Friday, August 01, 2008

സ: ഹര്‍കിഷന്‍സിങ് സുര്‍ജിത്. സ്വതന്ത്യ്രസമരത്തീയില്‍ കുരുത്ത വിപ്ളവ നക്ഷത്രം

സ: ഹര്‍കിഷന്‍സിങ് സുര്‍ജിത് . സ്വതന്ത്യ്രസമരത്തീയില്‍ കുരുത്ത വിപ്ളവ നക്ഷത്രം

സ്വാതന്ത്യ്രസമരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളുയര്‍ന്ന പഞ്ചാബില്‍ 1916 മാര്‍ച്ച് 23 നാണ് സുര്‍ജിത് ജനിച്ചത്. അമ്മയുടെ ജന്മഗ്രാമമായ ജലന്ധര്‍ ജില്ലയിലെ രൂപ്വാലിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് അതേ ജില്ലയിലെ അച്ഛന്റെ ഗ്രാമമായ ബുണ്ടാലയിലാണ്. അച്ഛന്‍ ഹര്‍ണാംസിങ് ബ്രിട്ടീഷ് സൈന്യത്തില്‍ ശിപായി ആയിരുന്നു. ദേശീയപ്രസ്ഥാനം ശക്തമായതോടെ അദ്ദേഹവും അതിലേക്ക് എടുത്തുചാടി. അകാലിപാര്‍ടിയില്‍ ചേര്‍ന്ന ഹര്‍ണാംസിങ്ങിനെ അദ്ദേഹത്തിന്റെ പിതാവ് വീട്ടില്‍നിന്നും പുറത്താക്കി. പിന്നീട് സുര്‍ജിത്തിന്റെ കുടുംബം ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചത്. അകാലിപ്രസ്ഥാനവുമായി അച്ഛനും അമ്മക്കും ഉണ്ടായിരുന്ന ബന്ധം സ്വാഭാവികമായും സുര്‍ജിത്തിനെയും രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചു. ബബ്രക് അകാലി നേതാവ് മാസ്റ്റര്‍ മോട്ടാസിങ്, ധീരവിപ്ളവകാരി ഭഗത്സിങ്, കോഗ്രസ് നേതാവ് സെയ്ഫുദീന്‍ കിച്ലു തുടങ്ങിയവരാണ് സുര്‍ജിത്തിനെ അന്ന് ആകര്‍ഷിച്ച ഏറ്റവുംവലിയ വ്യക്തിത്വങ്ങള്‍. 1931ല്‍, പതിനഞ്ചാം വയസ്സില്‍ ഭഗത്സിങ്ങിന്റെ നൌജവാന്‍ ഭാരത് സഭയില്‍ ചേര്‍ന്ന സുര്‍ജിത്തിന് പത്താംക്ളാസ് വരെയേ പഠിക്കാനായുള്ളൂ. നിരോധിക്കപ്പെട്ട തൊഴിലാളി കര്‍ഷകപാര്‍ടിക്ക് യോഗം ചേരാന്‍ സൌകര്യം ചെയ്തുകൊടുത്തതിന്റെ പേരിലാണ് ബുണ്ടാല സ്കൂളില്‍നിന്നും സുര്‍ജിത് പുറത്താക്കപ്പെട്ടത്. മാപ്പ് എഴുതിക്കൊടുക്കണമെന്ന് ഹെഡ്മാസ്റ്ററുടെ നിര്‍ദേശം അനുസരിക്കാന്‍ തയ്യാറാവാത്തതിനെതുടര്‍ന്ന് സ്കൂളിനോട് വിടപറയേണ്ടിവന്നു. പിന്നീട് ചില കോഗ്രസ് നേതാക്കളുടെ സഹായത്തോടെ ജലന്ധറിലെ ഖല്‍സ സ്കൂളില്‍ ചേര്‍ന്നെങ്കിലും പഠനം അധികകാലം മുന്നോട്ടുപോയില്ല. ഭഗത്സിങ്ങിന്റെ ഒന്നാം രക്തസാക്ഷിദിനത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ കടുത്ത വിലക്കുകളെ ലംഘിച്ച് ഹോഷിയാര്‍പൂര്‍ ജില്ലാകോടതിയില്‍ യൂണിയന്‍ജാക്ക് താഴ്ത്തി ദേശീയപതാക ഉയര്‍ത്തിയ ധീരദേശാഭിമാനിയാണ് സുര്‍ജിത്. ഡെപ്യൂട്ടി കമീഷണര്‍ ബാക്ലയുടെ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ് ബാലനായ സുര്‍ജിത് അന്ന് വെടിയുണ്ടകളില്‍നിന്ന് രക്ഷപ്പെട്ടത്. ഈ സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുര്‍ജിത്തിനെ നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ആദ്യം ദില്ലി റിഫോര്‍മേറ്ററി ജയിലില്‍ പാര്‍പ്പിച്ച അദ്ദേഹത്തെ കുഴപ്പക്കാരനാണെന്നുകണ്ട് ലാഹോര്‍ ബോസ്റ്റല്‍ ജയിലിലേക്ക് മാറ്റി. ഇവിടെവെച്ചാണ് ഭഗത്സിങ്ങിന്റെ അനുയായികളുമായി സുര്‍ജിത് അടുത്ത് ഇടപെഴകുന്നത്. പിന്നീട് ലാഹോര്‍ ഫോര്‍ട്ട് ജയിലില്‍ ഏകാന്തതടവില്‍ പാര്‍പ്പിക്കുകയുമുണ്ടായി. നിരവധിതവണ പിന്നീടും സുര്‍ജിത് അറസ്റ്റിലായി. 1934 ലാണ് സുര്‍ജിത് കമ്യൂണിസ്റ്റ്പാര്‍ടിയില്‍ അംഗമാകുന്നത്. അന്ന് കമ്യൂണിസ്റ്റ്പാര്‍ടിക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കോഗ്രസ് പ്രവര്‍ത്തകന്‍ എന്ന മറവിലാണ് കമ്യൂണിസ്റ്റ്പാര്‍ടിയും കിസാന്‍സഭയും സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. 1935 ല്‍ കോഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടിയില്‍ സുര്‍ജിത് അംഗമായി. 1938 ഓടെ പഞ്ചാബ് കിസാന്‍സഭയുടെ പ്രസിഡണ്ടുമായി. 1939 ല്‍ രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സുര്‍ജിത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാര്‍ടിയുടെ നിര്‍ദേശപ്രകാരം ഒളിവില്‍പോയെങ്കിലും 1940 ല്‍ അറസ്റ്റിലായി. ബ്രിട്ടീഷ് പട്ടാളം നിരവധിതവണ ചോദ്യംചെയ്തിട്ടും കമ്യൂണിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവാത്തതിനാല്‍ ലാഹോറിലെ ചെങ്കോട്ട ജയിലില്‍ വെളിച്ചംകടക്കാത്ത ഏകാന്തസെല്ലില്‍ സുര്‍ജിത്തിനെ പാര്‍പ്പിച്ചു. പുറത്തുപോകാന്‍ അനുവാദമില്ലാത്തതുകൊണ്ട് മലമൂത്രവിസര്‍ജനമെല്ലാം അവിടെത്തന്നെയായിരുന്നു. മൂന്നുമാസം സൂര്യപ്രകാശം കാണാതെ കഴിച്ചതിനാല്‍ കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞു. ജയില്‍ഡോക്ടറുടെ നിര്‍ബന്ധംകൊണ്ട് മാത്രമാണ് സുര്‍ജിത്തിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബ്രിട്ടീഷ് അധികൃതര്‍ തയ്യാറായത്. ഇന്ത്യാ-പാക് വിഭജനകാലത്ത് വര്‍ഗീയശക്തികള്‍ക്കെതിരെ പഞ്ചാബിലെ പുരോഗമന പ്രസ്ഥാനം രംഗത്തുവന്നപ്പോള്‍ അതിന്റെ മുന്‍നിരയില്‍തന്നെ സുര്‍ജിത് ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്യ്രം ലഭിച്ചെങ്കിലും സുര്‍ജിത്തിന് പ്രവര്‍ത്തനസ്വാതന്ത്യ്രമുണ്ടായിരുന്നില്ല. 1952 വരെ ഒളിവില്‍പോകേണ്ട ഗതികേടുണ്ടായി. രാജ്യം സ്വതന്ത്രമായപ്പോഴും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശക്തമായ പ്രക്ഷോഭങ്ങളില്‍ സുര്‍ജിത് മുഴുകി. 1959 ലെ അഭിവൃദ്ധിനികുതിക്കെതിരെ പഞ്ചാബില്‍ നടന്ന സമരത്തിന് ചുക്കാന്‍ പിടിച്ചത് സുര്‍ജിത്തായിരുന്നു. എകെജിയുംമറ്റും ഇടപെട്ട ഈ സമരം പഞ്ചാബിലെ കര്‍ഷകപ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏടാണ്. എന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ നേതാവാണ് സുര്‍ജിത്. പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതുവരെ ദീര്‍ഘകാലം കിസാന്‍സഭയുടെ പ്രസിഡണ്ടായും അദ്ദേഹം ഇരുന്നിട്ടുണ്ട്. ഗവര്‍മെണ്ടുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും ജനപ്രതിനിധിസഭകളില്‍ സുര്‍ജിത് അധികകാലം ഉണ്ടായിരുന്നിട്ടില്ല. ഒരുതവണ പഞ്ചാബില്‍നിന്ന് രാജ്യസഭാംഗമായതൊഴിച്ചാല്‍. 1938 ല്‍ ഉത്തര്‍പ്രദേശിലെ ഷഹറാന്‍പൂരില്‍നിന്ന് 'ചിങ്കാരി' എന്ന മാസിക സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പഞ്ചാബിലെ പാര്‍ടി മുഖപത്രമായിരുന്ന 'ദു:ഖി ദുനിയ' യുടെയും ലോക്ലഹറിന്റെയും എഡിറ്ററായി പ്രവര്‍ത്തിച്ചു. നിലവില്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ വാരികയായ ലോക്ലഹറിന്റെ എഡിറ്ററാണ്. നിരവധി ലഘുലേഖകളുടെ കര്‍ത്താവായ സുര്‍ജിത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ഉള്‍പ്പെടെ അഞ്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഭൂപരിഷ്കരണം, കാശ്മീരിന്റെ ഭാവി, പഞ്ചാബിലെ സംഭവവികാസങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംക്ഷിപ്ത ചരിത്രം, കിസാന്‍സഭയുടെ ചരിത്രം എന്നിവയാണ് ഈ പുസ്തകങ്ങള്‍. 1943 ല്‍ മുംബൈയില്‍ചേര്‍ന്ന ഒന്നാം കോഗ്രസ് ഒഴിച്ച് കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടതുമുതലുള്ള എല്ലാ പാര്‍ടികോഗ്രസുകളിലും പങ്കെടുത്ത അപൂര്‍വം നേതാക്കളില്‍ ഒരാളാണ് സുര്‍ജിത്. 1948 ലെ കല്‍ക്കത്ത കോഗ്രസ് മുതല്‍ 2005 ഏപ്രിലില്‍ ദില്ലിയില്‍ചേര്‍ന്ന പതിനെട്ടാം പാര്‍ടികോഗ്രസില്‍വരെ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. 1940 കളില്‍ അവിഭക്ത പഞ്ചാബിന്റെ പാര്‍ടി ജില്ലാസെക്രട്ടറിയായി സുര്‍ജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് പാര്‍ടി ജില്ലാകമ്മിറ്റിയുടെ ആസ്ഥാനം ലാഹോറിലായിരുന്നു. ജലന്ധറിലെ വീട്ടില്‍നിന്ന് കുടിവെള്ളവുമായി നൂറുകിലോമീറ്ററിലധികം സൈക്കിള്‍ചവിട്ടിയാണ് സുര്‍ജിത് ലാഹോറില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പോയിരുന്നത്. 1954 ല്‍ മധുരയില്‍ചേര്‍ന്ന മൂന്നാംപാര്‍ടി കോഗ്രസില്‍ പൊളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുര്‍ജിത് 1964 ല്‍ സിപിഐ ദേശീയകൌസില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എമ്മിന് രൂപംകൊടുത്ത നേതാക്കളില്‍ ഒരാളാണ്. പിന്നീട് കല്‍ക്കത്തയില്‍ചേര്‍ന്ന ഏഴാം പാര്‍ടികോഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് പൊളിറ്റ്ബ്യൂറോ അംഗങ്ങളില്‍ ഒരാളാണ് സുര്‍ജിത്. ഇതില്‍ ജ്യോതിബസു മാത്രമാണ് ജീവിച്ചിരിക്കുന്നത്. സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ഒമ്പതുപേരെ നവരത്നങ്ങളായാണ് പാര്‍ടിജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതിനെട്ടാം കോഗ്രസില്‍ വിശേഷിപ്പിച്ചത്. 1992 ല്‍ മദിരാശിയില്‍ചേര്‍ന്ന പതിനാലാം പാര്‍ടികോഗ്രസില്‍ ഇഎംഎസ് ആരോഗ്യകാരണങ്ങളാല്‍ ജനറല്‍സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഘട്ടത്തിലാണ് ഈ സ്ഥാനത്തേക്ക് സുര്‍ജിത് തെരഞ്ഞെടുക്കപ്പെടുന്നത്. ചന്ദീഗഡില്‍ ചേര്‍ന്ന പതിനഞ്ചാം കോഗ്രസിലും കൊല്‍ക്കത്തയില്‍ചേര്‍ന്ന പതിനാറാം കോഗ്രസിലും ഹൈദരാബാദില്‍ചേര്‍ന്ന പതിനേഴാം കോഗ്രസിലും സുര്‍ജിത് വീണ്ടും ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കോഗ്രസിന്റെ തകര്‍ച്ചക്കുശേഷം രൂപംകൊണ്ട ദേശീയമുന്നണിയുടെയും ഐക്യമുന്നണിയുടെയും ശില്‍പികളില്‍ പ്രഥമഗണനീയനാണ് സുര്‍ജിത്. 1996 ല്‍ പതിനൊന്നാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോഗ്രസ് ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ അണിയറയില്‍ കരുക്കള്‍ നീക്കിയത് സുര്‍ജിത്തായിരുന്നു. ഇതിന്റെ ഫലമായാണ് മുലായത്തിനെയും ചന്ദ്രബാബുനായിഡുവിനെയും മറ്റും യോജിപ്പിച്ച് ഐക്യമുന്നണിക്ക് രൂപംകൊടുക്കുകയും കോഗ്രസ് പിന്തുണയോടെ ദേവഗൌഡയെ പ്രധാനമന്ത്രിയാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് മാധ്യമങ്ങള്‍ സുര്‍ജിത്തിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'കിങ്മേക്കറാ'യി വിശേഷിപ്പിച്ചത്. തുടര്‍ന്ന് പഞ്ചാബുകാരനായ ഗുജ്റാളിനെ പ്രധാനമന്ത്രിസ്ഥാനത്ത് കൊണ്ടുവരുന്നതിലും സുര്‍ജിത്തിന് പങ്കുണ്ടായിരുന്നു. 2004 ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിന് രൂപംകൊടുക്കുന്നതിന് ചാലകശക്തിയായതും ഈ 92 കാരനാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്താല്‍, സാമ്പത്തികനയത്തിലും വിയോജിപ്പുണ്ടെങ്കിലും ഏറ്റവുംവലിയ കക്ഷിയായ കോഗ്രസിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഗവര്‍മെണ്ടിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിലും സുര്‍ജിത്തിന്റെ പങ്ക് വലുതാണ്. ഈ ഗവര്‍മെണ്ടിനെകൊണ്ട് ഒരു പൊതുമിനിമം പരിപാടി അംഗീകരിപ്പിക്കുന്നതിലും അത് നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ യുപിഎ-ഇടതുപക്ഷ ഏകോപനസമിതി രൂപീകരിക്കുന്നതിലും സുര്‍ജിത്താണ് മുന്‍കൈ എടുത്തത്.

1 comment:

ജനശക്തി ന്യൂസ്‌ said...

posted by ജനശക്തി ന്യൂസ്‌ at 1:27 PM on Aug 1, 2008