Sunday, June 29, 2008

ആണവകരാറുമായി മുന്നോട്ട്‌ പോയാല്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും .സി.പി ഐ.എം പോളിറ്റ്‌ ബ്യൂറോ

ആണവകരാറുമായി മുന്നോട്ട്‌ പോയാല്‍ യു.പി.എ
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും .സി.പി ഐ.എം പോളിറ്റ്‌
ബ്യൂറോ

ഇന്ത്യ-അമേരിക്ക ആണവകരാറുമായി മുന്നോട്ട്‌ പോയാല്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ സി.പി.ഐഎം മുന്നറിയിപ്പ്‌ നല്‍കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണായകമായ പോളിറ്റ്‌ ബ്യൂറോ യോഗത്തിന്‌ ശേഷം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടാണ്‌ പാര്‍ട്ടി നിലപാട്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്‌.
ഇതാദ്യമായാണ്‌ പിന്തുണ പിന്‍വലിക്കും എന്ന്‌ സി.പി.ഐഎം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത്‌. ആണവകരാറല്ല പ്രധാനം. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പി.ബി തീരുമാനം അറിയിച്ചുകൊണ്ട്‌ കാരാട്ട്‌ പറഞ്ഞു.
ആണവകരാറുമായി ബന്ധപ്പെട്ട്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ ഐ.എ.ഇ.എയുമായി കരാര്‍ ഒപ്പിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം യു.പി.എ രൂപീകരിച്ചപ്പോഴുള്ള വാഗ്‌ദാനത്തിന്റെ ലംഘനമാണ്‌. വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്താനാണ്‌ സി.പി.ഐഎം സര്‍ക്കാരിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്‌.
വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കാരാട്ട്‌ കുറ്റപ്പെടുത്തി. മറ്റ്‌ ഇടതുകക്ഷികളുമായി ചേര്‍ന്ന്‌ വിലക്കയറ്റത്തിനെതിരെ ദേശവ്യാപകമായ പ്രക്ഷോഭം നടത്താനും പോളിറ്റ്‌ ബ്യൂറോ തീരുമാനിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

ആണവകരാറുമായി മുന്നോട്ട്‌ പോയാല്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും .സി.പി ഐ.എം പോളിറ്റ്‌ ബ്യൂറോ

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവകരാറുമായി മുന്നോട്ട്‌ പോയാല്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ സി.പി.ഐഎം മുന്നറിയിപ്പ്‌ നല്‍കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണായകമായ പോളിറ്റ്‌ ബ്യൂറോ യോഗത്തിന്‌ ശേഷം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടാണ്‌ പാര്‍ട്ടി നിലപാട്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്‌.