Monday, May 12, 2008

ചൈനയില്‍ വന്‍ ഭൂചലനം , മരണ സം ഖ്യ 10000 കവിഞു

ബെയ്‌ജിങ്ങ്‌: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ വന്‍ഭൂചലനം. 10000-ത്തിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. 10,000ത്തിലധികം പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ ട്ടില്‍ പറയുന്നു. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. രാവിലെ ആറരയ്‌ക്കാണ്‌ റിക്ടര്‍ സെ്‌കയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്‌. ചോങ്ങ്‌പിങ്ങിലെ ഷുണ്ഡുവിലാണ്‌ കൂടുതല്‍ നാശനഷ്ടം ഉണ്ടായത്‌. 100 കിലോമീറ്റര്‍ ദൂരെയുള്ള ബെയ്‌ജിങ്ങിലും ഷാങ്ങായിലും തുടര്‍ചലനം ഉണ്ടായി. തുടര്‍ച്ചയായ നാലു ചെറുചലനങ്ങള്‍ക്ക്‌ പിന്നാലെയാണ്‌ ഭൂകമ്പമുണ്ടായത്‌. രാവിലെ ഉറങ്ങിക്കിടന്നവരാണ്‌ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവരില്‍ അധികവും. വെഞ്ച്വാന്‍ കൗണ്ടിയിലും സീച്യുയാന്‍ പ്രവിശ്യയിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. വിദ്യാലയങ്ങളും ആസ്‌പത്രികളും ഹോട്ടലുകളും ഉള്‍പ്പടെ നിരവധി വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ലിയാങ്ങ്‌പിങ്ങിലെ രണ്ട്‌ സ്‌കൂളുകള്‍ തകര്‍ന്നു വീണ്‌ ആയിരത്തിലധികം കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്‌.

1 comment:

ജനശക്തി ന്യൂസ്‌ said...