Saturday, July 12, 2008

ലീഗ് നേതൃത്വം അമേരിക്കക്ക് ദാസ്യപ്പണി ചെയ്യുന്നു - പിണറായി

തിരു: വിശ്വാസവോട്ടിനെ പിന്തുണയ്ക്കാനുള്ള മുസ്ളിംലീഗ് തീരുമാനം അമേരിക്കന്‍ ദാസ്യവൃത്തിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇ അഹമ്മദിനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പിന്‍വലിച്ച് വിശ്വാസപ്രമേയത്തിന് എതിരായി വോട്ടുചെയ്താലേ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇന്ത്യയെ അടിയറവയ്ക്കാനുള്ള നടപടിയോടുള്ള വിയോജിപ്പാകൂ. മന്‍മോഹന്‍സര്‍ക്കാരിന്റെ പതനവും ഇന്ത്യ-അമേരിക്ക ആണവകരാറും പരസ്പരബന്ധിതമാണ്. അതുകൊണ്ട് അഹമ്മദിനെ മന്ത്രിസഭയില്‍നിന്ന് മാറ്റുകയും വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുകയും ചെയ്യുന്നത് സാമ്രാജ്യത്വവിരോധികളുടെയും സ്വന്തം അണികളുടെയും കണ്ണില്‍ പൊടിയിടാനുള്ള കുരുട്ടുവിദ്യമാത്രമാകും. കരാറില്‍ ഇന്ത്യ ഒപ്പിടരുതെന്ന പ്രമേയം നിയമസഭയില്‍ വന്നപ്പോള്‍ അതിനോട് യോജിക്കാതിരുന്നതിലൂടെ ലീഗ് അവരുടെ ഇരട്ടത്താപ്പ് വെളിവാക്കിയിരിക്കയാണ്. പ്രമേയം നിയമസഭ പാസാക്കിയപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധപ്രകടനവുമായി സഭാകവാടത്തിലെത്തി. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് കേരളത്തിന്റെയടക്കം ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിടണമെന്നാണ് നിര്‍ദേശിച്ചത്. ഇതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ലീഗിനായില്ല. ഇറാന്‍ വാതകക്കുഴല്‍പദ്ധതി നടപ്പാക്കാനായിരുന്നു കേന്ദ്രം പരിശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍, നമ്മുടെ സ്വതന്ത്ര വിദേശനയം അടിയറവയ്ക്കുന്നതും ആണവവികസനത്തിന് തടസ്സംനില്‍ക്കുന്നതുമായ കരാറില്‍ ഒപ്പുവയ്ക്കാനാണ് മന്‍മോഹന്‍ ധൃതികൂട്ടുന്നത്. ഇന്ത്യയുടെ ആണവസ്ഥാപനങ്ങളെ സൈനികം- സൈനികയിതരം (സിവില്‍) എന്നിങ്ങനെ വേര്‍തിരിച്ച് സൈനികയിതര സ്ഥാപനങ്ങളില്‍ അടിക്കടി പരിശോധന നടത്താന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കുന്നതാണ് കരാര്‍. നമ്മുടെ ആണവനിലയങ്ങളും വിഎസ്എസ്സിപോലുള്ള സ്ഥാപനങ്ങളും പരിശോധിക്കാനും വിലയിരുത്തലുകള്‍ നടത്താനും അമേരിക്കയ്ക്ക് ലൈസന്‍സ് നല്‍കുകയാണ്. ഏതെങ്കിലും കാരണവശാല്‍ ഇന്ത്യയോട് അനിഷ്ടം തോന്നിയാല്‍ പരിശോധനകളുടെ മറവില്‍ രാജ്യത്തിന് ആണവസാമഗ്രികള്‍ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താം. ഇത്ര അപകടകരമായ വ്യവസ്ഥകളുള്ള കരാര്‍ ഒപ്പിടുന്നതിനുള്ള സമ്മതിപത്രമാണ് മന്‍മോഹന്‍സിങ്ങിന് മുസ്ളിംലീഗ് നല്‍കുന്നത്. നാലുവര്‍ഷമായി യുപിഎ സര്‍ക്കാരിന്റെ അമേരിക്കന്‍ അനുകൂലനീക്കങ്ങളെ ഇടതുപക്ഷം ശക്തമായി ചെറുത്തിരുന്നു. പക്ഷേ, എല്ലാ പരിധിയും ലംഘിച്ച് ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പുറപ്പെട്ടപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. യുപിഎ സര്‍ക്കാരിനെ എതിര്‍ക്കുന്നെങ്കിലും കരാറിന് ബിജെപി എതിരല്ലെന്ന എല്‍ കെ അദ്വാനിയുടെ വെളിപ്പെടുത്തല്‍ ആണവകരാര്‍ വിഷയത്തില്‍ ബിജെപിയും കോഗ്രസും ഒരുതട്ടിലാണെന്ന് വ്യക്തമാക്കുന്നു. ലോകത്തില്‍ ഏറ്റവും വെറുക്കപ്പെട്ട ഭരണാധികാരിയായ ജോര്‍ജ് ബുഷുമായി ധൃതിയില്‍ കരാറില്‍ ഒപ്പിടാന്‍ മന്‍മോഹന്‍സിങ്ങിന് നല്‍കുന്ന സമ്മതിപത്രമാകും വിശ്വാസപ്രമേയത്തിന് അനുകൂലമായ ലീഗ് വോട്ട്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ലീഗ് അണികളിലും അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളിലും അലയടിക്കുമെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

3 സംസ്ഥാനങ്ങളില്‍ മാത്രം ശക്തിയുണ്ടെന്ന് പരിഹസിക്കപ്പെടുന്ന ഇടത് മാത്രമാണ് കരാറിനെ ശരിക്കും എതിര്‍ക്കുന്ന രാഷ്ട്രീയകക്ഷികള്‍. അവരെ പേടിച്ച് കോടികളുടെ പരസ്യം നല്‍കിയിരിക്കുന്നു പെട്രോലിയം വകുപ്പ്. ആണവ കരാറിന്റെ ശരിയെപറ്റി.ജനങ്ങള്‍ മുഴുവന്‍ കരാറിനനുകൂലമാണെന്ന് ചാനലുകളില്‍ കോണ്‍ഗ്രസുകാര്‍ അവകാശപ്പെടുന്നത് ശരിയാണെന്ന് അവരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്തിനാണീ അനാവശ്യ പരസ്യം..അപ്പോ പേടീണ്ട്‌ല്ലേ....

Free Ecards (365greetings) said...

പാവം പിണറായി ചേട്ടന്‍. അമ്മേരിക്കന്‍ സാമ്രജ്യത്തതിന്റെ അതിപ്രസരം മൂലം എത്ര ലക്ഷങ്ങളാണു മകനു ലണ്ടനില്‍ പഠിക്കാന്‍ ചെലവായതു എന്നറിയാമോ. അന്നെ ചേട്ടന്‍ തീരുമാനിച്ചതാണു അമേരിക്കന്‍ അതിപ്രസരത്തെ ധീരം ധീരമായി എതിര്‍ക്കുമെന്നു.
പാവെപ്പെട്ടവര്‍ കൊടി പിടിക്കട്ടെ.പണമുള്ളവര്‍ ലണ്ടനില്‍ പോയി പഠിക്കട്ടെ. രക്തസാക്ഷികള്‍ സിന്താബാദ്‌.