കോണ്‍ഗ്രസ്സ് കുട്ടികുരങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നു, സംസ്ഥാനത്ത് വ്യാപകമായ കെ എസ് യു - യുത്ത് ആക്രമം.
ഏഴാം ക്ളാസ് പാഠപുസ്തകം മതവിരുദ്ധമാണെന്നാരോപിച്ച് സമരത്തിനിറങ്ങിയ കെഎസ് യു-കോണ്‍ഗ്രസ് നേതൃത്വത്തില്‍ വെള്ളിയാഴ്ചയും സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ടു. കോഴിക്കോട്ട് പെണ്‍കുട്ടികളെ അടക്കം ആക്രമിച്ചു. പൊലീസുകാര്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണമുണ്ടായി. കെഎസ്യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മറവില്‍ യൂത്ത് കോഗ്രസുകാരും ഗുണ്ടാസംഘങ്ങളും കലാപശ്രമവുമായി അഴിഞ്ഞാടി. വിദ്യാഭ്യാസബന്ദ് വിദ്യാര്‍ഥികള്‍ തള്ളി. എന്നാല്‍ അക്രമം ഭയന്ന് വിദ്യാലയങ്ങള്‍ മിക്കവയും വിട്ടു. സ്കൂളുകളില്‍ പഠിപ്പുമുടക്ക് നടന്നില്ല. പുറത്തുനിന്നു വന്ന ഗുണ്ടാസംഘങ്ങള്‍ കല്ലേറും അക്രമവും നടത്തിയതോടെയാണ് ക്ളാസ് നിര്‍ത്തിയത്. പലയിടത്തും സ്കൂള്‍ വാഹനങ്ങള്‍ കോഗ്രസുകാര്‍ തകര്‍ത്തു. കോഴിക്കോട് ആഴ്ചവട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ യൂത്ത് കോഗ്രസുകാര്‍ ക്ളാസില്‍കയറി നടത്തിയ അക്രമത്തില്‍ പത്താംക്ളാസ് വിദ്യാര്‍ഥിനി റോസിന(15), അഞ്ചാംക്ളാസ് വിദ്യാര്‍ഥി റിഷാദ്(10) എന്നിവര്‍ക്ക്് പരിക്കേറ്റു. കാഴ്ചക്കുറവുള്ള റിഷാദിന് അക്രമികളുടെ ഏറില്‍ കണ്ണിന് പരിക്കേറ്റു. റിസാനക്ക് കാലിനാണ് പരിക്ക്. ശരീരത്തിലേക്ക് ഡസ്ക് തള്ളിയിടുകയായിരുന്നു. രണ്ടു കുട്ടികളെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്കഞ്ഞി വിതരണം ചെയ്യാന്‍ പോലും അക്രമികള്‍ സമ്മതിച്ചില്ല. ആലപ്പുഴ കലക്ടറേറ്റിലേക്ക് ആണിതറച്ച വടികളുമായി എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ അക്രമത്തിന് ശ്രമിച്ചു. 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് കോഗ്രസുകാര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. എസ്പി ഓഫീസ് മാര്‍ച്ചിനിടെ ബാരിക്കേഡ് തകര്‍ക്കാനും പൊലീസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ച ആര്യാടന് മുഹമ്മദ്, എ പി അനില്‍കുമാര്‍ എന്നീ എംഎല്‍എമാരുടെ സാന്നിധ്യത്തിലായിരുന്നു കല്ലേറ്. ആര്യാടന് മുഹമ്മദ് ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴും ഒരുകൂട്ടം പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിയുകയായിരുന്നു. സഹികെട്ട് ആര്യാടന് മുഹമ്മദ് തന്നെ 'തോന്ന്യാസം' നിര്‍ത്താന്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞു.മുസ്ളിംലീഗ് നേതാവ് പി വി അബ്ദുള്‍വഹാബ് എംപിയുടെ നിലമ്പൂരിലെ പീവീസ് മോഡല്‍ സ്കൂളിലും അതിക്രമമുണ്ടായി. യൂത്ത് കോഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ ടി സാദിഖിന്റെ നേതൃത്വത്തില്‍ പത്ത് പേരാണ് കുഴപ്പമുണ്ടാക്കിയത്.പൊലീസ് ഇവരെ അറസ്റ്റുചെയ്തു. തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി. തിരുവനന്തപുരത്ത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയും കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടന്നു. സെക്രട്ടറിയറ്റിനു മുമ്പില്‍ കെപിസിസി സംഘടിപ്പിച്ച ധര്‍ണക്കിടെയാണ് ഒരുസംഘം കോഗ്രസുകാര്‍ പൊലീസിനു നേരെ തിരിഞ്ഞത്. ഷീല്‍ഡുകള്‍ പിടിച്ചുവാങ്ങി എറിഞ്ഞു. പൊലീസുകാരെ കൈയേറ്റം ചെയ്തു. കാറും ബൈക്കും അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തി. പൊലീസ് അതിരറ്റ ആത്മസംയമനം പാലിച്ചതുകൊണ്ടു മാത്രമാണ് സംഘര്‍ഷം ഒഴിവായത്. ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും പ്രസംഗിച്ച ഉമ്മന്‍ചാണ്ടിയും പൊലീസിനു നേരെ ഭീഷണി മുഴക്കി. തലക്കടിച്ച് സമരവീര്യം തകര്‍ക്കാനാണ് പൊലീസ് നോക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസിനെ തിരിച്ചടിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. നക്സല്‍ മോഡല്‍ എന്താണെന്ന് ആഭ്യന്തരമന്ത്രി കോടിയേരിക്ക് അറിയില്ലെന്നും വിദ്യാര്‍ഥികളോടുള്ള കടപ്പാട് കോഗ്രസ് നിര്‍വഹിക്കുമെന്നും തുടര്‍ന്നു സംസാരിച്ച കെ കരുണാകരന് പറഞ്ഞു.
Subscribe to:
Post Comments (Atom)
3 comments:

congressinte bharana kalathum pala issuesilum dyfi um sfi okke cheythathum ithu thanne alle
annu avar cheythathu innu ivar cheyyunnu athramatram
the new look Youth congress members are specially selected after interviewing from AICC headquarters. They should be neck to neck to SFI in everything. This may be the high command order..........
vivaramillathe pillaralle......kshamichu kala
Post a Comment