യു.പി.എ. സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഇന്ന് തുടങ്ങും
യു.പി.എ. സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ഇടതുപക്ഷം ഇന്ന് തുടക്കമിടും. ആണവക്കരാറിന്റെ അപകടവശങ്ങള്‍ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുന്നതോടൊപ്പം മന്‍മോഹന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണവും പ്രചാരണായുധമാക്കും. കേന്ദ്ര സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാനും ഇടതുകക്ഷികള്‍ തീരുമാനിച്ചു. . സി.പി.എം., സി.പി.ഐ., ആര്‍. എസ്.പി., ഫോര്‍വേഡ് ബ്ലോക്ക് എന്നിവയുടെ നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുക. ഡല്‍ഹിയിലെ മാവ്‌ലങ്കര്‍ ഹാളില്‍ തിങ്കളാഴ്‌ച നടക്കുന്ന സമ്മേളനത്തില്‍ നാല് ഇടതുപാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ പ്രസംഗിക്കും. പണപ്പെരുപ്പം, വിലക്കയറ്റം, പൊതുമിനിമം പരിപാടിയിലെ വാഗ്‌ദാനലംഘനങ്ങള്‍ എന്നിവ പ്രധാന പ്രചാരണ വിഷയങ്ങളാക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ അമേരിക്കന്‍ ചായ്‌വ്, ജനവിരുദ്ധ നയങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയായിരിക്കും പ്രചാരണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെ.പി., കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുന്ന എല്ലാ മതേതര, ജനാധിപത്യ കക്ഷികളെയും ഒന്നിപ്പിച്ചു നിര്‍ത്താനാണ് ശ്രമം. യു.പി.എ. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, സാമ്പത്തിക നയങ്ങളെ തുറന്നുകാട്ടാനും പ്രചാരണംകൊണ്ട് ലക്ഷ്യമിടുന്നതായി കാരാട്ട് വ്യക്തമാക്കി
Subscribe to:
Post Comments (Atom)
7 comments:

രാജ്യ വ്യാപകമായോ ഹ ഹ ഹ.
അതിനു ബംഗാളും, കേരളയും ത്രിപുരയും മാത്രമാണോ ഇന്ത്യ.
എന്റെ അനോണിമസേ, പത്രമൊന്നും നോക്കാറില്ല അല്ലിയോ? ദാണ്ടെ ഈ മൂന്നു സംസാനങ്ങളിലുള്ള ഇവരെപ്പേടിച്ച് കോടിക്കണക്കിനു രൂഫാ പരസ്യം. മുണ്ടു മുറുക്കിയുടുക്കാന്‍ കറച്ച് നാള്‍ മുന്നല്ലിയോ സര്‍ദാര്‍ജിയണ്ണന്‍ നമ്മോട് പറഞ്ഞത്..ഇതാണനോണിയേ വാക്കും പ്രവര്‍ത്തീം ബന്ധല്യാന്ന് പറേണത്..
ആണവത്തിലും ഒണ്ടായത് അതല്ലീ? യേത്? യ്നെന്നിട്ട് സര്‍ദാറണ്ണനു ജയ് വിളിക്കാന്‍ കൊറേ അണ്ണന്മാരും..രാസ്റ്റ്രീയബോധം, ചരിത്രബോധം, സാമാന്യപുത്തി ഇവ ഇല്ലേല്‍ എന്ന ചെയ്യാനാ അല്ലിയോ?
എന്റെ നോണീ
ചരിത്രപരമായ വസ്തുതകള്‍ നോക്കുകയാണെങ്കില്‍ CPM ഭരിച്ച ഒരു രാജ്യവും പച്ച പിടിച്ചിട്ടില്ല. പട്ടിണി മിച്ചം. (ചൈന, റഷ്യ, ഹങ്ങറി, നോര്‍ത്ത് കൊറിയ, ക്യൂബ) എന്നിവ ഉദാഹരണം.
കേരളത്തില്‍ എന്തു ഉലക്കയാണു 10 - 20 വര്‍ഷം ഭരിച്ചിട്ടു CPM ഉണ്ടാക്കിയതു???. എല്ലാ ഓട്ടോമൊബില്‍ കംബിനിയും മദ്രാസ്സില്‍ തമിഴന്മാര്‍ കൊണ്ടു പോയതു കാണിച്ചു ഹര്‍ത്താല്‍ നടത്താല്ലാതെ ഒരു ഇന്‍ഡസ്റ്റ്രി എങ്കിലും കൊണ്ടു വരുവാന്‍ പറ്റിയോ??. ഒന്നുമില്ലെങ്കിലും പാര്‍ട്ടിയ്ക്കു വേണ്ടി ചാകാന്‍ വരെ തയാറുള്ള അനുയായികള്‍ ഉള്ള കണ്ണൂരിലെങ്കിലും ഒന്ന് !!!!!.
മറുപടി പ്രതീക്ഷിക്കുന്നത്:-
ഇന്‍ഡസ്ട്രി കൊണ്ടു വരുന്നതല്ല ഭരണം
2008ലെ കിടില്‍ തമാശ
{ചരിത്രപരമായ വസ്തുതകള്‍ നോക്കുകയാണെങ്കില്‍ CPM ഭരിച്ച ഒരു രാജ്യവും പച്ച പിടിച്ചിട്ടില്ല. പട്ടിണി മിച്ചം. (ചൈന, റഷ്യ, ഹങ്ങറി, നോര്‍ത്ത് കൊറിയ, ക്യൂബ) എന്നിവ ഉദാഹരണം.)
ഒന്നാഞ്ഞു ചിരിച്ചോട്ടെ അനോനിമസെ..
ആദ്യം പറഞു കേരളം, ബംഗാള്‍, ത്രിപുരാന്ന്..ദേ ഇപ്പോ പറേണൂ ചൈന, റഷ്യ, ഹങ്ങറി, നോര്‍ത്ത് കൊറിയ, ക്യൂബാന്നൊക്കെ. ഇവിടൊക്കെ ബരിക്കുന്നത് സിപീയെമ്മാണെന്ന് പറഞ്ഞാല്‍ ചിരിക്കാതെന്ത് ചെയ്യും.
ഹഹഹഹഹഹഹഹ
സ്ന്തോഷായനോണീ...സന്തോഷായി...
നോണി ചേട്ടന്‍ ഏതു മാര്‍ഗമാണു അവലംബിക്കുന്നതു എന്നെ തുരത്താന്‍??
ബഹിഷ്ക്കരണം (സി.പി.എമും അനുബന്ധിത പ്രസിധീകരണങ്ങളും ശത്രുക്കളെ തുരത്താന്‍ ഉപയോഗിക്കുന്നത്)
തിരസ്ക്കരണം:- ഇവര്‍ ഇവരുടെ ബഹിഷ്ക്കരിക്കാന്‍ പറ്റാതവര്‍ക്കു നേരെ ഉപയോഗിക്കുന്നതു.
തമസ്ക്കരണം:- ഒരു എഴുത്തുകാരന്‍ C.P.M പാളയത്തില്‍ നിന്നു പുറത്തു ചാടിയാല്‍ അല്ലെങ്ങില്‍ അവര്‍ക്കു എതിരെ എഴുതിയാല്‍. അവെരെ പരിഹസിച്ചും മറ്റും താഴ്തി കെട്ടി വായ അടപ്പിക്കല്‍.
ഇകഴ്‌ത്തല്‍:- പരയുന്ന എല്ലം താഴ്തി കെട്ടല്‍.
ഏതണു മാര്‍ഗം?? -- ഒന്നു വ്യക്തമാക്കിയാല്‍ നന്നയിരുന്നു.
കൊല്‍ക്കത്ത: പ്രതിപക്ഷമ ബഹിഷ്കരണത്തിനിടെ പശ്ചിമബംഗാള്‍ നിയമസഭ ഇന്തോ-യു.എസ് ആണവ കരാറിനെതിരേ അനൌദ്യോഗിക പ്രമേയം പാസാക്കി. അമേരിക്കയുമായുള്ള ആണവ കരാറിനോടു മാത്രമല്ല തന്ത്രപരമായ പങ്കാളിത്തത്തോടും ഇടതു പാര്‍ട്ടികള്‍ക്ക് എതിര്‍പ്പാണെന്നു മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
അതേസമയം, തൃണമൂലിന്റെ സഖ്യകക്ഷിയായ സോഷ്യലിസ്റ്റ് യൂനിറ്റി സെന്ററിന്റെ ഏക അംഗം പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇദ്ദേഹം പിന്നീട് ഇറങ്ങിപ്പോയി.
Post a Comment