പ്രമുഖ സ്വാതന്ത്യ്രസമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ കോണ്‍ഗ്രസ്സ് അപമാനിക്കുന്നു.സ്മാരക മന്ദിരത്തില്‍ മസാജ് പാര്‍ലര്‍ തുടങുന്നു.
പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരില്‍ നിര്‍മിച്ച മന്ദിരത്തില്‍ മസാജ് പാര്‍ലര്‍ തുടങ്ങുന്നു. മലപ്പുറം ഡിസിസി നേതൃത്വത്തില്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന കെട്ടിടമാണ് മസാജ് പാര്‍ലറും ആയുര്‍വേദ ആശുപത്രിയുമാക്കുന്നത്. എഐസിസി അംഗം സി ഹരിദാസ് ചെയര്‍മാനായ സ്മാരക ട്രസ്റ്റാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ സാംസ്കാരിക വകുപ്പ് നിര്‍മാണത്തിന് 10 ലക്ഷം നല്‍കി. സാംസ്കാരിക-പഠനഗവേഷണകേന്ദ്രം, റഫറന്‍സ് ലൈബ്രറി എന്നിവ നിര്‍മിക്കാനായിരുന്നു പദ്ധതി. തദ്ദേശ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സംഭാവനയും നല്‍കി. ഇത് 25 ലക്ഷം രൂപയോളം വരും. കെട്ടിടം പൂര്‍ത്തിയാക്കിയിട്ടും ലൈബ്രറിയോ പഠനഗവേഷണ കേന്ദ്രമോ ആരംഭിച്ചില്ല. ഇപ്പോള്‍ മുഹമ്മദ് അബ്ദുറഹിമാന്റെ പേരില്‍തന്നെയാണ് മള്‍ട്ടി സ്പെഷ്യാലിറ്റി ആയുര്‍വേദ ഹോസ്പ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തുടങ്ങുന്നത്. ശിരോവസ്തി, ഉധ്വാര്‍ഥന, ശിരോധാര, കായസേക, ഇലക്കിഴി തുടങ്ങി ഹെല്‍ത്ത് ടൂറിസവുമായി ബന്ധപ്പെട്ട ചികിത്സാവിധികളാണ് നടത്തുക. മാസം 25,000 രൂപ വാടകക്കാണ് നടത്തിപ്പുകാര്‍ കെട്ടിടം ഏറ്റെടുത്തിട്ടുള്ളത്. സാംസ്കാരിക കേന്ദ്രം എന്ന നിലയിലാണ് അബ്ദുറഹിമാന്‍ സ്മാരക മന്ദിര നിര്‍മാണത്തിന് മലപ്പുറം മുനിസിപ്പാലിറ്റി അംഗീകാരം നല്‍കിയത്. ഇപ്പോള്‍ ഇതേ കെട്ടിടത്തില്‍ ആയുര്‍വേദ ചികിത്സക്ക് അനുമതി നല്‍കിയതില്‍ ദുരൂഹതയുയരുന്നു. ആയുര്‍വേദ ആശുപത്രി എന്ന പേരിലുള്ള സ്ഥാപനം ഞായറാഴ്ച കലക്ടര്‍ എംസി മോഹന്‍ദാസ്് ഉദ്ഘാടനം ചെയ്യും.മലപ്പുറത്തെ പണി പൂര്‍ത്തിയാക്കിയ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക മന്ദിരം മസാജ് കേന്ദ്രമാകുന്നു
Subscribe to:
Post Comments (Atom)
1 comment:

Post a Comment