Monday, May 05, 2008

അമേരിക്ക തീറ്റയിലും സറ്‌വ്വാധിപതി‌

അമേരിക്ക തീറ്റയിലും സറ്‌വ്വാധിപതി‌

അമേരിക്കക്കാരുടെ പ്രതിശീര്‍ഷ ഭക്ഷ്യഉപഭോഗം ഇന്ത്യക്കാരുടേതിന്റെ അഞ്ചിരട്ടി. ഏകദേശം 990 കിലോ ഭക്ഷ്യവസ്തുക്കള്‍ ഒരുവര്‍ഷം അമേരിക്കന്‍പൌരന്‍ അകത്താക്കുന്നു. ഇന്ത്യയില്‍ ഇത് 300 കിലോയില്‍ താഴെയാണ്. 1970 മുതല്‍ 2007 വരെയുള്ള കാലയളവില്‍ അമേരിക്കക്കാരുടെ ഭക്ഷ്യധാന്യഉപഭോഗത്തില്‍ 43 ശതമാനത്തിന്റെയും എണ്ണ, കൊഴുപ്പ് എന്നിവയില്‍ 63 ശതമാനത്തിന്റെയും പച്ചക്കറിഉപഭോഗത്തില്‍ 24 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. ധാന്യഉപഭോഗത്തില്‍ അമേരിക്ക ഇന്ത്യയേക്കാള്‍ പിന്നിലാണ്. എന്നാല്‍ മാംസം, മത്സ്യം, മുട്ട, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയില്‍ ഇന്ത്യക്കാരുടെ നാലിരട്ടിയാണ് അവരുടെ ഉപഭോഗം. അമേരിക്കന്‍ കൃഷിവകുപ്പിന്റെ കണക്ക്പ്രകാരം അവിടത്തെ ചില പ്രധാന ഭക്ഷ്യവസ്തുക്കളുടെ പ്രതിശീര്‍ഷ വാര്‍ഷിക ഉപഭോഗം ഇപ്രകാരമാണ് (അളവ് കിലോ കണക്കില്‍): ഭക്ഷ്യധാന്യങ്ങള്‍-87, കോഴിയിറച്ചി-51.2, മറ്റ് മാംസങ്ങള്‍-50, മത്സ്യം-7.25, മുട്ട-14, പാലും പാലുല്‍പ്പന്നങ്ങളും-272, പച്ചക്കറി-188, പഴവര്‍ഗങ്ങള്‍-123, പഞ്ചസാരയും മറ്റ് മധുരവസ്തുക്കളും-63. ഇന്ത്യയാകട്ടെ ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീര്‍ഷഉപഭോഗത്തില്‍ മാത്രമാണ് മുന്നില്‍. ശരാശരി 140 കിലോ. ലോക ഭക്ഷ്യധാന്യ പ്രതിശീര്‍ഷലഭ്യത 2006ല്‍ 303 കിലോ ഉണ്ടായിട്ടും ഇന്ത്യയില്‍ അതിന്റെ പകുതിപോലും ലഭിക്കുന്നില്ല. മാംസം, മത്സ്യം, മുട്ട, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാലും പാലുല്‍പ്പന്നങ്ങളും എന്നിവയിലെല്ലാം അമേരിക്കയുടെ ഉപഭോഗത്തിന്റെ അഞ്ചിലൊന്നുമുതല്‍ പത്തിലൊന്നുവരെയാണ് ഇന്ത്യയിലെ പ്രതിശീര്‍ഷഉപഭോഗം. കോഴിയിറച്ചി, മറ്റ് മാംസങ്ങള്‍, മത്സ്യം എന്നിവയടക്കം അമേരിക്കക്കാരുടെ പ്രതിശീര്‍ഷ മാംസ്യഉപഭോഗം ശരാശരി 110 കിലോ ആണ്. ഇന്ത്യയില്‍ ഇത് 7.5 കിലോ മാത്രം. പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും ഉപഭോഗം അമേരിക്കയുടെ നാലിലൊന്നു പോലുമില്ല. അമേരിക്കയില്‍ 2007ല്‍ ഉല്‍പ്പാദിപ്പിച്ച 51.1 കോടി ട ചോളത്തില്‍ 6.9 കോടി ടണ്ണും ജൈവ ഇന്ധനം നിര്‍മിക്കാനായി മാറ്റിയെന്ന് അമേരിക്കന്‍ കാര്‍ഷികവകുപ്പിന്റെ രേഖകളില്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഗോതമ്പുകൃഷിക്കായി ഉപയോഗിച്ചിരുന്ന സ്ഥലത്തിന്റെ 20 ശതമാനം ജൈവഇന്ധനത്തിനുള്ള അസംസ്കൃതവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനായി മാറ്റിയതാണ്് ആഗോളതലത്തില്‍ത്തന്നെ വലിയ ഭക്ഷ്യക്ഷാമത്തിന് കാരണമായത്. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് ഇന്ത്യന്‍ ഇടത്തരക്കാര്‍ തിന്നുതീര്‍ക്കുന്നതുകൊണ്ടാണ് ലോകം ഭക്ഷ്യപ്രതിസന്ധി നേരിടുന്നതെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന. ഭക്ഷ്യവിളകളില്‍നിന്ന് വാണിജ്യവിളകളിലേക്ക് മാറുകയെന്ന ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ പരാജയം കൂടിയാണ് ഭക്ഷ്യപ്രതിസന്ധിയായി ലോകത്തിനുമുന്നില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. നയപരമായ ഈ പരാജയം മൂടിവച്ച് ഉദാരവല്‍ക്കരണനയങ്ങളെ പ്രതിരോധിക്കാന്‍കൂടിയാണ് ഇടത്തരക്കാരന്റെ വാങ്ങല്‍ശേഷിയെന്ന സിദ്ധാന്തത്തില്‍ ആഗോളവല്‍ക്കരണനായകന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് അഭയംതേടിയത്.

1 comment:

ജനശക്തി ന്യൂസ്‌ said...

അമേരിക്ക തീറ്റയിലും സറ്‌വ്വാധിപതി‌

ന്യൂഡല്‍ഹി: അമേരിക്കക്കാരുടെ പ്രതിശീര്‍ഷ ഭക്ഷ്യഉപഭോഗം ഇന്ത്യക്കാരുടേതിന്റെ അഞ്ചിരട്ടി. ഏകദേശം 990 കിലോ ഭക്ഷ്യവസ്തുക്കള്‍ ഒരുവര്‍ഷം അമേരിക്കന്‍പൌരന്‍ അകത്താക്കുന്നു. ഇന്ത്യയില്‍ ഇത് 300 കിലോയില്‍ താഴെയാണ്. 1970 മുതല്‍ 2007 വരെയുള്ള കാലയളവില്‍ അമേരിക്കക്കാരുടെ ഭക്ഷ്യധാന്യഉപഭോഗത്തില്‍ 43 ശതമാനത്തിന്റെയും എണ്ണ, കൊഴുപ്പ് എന്നിവയില്‍ 63 ശതമാനത്തിന്റെയും പച്ചക്കറിഉപഭോഗത്തില്‍ 24 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. ധാന്യഉപഭോഗത്തില്‍ അമേരിക്ക ഇന്ത്യയേക്കാള്‍ പിന്നിലാണ്. എന്നാല്‍ മാംസം, മത്സ്യം, മുട്ട, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയില്‍ ഇന്ത്യക്കാരുടെ നാലിരട്ടിയാണ് അവരുടെ ഉപഭോഗം. അമേരിക്കന്‍ കൃഷിവകുപ്പിന്റെ കണക്ക്പ്രകാരം അവിടത്തെ ചില പ്രധാന ഭക്ഷ്യവസ്തുക്കളുടെ പ്രതിശീര്‍ഷ വാര്‍ഷിക ഉപഭോഗം ഇപ്രകാരമാണ് (അളവ് കിലോ കണക്കില്‍): ഭക്ഷ്യധാന്യങ്ങള്‍-87, കോഴിയിറച്ചി-51.2, മറ്റ് മാംസങ്ങള്‍-50, മത്സ്യം-7.25, മുട്ട-14, പാലും പാലുല്‍പ്പന്നങ്ങളും-272, പച്ചക്കറി-188, പഴവര്‍ഗങ്ങള്‍-123, പഞ്ചസാരയും മറ്റ് മധുരവസ്തുക്കളും-63. ഇന്ത്യയാകട്ടെ ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീര്‍ഷഉപഭോഗത്തില്‍ മാത്രമാണ് മുന്നില്‍. ശരാശരി 140 കിലോ. ലോക ഭക്ഷ്യധാന്യ പ്രതിശീര്‍ഷലഭ്യത 2006ല്‍ 303 കിലോ ഉണ്ടായിട്ടും ഇന്ത്യയില്‍ അതിന്റെ പകുതിപോലും ലഭിക്കുന്നില്ല. മാംസം, മത്സ്യം, മുട്ട, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാലും പാലുല്‍പ്പന്നങ്ങളും എന്നിവയിലെല്ലാം അമേരിക്കയുടെ ഉപഭോഗത്തിന്റെ അഞ്ചിലൊന്നുമുതല്‍ പത്തിലൊന്നുവരെയാണ് ഇന്ത്യയിലെ പ്രതിശീര്‍ഷഉപഭോഗം. കോഴിയിറച്ചി, മറ്റ് മാംസങ്ങള്‍, മത്സ്യം എന്നിവയടക്കം അമേരിക്കക്കാരുടെ പ്രതിശീര്‍ഷ മാംസ്യഉപഭോഗം ശരാശരി 110 കിലോ ആണ്. ഇന്ത്യയില്‍ ഇത് 7.5 കിലോ മാത്രം. പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും ഉപഭോഗം അമേരിക്കയുടെ നാലിലൊന്നു പോലുമില്ല. അമേരിക്കയില്‍ 2007ല്‍ ഉല്‍പ്പാദിപ്പിച്ച 51.1 കോടി ട ചോളത്തില്‍ 6.9 കോടി ടണ്ണും ജൈവ ഇന്ധനം നിര്‍മിക്കാനായി മാറ്റിയെന്ന് അമേരിക്കന്‍ കാര്‍ഷികവകുപ്പിന്റെ രേഖകളില്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഗോതമ്പുകൃഷിക്കായി ഉപയോഗിച്ചിരുന്ന സ്ഥലത്തിന്റെ 20 ശതമാനം ജൈവഇന്ധനത്തിനുള്ള അസംസ്കൃതവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനായി മാറ്റിയതാണ്് ആഗോളതലത്തില്‍ത്തന്നെ വലിയ ഭക്ഷ്യക്ഷാമത്തിന് കാരണമായത്. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് ഇന്ത്യന്‍ ഇടത്തരക്കാര്‍ തിന്നുതീര്‍ക്കുന്നതുകൊണ്ടാണ് ലോകം ഭക്ഷ്യപ്രതിസന്ധി നേരിടുന്നതെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന. ഭക്ഷ്യവിളകളില്‍നിന്ന് വാണിജ്യവിളകളിലേക്ക് മാറുകയെന്ന ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ പരാജയം കൂടിയാണ് ഭക്ഷ്യപ്രതിസന്ധിയായി ലോകത്തിനുമുന്നില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. നയപരമായ ഈ പരാജയം മൂടിവച്ച് ഉദാരവല്‍ക്കരണനയങ്ങളെ പ്രതിരോധിക്കാന്‍കൂടിയാണ് ഇടത്തരക്കാരന്റെ വാങ്ങല്‍ശേഷിയെന്ന സിദ്ധാന്തത്തില്‍ ആഗോളവല്‍ക്കരണനായകന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് അഭയംതേടിയത്.