പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരായ സമരം അധഃപ്പതിച്ച രാഷ്ട്രീയ സമീപനമാണെന്ന് മന്ത്രി എം.എ ബേബി. ഈ സമരങ്ങള്‍ സംസ്കാരശൂന്യവും വിദ്യാഭ്യാസ വിരുദ്ധവുമാണ്. എസ്.എഫ്.ഐയുടെ സ്റ്റുഡന്റ് മാസികയുടെ അടിയന്തരാവസ്ഥ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.പാഠ്യപദ്ധതി വിരുദ്ധ സമരം അധഃപതിച്ച
രാഷ്ട്രീയ സമീപനം: മന്ത്രി ബേബി
പഞ്ചായത്ത് തലത്തില്‍വരെ ചര്‍ച്ച നടത്തിയാണ് പദ്ധതി സമീപന രേഖ തയാറാക്കിയത്. ഇത്രക്ക് ജനകീയമായ ചര്‍ച്ച നടന്ന പരിഷ്കരണം ഇന്ത്യയില്‍ മറ്റെങ്ങും ഉണ്ടായിട്ടില്ല.പ്രതിഷേധം പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ ആശങ്കപ്പെട്ടയത്ര ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടില്ല. ഇതിനേക്കാള്‍ വലുത് പ്രതീക്ഷിച്ചിരുന്നു. ഒരു പുസ്തകത്തിലും മതനിഷേധം പറയുന്നില്ല. സ്വാതന്ത്യ്ര സമര ചരിത്രവുമായിബന്ധപ്പെട്ട നിരവധി പാഠങ്ങളുണ്ട്. കുട്ടികള്‍ക്ക് കൊടുക്കുന്ന പഠന പരിശീലനപ്രക്രിയയില്‍ സ്വാതന്ത്യ്ര സമരമാണ് പ്രധാന വിഷയം.
എതിര്‍ക്കുന്നവര്‍ പുസ്തകം വായിക്കാത്തവരോ മനസ്സിലാകാത്തവരോ നുണപറയുന്നവരോ ആണ്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കിവെച്ച ശേഷം ഇപ്പോള്‍ പ്രസ്താവനയുമായി നടക്കുന്ന ഉമ്മന്‍ചാണ്ടി അസാമാന്യമായ ആത്മവഞ്ചനയാണ് കാണിക്കുന്നത്. പാഠ്യപദ്ധതിക്കും ഏകജാലകത്തിനുമെതിരായ സമരം നിക്ഷിപ്ത താല്‍പര്യക്കാരെ കൂടെനിര്‍ത്താനുള്ള നിഗൂഢ നീക്കമാണെന്നും മന്ത്രി പറഞ്ഞു.സ്റ്റുഡന്റ് എഡിറ്റര്‍ കെ.ഐ ഷെബീര്‍ അധ്യക്ഷതവഹിച്ചു. എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് സിന്ധുജോയ് പുസ്തകം ഏറ്റുവാങ്ങി. പ്രഭാവര്‍മ, വി.കെ ജോസഫ്, റോഷന്‍ റോയി മാത്യു, വി.പി പ്രശാന്ത്, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സാസാരിച്ചു. << പിന്നോട്ട്
1 comment:
പാഠ്യപദ്ധതി വിരുദ്ധ സമരം അധഃപതിച്ച രാഷ്ട്രീയ സമീപനം: മന്ത്രി ബേബി
തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരായ സമരം അധഃപ്പതിച്ച രാഷ്ട്രീയ സമീപനമാണെന്ന് മന്ത്രി എം.എ ബേബി. ഈ സമരങ്ങള്‍ സംസ്കാരശൂന്യവും വിദ്യാഭ്യാസ വിരുദ്ധവുമാണ്. എസ്.എഫ്.ഐയുടെ സ്റ്റുഡന്റ് മാസികയുടെ അടിയന്തരാവസ്ഥ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് തലത്തില്‍വരെ ചര്‍ച്ച നടത്തിയാണ് പദ്ധതി സമീപന രേഖ തയാറാക്കിയത്. ഇത്രക്ക് ജനകീയമായ ചര്‍ച്ച നടന്ന പരിഷ്കരണം ഇന്ത്യയില്‍ മറ്റെങ്ങും ഉണ്ടായിട്ടില്ല.പ്രതിഷേധം പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ ആശങ്കപ്പെട്ടയത്ര ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടില്ല. ഇതിനേക്കാള്‍ വലുത് പ്രതീക്ഷിച്ചിരുന്നു. ഒരു പുസ്തകത്തിലും മതനിഷേധം പറയുന്നില്ല. സ്വാതന്ത്യ്ര സമര ചരിത്രവുമായിബന്ധപ്പെട്ട നിരവധി പാഠങ്ങളുണ്ട്. കുട്ടികള്‍ക്ക് കൊടുക്കുന്ന പഠന പരിശീലനപ്രക്രിയയില്‍ സ്വാതന്ത്യ്ര സമരമാണ് പ്രധാന വിഷയം.
എതിര്‍ക്കുന്നവര്‍ പുസ്തകം വായിക്കാത്തവരോ മനസ്സിലാകാത്തവരോ നുണപറയുന്നവരോ ആണ്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കിവെച്ച ശേഷം ഇപ്പോള്‍ പ്രസ്താവനയുമായി നടക്കുന്ന ഉമ്മന്‍ചാണ്ടി അസാമാന്യമായ ആത്മവഞ്ചനയാണ് കാണിക്കുന്നത്. പാഠ്യപദ്ധതിക്കും ഏകജാലകത്തിനുമെതിരായ സമരം നിക്ഷിപ്ത താല്‍പര്യക്കാരെ കൂടെനിര്‍ത്താനുള്ള നിഗൂഢ നീക്കമാണെന്നും മന്ത്രി പറഞ്ഞു.സ്റ്റുഡന്റ് എഡിറ്റര്‍ കെ.ഐ ഷെബീര്‍ അധ്യക്ഷതവഹിച്ചു. എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് സിന്ധുജോയ് പുസ്തകം ഏറ്റുവാങ്ങി. പ്രഭാവര്‍മ, വി.കെ ജോസഫ്, റോഷന്‍ റോയി മാത്യു, വി.പി പ്രശാന്ത്, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സാസാരിച്ചു.
Post a Comment