രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 40 പേര്‍ കൊല്ലപ്പെട്ടു.
ജയ്‌പൂര്‍: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍..12 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു.
മനാക് ചൗക്, ഹവാ മഹല്‍, ജോഹ്‌രി ബസാര്‍, സാങ്കനേരി ഗേറ്റ്. ട്രിപ്പോളിയ ബസാര്‍ എന്നിവടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. പഴയ ജയ്‌പൂര്‍ നഗരത്തിലെ ജനത്തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. ഒരു കിലോമീറ്റര്‍ ചുറ്റവളവിനുള്ളിലാണ് ഇതില്‍ നാല് സ്‌ഫോടനങ്ങളും നടന്നത്. ഇവിടെ കാറിലും, സൈക്കിളിലും കടയിലുമാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. സാങ്കനേരി ഗേറ്റിലെ ഹനുമാന്‍ മന്ദിറിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നതായി മിലിട്ടറി ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആസ്‌പത്രികളിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് മൂന്നു ബോംബുകള്‍ കണ്ടെടുത്തു.
Subscribe to:
Post Comments (Atom)
1 comment:
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 40 പേര്‍ കൊല്ലപ്പെട്ടു

Post a Comment