Sunday, May 25, 2008

ആര്യാടന്‍ ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നു .

ആര്യാടന്‍ ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നു , ലീഗ് നേതാക്കളുടെ സ്വത്ത് അന്വേഷിക്കണം.

സംസ്ഥാനത്തെ മുസ്ളീം ലീഗ് നേതാക്കളുടെയും ബന്ധുക്കളുടെയും സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. ലീഗ് സംസ്ഥാന പ്രസിഡണ്ട് ശിഹാബ് തങ്ങള്‍, സഹോദരന്‍, ഇവരുടെ കുടുംബാംഗങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കേന്ദ്രമന്ത്രി ഇ അഹമ്മദ് എന്നിവരുടെ സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ആര്യാടന്‍ അന്വേഷണത്തിന് മുസ്ളിംലീഗ് നേതാക്കളെ വെല്ലുവിളിച്ചു. ആര്യാടന്റെയും മകന്റെയും സ്വത്തിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് നേതൃത്തിന്റെ ആവശ്യത്തിനു മറുപടിയായണ് ആര്യാടന്‍ ആഞ്ഞടിച്ചത്. കേരളത്തില്‍ മുസ്ളിംലീഗിന് കോഗ്രസില്‍ നിന്ന് അര്‍ഹമായത് കിട്ടുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. അര്‍ഹതയുള്ളതിലധികം ലീഗിന് കിട്ടുന്നുണ്ടെന്നും ലീഗ് കോഗ്രസിനെ ഒറ്റിക്കാടുത്തു എന്നുമാണ് ആര്യാടന്‍ ഈ ആരോപണത്തോട് പ്രതികരിച്ചത്. ഇതിനുപിറകെയാണ് ആര്യാടന്റെ സ്വത്ത് അന്വേഷിക്കാന്‍ യൂത്ത് ലീഗ് ആവശ്യപ്പട്ടതും ആര്യാടന്‍ പരസ്യവെല്ലുവിളിയുമായി രംഗത്തിറങ്ങിയതും. മലപ്പുറത്തില്ലാത്ത സഹകരണം മറ്റെങ്ങും വേണ്ടെന്ന് ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രടറി കെപിഎ മജീദ് തറുന്നടിച്ചു. ഇവിടെ ചവുട്ടിയാല്‍ എല്ലായിടത്തും ചവിട്ടുമെന്നും മജീദ് പ്രഖ്യാപിച്ചു. ലീഗുകാര്‍ കോഗ്രസിനെ ഒറ്റിക്കൊടുത്ത് എല്‍ഡിഎഫിനെ സഹായിച്ചെന്ന് ആര്യാടനും ആരോപിച്ചു. ആര്യാടന്‍-ലീഗ് പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. മലപ്പുറത്ത് ലീഗിനെതിരെ ആര്യാടന്റെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ നീക്കം ചെറുക്കാന്‍ ലീഗ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പോര് മുറുകിയത്.

1 comment:

ജനശക്തി ന്യൂസ്‌ said...

ആര്യാടന്‍ ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നു ,ലീഗ് നേതാക്കളുടെ സ്വത്ത് അന്വേഷിക്കണം.