്ക് പാര്‍ടിയുടെ കേരള കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ നേതൃത്വം നല്കി. പുന്നപ്ര വയലാറിനുശേഷം ഒരുവര്‍ഷത്തിനകം ഇന്ത്യയില്‍ സ്വാതന്ത്യ്രപ്രഖ്യാപനം ഉണ്ടായി. എന്നാല്‍, ബ്രിട്ടീഷ് ഭരണാധികാരികളേക്കാള്‍ ഒട്ടും കുറയാത്ത മര്‍ദനസംവിധാനങ്ങളോടെ കോഗ്രസ് ഭരണാധികാരികളും കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ തുടങ്ങി. പുന്നപ്ര- വയലാര്‍ സമരത്തിനുശേഷം ഒരു ദശകത്തിലേറെ ഒളിവില്‍ കഴിയേണ്ടിവന്ന ഈ ലേഖകന്‍ ആദ്യം എത്തിയത് കോഴിക്കോട്ടാണ്. അന്ന് പി കൃഷ്ണപിള്ള അവിടെ പരസ്യമായിത്തന്നെ പാര്‍ടിപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. ചാലപ്പുറത്തുള്ള ദേശാഭിമാനി കെട്ടിടത്തിന് എതിര്‍വശത്തായിരുന്നു അവിടത്തെ പാര്‍ടി കേന്ദ്രം. അവിടെവച്ച് സഖാവിനെ കണ്ട് സംസാരിക്കാനായി. അടുത്ത രാത്രിയില്‍ ആലപ്പുഴയില്‍നിന്ന് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന ടി കെ വര്‍ഗീസ് വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സ്ഥിതിഗതികള്‍ മാറി. സഖാവ് കൃഷ്ണപിള്ള തുടര്‍ന്ന് ഒളിവിലായി. എന്റെ ഒളിവുജീവിതവും തിരുവണ്ണൂര്‍ കോട്ട മില്ലിനടുത്തുള്ള വീട്ടിലേക്കു മാറ്റി. സഖാവിന്റെ പ്രവര്‍ത്തനമേറെയും അവിടം കേന്ദ്രീകരിച്ചായി. അദ്ദേഹം എന്നെ വിളിപ്പിച്ചു. പുന്നപ്രയിലെയും വയലാറിലെയും സമരം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ. പുന്നപ്ര പൊലീസ് ക്യാമ്പിനുനേരെയുണ്ടായ ഏറ്റുമുട്ടലും വെടിവയ്പ്പും സംബന്ധിച്ച് സഖാവ് കൃഷ്ണപിള്ള കൂടുതല്‍ കാര്യങ്ങള്‍ എന്നോട് ചോദിച്ചു. "പലതും സംഭവിക്കാം. എന്നാലും അവര്‍ക്കും കനത്ത പ്രഹരം ഏല്‍പ്പിക്കാനായല്ലോ? ഈ പ്രതിസന്ധിയൊക്കെ മാറും. കൂടുതല്‍ കരുത്തോടെ അതിവേഗം നമുക്ക് മുന്നേറാനാകും.'' സഖാവിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍മയില്‍ വരുന്നു. പിന്നീടുള്ള ദീര്‍ഘകാല ഒളിവു ജീവിതത്തില്‍ ക്ളേശങ്ങള്‍ ഏറെ സഹിക്കേണ്ടിവന്നിട്ടും പി കൃഷ്ണപിള്ളയുടെ ഉപദേശവും അത് പകര്‍ന്ന ആത്മധൈര്യവും മാര്‍ഗദീപമായി മുന്നിലുണ്ട്. കോഴിക്കോട് ജില്ലയിലെ പല ഒളിത്താവളങ്ങളിലും പിന്നീട് സഖാവുമായി കണ്ട് ചര്‍ച്ച നടത്താനും രഹസ്യപ്രവര്‍ത്തനങ്ങള്‍ നീക്കാനും അവിടത്തെ നാലുമാസത്തെ വാസത്തിനിടെ കഴിഞ്ഞു. തിരുവിതാംകൂറിനെ ബ്രിട്ടന്റെ കോളനിരാജ്യമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നല്ലോ അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരവാദം. ദിവാന്റെ ഈ തന്ത്രങ്ങളെ തകര്‍ത്തത് പുന്നപ്ര- വയലാര്‍ സമരത്തിലൂടെയാണ്. 1946 ഒക്ടോബറില്‍ സമരം തുടങ്ങുന്നതിനുമുമ്പുതന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ പ്രാധാന്യംകൂടി കണ്ടുവേണം ഇവിടെ പ്രവര്‍ത്തിക്കാനെന്ന് സഖാവ് കൃഷ്ണപിള്ള സംഘടനാ നേതാക്കളോട് പറഞ്ഞിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഉന്നംവച്ചുള്ള നീക്കമാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ നടത്തുന്നതെന്ന് സഖാവ് തിരിച്ചറിഞ്ഞിരുന്നു. അക്കാലത്തെ ബ്രിട്ടനേക്കാള്‍ കരുത്തോടെ അമേരിക്കന്‍സാമ്രാജ്യത്വം ഇപ്പോള്‍ നീങ്ങുന്നു. ഇരുനൂറു വര്‍ഷത്തെ ബ്രിട്ടീഷ് വാഴ്ചയില്‍നിന്ന് സ്വാതന്ത്യ്രംനേടിയ ഇന്ത്യയെ ആറ് പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്ന രാഷ്ട്രീയനിലപാടാണ് ആണവകരാറിലൂടെ ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. ഇവിടെയാണ് സഖാവ് പി കൃഷ്ണപിള്ള പടുത്തുയര്‍ത്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്ന്നുനില്ക്കുന്നത്. സാമ്രാജ്യത്വശക്തികള്‍ക്ക് കീഴ്പ്പെടുന്ന ഏതൊരു നിലപാടിനെയും ചെറുത്തുതോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആണവകരാറിനെതിരായ പോരാട്ടം സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ മുന്നോട്ടുനയിക്കുന്നത്. രാജ്യത്തെ വര്‍ഗീയ വിഘടനശക്തികളില്‍നിന്ന് ജനങ്ങളെയും നാടിനെയും രക്ഷിക്കാന്‍ അധികാര രാഷ്ട്രീയത്തിനപ്പുറമുള്ള ദൂരക്കാഴ്ചയാണ് വേണ്ടതെന്ന് സഖാവ് കൃഷ്ണപിള്ള നമ്മെ പഠിപ്പിച്ചിട്ടുണ്ട്.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com