Saturday, August 16, 2008

ജാതിവ്യവസ്‌ഥയ്‌ക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്റെ ഭാഗം: കാരാട്ട്‌‍‍‍

സമഗ്രവികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുക: കണ്‍വന്‍ഷന്‍


കൊച്ചി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമഗ്രവികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തരനടപടി എടുക്കണമെന്ന് സംസ്ഥാന പട്ടികജാതി കണ്‍വെന്‍ഷന്‍ കേന്ദ്ര-സംസ്ഥാന ഗവമെന്റുകളോട് ആവശ്യപ്പെട്ടു. സ്വകാര്യമേഖലയിലെ തൊഴില്‍സംവരണം, പട്ടികജാതിയില്‍പ്പെട്ട മിശ്രവിവാഹ ദമ്പതികള്‍ക്കുള്ള സംവരണാനുകൂല്യം തുടങ്ങിയവ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രഗവമെന്റ് പുതിയ നിയമം കൊണ്ടുവരണമെന്നും കവന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതിനായുള്ള പോരാട്ടം ശക്തമാക്കി സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കുതിക്കാന്‍ കവെന്‍ഷന്‍ മുഴുവന്‍ അവശ ജനവിഭാഗങ്ങളെയും ആഹ്വാനംചെയ്തു. ആഗോളവല്‍ക്കരണത്തിന്റെ ദുരിതഭാരങ്ങളില്‍നിന്ന് സമൂഹത്തിന്റെ താഴേക്കിടയിലുള്ള പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളെ മോചിപ്പിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലയിലും അവര്‍ക്ക് സാമൂഹ്യനീതിയും അവസരസമത്വവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് സിപിഐ എം സംഘടിപ്പിച്ച കവന്‍ഷന്‍ സമാനതകളില്ലാത്ത ജനമുന്നേറ്റത്തിന് സാക്ഷ്യംവഹിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, സംവരണം, വീട്, സാമൂഹ്യസുരക്ഷ, വരുമാനവര്‍ധനവ്, അടിസ്ഥാനസൌകര്യവികസനം തുടങ്ങിയ മേഖലയിലെ സമഗ്രവികസനം ലക്ഷ്യമിടുന്ന പതിനഞ്ചിന അവകാശപത്രിക കവന്‍ഷന്‍ അംഗീകരിച്ചു. സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍നിന്നെത്തിയ ലക്ഷത്തിലേറെവരുന്ന ജനങ്ങളുടേയും പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി ഒട്ടനവധി സിപിഐ എം നേതാക്കളുടേയും ജ: വി ആര്‍ കൃഷ്ണയ്യര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടേയും മഹാസംഗമ വേദിയിലാണ് അവശ ജനവിഭാഗങ്ങളുടെ വിമോചനത്തിന്റെ മാര്‍ഗരേഖാ പ്രഖ്യാപനം നടന്നത്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറിലെ അയ്യങ്കാളി ഹാളില്‍ ചേര്‍ന്ന മഹാസംഗമം സിപിഐ എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള വിശാല ജനാധിപത്യവേദിക്ക് സിപിഐ എം നേതൃത്വം നല്‍കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാനത്തെ മിച്ചഭൂമിയും അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമിയും ഏറ്റെടുത്ത് ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളികള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് അന്തസ്സായി ജീവിക്കുന്നതിനു ഉതകുന്ന നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജ: വി ആര്‍ കൃഷ്ണയ്യര്‍, മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി എ കെ ബാലന്‍ അവകാശപ്രഖ്യാപന രേഖ അവതരിപ്പിച്ചു. സ്വാഗതസംഘം കവീനര്‍ ഗോപി കോട്ടമുറിക്കല്‍ സ്വാഗതവും ബി രാഘവന്‍ നന്ദിയും പറഞ്ഞു. അവശരും ആര്‍ത്തരും ആലംബഹീനരുമായ ജനതയ്ക്ക് എന്നും തണലും സാന്ത്വനവുമേകിയ കമ്യൂണിസ്റ്റ് പാര്‍ടി അവര്‍ക്ക് പുതിയ കാലത്തെ നേരിടാനുള്ള കരുത്തുപകരാന്‍ സംഘടിപ്പിച്ച മഹാസംഗമം ചരിത്രത്തിലെ പുതിയ നാഴികക്കല്ലായി. ജീവിതത്തെ ബാധിക്കുന്ന സമസ്ത പ്രശ്നങ്ങളേയും ഇഴകീറി പരിശോധിച്ച നൂറുകണക്കിനു പ്രാദേശിക കുടുംബസംഗമങ്ങളില്‍നിന്ന് സമാഹരിച്ച ഊര്‍ജവുമായാണ് പതിനായിരങ്ങളുടെ പടയണി പ്രവഹിച്ചത്. 'പുതിയ ഭൂപടങ്ങളില്‍ ചുവടുറപ്പിക്കുമെന്നും പുതിയ കൊടികള്‍ നാട്ടുമെന്നും പുതിയ പാടശേഖരങ്ങളില്‍ കതിരു കൊയ്യുമെന്നും' അവര്‍ പ്രഖ്യാപിച്ചു. അമ്പതാണ്ടുകള്‍ക്കപ്പുറം അടിമസമാനമായ ജീവിതംനയിക്കേണ്ടിവന്നവര്‍ അമ്പതാണ്ടുകള്‍ക്കിപ്പുറം അഖിലലോക നായകരാകുമെന്ന പ്രഖ്യാപനവും അധഃസ്ഥിതജനതയുടെ വര്‍ഗമഹാബോധത്തില്‍നിന്നുയര്‍ന്നു.ജാതിവ്യവസ്‌ഥയ്‌ക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്റെ ഭാഗം: കാരാട്ട്‌‍‍‍
കൊച്ചി: ജാതിവ്യവസ്‌ഥയ്‌ക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന്‌ സി.പി.ഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പ്രസ്താവിച്ചു. കൊച്ചിയില്‍ സി.പി.ഐ എമ്മിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കാരാട്ട്. പട്ടികജാതിയുടേയും മറ്റു പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനം പാര്‍ട്ടിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന്‌ കാരാട്ട്‌ പറഞ്ഞു.
ദളിതരുടെ പ്രശ്‌നങ്ങളില്‍ എന്നും ഇടപെടാന്‍ പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ട്‌. ജനാധിപത്യത്തിന്റെ വിജയത്തിനു ദളിതരുടെ ഉന്നമനം പ്രധാനമാണെന്ന്‌ മനസിലാക്കിയ സി.പി.എം 2006ല്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ദളിത്‌ കണ്‍വെന്‍ഷന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും കാരാട്ട്‌ പറഞ്ഞു.
സര്‍ക്കാരി​െ​ന്‍്റ കൈവശമുള്ള മിച്ചഭൂമി പട്ടികജാതി വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യുന്നതിനു നല്‍കണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലും പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടിയുടെ നയം. ആഗോളവത്കരണഉദാരവത്കരണ നയങ്ങളുടെ ദൂഷ്യഫലങ്ങള്‍ ഏറ്റവുമധിക അനുഭവിക്കുന്നത് ദളിത് വിഭാഗക്കാരാണ്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന ​െ​സക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തരമ​‍്ര​ന്തി ​േ​കാടിയേരി ബാലകൃഷ്ണന്‍, പിന്നാക്ക ​േ​ക്ഷമമന്ത്രി എ.​െ​ക ബാലന്‍, ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ സ​മ്മേളനത്തില്‍ പ​െ​ങ്കടുക്കുന്നുണ്ട്. സംസ്ഥാനത്തി​െ​ന്‍്റ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു പട്ടികജാതി വിഭാഗക്കാരാകെന്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.


ജാതീയമായ മാറ്റിനിര്‍ത്തലിനെതിരെയും കമ്യൂണിസ്റ്റ് പാര്‍ടി പോരാടി: വി എസ്


കൊച്ചി: ജാതീയമായ മാറ്റിനിര്‍ത്തലിനെതിരെയും കൂലിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെയുമാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എ കെ ജി, പി കൃഷ്ണപിള്ള, കെ കേളപ്പന്‍ തുടങ്ങിയവര്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ത്യാഗപൂര്‍ണമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. ഇപ്പോള്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാനാവശ്യമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സംസ്ഥാന പട്ടികജാതി കവെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കര്‍ഷകത്തൊഴിലാളികളുടെ പെന്‍ഷന്‍ 125ല്‍നിന്നു 200 രൂപയാക്കി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി. ഇപ്രകാരം ജനോപകാരപ്രദങ്ങളായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഒരുവിഭാഗം ഭൂസ്വാമിമാര്‍ ഭൂമി വാരിക്കൂട്ടുന്ന പ്രവണത സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റിയല്‍ എസ്റ്റേറ്റുകാരുടെ കടന്നുകയറ്റംമൂലം പാവപ്പെട്ടവര്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ക്കുപകരം ദശലക്ഷം ചെലവഴിക്കേണ്ടിവരുന്നു. ഭൂസ്വാമിമാരുടെ ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും വി എസ് പറഞ്ഞു. കേരളത്തില്‍ കൃഷിഭൂമി ഇല്ലാതാകുമ്പോള്‍തന്നെ അരി, പച്ചക്കറി, പാല്‍, മുട്ട തുടങ്ങി എല്ലാ നിത്യോപയോഗസാധനത്തിനും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 15 ശതമാനം മാത്രമാണ് ഇന്നു കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൃഷിചെയ്യുന്നവര്‍ക്ക് പലിശരഹിതവായ്പ നല്‍കുന്നതിനും നെല്ലിന്റെ സംഭരണവില കിലോക്ക് 10 രൂപയാക്കുന്നതിനും തയ്യാറായി. നമ്മുടെ കാര്‍ഷികപാരമ്പര്യം ഏറ്റെടുത്ത് മടികൂടാതെ സ്വന്തംമണ്ണില്‍ കൃഷിയിറക്കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതോടൊപ്പം സ്ത്രീധനം, മൊബൈല്‍ഫോണിന്റെ ദുരുപയോഗം തുടങ്ങി സ്ത്രീകളുടെ സാമൂഹ്യജീവിതത്തെ പിന്നോട്ടുനയിക്കുന്ന നിരവധി പ്രവണതകള്‍ സമൂഹത്തില്‍ വളരുന്നുണ്ട്. ഇതിനെയെല്ലാം തടഞ്ഞ് രാത്രിയും പകലും സ്ത്രീകള്‍ക്ക് എവിടെയും പോകാന്‍ കഴിയുംവിധം സാമൂഹ്യവിപത്തുകള്‍ക്കെതിരെയുള്ള പോരാട്ടം ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എന്തുകൊണ്ട് പട്ടികജാതി കൂട്ടായ്മ
‍സി പിഐ എം നേതൃത്വത്തില്‍ പട്ടികജാതി ക വെന്‍ഷനുകള്‍ താഴെത്തട്ടില്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയതുമുതല്‍ അതിനെതിരെ ഉയര്‍ന്ന വിമര്‍ശനമാണ് 'സിപിഐ എം വര്‍ഗസമര കാഴ്ചപ്പാട് ഉപേക്ഷിച്ച് സാമുദായികമായി ആളുകളെ സംഘടിപ്പിക്കുന്നു' എന്ന്. ഇപ്പോള്‍ എറണാകുളത്ത് സംസ്ഥാന കവെന്‍ഷനിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും വിമര്‍ശകര്‍ക്ക് വിഭ്രാന്തി കൂടിയിട്ടുണ്ട്. കമ്യൂണിസ്റ് പാര്‍ടിയുടെ നയസമീപനങ്ങളിലുള്ള അജ്ഞതയോ അജ്ഞതാനാട്യമോ ആണ് വിമര്‍ശനത്തിന്റെ അടിസ്ഥാനകാരണം. ജാതി, സാമൂഹ്യപരിഷ്കരണം, സാമൂഹ്യനീതി എന്നിവയെ സംബന്ധിച്ചെല്ലാം പാര്‍ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളില്‍ പാര്‍ടി സജീവമായി ഇടപെടുകയും ശക്തമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. മതനിരപേക്ഷവും ജാതിരഹിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനാണ് പാര്‍ടിപ്രവര്‍ത്തിക്കുന്നത്. അതിന്, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തുല്യ അവസരം ലഭിക്കുകയും ജാതീയമായ അതിര്‍വരമ്പുകള്‍ ഇല്ലാതാകുകയും വേണം. എങ്കില്‍ വര്‍ഗസമര കാഴ്ചപ്പാടില്‍ ജനങ്ങളെ സംഘടിപ്പിക്കുക എളുപ്പമാകും. ഇത് കാണാതെയാണ് സാമൂഹ്യമായ അവശതകള്‍ക്കും ജാതീയമായ പിന്നോക്കാവസ്ഥയ്ക്കും എതിരായുള്ള സമരം വര്‍ഗസമരത്തിന് എതിരാണെന്ന് പ്രചാരണം നടത്തുന്നത്. സാമൂഹ്യപ്രശ്നങ്ങളില്‍ ക്യാമ്പയിനും സമരവും ഏറ്റെടുക്കുന്നതിന് നേതൃത്വം നല്‍കണമെന്ന് 18-ാം പാര്‍ടി കോഗ്രസ് ആഹ്വാനംചെയ്തിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെയെല്ലാം അഭിലാഷങ്ങളുമായും അവകാശവാദങ്ങളുമായും ഒത്തുപോകേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞിരുന്നു. പ്രമേയത്തില്‍ പ്രത്യേകമായും താഴെ പറയുന്ന കാര്യങ്ങള്‍ പരാമര്‍ശിച്ചു: ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ദളിതരുടെ പക്ഷത്ത് നില്‍ക്കല്‍, സാമൂഹ്യനീതിക്കായുള്ള അവരുടെ ഡിമാന്‍ഡ് പൊതുജനാധിപത്യവേദിയുടെ ഭാഗമാക്കല്‍, സമത്വത്തിനും ലിംഗനീതിക്കുമായുള്ള സ്ത്രീകളുടെ അവബോധവും പൊതുപ്രവണതയും ഉയര്‍ത്തുക, സ്ത്രീകളുടെ പ്രശ്നം ലിംഗപരമായ പ്രശ്നമെന്നതിലുപരി വര്‍ഗപ്രശ്നമായി കാണല്‍, ഭൂമിക്കുവേണ്ടിയും വനലഭ്യതയ്ക്കായും മനുഷ്യത്വരഹിതമായ മുതലാളിത്ത-ഫ്യൂഡല്‍ ചൂഷണം അവസാനിപ്പിക്കാനും സാംസ്കാരികവും ഭാഷാപരവുമായ തങ്ങളുടെ അവകാശങ്ങളും അസ്തിത്വവും സംരക്ഷിക്കുന്നതിനുമുള്ള ആദിവാസി-ഗിരിവര്‍ഗ ജനതയുടെ സമരം, അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹ്യമായ പിന്തിരിപ്പന്‍ ആചാരങ്ങള്‍ക്കും പുരുഷമേധാവിത്വപരവും ഫ്യൂഡലുമായ നടപടിക്കുമെതിരെ പൊരുതാന്‍ സഹായിക്കുന്ന സാമൂഹ്യ വിഷയങ്ങള്‍. 2006 ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ പാര്‍ടി കേന്ദ്രം ദളിത് പ്രശ്നം സംബന്ധിച്ച അഖിലേന്ത്യാ കവെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. ദേശീയതലത്തില്‍ ദളിത് പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ടി ഒരു കവെന്‍ഷന്‍ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടായിരുന്നു. 21 സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത്് 600 പ്രതിനിധികള്‍ കവെന്‍ഷനില്‍ പങ്കെടുത്തു. കവെന്‍ഷന്‍ 15 ഇനമടങ്ങിയ അവകാശപത്രിക അംഗീകരിച്ചു. ഭൂപരിഷ്കരണം നടപ്പാക്കല്‍, നിയമനങ്ങളിലും പ്രൊമോഷനുകളിലും കര്‍ശനമായി സംവരണതത്വം പാലിക്കല്‍, സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണം, പശ്ചാത്തലവികസനം, അയിത്തം ഇല്ലായ്മചെയ്യല്‍, അതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണം, കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനംചെയ്യല്‍, വിദ്യാഭ്യാസ അവസരങ്ങള്‍ പ്രദാനംചെയ്യല്‍, മിനിമം വേതനവും മറ്റു സാമൂഹ്യ സുരക്ഷാനടപടികളും പ്രദാനംചെയ്യാനുള്ള സമഗ്രമായ നിയമനിര്‍മാണം, വായ്പാ സൌകര്യങ്ങള്‍ വിപുലമാക്കല്‍, പൊതുവിതരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, അടിമപ്പണി നിര്‍ത്തലാക്കല്‍, അടിമജോലി ചെയ്യുന്നവരുടെ പുനരധിവാസം തുടങ്ങിയവ ഉള്‍പ്പെടുന്നവയാണ് അവകാശപത്രിക. 2007 ആഗസ്ത് 21ന് പാര്‍ടി കേന്ദ്രം മറ്റൊരു കവെന്‍ഷന്‍കൂടി വിളിച്ചുചേര്‍ത്തു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുനരധിവസിപ്പിക്കപ്പെട്ടിട്ടുള്ള ബംഗാളി അഭയാര്‍ഥികള്‍ക്ക് പട്ടികജാതി പദവി അനുവദിക്കുന്ന പ്രശ്നം ഏറ്റെടുക്കുന്നതിനായിരുന്നു ഈ കവെന്‍ഷന്‍. ഉത്തരാഖണ്ഡില്‍, തങ്ങളുടെ ഭൂമി പണം ഇടപാടുകാര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്ന നാമശൂദ്രരുടെ ഭൂമിയിലുള്ള അവകാശത്തിന്റെ പ്രശ്നം ഏറ്റെടുക്കുന്നതിന് മുന്‍കൈയെടുത്തു. പാര്‍ടി നടത്തിയ ശക്തമായ ഇടപെടല്‍ ആ പ്രദേശത്ത് നല്ല നിലയില്‍ അനുകൂല പ്രതികരണമുണ്ടാക്കി. തമിഴ്നാട്, ആന്ധ്രപ്രദേശ്, ത്രിപുര, കര്‍ണാടകം, മഹാരാഷ്ട്ര, യുപി, ബിഹാര്‍, ഡല്‍ഹി, ഹരിയാന, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ ദളിത് കവെന്‍ഷനുകള്‍ നടത്തി. 2006 ഏപ്രിലില്‍ ആന്ധ്രപ്രദേശില്‍ പോളിറ്റ് ബ്യൂറോ അംഗം രാഘവലുവിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ജാഥ സംഘടിപ്പിച്ചു. സാമൂഹ്യ വിവേചനപരമായ നടപടിക്കെതിരെ ദളിതരുടെയും മറ്റു ജനവിഭാഗങ്ങളുടെയും അവബോധം ഉയര്‍ത്താന്‍ ഈ പരിപാടി സഹായിച്ചു. തമിഴ്നാട്ടില്‍, ദളിതര്‍ക്കിടയില്‍ത്തന്നെ ഏറ്റവും അധഃസ്ഥിതരായ അരുന്ധതിയാര്‍ സമുദായത്തിന്റെ പ്രശ്നം പാര്‍ടി ഏറ്റെടുത്തു. അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു കവെന്‍ഷനും അതേത്തുടര്‍ന്ന് വമ്പിച്ച പ്രകടനവും ചെന്നൈയില്‍ നടത്തി. സംസ്ഥാനത്ത് അയിത്ത നിര്‍മാര്‍ജനമുന്നണിക്ക് രൂപംകൊടുത്തു. മുന്നണിയുടെ നേതൃത്വത്തില്‍ അയിത്തനിര്‍മാര്‍ജനത്തിന് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുണ്ട്. ഇങ്ങനെ ദളിത് വിഭാഗത്തിന്റെ പ്രശ്നപരിഹാരങ്ങള്‍ക്കുള്ള ശ്രമം പാര്‍ടി നേരത്തെതന്നെ ആരംഭിച്ചതാണ്. മറ്റ് ജനവിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമാണ് പട്ടികജാതിക്കാരുടെ പ്രശ്നമെന്ന് കാണേണ്ടതുണ്ട്. ഇവരുടെ മുന്നേറ്റത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ടെന്ന് പാര്‍ടിപരിപാടി വിഭാവനംചെയ്യുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജാതിസംഘടനകള്‍ എന്തുകൊണ്ട് പര്യാപ്തമാകില്ലെന്നും പാര്‍ടിപരിപാടിയില്‍ വിശദീകരിക്കുന്നുണ്ട്. "വോട്ട്ബാങ്കുകള്‍ ശക്തിപ്പെടുത്തുക എന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധഃസ്ഥിതവിഭാഗങ്ങളെ പൊതു ജനാധിപത്യപ്രസ്ഥാനത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനും ജാതിവികാരംമാത്രം ഇളക്കിവിടുന്ന ഒരു നീക്കവും ഇതോടൊപ്പമുണ്ട്. സങ്കുചിതമായ തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കുവേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതിനേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതിയിലുംപെട്ട മര്‍ദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വര്‍ഗപ്രശ്നങ്ങളെയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തെയും അവര്‍ അവഗണിക്കുന്നു.'' (ഖണ്ഡിക 5.11) വോട്ട് ബാങ്കുകള്‍ ശക്തിപ്പെടുത്തുന്നതിന് ജാതീയവികാരം ഇളക്കിവിടുന്നതിനുള്ള നീക്കം വര്‍ത്തമാനകാലത്ത് കേരളത്തില്‍ ഏറെ സജീവമാണ്. ഇത് പട്ടികജാതി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആപത്തുണ്ടാക്കും. ജാതിസംഘടനകള്‍ ജാതിയെ ശാശ്വതമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. ജാതീയത ഫ്യൂഡലിസത്തിന്റെ സന്തതിയാണ്. വര്‍ഗപരമായ പരിമിതിയുടെ ഭാഗമായി ജാതീയതയെ തകര്‍ക്കുക എന്നത് ഇവരുടെ അജന്‍ഡയല്ലാത്തതുകൊണ്ടാണ് ദളിതന്റെയും പിന്നോക്കക്കാരന്റെയും പേരുപറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഭൂപരിഷ്കരണം നടപ്പാക്കാന്‍ തയ്യാറാകാതിരുന്നത്. പിന്നോക്കം കിടക്കുന്ന വിഭാഗങ്ങളുടെ പൊതുവില്‍ നേരിടുന്ന അവശതകള്‍ പരിഹരിച്ചുകൊണ്ടുമാത്രമേ ജാതീയതയെത്തന്നെ ഉന്മൂലനംചെയ്യാന്‍ കഴിയൂ. ഈ ജനവിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറിയിട്ടുള്ള ജാതി സംഘടനകള്‍ ഉയര്‍ത്തിവിടുന്ന തെറ്റായ പ്രചാരണങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതും അനിവാര്യമാണ്. അതോടൊപ്പം പൊതു രാഷ്ട്രീയസമരങ്ങളില്‍ ഇത്തരം ജനവിഭാഗങ്ങളെ അണിനിരത്തുക എന്നുള്ളതും മര്‍മപ്രധാനമാണ്. ഈ രാഷ്ട്രീയകടമയാണ് പട്ടികജാതി കവെന്‍ഷനിലൂടെ ലക്ഷ്യംവയ്ക്കുന്നത്. എറണാകുളത്തു ചേരുന്ന കവെന്‍ഷന്‍ പട്ടികജാതിവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവകാശരേഖ അംഗീകരിക്കും. ഇത് പ്രാവര്‍ത്തികമാക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ സിപിഐ എം നടത്തും. അങ്ങനെ സാമൂഹ്യ അവശതകള്‍ പരിഹരിച്ച് മറ്റ് ജനവിഭാഗങ്ങള്‍ക്കൊപ്പം ഇവരെയും കൊണ്ടുവരും. അതായത്, ദളിതരെ ജാതീയമായി നിലനിര്‍ത്താനല്ല മറിച്ച് അവരുടെ അവശതകള്‍ പരിഹരിച്ച് ജാതിനിരപേക്ഷമായ സമൂഹം സൃഷ്ടിക്കുന്നതിനാണ് സിപിഐ എം പരിശ്രമിക്കുന്നത്.
എ കെ ബാലന്
5 comments:

ജനശക്തി ന്യൂസ്‌ said...

ജാതിവ്യവസ്‌ഥയ്‌ക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്റെ ഭാഗം: കാരാട്ട്‌‍‍‍
കൊച്ചി: ജാതിവ്യവസ്‌ഥയ്‌ക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്ന്‌ സി.പി.ഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പ്രസ്താവിച്ചു. കൊച്ചിയില്‍ സി.പി.ഐ എമ്മിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കാരാട്ട്. പട്ടികജാതിയുടേയും മറ്റു പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനം പാര്‍ട്ടിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന്‌ കാരാട്ട്‌ പറഞ്ഞു.
ദളിതരുടെ പ്രശ്‌നങ്ങളില്‍ എന്നും ഇടപെടാന്‍ പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ട്‌. ജനാധിപത്യത്തിന്റെ വിജയത്തിനു ദളിതരുടെ ഉന്നമനം പ്രധാനമാണെന്ന്‌ മനസിലാക്കിയ സി.പി.എം 2006ല്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ദളിത്‌ കണ്‍വെന്‍ഷന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും കാരാട്ട്‌ പറഞ്ഞു.
സര്‍ക്കാരി​െ​ന്‍്റ കൈവശമുള്ള മിച്ചഭൂമി പട്ടികജാതി വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യുന്നതിനു നല്‍കണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലും പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടിയുടെ നയം. ആഗോളവത്കരണഉദാരവത്കരണ നയങ്ങളുടെ ദൂഷ്യഫലങ്ങള്‍ ഏറ്റവുമധിക അനുഭവിക്കുന്നത് ദളിത് വിഭാഗക്കാരാണ്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന ​െ​സക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തരമ​‍്ര​ന്തി ​േ​കാടിയേരി ബാലകൃഷ്ണന്‍, പിന്നാക്ക ​േ​ക്ഷമമന്ത്രി എ.​െ​ക ബാലന്‍, ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ സ​മ്മേളനത്തില്‍ പ​െ​ങ്കടുക്കുന്നുണ്ട്. സംസ്ഥാനത്തി​െ​ന്‍്റ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു പട്ടികജാതി വിഭാഗക്കാരാകെന്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.

അനില്‍@ബ്ലോഗ് said...

മുസ്ലീം കണ്വന്‍ഷന്‍ എന്നാണോ വിളിക്കുന്നത്,
അന്നു വരാനാണെ.

Anonymous said...

കണ്വെന്‍ഷന്‍ കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്.

ജനശക്തി ന്യൂസ്‌ said...

സമഗ്രവികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുക: കണ്‍വന്‍ഷന്‍
കൊച്ചി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമഗ്രവികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തരനടപടി എടുക്കണമെന്ന് സംസ്ഥാന പട്ടികജാതി കണ്‍വെന്‍ഷന്‍ കേന്ദ്ര-സംസ്ഥാന ഗവമെന്റുകളോട് ആവശ്യപ്പെട്ടു. സ്വകാര്യമേഖലയിലെ തൊഴില്‍സംവരണം, പട്ടികജാതിയില്‍പ്പെട്ട മിശ്രവിവാഹ ദമ്പതികള്‍ക്കുള്ള സംവരണാനുകൂല്യം തുടങ്ങിയവ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രഗവമെന്റ് പുതിയ നിയമം കൊണ്ടുവരണമെന്നും കവന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതിനായുള്ള പോരാട്ടം ശക്തമാക്കി സാമൂഹ്യജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കുതിക്കാന്‍ കവെന്‍ഷന്‍ മുഴുവന്‍ അവശ ജനവിഭാഗങ്ങളെയും ആഹ്വാനംചെയ്തു. ആഗോളവല്‍ക്കരണത്തിന്റെ ദുരിതഭാരങ്ങളില്‍നിന്ന് സമൂഹത്തിന്റെ താഴേക്കിടയിലുള്ള പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളെ മോചിപ്പിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലയിലും അവര്‍ക്ക് സാമൂഹ്യനീതിയും അവസരസമത്വവും ഉറപ്പാക്കാനും ലക്ഷ്യമിട്ട് സിപിഐ എം സംഘടിപ്പിച്ച കവന്‍ഷന്‍ സമാനതകളില്ലാത്ത ജനമുന്നേറ്റത്തിന് സാക്ഷ്യംവഹിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, സംവരണം, വീട്, സാമൂഹ്യസുരക്ഷ, വരുമാനവര്‍ധനവ്, അടിസ്ഥാനസൌകര്യവികസനം തുടങ്ങിയ മേഖലയിലെ സമഗ്രവികസനം ലക്ഷ്യമിടുന്ന പതിനഞ്ചിന അവകാശപത്രിക കവന്‍ഷന്‍ അംഗീകരിച്ചു. സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍നിന്നെത്തിയ ലക്ഷത്തിലേറെവരുന്ന ജനങ്ങളുടേയും പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി ഒട്ടനവധി സിപിഐ എം നേതാക്കളുടേയും ജ: വി ആര്‍ കൃഷ്ണയ്യര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുടേയും മഹാസംഗമ വേദിയിലാണ് അവശ ജനവിഭാഗങ്ങളുടെ വിമോചനത്തിന്റെ മാര്‍ഗരേഖാ പ്രഖ്യാപനം നടന്നത്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറിലെ അയ്യങ്കാളി ഹാളില്‍ ചേര്‍ന്ന മഹാസംഗമം സിപിഐ എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള വിശാല ജനാധിപത്യവേദിക്ക് സിപിഐ എം നേതൃത്വം നല്‍കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാനത്തെ മിച്ചഭൂമിയും അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമിയും ഏറ്റെടുത്ത് ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളികള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് അന്തസ്സായി ജീവിക്കുന്നതിനു ഉതകുന്ന നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജ: വി ആര്‍ കൃഷ്ണയ്യര്‍, മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി എ കെ ബാലന്‍ അവകാശപ്രഖ്യാപന രേഖ അവതരിപ്പിച്ചു. സ്വാഗതസംഘം കവീനര്‍ ഗോപി കോട്ടമുറിക്കല്‍ സ്വാഗതവും ബി രാഘവന്‍ നന്ദിയും പറഞ്ഞു. അവശരും ആര്‍ത്തരും ആലംബഹീനരുമായ ജനതയ്ക്ക് എന്നും തണലും സാന്ത്വനവുമേകിയ കമ്യൂണിസ്റ്റ് പാര്‍ടി അവര്‍ക്ക് പുതിയ കാലത്തെ നേരിടാനുള്ള കരുത്തുപകരാന്‍ സംഘടിപ്പിച്ച മഹാസംഗമം ചരിത്രത്തിലെ പുതിയ നാഴികക്കല്ലായി. ജീവിതത്തെ ബാധിക്കുന്ന സമസ്ത പ്രശ്നങ്ങളേയും ഇഴകീറി പരിശോധിച്ച നൂറുകണക്കിനു പ്രാദേശിക കുടുംബസംഗമങ്ങളില്‍നിന്ന് സമാഹരിച്ച ഊര്‍ജവുമായാണ് പതിനായിരങ്ങളുടെ പടയണി പ്രവഹിച്ചത്. 'പുതിയ ഭൂപടങ്ങളില്‍ ചുവടുറപ്പിക്കുമെന്നും പുതിയ കൊടികള്‍ നാട്ടുമെന്നും പുതിയ പാടശേഖരങ്ങളില്‍ കതിരു കൊയ്യുമെന്നും' അവര്‍ പ്രഖ്യാപിച്ചു. അമ്പതാണ്ടുകള്‍ക്കപ്പുറം അടിമസമാനമായ ജീവിതംനയിക്കേണ്ടിവന്നവര്‍ അമ്പതാണ്ടുകള്‍ക്കിപ്പുറം അഖിലലോക നായകരാകുമെന്ന പ്രഖ്യാപനവും അധഃസ്ഥിതജനതയുടെ വര്‍ഗമഹാബോധത്തില്‍നിന്നുയര്‍ന്നു.

satheeshshornur said...

ഇതു കുറച്ചുമുന്നേ തന്നെ ആലോചിക്കാമായിരുന്നു.

ജാതീയതയ്ക്കെതിരെ പല സമരങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ജാതി ഘടന ഇന്ത്യന്‍ അവസ്ഥയിലെ വര്‍ഗ്ഗ ഘടനയാണെന്ന് കാണാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടു. തന്‍മുലം കീഴാള ജനവിഭാഗങ്ങളുടെ ഇടയില്‍ ശക്തി നേടിയത് ബി.എസ്.പി പോലുള്ള ബൂര്‍ഷ്വാ ജാതീയ പ്രസ്ഥാനങ്ങളാണ്. ജാതീയ പീഢനങ്ങളുടെ വിളനിലമായ ഗംഗാതടത്തില്‍ മമ്മ്യൂണിസത്തിന്‍റെ വിത്തു വിതയ്ക്കാനാകാതെ പോയതിന്‍റെ പ്രശ്ന പരിസരം നാം സ്വയം വിമര്‍ശനമായി പരിശോധിച്ചേ മതിയാകൂ. ക്യാപ്റ്റന്‍ ലക്ഷ്മിപോലെയും,സുഭാഷിണി അലിയെപ്പോലുമുള്ള പ്രഗല്‍ഭ വിപ്ലവകാരികള്‍ വര്‍ഷങ്ങളോളം ത്യാഗോജ്വലമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും കഴിയാതിരുന്ന പണിയാള വര്‍ഗ്ഗത്തിന്‍റെ കൂട്ടായ്മ കാന്‍ഷി റാമിനും, മായാവതിക്കും എളുപ്പം സാധിച്ചു. എന്തായാലും ഈ തുടക്കം നല്ലതുതന്നെയാണ്..
രക്താഭിവാദനങ്ങള്‍...

കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിവരങ്ങള്‍ക്കും :http://marxistsamvadam.blogspot.com