Saturday, May 31, 2008

ഇത് തീക്കളി . കേരളം കൂടുതല്‍ ജാഗ്രത പാലിക്കണം

ഡല്‍ഹിയിലെ സ്കൂളുകളില്‍ 12 ശതമാനം വിദ്യാര്‍ഥികള്‍ ആയുധങ്ങളുമായി എത്തുന്നുവെന്ന സഫ്ദര്‍ജങ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സര്‍വെ റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നതാണ്. കത്തി, തോക്ക്, വാള്‍ തുടങ്ങിയ മാരകായുധങ്ങളുമായാണ് കുട്ടികള്‍ ക്ളാസ്മുറികളില്‍ എത്തുന്നതെന്നും സഹപാഠികളെ മുറിവേല്‍പ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നുണ്ടെന്നും സര്‍വെ വ്യക്തമാക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ ആര്‍ക്കും അത്ഭുതമുണ്ടാകില്ല. അവിടെ കുട്ടികള്‍ നിറതോക്കുമായി ക്ളാസില്‍ വരുന്നതും സഹപാഠികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതുമൊക്കെ ഇന്ന് വാര്‍ത്തയേയല്ല. ആഗോളവല്‍ക്കരണനയത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഇത്തരം പ്രവണതകളും അതിര്‍ത്തികടന്ന് വരാതിരിക്കാന്‍ വഴിയില്ല. സമീപകാലത്ത് ഇന്ത്യയിലും സഹപാഠികളെ കൊന്നതും പ്രിന്‍സിപ്പലിനെ കൊന്നതുമൊക്കെ മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായാണ് സമൂഹം കണ്ടിരുന്നത്. ആ നില മാറിയിരിക്കുന്നുവെന്നാണ് ഡല്‍ഹിയിലെ അനുഭവം സൂചിപ്പിക്കുന്നത്. ആയുധവുമായി ക്ളാസ്മുറിയില്‍ എത്തുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ഈ പ്രവണത തുടരാനും വളരാനും അനുവദിക്കുന്നത് ഒട്ടും ആശാവഹമല്ല. സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ആയുധം വാങ്ങാന്‍ കഴിയില്ല. അവര്‍ക്കതിന് പണം വേണം. രക്ഷിതാക്കളുടെയോ മറ്റേതെങ്കിലും ശക്തികളുടെയോ സഹായവും പിന്തുണയുമില്ലാതെ ഇത്രയധികം കുട്ടികള്‍ക്ക് തോക്കും കത്തിയുമായി നടക്കാന്‍ കഴിയുന്നതല്ല. ഈയിടെ ഒരു വിദ്യാര്‍ഥി തോക്കുമായി വന്ന് വെടിവച്ച് ഒരാളെ കൊന്നപ്പോള്‍ രക്ഷിതാവിനെ പൊലീസ് പിടികൂടുകയുണ്ടായി. കുട്ടികള്‍ക്ക് ആയുധം നല്‍കി സ്കൂളിലേക്കയക്കുന്ന രക്ഷിതാക്കളെ പിടികൂടി അര്‍ഹിക്കുന്ന ശിക്ഷ നല്‍കുകതന്നെ വേണം. ഉപദേശ നിര്‍ദേശങ്ങള്‍കൊണ്ടുമാത്രം തടയാന്‍ കഴിയുന്നതല്ല ആയുധംകൊണ്ടുള്ള ഈ തീക്കളി. നിയമം അതിന്റെ വഴിക്ക് നീങ്ങുകതന്നെ വേണം. ഒരു തലമുറയെ ആകെ നാശത്തിലേക്ക് നയിക്കാനിടവരുത്തുന്ന ഇത്തരം പ്രവണതകള്‍ മുളയില്‍തന്നെ നുള്ളിയില്ലെങ്കില്‍ സമൂഹം അതിന് കനത്ത വില നല്‍കേണ്ടിവരും.

1 comment:

ജനശക്തി ന്യൂസ്‌ said...