Tuesday, May 20, 2008

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നില അതീവ ഗുരുതരം

സി.പി.ഐ(എം) ന്റെ സമുന്നത നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ സ: ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹം തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത വളരെ വിരളമാണെന്ന് സുര്‍ജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്ന നോയിഡ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ദില്ലിക്ക് സമീപത്തെ നോയിഡയിലെ മെട്രോ ആശുപത്രിയില്‍ സുര്‍ജിത്തിനെ പ്രവേശിപ്പിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹം അബോധാവസ്ഥയിലായി. ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സുര്‍ജിത്തിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ ആശുപത്രിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേരള മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്‍ ഇന്ന് സ: സുറ്ജിത്തിനെ സന്ദറ്ശിക്കും

1 comment:

ജനശക്തി ന്യൂസ്‌ said...