Wednesday, May 14, 2008

എസ് എസ് എല്‍ സി പരിക്ഷ വിജയത്തിന്നെതിരായ പടനീക്കം തികഞ അസംബന്ധം .

എസ്എസ്എല്‍സി റിസള്‍ട്ടിന്റെ വര്‍ധനയുമായി ബന്ധപ്പെട്ട് അഎയ്ഡഡ് ലോബിയും ചില മാധ്യമങ്ങളും നേരത്തെ ആരംഭിച്ച പ്രചാരണം ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. വെള്ളം ചേര്‍ത്ത ഫലം എന്നാണ് ഇക്കൂട്ടര്‍ എസ്എസ്എല്‍സി ഫലത്തെ വിശേഷിപ്പിക്കുന്നത്. അഎയ്ഡഡിലും സിബിഎസ്ഇ സ്കൂളുകളിലും പലപ്പോഴും 100 ശതമാനംവരെ റിസള്‍ട്ട് ഉണ്ടായപ്പോള്‍ ആശ്ചര്യപ്പെടാത്തവരാണ് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരുടെ കുട്ടികള്‍ നില മെച്ചപ്പെടുത്തിയതില്‍ അസൂയയും അസഹിഷ്ണുതയുമായി രംഗത്തുവന്നിരിക്കുന്നത്. 100 ശതമാനം വാങ്ങാനുള്ള ബുദ്ധി അഎയ്ഡഡുകാര്‍ക്ക് ഉണ്ട്, പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഇല്ലെന്നതാണ് ഇവരുടെ വാദം. കുറെയധികംപേര്‍ എല്ലാവര്‍ഷവും തോറ്റിരിക്കണം, അതു പൊതുവിദ്യാലയങ്ങളിലുള്ളവരാകണം. ഇതാണ് ഇത്തരക്കാരുടെ ഉള്ളിലിരിപ്പ്. സര്‍ക്കാര്‍ സ്കൂളുകള്‍ റിസള്‍ട്ടില്‍ പിറകിലാണെന്നും അതു വെറും കാലിത്തൊഴുത്തുകളാണെന്നും പറഞ്ഞ് അധ്യാപകരെയും വിദ്യാര്‍ഥി സംഘടനകളെയും ഒരുകാലത്ത് പഴിപറഞ്ഞവരാണ് ഇവര്‍. ഇപ്പോള്‍ അവിടങ്ങളില്‍ റിസള്‍ട്ട് ഉയര്‍ന്നപ്പോള്‍ അതായി പ്രശ്നം. ആര്‍ക്കുവേണ്ടിയുള്ള വ്യായാമമാണ് ഈ പ്രചാരകര്‍ നടത്തുന്നതെന്നു വ്യക്തം. തുടര്‍ പഠനവും ഉന്നത വിദ്യാഭ്യാസവും തൊഴിലുമൊക്കെ ഒരുകാലത്ത് ചുരുക്കംപേര്‍ക്ക് മാത്രമുള്ളതായിരുന്നെങ്കില്‍ ഇപ്പോഴതിന് അവകാശികള്‍ കൂടിവരുന്നു. ഏകപക്ഷീയമായ ഗോളടിയുടെ കാലം കഴിഞ്ഞു. ഇതിലുപരി അഎയ്ഡഡ് വിദ്യാഭ്യാസക്കച്ചവടത്തിനും ഇളക്കം തട്ടിത്തുടങ്ങി. ഒരു കാലത്ത് എസ്എസ്്എല്‍സിയുടെ നൂറുമേനിയായിരുന്നല്ലോ അഎയ്ഡഡുകാരുടെ തുറുപ്പുശീട്ട്. അത് ഇപ്പോള്‍ പൊതുവിദ്യാലയങ്ങള്‍ തട്ടിയെടുത്തിരിക്കുന്നു. അത് എങ്ങനെ സഹിക്കാനാകും! മികച്ച പിന്തുണാസംവിധാനവുമായി പൊതുവിദ്യാലയങ്ങള്‍ നടത്തുന്ന കുതിപ്പിനിടയില്‍ അന്ധാളിച്ചുപോയവരുടെ വിഭ്രാന്തി പുതിയ വിവാദത്തില്‍ പ്രകടമാണ്. ഏതാനും വര്‍ഷമായി സ്കൂളിനകത്തും പുറത്തും നടത്തുന്ന ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് എസ്എസ്എല്‍സി റിസള്‍ട്ട് വര്‍ധനയ്ക്കു പിറകിലുള്ളത്. അധ്യാപകസമൂഹത്തിന്റെ മനോഭാവത്തില്‍ വന്ന മാറ്റം, മികച്ച പരിശീലനങ്ങള്‍, സമൂഹ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ, വിദ്യാര്‍ഥിസംഘടനകളുടെ സഹകരണം, സര്‍ക്കാരിന്റെ ഇച്ഛാശക്തി തുടങ്ങി ഈ നേട്ടത്തിലേക്കു നയിച്ച ഘടകങ്ങള്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ പ്രവൃത്തിദിന നഷ്ടം ഒഴിവാക്കാന്‍ നടത്തിയ ശ്രമം എടുത്തുപറയേണ്ടതാണ്. ഭൂരിപക്ഷം സ്കൂളുകളിലും മധ്യവേനലവധിക്കാലത്തുതന്നെ എസ്എസ്എല്‍സി ക്ളാസ് ആരംഭിച്ചിരുന്നു. കാലത്തും വൈകിട്ടും ഒരു മണിക്കൂര്‍വീതം കൂടുതല്‍ അധ്യയനസമയം പ്രയോജനപ്പെടുത്തിയ സ്കൂളുകളും കുറവല്ല. അനാവശ്യമായ അവധി പ്രഖ്യാപനം ഒഴിവാക്കിയതും അധ്യാപകപരിശീലനം അവധിനാളുകളിലാക്കിയതും അധ്യയനസമയം വര്‍ധിപ്പിക്കുന്നതിനു സഹായകമായി. പഠന പിന്നോക്കക്കാര്‍ക്കായി നടത്തിയ സഹവാസക്യാമ്പുകള്‍, സ്കൂളുകളില്‍ നടപ്പാക്കിയ തത്സമയ പിന്തുണാസംവിധാനം, രക്ഷാകര്‍തൃ പരിശീലനം തുടങ്ങിയവയും ഭൌതികസൌകര്യം മെച്ചപ്പെടുത്തിയതും പൊതുവിദ്യാലയങ്ങള്‍ക്ക് തുണയാകുകയായിരുന്നു. ഇതിനെല്ലാം പുറമെ ഒരു ദശകത്തിലേറെയായി പ്രയോഗിച്ചുവരുന്ന പാഠ്യപദ്ധതി പരിഷ്കാരം നമ്മുടെ ക്ളാസ്മുറികള്‍ക്കു നല്‍കിയ പുതുജീവന്‍ ഇന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. മുന്‍ ബെഞ്ചുകാരെമാത്രം കേന്ദ്രീകരിച്ച പഴയ ക്ളാസ്മുറി ഇന്നില്ല. പകരം ഭൂരിപക്ഷം കുട്ടികളും പഠനത്തിന്റെ മുഖ്യധാരയിലുണ്ട്. ജീവിതഗന്ധിയും ശിശുകേന്ദ്രീകൃതവും പ്രക്രിയാധിഷ്ഠിതവുമായ പാഠ്യപദ്ധതിയിലൂടെ പത്തുവര്‍ഷം കടന്നുവന്നവര്‍ വട്ടപ്പൂജ്യരായി സ്കൂള്‍ പടിയിറങ്ങണമെന്നു ശഠിക്കുന്നവരെക്കുറിച്ച് എന്തുപറയാനാണ്! തുടര്‍ച്ചയായ മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കാണ് റിസള്‍ട്ട് വര്‍ധനയില്‍ സഹായിച്ചതെന്നാണ് ചിലര്‍ പരാതിപ്പെടുന്നത്. എസ്എസ്എല്‍സിക്ക് ഗ്രേഡിങ്ങും തുടര്‍ച്ചയായ മൂല്യനിര്‍ണയവും ആരംഭിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രൈമറി ക്ളാസുകളില്‍ നടപ്പാക്കിയ പരിഷ്കാരം യുഡിഎഫ് തുടരുകയായിരുന്നു. തുടര്‍ച്ചയായ മൂല്യനിര്‍ണയത്തിന് അന്നു നല്‍കിയ അതേ തോതില്‍ത്തന്നെയാണ് ഇപ്പോഴും സ്കോര്‍ നല്‍കിവരുന്നത്. അതല്ലാതെ ഇപ്പോള്‍ മാത്രമായി ഇതിന് പുതിയൊരു മാനദണ്ഡം ആരും സ്വീകരിച്ചിട്ടില്ല. തുടര്‍മൂല്യനിര്‍ണയ സ്കോര്‍ കുട്ടികള്‍ക്കു നല്‍കുന്ന സൌജന്യമാണെന്ന പ്രചാരണം വസ്തുതയറിയാതെയാണ്. ഈ സ്കോറിനായി കുട്ടികള്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഏതെങ്കിലും സ്കൂള്‍ അധികൃതര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കണം. കുട്ടികള്‍ക്ക് സൌജന്യമാര്‍ക്ക് നല്‍കിയ കാലം മുമ്പ് ഉണ്ടായിരുന്നെന്ന് ഓര്‍ക്കുന്നതും നന്ന്. മോഡറേഷന്‍ എന്ന പേരില്‍ അക്കാലത്ത് 40 മാര്‍ക്കുവരെ സൌജന്യമായി നല്‍കി റിസള്‍ട്ട് ഉയര്‍ത്തിയ അനുഭവം ഉണ്ടായിരുന്നു. മാത്രമല്ല, അക്കാലത്ത് ഓരോ വിഷയത്തിനും പ്രത്യേക മിനിമം ആവശ്യമില്ലായിരുന്നു. രണ്ടു ഗ്രൂപ്പിലായി 90ഉം 120ഉം വീതം മാര്‍ക്ക് കിട്ടിയാല്‍ കുട്ടി ജയിക്കും. ഇന്ന് അതു പോരാ. ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ തുടര്‍പഠനത്തിന് അര്‍ഹതയുണ്ടാകൂ. ഉത്തരക്കടലാസ് നോക്കുന്നതില്‍ ഉദാരസമീപനം സ്വീകരിച്ചെന്നാണ് മറ്റൊരു വാദം. മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് ഇതിന്റെ യാഥാര്‍ഥ്യം അറിയാം. പതിവില്‍നിന്നു വ്യത്യസ്തമായി ഒരു നിര്‍ദേശവും ഇത്തവണ ആരും നല്‍കിയിരുന്നില്ല. ചോദ്യക്കടലാസില്‍ വന്ന പിഴവ് കുട്ടികളെ ബാധിക്കാതിരിക്കാന്‍ എല്ലാക്കാലത്തും അധികൃതര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത് ഇത്തവണയും ഉണ്ടായിട്ടുണ്ടാകാം. ഇത് പിഎസ്സി പരീക്ഷയ്ക്കും പ്രവേശനപരീക്ഷയ്ക്കുമെല്ലാം നടപ്പുള്ളതുമാണ്. അതിലപ്പുറം ഒരു ഉദാരസമീപനവും മൂല്യനിര്‍ണയത്തില്‍ സ്വീകരിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി വന്ന മൂല്യനിര്‍ണയ രീതിയനുസരിച്ച് എസ്എസ്എല്‍സിക്ക് യഥാര്‍ഥത്തില്‍ തോല്‍വിയും ജയവുമില്ല. ഓരോ വിഷയത്തിനും പ്രത്യേകമായി മിനിമം 30 മാര്‍ക്ക് കിട്ടുന്നവര്‍ക്ക് ഡി+ ഗ്രേഡ് ലഭിക്കും. അതെങ്കിലും കിട്ടുന്നവര്‍ക്കാണ് തുടര്‍പഠനത്തിന് അര്‍ഹത. ഇതിനെയാണ് ജയം എന്നു വിശേഷിപ്പിക്കുന്നത്. മികച്ച കഴിവുള്ളവര്‍ക്കായി ഇതിനു മീതെ ഏഴു ഗ്രേഡ് വേറെയുണ്ട്. തുടര്‍ന്നു പഠിക്കാന്‍ കുറെയധികം കുട്ടികള്‍ക്ക് അവസരം ലഭിച്ചതാണ് പലര്‍ക്കും അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുന്നത്. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസപ്രക്രിയക്കുവേണ്ടി നിലകൊള്ളുന്നവരെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണ് ഈ വിജയം. മറിച്ചുള്ളവരുടെ അസ്വസ്ഥത സ്വാഭാവികം. ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതിനു പകരം ഇങ്ങനെ ഇകഴ്ത്തിക്കാട്ടുന്നത് കഠിനാധ്വാനം ചെയ്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നതിനു തുല്യമാണ്.
kks desh

1 comment:

ജനശക്തി ന്യൂസ്‌ said...