തങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച നേതാവിനെ ക്യൂബ വേദനയോടെ സ്മരിച്ചു.
ന്യൂഡല്‍ഹി: 'ഇന്ത്യന്‍ ജനതയില്‍ നിന്ന് ക്യൂബയ്ക്കുള്ള റൊട്ടി'- സുര്‍ജിത്തിന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ ഫിദല്‍ നല്‍കിയ വിശേഷണമാണിത്. അമേരിക്കയും സഖ്യരാജ്യങ്ങളും അടിച്ചേല്‍പ്പിച്ച ഉപരോധം തീര്‍ത്ത പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സംഭാവനയായി കപ്പല്‍ നിറയെ അരിയും ഗോതമ്പും ക്യൂബയിലെത്തിയപ്പോഴാണ് സുര്‍ജിത്തിനെ കുറിച്ച് ഫിദലിന്റെ പ്രശസ്തമായ ഈ വാക്കുകള്‍. സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ മാധുര്യമത്രയുംനിറഞ്ഞനില്‍ക്കുന്ന ഈ പ്രശംസ ക്യൂബന്‍ അംബാസഡര്‍ മിഗ്വല്‍ റാമിറെസ് സുര്‍ജിത്തിന്റെ അനുശോചന പുസ്തകത്തില്‍ കോറിയിട്ടു. ക്യൂബന്‍ ജനതയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാവാണ് സുര്‍ജിത്തെന്ന് റാമിറെസ് വിശേഷിപ്പിച്ചു.
Subscribe to:
Post Comments (Atom)
1 comment:
തങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച നേതാവിനെ ക്യൂബ വേദനയോടെ സ്മരിച്ചു

Post a Comment