ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ അക്രമാസക്തം .
ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ച് പലയിടത്തും അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. കോഴിക്കോടും, കൊച്ചിയിലും ആലപ്പുഴയിലും പത്തനംതിട്ടയിലും യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി.
കോഴിക്കോട് കളക്ട്രേറ്റിലേക്ക് തളളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. ലാത്തി ചാര്‍ജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി മധു ഫറോക്കിന് പരിക്കേറ്റു. രാവിലെ 11.50 ഓടെ എരഞ്ഞി പാലത്തു നിന്നാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത്. സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി കളക്ട്രേറ്റിലേക്ക് തളളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് വളരെ പ്രയാസപ്പെട്ടാണു നിയന്ത്രിച്ചത്.
ഇതോടെ അക്രമാസക്തമായ പ്രവര്‍ത്തകര്‍ പോലീസിന്ന് നേരെ കല്ലെറിഞതിനെ തുടറ്ന്ന് പോലീസ് ലാത്തി വീശു ക യായിരുന്നു. ലാത്തി ചാര്‍ജ്ജില്‍ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും ചേര്‍ന്ന് പോലീസിനെതിരെ തിരിഞ്ഞെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായി രുന്നു. മാര്‍ച്ച് ഡി.സി.സി പ്രസി ഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ കണയന്നുര്‍ താലൂക്കോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ടിയര്‍ ഗ്യാസുപയോഗിച്ച് പിരിച്ചു വിട്ടു. അഞ്ഞൂറോളം പ്രവര്‍ത്തകരാണ് ഇവിടെ പിക്കറ്റിംഗിനെത്തിയത്. ടിയര്‍ ഗ്യാസ് പൊട്ടിയതോടെ പ്രവര്‍ത്തകര്‍ നാലുപാടും ചിതറിയോടി. പോലീസ് പ്രയോഗിച്ച ടിയര്‍ഗ്യാസ് ഷെല്ലുകളിലൊന്ന് ജില്ലാ കോടതി പരിസരത്തു വീണ് പൊട്ടിയതിനാല്‍ കോടതി ഉടന്‍ പിരിഞ്ഞു. കോടതി വളപ്പാകെ പുക നിറഞ്ഞു. ഷെല്ലു വീണത് കോടതിയുടെ മതിലിനു സമീപമായിരുന്നു. .
ആലപ്പുഴ പത്തനംതിട്ട എന്നിവിടങ്ങളിലും യൂത്ത്കോണ്‍ഗ്രസ്സുകാ ര് വ്യാപകമായ അക്രമം അഴിച്ചു വിടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
Subscribe to:
Post Comments (Atom)
2 comments:
ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ അക്രമാസക്തം
ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ച് പലയിടത്തും അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. കോഴിക്കോടും, കൊച്ചിയിലും ആലപ്പുഴയിലും പത്തനംതിട്ടയിലും യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി.
കോഴിക്കോട് കളക്ട്രേറ്റിലേക്ക് തളളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. ലാത്തി ചാര്‍ജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി മധു ഫറോക്കിന് പരിക്കേറ്റു.
രാവിലെ 11.50 ഓടെ എരഞ്ഞി പാലത്തു നിന്നാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത്. സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി കളക്ട്രേറ്റിലേക്ക് തളളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് വളരെ പ്രയാസപ്പെട്ടാണു നിയന്ത്രിച്ചത്.
ഇതോടെ അക്രമാസക്തമായ പ്രവര്‍ത്തകര്‍ പോലീസിന്ന് നേരെ കല്ലെറിഞതിനെ തുടറ്ന്ന് പോലീസ് ലാത്തി വീശു ക യായിരുന്നു. ലാത്തി ചാര്‍ജ്ജില്‍ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും ചേര്‍ന്ന് പോലീസിനെതിരെ തിരിഞ്ഞെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായി രുന്നു. മാര്‍ച്ച് ഡി.സി.സി പ്രസി ഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു.
കൊച്ചിയില്‍ കണയന്നുര്‍ താലൂക്കോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ടിയര്‍ ഗ്യാസുപയോഗിച്ച് പിരിച്ചു വിട്ടു. അഞ്ഞൂറോളം പ്രവര്‍ത്തകരാണ് ഇവിടെ പിക്കറ്റിംഗിനെത്തിയത്. ടിയര്‍ ഗ്യാസ് പൊട്ടിയതോടെ പ്രവര്‍ത്തകര്‍ നാലുപാടും ചിതറിയോടി. പോലീസ് പ്രയോഗിച്ച ടിയര്‍ഗ്യാസ് ഷെല്ലുകളിലൊന്ന് ജില്ലാ കോടതി പരിസരത്തു വീണ് പൊട്ടിയതിനാല്‍ കോടതി ഉടന്‍ പിരിഞ്ഞു. കോടതി വളപ്പാകെ പുക നിറഞ്ഞു. ഷെല്ലു വീണത് കോടതിയുടെ മതിലിനു സമീപമായിരുന്നു. .
ആലപ്പുഴ പത്തനംതിട്ട എന്നിവിടങ്ങളിലും യൂത്ത്കോണ്‍ഗ്രസ്സുകാ ര് വ്യാപകമായ അക്രമം അഴിച്ചു വിടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
സുഹൃത്തേ
പൊതുജനം എന്നും കഴുത തന്നെയാണ്
ഇടതോ വലതോ മധ്യമോ ഭരിച്ചാലും അതു മാറില്ല
സ്വന്തം ഭക്ഷ്യസുരക്ഷിതത്വമാണ് മന്ത്രിമാര്‍ക്കും യൂത്തന്‍മാര്‍ക്കും പഥ്യം
ജനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ഈ നല്ല പദ്ധതി
ഇന്നും ചുവപ്പു മാലയണിഞ്ഞ് ഉറങ്ങില്ലായിരുന്നു
പിന്നെ യൂത്തന്‍മാരുടേത് ചാനലുകളില്‍ വരാന്‍
വേണ്ടിയുള്ള വെറും തത്രപ്പാടല്ലായിരുന്നോ..
പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹമാണ് ഇതിനെല്ലാം ഉത്തരവാദി
എന്ന് കൂപന്‍
Post a Comment