Monday, May 19, 2008

എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു

എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു




പിറവം എംഎല്‍എ എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എം ജെ ജേക്കബിന് നിയമസഭാ നടപടികളില്‍ പങ്കെടുക്കാനും സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ അദ്ദേഹത്തിന് നിയമസഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനോ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ അനുവാദമുണ്ടാകില്ല. ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ വിധിക്കെതിരെ എം ജെ ജേക്കബ് സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് സി കെ ഠക്കര്‍, ജസ്റ്റിസ് എല്‍ കെ പാണ്ഡ എന്നിവരടങ്ങിയ ബഞ്ചാണ് സ്റ്റേ അനുവദിച്ചത്. തനിക്കെതിരെയുള്ള ഹര്‍ജിക്കാരന്റെ പരാതി തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍തക്ക ഗൌരവമുള്ളതല്ലെന്നായിരുന്നു എം ജെ ജേക്കബിന്റെ പ്രധാനവാദം. അതുകൊണ്ട് സ്റ്റേ അനുവദിക്കണമെന്ന് അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് വാദം കേള്‍ക്കണമെന്ന് എം ജെ ജേക്കബിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷ വാദിച്ചു. ടി എം ജേക്കബിനുവേണ്ടി കോടതിയില്‍ പരാതി നല്‍കിയ എ നാരായണനുവേണ്ടി ഹാജരായ യു യു ലളിത് ഈ വാദത്തെ എതിര്‍ക്കുകയും സ്റ്റേ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.

1 comment:

ജനശക്തി ന്യൂസ്‌ said...

എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: പിറവം എംഎല്‍എ എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എം ജെ ജേക്കബിന് നിയമസഭാ നടപടികളില്‍ പങ്കെടുക്കാനും സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ അദ്ദേഹത്തിന് നിയമസഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനോ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ അനുവാദമുണ്ടാകില്ല. ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ വിധിക്കെതിരെ എം ജെ ജേക്കബ് സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് സി കെ ഠക്കര്‍, ജസ്റ്റിസ് എല്‍ കെ പാണ്ഡ എന്നിവരടങ്ങിയ ബഞ്ചാണ് സ്റ്റേ അനുവദിച്ചത്. തനിക്കെതിരെയുള്ള ഹര്‍ജിക്കാരന്റെ പരാതി തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍തക്ക ഗൌരവമുള്ളതല്ലെന്നായിരുന്നു എം ജെ ജേക്കബിന്റെ പ്രധാനവാദം. അതുകൊണ്ട് സ്റ്റേ അനുവദിക്കണമെന്ന് അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് വാദം കേള്‍ക്കണമെന്ന് എം ജെ ജേക്കബിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷ വാദിച്ചു. ടി എം ജേക്കബിനുവേണ്ടി കോടതിയില്‍ പരാതി നല്‍കിയ എ നാരായണനുവേണ്ടി ഹാജരായ യു യു ലളിത് ഈ വാദത്തെ എതിര്‍ക്കുകയും സ്റ്റേ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.