Tuesday, May 13, 2008

എസ്.എസ്.എല്‍.സി. ക്ക് തകറ്പ്പന്‍ വിജയം.; വിജയം ശതമാനം 92.09 .

SSLC RESULT 2008 .
pls click below link
http://www.itschool.gov.in/

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 92.09 ആണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വിദ്യഭ്യാസ മന്ത്രി എം.എ ബേബി ഡി.പി.ഐ മുഹമ്മദ് ഹനീഷിന് ഫലം കൈമാറിക്കൊണ്ടാണ് ഫലപ്രഖ്യാപനം നടത്തിയത്.
എസ്.എസ്.എല്‍.സി പരീക്ഷാചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. 4,15,747 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 799 സ്കൂളുകളാണ് നൂറുമേനി വിജയം കൊയ്തത്. 6,480 പേര്‍ എല്ലാവിഷയത്തിലും എ പ്ളസ് ഗ്രേഡ് കരസ്ഥമാക്കി. 96.4 ശതമാനം വിജയം നേടിയ കണ്ണൂര്‍ ജില്ലയാണ് ഏറ്റവും നേട്ടം കൊയ്തത്. പാലക്കാട് ജില്ലയാണ് വിജയശതമാനത്തില്‍ പിന്നില്‍. 85.6 ആണ് പാലക്കാട്ടെ വിജയശതമാനം. അതേസമയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികവ് മെച്ചപ്പെടുത്തുന്നതില്‍ പാലക്കാട് ജില്ലയാണ് മുന്നിലെത്തിയതെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 72.36 ആയിരുന്നു പാലക്കാട്ടെ വിജയശതമാനം.
പരീക്ഷയില്‍ പിന്നോക്കം പോയവര്‍ നിരാശരാകേണ്ടതില്ലെന്നും ശുഭപ്രതീക്ഷയോടെ മുന്നേറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഫലത്തെ സമചിത്തതയോടെ കാണണം. പരാജയപ്പെട്ടവര്‍ക്ക് സേ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. മെയ് 26 ന് സേ പരീക്ഷ ആരംഭിക്കും. ഫലം ചോര്‍ന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഫലപ്രഖ്യാപന ജോലികളുടെ ചുമതലയുള്ള പരീക്ഷാ ഭവന്‍ ജീവനക്കാരന്‍ ഷെയ്ന്‍ രാജിനെ സസ്പെന്‍ഡ് ചെയ്തതായി മന്ത്രി അറിയിച്ചു.

2 comments:

ജനശക്തി ന്യൂസ്‌ said...

കടത്തുകാരന്‍/kadathukaaran said...

യു ഡി എഫ് ഭരിച്ചിരുന്നപ്പോള്‍ അവസാന വര്‍ഷം അമ്പത്തെട്ട് ശതമാനമായ്രിന്നത്രേ വിജയം, എല്‍ ഡി എഫ് വന്ന വര്‍ഷം അത് അറുപത്തെട്ടായും പിന്നെ അത് എഴുപത്തി മൂന്നായും ഇപ്പോള്‍ അത് തൊണ്ണൂറ്റി രണ്ട് ആയും ഉയര്‍ന്നിരിക്കുന്നു, അടുത്ത വര്‍ഷമത് നൂറ്റിയേഴാകാനും സാധ്യതയുണ്ട്. (കാരണം സി ബി എസ് സിക്ക് വിജയ ശതമാനം തൊണ്ണൂറ്റി നാല്‍ അത്രേ-മന്ത്രി ബേബി) ഈ ബബെബിയുടെ ഒരു കാര്യം, ഇപ്പോഴും ബേബിയാണെന്നാ വിചാരം. ആദ്യമായിട്ട എസ് എസ് എല്‍ സി വിജയ ശതമാനം ഒരു സര്‍ക്കാരിന്‍റെ വിജയ സതമാനമാക്കി ഉയര്‍ത്തിക്കാണിക്കുന്നതും ഈ പരീക്ഷയുടെ നിലവാരം ഇത്രക്കു താഴുന്നതും. ഉത്തരം എഴുതാന്‍ ശ്രമിച്ചാല്‍ മാര്‍ക്ക്. ചോദ്യത്തിനു ഉത്തരമായി തിരിച്ചൊരു ചോദ്യ ചിഹ്നമിട്ട് കൊടുത്താല്‍ അത്യന്താധുനിക കവിതയായിരിക്കും എന്ന് തെറ്റിദ്ധരിച്ച് കൊടുക്കും ഒരു നാലു മാര്‍ക്ക് അതിന്. കണക്കാണത്രേ ഏറ്റവും ബുദ്ധിമുട്ട്, അതിന്‍ രണ്ട് ചോദ്യം തെറ്റിച്ച് കൊടുത്തു, അതുകൊണ്ട് അതിന്‍റെ മുഴുവന്‍ മാര്‍ക്കും ഫ്രീ. തുടര്‍മൂല്യ നിര്‍ണ്ണയം ശെരിക്കും നിര്‍ണ്ണയിച്ചു വിജയ ശതമാനം എല്ലാ സ്ക്കൂളുകാരും കൊടുത്തു മാര്‍ക്ക് വാരിക്കോരി അല്ലെങ്കില്‍ വിവരമറിയും