Friday, June 20, 2008

കേന്രധനമന്ത്രിയെ കാണാനില്ല,പണപ്പെരുപ്പം വിലക്കയറ്റം ആകാശം മുട്ടുന്നു, കേന്ദ്രസറ്ക്കാറ് ഉറങുന്നു

കേന്രധനമന്ത്രിയെ കാണാനില്ല,പണപ്പെരുപ്പം
വിലക്കയറ്റം ആകാശം മുട്ടുന്നു, കേന്ദ്രസറ്ക്കാറ് ഉറങുന്നു.

പണപ്പെരുപ്പ നിരക്ക്‌ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്‌ 11.05 ശതമാനമായി ഉയര്‍ന്നു. മെയ്‌ 31 ന്‌ അവസാനിച്ച ആഴ്‌ചയിലെ നിരക്കായ 8.75 ശതമാനത്തില്‍ നിന്നാണ്‌ ജൂണ്‍ ഏഴിലേക്ക്‌ എത്തിയപ്പോള്‍ ഒറ്റയടിക്ക്‌ 11.05 ശതമാനമായി ഉയര്‍ന്നത്‌.
കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. ഇതിന്‌ മുമ്പ്‌ 1995 മെയ്‌ 27 നാണ്‌ നിരക്ക്‌ 10 ശതമാനം രേഖപ്പെടുത്തിയത്‌. ഇന്ധനവിലയിലുണ്ടായ വര്‍ധനവ്‌ തന്നെയാണ്‌ പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണം.
പെട്രോള്‍, ഡീസല്‍, പാചകവാതകം, നാഫ്‌ത എന്നിങ്ങനെ ഇന്ധനവില ശരാശരി 10 ശതമാനം ഉയര്‍ന്നതാണ്‌ പണപ്പെരുപ്പ നിരക്ക്‌ ഇത്രയും ഉയര്‍ത്തിയത്‌. ജൂണ്‍ ആദ്യവാരമായിരുന്നു സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധിപ്പിച്ചത്‌.
കേന്ദ്രം വിലവര്‍ധന പ്രഖ്യാപിച്ച ശേഷമുള്ള മൂന്ന്‌ ദിവസങ്ങളിലെ കണക്ക്‌ മാത്രമാണ്‌ ജൂണ്‍ ഏഴിലെ പണപ്പെരുപ്പ നിരക്കില്‍ ഉള്‍പ്പെടുന്നത്‌. അതിനാല്‍ വരും ആഴ്‌ചകളിലും നിരക്ക്‌ ഉയരാന്‍ തന്നെയാണ്‌ സാധ്യത. ഒരു പക്ഷേ 12 ശതമാനത്തില്‍ അധികമായാലും അത്ഭുതപ്പെടാനില്ല.
ജൂണ്‍ ഏഴിന്‌ അവസാനിച്ച ആഴ്‌ച നിരക്ക്‌ 10 ശതമാനം ഏറിയാല്‍ 10.25 ശതമാനത്തില്‍ ഒതുങ്ങുമെന്നായിരുന്നു ഏവരും കണക്കുകൂട്ടിയിരുന്നത്‌. നിരക്ക്‌ ഇത്രയും വര്‍ധിച്ച സാഹചര്യത്തില്‍ റിസര്‍വ്‌ ബാങ്ക്‌ കടുത്ത നടപടിക്ക്‌ മുതിര്‍ന്നേക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...

കേന്രധനമന്ത്രിയെ കാണാനില്ല,പണപ്പെരുപ്പം വിലക്കയറ്റം ആകാശം മുട്ടുന്നു, കേന്ദ്രസറ്ക്കാറ് ഉറങുന്നു
പണപ്പെരുപ്പ നിരക്ക്‌ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്‌ 11.05 ശതമാനമായി ഉയര്‍ന്നു. മെയ്‌ 31 ന്‌ അവസാനിച്ച ആഴ്‌ചയിലെ നിരക്കായ 8.75 ശതമാനത്തില്‍ നിന്നാണ്‌ ജൂണ്‍ ഏഴിലേക്ക്‌ എത്തിയപ്പോള്‍
ഒറ്റയടിക്ക്‌ 11.05 ശതമാനമായി ഉയര്‍ന്നത്‌.