Friday, May 30, 2008

കര്‍ണ്ണാടകയില്‍ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി ബി.എസ്.യദ്യൂയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

കര്‍ണ്ണാടകയില്‍ ആദ്യ ബി.ജെ.പി
മുഖ്യമന്ത്രിയായി ബി.എസ്.യദ്യൂയൂരപ്പ

സത്യപ്രതിജ്ഞ ചെയ്തു.

ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി ബി.എസ്.യദ്യൂയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിധാന്‍ സൌധയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റ് 25 മന്ത്രിമാരും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.ചടങ്ങില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, തുടങ്ങിയവര്‍ പങ്കെടുത്തു.
2007 നവംബര്‍ 12ന് യദ്യൂരപ്പ ഒരാഴ്ച മാത്രം മുഖ്യമന്ത്രിയായ ശേഷം ഭൂരിപക്ഷം തെളിയിക്കാനാനാവാതെ രാജിവച്ചിരുന്നു. ഇത്തവണ സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോട് കൂടിയാണ് അധികാരത്തിലെത്തുന്നത്. 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി 110 സീറ്റ് നേടിയിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...