Sunday, May 25, 2008

പാളയത്തില്‍ പട, നാദാപുരത്ത് കോണ്‍ഗ്രസ് ഓഫീസിന് ലീഗുകാര്‍ കത്തിച്ചു.

നാദാപുരത്ത് മുസ്ളിം ലീഗുകാര്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു. ആര്യാടന്‍ മുഹമ്മദിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കോണ്‍ഗ്രസ് ഓഫീസിന് ലീഗുകാര്‍ തീയിട്ടത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മുസ്ളിം ലീഗ് നേതാക്കളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയെ തുടര്‍ന്ന് ലീഗുകാര്‍ നടത്തിയ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്. ആര്യാടനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെത്തിയ എം കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള ഇരുനൂറോളം പേരടങ്ങിയ സംഘം നാദാപുരം ബ്ളോക്ക് കമ്മിറ്റി ഓഫീസിന് തീയിടുകയായിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാനും മുസ്ളിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി കെ കെ ബാവ നാദാപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണ് അക്രമം. സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം സി വി എന്‍ വാണിമേലും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഓഫീസ് കത്തിച്ചതോടെ യൂത്ത് കോഗ്രസുകാരും കോഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനവുമായി വന്നത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. വടകര റോഡിലുള്ള കോഗ്രസ് ഓഫീസിലേക്ക് ഇരച്ചുകയറിയ ലീഗുകാര്‍ ജനല്‍വഴി പെട്രോള്‍ ഒഴിച്ചാണ് തീയിട്ടത്. പൊലീസെത്തി ലീഗുകാരെ വിരട്ടി ഓടിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് തീയണച്ചു. ഇവിടെ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

1 comment:

ജനശക്തി ന്യൂസ്‌ said...