Sunday, May 25, 2008

പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടവരെ കൂട്ടത്തോടെ വെടിവെച്ചുകൊല്ലുന്നു.

പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടു രാജസ്ഥാനിലെ ഗുജ്ജര്‍ സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ ഇന്നലെ ദൌസ ജില്ലയിലെ സിക്കന്ദ്രയിലുണ്ടായ പൊലീസ് വെടിവയ്പില്‍ 15 പേര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കുണ്ട്. ഇതോടെ പ്രക്ഷോഭത്തിനിടെ രണ്ടു ദിവസത്തെ പൊലീസ് വെടിവയ്പില്‍ മരണം 31 ആയി. പരുക്കേറ്റവര്‍ ആകെ 25.
സംവരണം ശുപാര്‍ശ ചെയ്തുകൊണ്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയയ്ക്കാതെ പ്രക്ഷോഭം നിര്‍ത്തില്ലെന്നു ഗുജ്ജര്‍ സംവരണ കര്‍മസമിതി ചെയര്‍മാന്‍ കേണല്‍ കിരോഡി സിങ് ബെയ്ന്‍സ്ല ആവര്‍ത്തിച്ചു വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഭരത്പൂര്‍ ജില്ലയിലെ ബയാനയില്‍ 16 പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ചു ജയ്പൂര്‍ - ആഗ്ര റോഡ് ഉപരോധിച്ചവര്‍ക്കു നേരെയായിരുന്നു ഇന്നലത്തെ വെടിവയ്പ്. പ്രതിഷേധക്കാര്‍ ഒരു സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ക്കു നേരെ വെടി വച്ചു. പൊലീസിനു നേരെ കല്ലേറു നടത്തുകയും ചെയ്തു.
ബയാനയിലെ പില്‍കപ്പുര ഗ്രാമത്തിലെ വെടിവയ്പില്‍ മരിച്ച 12 പേരുടെ ജഡവുമായി സംവരണ കര്‍മസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടരുകയാണ്. ഭരത്പൂര്‍, ദൌസ, അജ്മീര്‍, കോട്ട, ടോങ്ക്, ജാലാവര്‍ ജില്ലകളില്‍ ബന്ദാഹ്വാനവുമുണ്ടായിരുന്നു. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഭരത്പൂര്‍, കൌരാളി ജില്ലകളിലെ കലക്ടര്‍, ജില്ലാ മജിസ്ട്രേട്ട്, എസ്പി എന്നിവരെ മാറ്റിയിട്ടുണ്ട്
.

2 comments:

ജനശക്തി ന്യൂസ്‌ said...

പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടവരെ കൂട്ടത്തോടെ വെടിവെച്ചുകൊല്ലുന്നു.
പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടു രാജസ്ഥാനിലെ ഗുജ്ജര്‍ സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ ഇന്നലെ ദൌസ ജില്ലയിലെ സിക്കന്ദ്രയിലുണ്ടായ പൊലീസ് വെടിവയ്പില്‍ 15 പേര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കുണ്ട്. ഇതോടെ പ്രക്ഷോഭത്തിനിടെ രണ്ടു ദിവസത്തെ പൊലീസ് വെടിവയ്പില്‍ മരണം 31 ആയി. പരുക്കേറ്റവര്‍ ആകെ 25.

സംവരണം ശുപാര്‍ശ ചെയ്തുകൊണ്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയയ്ക്കാതെ പ്രക്ഷോഭം നിര്‍ത്തില്ലെന്നു ഗുജ്ജര്‍ സംവരണ കര്‍മസമിതി ചെയര്‍മാന്‍ കേണല്‍ കിരോഡി സിങ് ബെയ്ന്‍സ്ല ആവര്‍ത്തിച്ചു വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഭരത്പൂര്‍ ജില്ലയിലെ ബയാനയില്‍ 16 പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ചു ജയ്പൂര്‍ - ആഗ്ര റോഡ് ഉപരോധിച്ചവര്‍ക്കു നേരെയായിരുന്നു ഇന്നലത്തെ വെടിവയ്പ്. പ്രതിഷേധക്കാര്‍ ഒരു സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ക്കു നേരെ വെടി വച്ചു. പൊലീസിനു നേരെ കല്ലേറു നടത്തുകയും ചെയ്തു.

ബയാനയിലെ പില്‍കപ്പുര ഗ്രാമത്തിലെ വെടിവയ്പില്‍ മരിച്ച 12 പേരുടെ ജഡവുമായി സംവരണ കര്‍മസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടരുകയാണ്. ഭരത്പൂര്‍, ദൌസ, അജ്മീര്‍, കോട്ട, ടോങ്ക്, ജാലാവര്‍ ജില്ലകളില്‍ ബന്ദാഹ്വാനവുമുണ്ടായിരുന്നു. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഭരത്പൂര്‍, കൌരാളി ജില്ലകളിലെ കലക്ടര്‍, ജില്ലാ മജിസ്ട്രേട്ട്, എസ്പി എന്നിവരെ മാറ്റിയിട്ടുണ്ട്.

Anonymous said...

ഒന്നും നടക്കാഞ്ഞിട്ടും ചെങ്ങറയെപ്പറ്റി വാചാലരായ ബുജികളും മാധ്യമപ്രവര്‍ത്തകരും ഇതില്‍ യാതൊരു മനുഷ്യാവകാശലംഘനവും കാണുകയില്ല എന്നു തോന്നുന്നു. ആന്ധ്രയില്‍ വെടിയേറ്റ് മരിച്ച പാവങ്ങളെക്കുറിച്ച് കരയാനും അവര്‍ എത്തിയില്ലായിരുന്നല്ലോ.