Monday, May 19, 2008

നായനാരുടെ ഓര്‍മ പോരാട്ടങ്ങള്‍ക്ക് കരുത്താകും

നായനാരുടെ ഓര്‍മ പോരാട്ടങ്ങള്‍ക്ക് കരുത്താകും.
പിണറായി വിജയന്‍
സ:ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലുവര്‍ഷം തികയുകയാണ്. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കു വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളത്തിന്റെ മുന്നോട്ടുപോക്കുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി ഇരിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സ. നായനാര്‍ ഉയര്‍ന്നു. ലാളിത്യത്തിന്റെ നിറകുടമായിരുന്ന ആ ജീവിതം മാതൃകാപരമായിരുന്നു. ജനമനസ്സുകളില്‍ എല്ലാ പരിഗണനയ്ക്കും അതീതമായി ഇടംനേടിയ നേതാവാണദ്ദേഹം. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായി ഇടപെട്ട നായനാര്‍ ജനകീയപ്രശ്നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയത്. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി എടുത്തുപറയേണ്ടതാണ്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടുവന്നത്. ആദ്യം കോഗ്രസ്, പിന്നീട് കോഗ്രസ് സോഷ്യലിസ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളരുന്ന വിപ്ളവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാടുകള്‍ വികസിച്ചത്. കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലതു പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ളവപന്ഥാവിലൂടെ മുന്നോട്ടു നയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊളളാനും കഴിയുന്ന വിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു. പാര്‍ടി പോളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ സഖാവ് ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും ഹൃദിസ്ഥമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകള്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം. കേരളത്തില്‍ ഏറ്റവും അധികംകാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലിസ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി നായനാര്‍ ഉണ്ടായിരുന്നു. 1957 ലെ ഗവമെന്റ് അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. രാജ്യവ്യാപകമായി ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സിപിഐ എം പ്രക്ഷോഭത്തിന് നേതൃത്വംനല്‍കുന്ന ഘട്ടത്തിലാണ് ഇക്കുറി സ. നായനാര്‍ദിനം ആചരിക്കുന്നത്. ഏകലോകക്രമം സ്ഥാപിച്ചെടുക്കാനുള്ള അമേരിക്കന്‍ നയസമീപനങ്ങളെ എതിര്‍ക്കുന്ന തരത്തില്‍ മുന്നോട്ടുപോകുമെന്നാണ് പൊതുമിനിമം പരിപാടിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ പിന്‍തുണയ്ക്ക് ആധാരമായ ഈ സമീപനത്തെ അംഗീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. വിദേശനയത്തിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കാണിക്കുന്ന അമേരിക്കന്‍ പക്ഷപാതിത്വത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. രാജ്യത്തിന്റെ പരമാധികാരം നഷ്ടമാക്കുന്ന ആണവകരാറിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ളതാണ്. രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ ആഗോളവല്‍ക്കരണനയങ്ങളില്‍ സമൂലമായ മാറ്റം അനിവാര്യമാണെന്നിരിക്കെ അത്തരത്തിലുള്ള പുനര്‍ചിന്തനത്തിനു വഴങ്ങാത്ത നിലയാണ് സംജാതമായിരിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരായി ജനപക്ഷത്തുനിന്നുകൊണ്ട് പാര്‍ടി പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കുന്ന ഘട്ടമാണ് ഇത്. അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്കെതിരായി വലിയ ചെറുത്തുനില്‍പ്പ് ലോകത്ത് വികസിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ അമേരിക്കന്‍വിരുദ്ധ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നുകഴിഞ്ഞു. യൂറോപ്യന്‍രാജ്യങ്ങളില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരായി വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. റഷ്യയും ചൈനയും അമേരിക്കയുടെ ഇത്തരം പോക്കുകള്‍ക്കെതിരായി നിലപാടെടുക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ലോകത്ത് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിലെ ദുരിതങ്ങള്‍ക്കു കാരണം ഇന്ത്യയും ചൈനയുമാണെന്ന് പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളോഹരി ഉപഭോഗം നടക്കുന്ന അമേരിക്കയാണ് ഇത്തരം വാദവുമായി രംഗത്തു വന്നിരിക്കുന്നത് എന്നത് ഏറെ അപഹാസ്യമാണ്. കാര്‍ഷികോല്‍പ്പന്നങ്ങളെ ഇന്ധന ഉല്‍പ്പാദനത്തിലേക്കും മറ്റും തിരിച്ചുവിട്ട് പട്ടിണിമരണത്തിലേക്ക് ലോകത്തെ കൊണ്ടുചെന്ന് എത്തിക്കുന്ന നയങ്ങള്‍ക്കെതിരായി ലോകവ്യാപകമായി എതിര്‍പ്പുയരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം തികയുന്ന വേളയാണിത്. യുഡിഎഫ് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ക്ക് ബദലായി ഇടതുപക്ഷബദല്‍ ഉയര്‍ത്തുന്നതിന് പര്യാപ്തമായ പരിപാടിയുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരമേറ്റശേഷം ഈ കാഴ്ചപ്പാടുകള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. കാര്‍ഷിക-വ്യവസായ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക, സാമൂഹ്യ സുരക്ഷാപദ്ധതികളെ കൈയൊഴിയുക, ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാര്‍ഇടപെടല്‍ വെട്ടിക്കുറയ്ക്കുക, നിയമനനിരോധനം നടപ്പാക്കുക, ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുക, ആഗോളവല്‍ക്കരണ നയങ്ങള്‍മൂലം ഉണ്ടാകുന്ന ധനപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുക, ദീര്‍ഘകാല വികസനത്തിന് അത്യന്താപേക്ഷിതമായ പശ്ചാത്തലസൌകര്യം ഉണ്ടാക്കാതിരിക്കുക, സംസ്ഥാനതാല്‍പ്പര്യത്തെ ഹനിക്കുന്ന വിവിധ കരാറുകളില്‍ ഏര്‍പ്പെടുക തുടങ്ങിയവയായിരുന്നു യുഡിഎഫ് നടപ്പിലാക്കിയ ആഗോളവല്‍ക്കരണ നയങ്ങളുടെ മുഖമുദ്ര. ഈ നയങ്ങളില്‍നിന്ന് വ്യത്യസ്തമായി കാര്‍ഷികവ്യവസായ മേഖലയെ സംരക്ഷിക്കുന്ന നയം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ ഫലമായി കര്‍ഷക ആത്മഹത്യ കേരളത്തില്‍നിന്ന് അപ്രത്യക്ഷമാകുന്ന നിലയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തത്തില്‍ ലാഭത്തിലാകുന്ന നില സംജാതമായി. ക്ഷേമനിധിയും അതിന്റെ ഭാഗമായുള്ള പെന്‍ഷനും കുടിശ്ശികയാകുന്ന നില അവസാനിപ്പിച്ചു. മാത്രമല്ല അവ 200 രൂപയായി വര്‍ധിപ്പിച്ചു. കേരള ഷോപ്സ് ആന്‍ഡ് എസ്റാബ്ളിഷ്മെന്റ് നിയമം പോലെയുള്ള നടപടികളിലൂടെ പുതിയ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസനടപടികള്‍ സ്വീകരിക്കുകയുംചെയ്തു. വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കും കൂടുതല്‍ പണം നീക്കിവച്ചു. അതിലൂടെ ഇത്തരം മേഖലകളില്‍നിന്ന് പിന്മാറുന്ന ആഗോളവല്‍ക്കരണനയത്തിന് ബദലായ സമീപനം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. നിയമനനിരോധനം പിന്‍വലിച്ചു എന്നു മാത്രമല്ല നിലവിലുള്ള ജീവനക്കാര്‍ക്ക് യുഡിഎഫ് വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുകയുംചെയ്തു. സംസ്ഥാനത്തിന് ദോഷംചെയ്യുന്ന കരാറുകളെ കേരളത്തിന് ഗുണപരമായി എങ്ങനെ മാറ്റിത്തീര്‍ക്കാം എന്നതിന്റെ ഉദാഹരണമായി സ്മാര്‍ട് സിറ്റി പദ്ധതി. പുത്തന്‍ വികസനമേഖലകളായ ഐടി, ബയോടെക്നോളജി, ടൂറിസം തുടങ്ങിയ മേഖലകളില്‍ നടത്തുന്ന ഇടപെടല്‍ കേരളത്തിന്റെ ഭാവി വികസനത്തിന് ഏറെ സഹായകമായിത്തീരുന്ന നിലയിലുള്ളതാണ്. സര്‍ക്കാരിന്റെ ധന മാനേജ്മെന്റ് ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തന്നെ മാതൃകയാകുന്നതരത്തില്‍ ആക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലിന്റെ ഉജ്വല ഉദാഹരണമായിരുന്നു വിലക്കയറ്റം തടയാനുള്ള ഇടപെടല്‍. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലം ഇതിനായി നീക്കിവച്ചത് 177 കോടി രൂപയായിരുന്നെങ്കില്‍ രണ്ടു വര്‍ഷംകൊണ്ട് 311 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. മാത്രമല്ല വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി വരുന്ന ഏതു നഷ്ടവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന തീരുമാനവും പ്രാബല്യത്തിലായിരിക്കുകയാണ്. എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷയില്‍ റെക്കോഡ് വിജയമാണ് ഈ വര്‍ഷം ഉണ്ടായത്. എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച വിജയം നേടുകയും ചെയ്തു. ഇത്തരമൊരു മുന്നേറ്റം ഉണ്ടാകാനുള്ള കാരണം ഈ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടുതുടങ്ങിയതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും രക്ഷിതാക്കളെയും അധ്യാപകരെയും എല്ലാം ഉള്‍പ്പെടുത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍പോലും വലിയ വിജയം ഉണ്ടാക്കിയെടുത്തു. സമൂഹത്തില്‍ പൊതുവില്‍ വിദ്യാഭ്യാസത്തോടുണ്ടായ വര്‍ധിച്ച താല്‍പ്പര്യം കാണാതെയാണ് ഇത്തരം വിമര്‍ശങ്ങള്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ഉയര്‍ത്തുന്നത്. വിദ്യാര്‍ഥികളെ പരാജയപ്പെടുത്തലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന സമീപനത്തില്‍ നിന്നുകൊണ്ടുള്ള ഇത്തരം വിമര്‍ശനത്തെ തുറന്നുകാട്ടാന്‍ കഴിയേണ്ടതുണ്ട്. ജീവിതത്തിന്റെ അവസാന ശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സഖാവായിരുന്നു നായനാര്‍. കേരളത്തിലെ ജന്മിത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നായനാര്‍ ഉണ്ടായിരുന്നു. സാര്‍വദേശീയ/ ദേശീയ തലത്തിലെ അമേരിക്കന്‍ ഇടപെടലുകളെ പ്രതിരോധിക്കുന്ന പോരാട്ടം നടത്തുന്നതോടൊപ്പം ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായിരുന്ന നായനാരുടെ ഓര്‍മകള്‍ നമ്മുടെ സമരങ്ങള്‍ക്ക് കരുത്താകും.

1 comment:

ജനശക്തി ന്യൂസ്‌ said...

നായനാരുടെ ഓര്‍മ പോരാട്ടങ്ങള്‍ക്ക് കരുത്താകും

സ.ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലുവര്‍ഷം തികയുകയാണ്. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കു വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളത്തിന്റെ മുന്നോട്ടുപോക്കുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി ഇരിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സ. നായനാര്‍ ഉയര്‍ന്നു. ലാളിത്യത്തിന്റെ നിറകുടമായിരുന്ന ആ ജീവിതം മാതൃകാപരമായിരുന്നു. ജനമനസ്സുകളില്‍ എല്ലാ പരിഗണനയ്ക്കും അതീതമായി ഇടംനേടിയ നേതാവാണദ്ദേഹം. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായി ഇടപെട്ട നായനാര്‍ ജനകീയപ്രശ്നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയത്. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി എടുത്തുപറയേണ്ടതാണ്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടുവന്നത്. ആദ്യം കോഗ്രസ്, പിന്നീട് കോഗ്രസ് സോഷ്യലിസ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളരുന്ന വിപ്ളവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാടുകള്‍ വികസിച്ചത്. കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലതു പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ളവപന്ഥാവിലൂടെ മുന്നോട്ടു നയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊളളാനും കഴിയുന്ന വിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു. പാര്‍ടി പോളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ സഖാവ് ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും ഹൃദിസ്ഥമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകള്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം. കേരളത്തില്‍ ഏറ്റവും അധികംകാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലിസ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി നായനാര്‍ ഉണ്ടായിരുന്നു. 1957 ലെ ഗവമെന്റ് അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. രാജ്യവ്യാപകമായി ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സിപിഐ എം പ്രക്ഷോഭത്തിന് നേതൃത്വംനല്‍കുന്ന ഘട്ടത്തിലാണ് ഇക്കുറി സ. നായനാര്‍ദിനം ആചരിക്കുന്നത്. ഏകലോകക്രമം സ്ഥാപിച്ചെടുക്കാനുള്ള അമേരിക്കന്‍ നയസമീപനങ്ങളെ എതിര്‍ക്കുന്ന തരത്തില്‍ മുന്നോട്ടുപോകുമെന്നാണ് പൊതുമിനിമം പരിപാടിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ പിന്‍തുണയ്ക്ക് ആധാരമായ ഈ സമീപനത്തെ അംഗീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. വിദേശനയത്തിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കാണിക്കുന്ന അമേരിക്കന്‍ പക്ഷപാതിത്വത്തെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. രാജ്യത്തിന്റെ പരമാധികാരം നഷ്ടമാക്കുന്ന ആണവകരാറിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ളതാണ്. രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ ആഗോളവല്‍ക്കരണനയങ്ങളില്‍ സമൂലമായ മാറ്റം അനിവാര്യമാണെന്നിരിക്കെ അത്തരത്തിലുള്ള പുനര്‍ചിന്തനത്തിനു വഴങ്ങാത്ത നിലയാണ് സംജാതമായിരിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരായി ജനപക്ഷത്തുനിന്നുകൊണ്ട് പാര്‍ടി പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കുന്ന ഘട്ടമാണ് ഇത്. അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്കെതിരായി വലിയ ചെറുത്തുനില്‍പ്പ് ലോകത്ത് വികസിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ അമേരിക്കന്‍വിരുദ്ധ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നുകഴിഞ്ഞു. യൂറോപ്യന്‍രാജ്യങ്ങളില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരായി വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. റഷ്യയും ചൈനയും അമേരിക്കയുടെ ഇത്തരം പോക്കുകള്‍ക്കെതിരായി നിലപാടെടുക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ലോകത്ത് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിലെ ദുരിതങ്ങള്‍ക്കു കാരണം ഇന്ത്യയും ചൈനയുമാണെന്ന് പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളോഹരി ഉപഭോഗം നടക്കുന്ന അമേരിക്കയാണ് ഇത്തരം വാദവുമായി രംഗത്തു വന്നിരിക്കുന്നത് എന്നത് ഏറെ അപഹാസ്യമാണ്. കാര്‍ഷികോല്‍പ്പന്നങ്ങളെ ഇന്ധന ഉല്‍പ്പാദനത്തിലേക്കും മറ്റും തിരിച്ചുവിട്ട് പട്ടിണിമരണത്തിലേക്ക് ലോകത്തെ കൊണ്ടുചെന്ന് എത്തിക്കുന്ന നയങ്ങള്‍ക്കെതിരായി ലോകവ്യാപകമായി എതിര്‍പ്പുയരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം തികയുന്ന വേളയാണിത്. യുഡിഎഫ് നടപ്പാക്കിയ ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ക്ക് ബദലായി ഇടതുപക്ഷബദല്‍ ഉയര്‍ത്തുന്നതിന് പര്യാപ്തമായ പരിപാടിയുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരമേറ്റശേഷം ഈ കാഴ്ചപ്പാടുകള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. കാര്‍ഷിക-വ്യവസായ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക, സാമൂഹ്യ സുരക്ഷാപദ്ധതികളെ കൈയൊഴിയുക, ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാര്‍ഇടപെടല്‍ വെട്ടിക്കുറയ്ക്കുക, നിയമനനിരോധനം നടപ്പാക്കുക, ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുക, ആഗോളവല്‍ക്കരണ നയങ്ങള്‍മൂലം ഉണ്ടാകുന്ന ധനപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുക, ദീര്‍ഘകാല വികസനത്തിന് അത്യന്താപേക്ഷിതമായ പശ്ചാത്തലസൌകര്യം ഉണ്ടാക്കാതിരിക്കുക, സംസ്ഥാനതാല്‍പ്പര്യത്തെ ഹനിക്കുന്ന വിവിധ കരാറുകളില്‍ ഏര്‍പ്പെടുക തുടങ്ങിയവയായിരുന്നു യുഡിഎഫ് നടപ്പിലാക്കിയ ആഗോളവല്‍ക്കരണ നയങ്ങളുടെ മുഖമുദ്ര. ഈ നയങ്ങളില്‍നിന്ന് വ്യത്യസ്തമായി കാര്‍ഷികവ്യവസായ മേഖലയെ സംരക്ഷിക്കുന്ന നയം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ ഫലമായി കര്‍ഷക ആത്മഹത്യ കേരളത്തില്‍നിന്ന് അപ്രത്യക്ഷമാകുന്ന നിലയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തത്തില്‍ ലാഭത്തിലാകുന്ന നില സംജാതമായി. ക്ഷേമനിധിയും അതിന്റെ ഭാഗമായുള്ള പെന്‍ഷനും കുടിശ്ശികയാകുന്ന നില അവസാനിപ്പിച്ചു. മാത്രമല്ല അവ 200 രൂപയായി വര്‍ധിപ്പിച്ചു. കേരള ഷോപ്സ് ആന്‍ഡ് എസ്റാബ്ളിഷ്മെന്റ് നിയമം പോലെയുള്ള നടപടികളിലൂടെ പുതിയ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസനടപടികള്‍ സ്വീകരിക്കുകയുംചെയ്തു. വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കും കൂടുതല്‍ പണം നീക്കിവച്ചു. അതിലൂടെ ഇത്തരം മേഖലകളില്‍നിന്ന് പിന്മാറുന്ന ആഗോളവല്‍ക്കരണനയത്തിന് ബദലായ സമീപനം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. നിയമനനിരോധനം പിന്‍വലിച്ചു എന്നു മാത്രമല്ല നിലവിലുള്ള ജീവനക്കാര്‍ക്ക് യുഡിഎഫ് വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുകയുംചെയ്തു. സംസ്ഥാനത്തിന് ദോഷംചെയ്യുന്ന കരാറുകളെ കേരളത്തിന് ഗുണപരമായി എങ്ങനെ മാറ്റിത്തീര്‍ക്കാം എന്നതിന്റെ ഉദാഹരണമായി സ്മാര്‍ട് സിറ്റി പദ്ധതി. പുത്തന്‍ വികസനമേഖലകളായ ഐടി, ബയോടെക്നോളജി, ടൂറിസം തുടങ്ങിയ മേഖലകളില്‍ നടത്തുന്ന ഇടപെടല്‍ കേരളത്തിന്റെ ഭാവി വികസനത്തിന് ഏറെ സഹായകമായിത്തീരുന്ന നിലയിലുള്ളതാണ്. സര്‍ക്കാരിന്റെ ധന മാനേജ്മെന്റ് ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തന്നെ മാതൃകയാകുന്നതരത്തില്‍ ആക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലിന്റെ ഉജ്വല ഉദാഹരണമായിരുന്നു വിലക്കയറ്റം തടയാനുള്ള ഇടപെടല്‍. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലം ഇതിനായി നീക്കിവച്ചത് 177 കോടി രൂപയായിരുന്നെങ്കില്‍ രണ്ടു വര്‍ഷംകൊണ്ട് 311 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. മാത്രമല്ല വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി വരുന്ന ഏതു നഷ്ടവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന തീരുമാനവും പ്രാബല്യത്തിലായിരിക്കുകയാണ്. എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷയില്‍ റെക്കോഡ് വിജയമാണ് ഈ വര്‍ഷം ഉണ്ടായത്. എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച വിജയം നേടുകയും ചെയ്തു. ഇത്തരമൊരു മുന്നേറ്റം ഉണ്ടാകാനുള്ള കാരണം ഈ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടുതുടങ്ങിയതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും രക്ഷിതാക്കളെയും അധ്യാപകരെയും എല്ലാം ഉള്‍പ്പെടുത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍പോലും വലിയ വിജയം ഉണ്ടാക്കിയെടുത്തു. സമൂഹത്തില്‍ പൊതുവില്‍ വിദ്യാഭ്യാസത്തോടുണ്ടായ വര്‍ധിച്ച താല്‍പ്പര്യം കാണാതെയാണ് ഇത്തരം വിമര്‍ശങ്ങള്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ഉയര്‍ത്തുന്നത്. വിദ്യാര്‍ഥികളെ പരാജയപ്പെടുത്തലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന സമീപനത്തില്‍ നിന്നുകൊണ്ടുള്ള ഇത്തരം വിമര്‍ശനത്തെ തുറന്നുകാട്ടാന്‍ കഴിയേണ്ടതുണ്ട്. ജീവിതത്തിന്റെ അവസാന ശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സഖാവായിരുന്നു നായനാര്‍. കേരളത്തിലെ ജന്മിത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നായനാര്‍ ഉണ്ടായിരുന്നു. സാര്‍വദേശീയ/ ദേശീയ തലത്തിലെ അമേരിക്കന്‍ ഇടപെടലുകളെ പ്രതിരോധിക്കുന്ന പോരാട്ടം നടത്തുന്നതോടൊപ്പം ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായിരുന്ന നായനാരുടെ ഓര്‍മകള്‍ നമ്മുടെ സമരങ്ങള്‍ക്ക് കരുത്താകും.