തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തു
കവടിയാറിലുള്ള ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ശിവരാജന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 8.30 ന് ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയത്. ക്ലബ്ബിലെ വസ്‌തുവകകളുടെ വിവരങ്ങള്‍ തിട്ടപ്പെടുത്തിയശേഷം കെട്ടിടം പൂട്ടി സീല്‍ വച്ചു.
ഗോള്‍ഫ് ക്ലബ്ബിന്റെ കൈവശമുള്ള 25.38 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഭൂമി കൈവശം വച്ചിരുന്ന ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാരിന് പാട്ടത്തുക നല്‍കിയിരുന്നില്ല.
ഭൂമി കൈവശം വയ്‌ക്കുന്നത് സംബന്ധിച്ച മതിയായ രേഖകള്‍ ഗോള്‍ഫ് ക്ലബ്ബിന്റെ കൈവശമില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ചത്.
ഗോള്‍ഫ് കളിക്കുന്നതിന് തടസമുണ്ടാകാതെ ഭൂമി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
Subscribe to:
Post Comments (Atom)
3 comments:
A good decision by the government. Golf club owe the government 60 crores.
Post a Comment