ഏഴാംക്ലാസ്സിലെ പാഠപുസ്‌തകം പിന്‍വലിച്ചശേഷം സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണം.രമേശ് ചെന്നിത്തല .
ഏഴാംക്ലാസ്സിലെ പാഠപുസ്‌തകം പിന്‍വലിച്ചശേഷം സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പുസ്‌തകത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാതെ കോണ്‍ഗ്രസ്സും ബി.ജെ.പിയും ചേര്‍ന്നു സമരം നടത്തുന്നു, വര്‍ഗീയവികാരം ഇളക്കിവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നീ ആക്ഷേപങ്ങളാണ് മന്ത്രി എം.എ. ബേബി ഉന്നയിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നതും സ്വാതന്ത്ര്യസമരത്തെ ഇകഴ്‌ത്തിയശേഷം കമ്യൂണിസ്റ്റ് സമരങ്ങളെ മഹത്വവത്‌കരിക്കുന്നുവെന്നതുമാണ് ശരിയായ ആക്ഷേപം. പാഠപുസ്‌തകവും കൈപ്പുസ്‌തകവും അധികവായനയ്‌ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന മറ്റ് പുസ്‌തകങ്ങളുടെ ലിസ്റ്റും കൂട്ടിച്ചേര്‍ത്തു നോക്കുമ്പോഴാണ് വിദ്യാര്‍ഥികളില്‍ കമ്യൂണിസം കുത്തിവയ്‌ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ബോധ്യപ്പെടുക - അദ്ദേഹം പറഞ്ഞു.
അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് ഫിബ്രവരിയില്‍ തന്നെ പാഠപുസ്‌തകം ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മാര്‍ച്ച് 15നാണ് പുസ്‌തകം അച്ചടിക്കായി പ്രസ്സിലേക്ക് പോകുന്നത്. വിദ്യാഭ്യാസനിയമത്തിലെ ഈ നിയമം പാലിക്കാതെ, വിവാദപുസ്‌തകം പഠിപ്പിക്കില്ലെന്ന് പറയുന്ന പഞ്ചായത്തുകള്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും ഏകപക്ഷീയമായി നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല
Subscribe to:
Post Comments (Atom)
1 comment:

Post a Comment