Sunday, May 11, 2008

പ്രവേശനം സുതാര്യമാക്കാന്‍ ഏകജാലകം അനിവാര്യം.

ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ .

കോട്ടയം: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രവേശനം ലളിതവും സുതാര്യവുമാക്കാന്‍ ഏകജാലക സംവിധാനം ഈ അധ്യയനവര്‍ഷം തന്നെ നടപ്പാക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) സംസ്ഥാനസമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞവര്‍ഷം വിജയകരമായി നടപ്പിലാക്കിയ സംവിധാനം സംസ്ഥാനത്ത് വ്യാപകമാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ അവകാശം നിഷേധിക്കപ്പെടുന്നില്ല. യാഥാര്‍ഥ്യം മറച്ചുവെച്ച് മതവിശ്വാസം ചൂഷണം ചെയ്ത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വഞ്ചിക്കുന്ന കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. വിദ്യാര്‍ഥി പ്രവേശനം അവിഹിത ധനസമ്പാദന മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന പിന്‍തിരിപ്പന്‍ ശക്തികളുടെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണ് 12ന് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം കലക്ട്രേറ്റ് മാര്‍ച്ച.് കുത്സിത ശ്രമങ്ങളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാന പ്രസിഡന്റ് ഫെലിക്സ് ജെ പല്ലൂടന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ഇ ആര്‍ ജോസഫ്, എസ് ജോസ, ജോസഫ് വെളിവില്‍, വിന്‍സന്റ് കണ്ണമാലില്‍, ഹോറസ് ലോപ്പസ് തുടങ്ങിയവര്‍ സംസാരിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

പ്രവേശനം സുതാര്യമാക്കാന്‍ ഏകജാലകം അനിവാര്യം.
ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍