Thursday, May 29, 2008

ഇത് ആര്യാടന്റെ വൃത്തികെട്ട കളി കുഞ്ഞാലിക്കുട്ടി

ഇത് ആര്യാടന്റെ വൃത്തികെട്ട
കളി .കുഞ്ഞാലിക്കുട്ടി

താന്‍ ഉള്‍പ്പെടെയുള്ള മുസ്ളിംലീഗ് നേതാക്കളെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് കോഗ്രസില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന് മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കുറ്റിപ്പുറത്ത് താനും മങ്കടയില്‍ ഡോ. എം കെ മുനീറും തിരൂരില്‍ ഇ ടി മുഹമ്മദ്ബഷീറും തോറ്റത് ആര്യാടന്റെ നേതൃത്വത്തില്‍ നടന്ന വൃത്തികെട്ട 'കളി'യുടെ ഫലമാണെന്ന് കുഞ്ഞാലിക്കുട്ടി ബുധനാഴ്ച ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഈ മൂന്നിടത്തു മാത്രമല്ല, മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും ആര്യാടന്‍സംഘത്തിന്റെ തരംതാണ കളി നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇതിന്റെ വിശദാംശം മുസ്ളിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി ശേഖരിക്കുകയും ഇ ടി മുഹമ്മദ് ബഷീര്‍ അത് കോഗ്രസ് നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തിരുന്നെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. എന്നാല്‍, പിന്നീട് ആ വിഷയം മുസ്ളിംലീഗ് പ്രശ്നമാക്കിയിട്ടില്ല. കാല്‍നൂറ്റാണ്ടായി മലപ്പുറംജില്ലയിലെ മുന്നണിരാഷ്ട്രീയത്തില്‍ ഈ അനുഭവം മുസ്ളിംലീഗിന് പതിവാണ്. വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആര്യാടനും സംഘവും വൃത്തികെട്ട കളി പുറത്തെടുത്തിരിക്കയാണ്. ശത്രുക്കളെ സന്തോഷിപ്പിക്കാന്‍ സ്വന്തം പാളയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ഹീനമാര്‍ഗം തേടുന്ന 'കളി' ഇനിയും വകവച്ചുകൊടുക്കാന്‍ മുസ്ളിംലീഗ് തയ്യാറല്ല. തല്ലുന്ന കരങ്ങള്‍ തലോടാനും ചവിട്ടുന്ന പാദങ്ങള്‍ ചുംബിക്കാനും ലീഗ് ഒരുക്കമല്ല. അതുകൊണ്ടുതന്നെ ആര്യാടന്‍ മുഹമ്മദിനോട് ഒരു ഒത്തുതീര്‍പ്പുമില്ല. ഇക്കാര്യം കോഗ്രസ് നേതൃത്വത്തോട് വിട്ടുപറഞ്ഞിട്ടുമുണ്ട്-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ ആര്യാടന്‍സംഘത്തിന്റെ കളി അവസാനിപ്പിക്കേണ്ടത് കോഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്ന് ലീഗ് നേതാവ് ഓര്‍മിപ്പിച്ചു. പാണക്കാട് ശിഹാബ് തങ്ങള്‍ക്കെതിരെ തരംതാണ ഭാഷ ആര്യാടനും മറ്റും ഉപയോഗിച്ചത് മുസ്ളിംലീഗ് അങ്ങേയറ്റം ഗൌരവത്തോടെയാണ് കാണുന്നത്. കോഗ്രസ് നേതൃത്വത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുസ്ളിംലീഗ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കോഗ്രസ് നേതൃത്വം ഇത് ഗൌരവമായി കൈകാര്യംചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു. മലപ്പുറംജില്ലയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്താകെ അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് പരോക്ഷമായി കുഞ്ഞാലിക്കുട്ടി സൂചിപ്പിക്കുന്നുണ്ട്. മലപ്പുറംജില്ലയില്‍ നേതാക്കളുടെ തോല്‍വിക്കും പാര്‍ടിയുടെ തകര്‍ച്ചയ്ക്കും കാരണം കോഗ്രസില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന ആരോപണം മുസ്ളിം ലീഗ് ഉന്നയിക്കുന്നത് ആദ്യമാണ്. നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോഗ്രസ് നേതൃത്വത്തിന് റിപ്പോര്‍ട്ട് കൊടുത്തെന്ന് ഇപ്പോള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പരസ്യമായി ആര്യാടനെതിരെ ലീഗ് നേതാക്കള്‍ ഒന്നും പറഞ്ഞിരുന്നില്ല. ആര്യാടന്‍ പ്രശ്നത്തില്‍ കോഗ്രസിനെതിരെ ശക്തമായ നിലപാട് എടുക്കാത്തതില്‍ ലീഗ് അണികള്‍ കടുത്ത അമര്‍ഷത്തിലാണ്. സോണിയാഗാന്ധിയും ശിഹാബ് തങ്ങളും തമ്മിലെ നല്ലബന്ധം പറഞ്ഞ് ഇനിയും അണികളെ പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് ലീഗ് നേതാക്കള്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് പരസ്യമായി ചിലതുപറയാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്. ഇത് ആര്യാടന്റെ
കുഞ്ഞാലിക്കുട്ടി
താന്‍ ഉള്‍പ്പെടെയുള്ള മുസ്ളിംലീഗ് നേതാക്കളെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് കോഗ്രസില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന് മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കുറ്റിപ്പുറത്ത് താനും മങ്കടയില്‍ ഡോ. എം കെ മുനീറും തിരൂരില്‍ ഇ ടി മുഹമ്മദ്ബഷീറും തോറ്റത് ആര്യാടന്റെ നേതൃത്വത്തില്‍ നടന്ന 'കളി'യുടെ ഫലമാണെന്ന് കുഞ്ഞാലിക്കുട്ടി ബുധനാഴ്ച ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഈ മൂന്നിടത്തു മാത്രമല്ല, മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും ആര്യാടന്‍സംഘത്തിന്റെ തരംതാണ കളി നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇതിന്റെ വിശദാംശം മുസ്ളിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി ശേഖരിക്കുകയും ഇ ടി മുഹമ്മദ് ബഷീര്‍ അത് കോഗ്രസ് നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തിരുന്നെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. എന്നാല്‍, പിന്നീട് ആ വിഷയം മുസ്ളിംലീഗ് പ്രശ്നമാക്കിയിട്ടില്ല. കാല്‍നൂറ്റാണ്ടായി മലപ്പുറംജില്ലയിലെ മുന്നണിരാഷ്ട്രീയത്തില്‍ ഈ അനുഭവം മുസ്ളിംലീഗിന് പതിവാണ്. വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആര്യാടനും സംഘവും വൃത്തികെട്ട കളി പുറത്തെടുത്തിരിക്കയാണ്. ശത്രുക്കളെ സന്തോഷിപ്പിക്കാന്‍ സ്വന്തം പാളയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ഹീനമാര്‍ഗം തേടുന്ന 'കളി' ഇനിയും വകവച്ചുകൊടുക്കാന്‍ മുസ്ളിംലീഗ് തയ്യാറല്ല. തല്ലുന്ന കരങ്ങള്‍ തലോടാനും ചവിട്ടുന്ന പാദങ്ങള്‍ ചുംബിക്കാനും ലീഗ് ഒരുക്കമല്ല. അതുകൊണ്ടുതന്നെ ആര്യാടന്‍ മുഹമ്മദിനോട് ഒരു ഒത്തുതീര്‍പ്പുമില്ല. ഇക്കാര്യം കോഗ്രസ് നേതൃത്വത്തോട് വിട്ടുപറഞ്ഞിട്ടുമുണ്ട്-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ ആര്യാടന്‍സംഘത്തിന്റെ കളി അവസാനിപ്പിക്കേണ്ടത് കോഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്ന് ലീഗ് നേതാവ് ഓര്‍മിപ്പിച്ചു. പാണക്കാട് ശിഹാബ് തങ്ങള്‍ക്കെതിരെ തരംതാണ ഭാഷ ആര്യാടനും മറ്റും ഉപയോഗിച്ചത് മുസ്ളിംലീഗ് അങ്ങേയറ്റം ഗൌരവത്തോടെയാണ് കാണുന്നത്. കോഗ്രസ് നേതൃത്വത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുസ്ളിംലീഗ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കോഗ്രസ് നേതൃത്വം ഇത് ഗൌരവമായി കൈകാര്യംചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു. മലപ്പുറംജില്ലയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്താകെ അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് പരോക്ഷമായി കുഞ്ഞാലിക്കുട്ടി സൂചിപ്പിക്കുന്നുണ്ട്. മലപ്പുറംജില്ലയില്‍ നേതാക്കളുടെ തോല്‍വിക്കും പാര്‍ടിയുടെ തകര്‍ച്ചയ്ക്കും കാരണം കോഗ്രസില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന ആരോപണം മുസ്ളിം ലീഗ് ഉന്നയിക്കുന്നത് ആദ്യമാണ്. നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോഗ്രസ് നേതൃത്വത്തിന് റിപ്പോര്‍ട്ട് കൊടുത്തെന്ന് ഇപ്പോള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പരസ്യമായി ആര്യാടനെതിരെ ലീഗ് നേതാക്കള്‍ ഒന്നും പറഞ്ഞിരുന്നില്ല. ആര്യാടന്‍ പ്രശ്നത്തില്‍ കോഗ്രസിനെതിരെ ശക്തമായ നിലപാട് എടുക്കാത്തതില്‍ ലീഗ് അണികള്‍ കടുത്ത അമര്‍ഷത്തിലാണ്. സോണിയാഗാന്ധിയും ശിഹാബ് തങ്ങളും തമ്മിലെ നല്ലബന്ധം പറഞ്ഞ് ഇനിയും അണികളെ പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് ലീഗ് നേതാക്കള്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് പരസ്യമായി ചിലതുപറയാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.

1 comment:

ജനശക്തി ന്യൂസ്‌ said...

ഇത് ആര്യാടന്റെ വൃത്തികെട്ട കളി കുഞ്ഞാലിക്കുട്ടി

താന്‍ ഉള്‍പ്പെടെയുള്ള മുസ്ളിംലീഗ് നേതാക്കളെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് കോഗ്രസില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന് മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കുറ്റിപ്പുറത്ത് താനും മങ്കടയില്‍ ഡോ. എം കെ മുനീറും തിരൂരില്‍ ഇ ടി മുഹമ്മദ്ബഷീറും തോറ്റത് ആര്യാടന്റെ നേതൃത്വത്തില്‍ നടന്ന വൃത്തികെട്ട 'കളി'യുടെ ഫലമാണെന്ന് കുഞ്ഞാലിക്കുട്ടി ബുധനാഴ്ച ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഈ മൂന്നിടത്തു മാത്രമല്ല, മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും ആര്യാടന്‍സംഘത്തിന്റെ തരംതാണ കളി നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇതിന്റെ വിശദാംശം മുസ്ളിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി ശേഖരിക്കുകയും ഇ ടി മുഹമ്മദ് ബഷീര്‍ അത് കോഗ്രസ് നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തിരുന്നെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. എന്നാല്‍, പിന്നീട് ആ വിഷയം മുസ്ളിംലീഗ് പ്രശ്നമാക്കിയിട്ടില്ല. കാല്‍നൂറ്റാണ്ടായി മലപ്പുറംജില്ലയിലെ മുന്നണിരാഷ്ട്രീയത്തില്‍ ഈ അനുഭവം മുസ്ളിംലീഗിന് പതിവാണ്. വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആര്യാടനും സംഘവും വൃത്തികെട്ട കളി പുറത്തെടുത്തിരിക്കയാണ്. ശത്രുക്കളെ സന്തോഷിപ്പിക്കാന്‍ സ്വന്തം പാളയത്തില്‍ വിള്ളലുണ്ടാക്കാനുള്ള ഹീനമാര്‍ഗം തേടുന്ന 'കളി' ഇനിയും വകവച്ചുകൊടുക്കാന്‍ മുസ്ളിംലീഗ് തയ്യാറല്ല. തല്ലുന്ന കരങ്ങള്‍ തലോടാനും ചവിട്ടുന്ന പാദങ്ങള്‍ ചുംബിക്കാനും ലീഗ് ഒരുക്കമല്ല. അതുകൊണ്ടുതന്നെ ആര്യാടന്‍ മുഹമ്മദിനോട് ഒരു ഒത്തുതീര്‍പ്പുമില്ല. ഇക്കാര്യം കോഗ്രസ് നേതൃത്വത്തോട് വിട്ടുപറഞ്ഞിട്ടുമുണ്ട്-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ ആര്യാടന്‍സംഘത്തിന്റെ കളി അവസാനിപ്പിക്കേണ്ടത് കോഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്ന് ലീഗ് നേതാവ് ഓര്‍മിപ്പിച്ചു. പാണക്കാട് ശിഹാബ് തങ്ങള്‍ക്കെതിരെ തരംതാണ ഭാഷ ആര്യാടനും മറ്റും ഉപയോഗിച്ചത് മുസ്ളിംലീഗ് അങ്ങേയറ്റം ഗൌരവത്തോടെയാണ് കാണുന്നത്. കോഗ്രസ് നേതൃത്വത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുസ്ളിംലീഗ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കോഗ്രസ് നേതൃത്വം ഇത് ഗൌരവമായി കൈകാര്യംചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു. മലപ്പുറംജില്ലയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്താകെ അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് പരോക്ഷമായി കുഞ്ഞാലിക്കുട്ടി സൂചിപ്പിക്കുന്നുണ്ട്. മലപ്പുറംജില്ലയില്‍ നേതാക്കളുടെ തോല്‍വിക്കും പാര്‍ടിയുടെ തകര്‍ച്ചയ്ക്കും കാരണം കോഗ്രസില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന ആരോപണം മുസ്ളിം ലീഗ് ഉന്നയിക്കുന്നത് ആദ്യമാണ്. നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോഗ്രസ് നേതൃത്വത്തിന് റിപ്പോര്‍ട്ട് കൊടുത്തെന്ന് ഇപ്പോള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പരസ്യമായി ആര്യാടനെതിരെ ലീഗ് നേതാക്കള്‍ ഒന്നും പറഞ്ഞിരുന്നില്ല. ആര്യാടന്‍ പ്രശ്നത്തില്‍ കോഗ്രസിനെതിരെ ശക്തമായ നിലപാട് എടുക്കാത്തതില്‍ ലീഗ് അണികള്‍ കടുത്ത അമര്‍ഷത്തിലാണ്. സോണിയാഗാന്ധിയും ശിഹാബ് തങ്ങളും തമ്മിലെ നല്ലബന്ധം പറഞ്ഞ് ഇനിയും അണികളെ പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് ലീഗ് നേതാക്കള്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് പരസ്യമായി ചിലതുപറയാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.
ഇത് ആര്യാടന്റെ