Tuesday, May 06, 2008

മ്യാന്‍മറില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിയും

യാങ്കൂണ്‍: നര്‍ഗീസ് ചുഴലിക്കാറ്റില്‍ മ്യാന്‍മറില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടുണ്ടെന്ന് യാങ്കൂണിലെ ഉന്നത അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഷാരി വില്ലറോസ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

ചുഴലിക്കാറ്റ്്: മ്യന്‍മറില്‍ മരണം 15000

യാന്‍ഗൂ: മ്യന്‍മറില്‍ കനത്ത നാശംവിതച്ച നര്‍ഗീസ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പതിനായ്യായിരം കവിഞതായി വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യന്‍മര്‍ വിദേശമന്ത്രാലയത്തെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. മൂവായിരംപേരെ കാണാതായിട്ടുമുണ്ട്. ലക്ഷക്കണക്കിനു വീടുകള്‍ തകര്‍ന്നു. മരണസംഖ്യ കൂടിയേക്കും. മ്യന്‍മറിലെ പട്ടാളഭരണകൂടം വിദേശരാജ്യങ്ങളോട് സഹായം ആഭ്യര്‍ഥിച്ചിട്ടുണ്ട്. ശനിയാഴ്ച ആഞ്ഞുവീശിത്തുടങ്ങിയ ചുഴലിക്കാറ്റ് യാന്‍ഗൂ നഗരത്തിലും ഇറവാഡി അഴിമുഖപ്രദേശത്തുമാണ് കനത്ത നാശം വിതച്ചത്. മണിക്കൂറില്‍ 190 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട നര്‍ഗീസാണ് മ്യന്‍മറിലേക്ക് ആഞ്ഞടിച്ചത്. യാന്‍ഗൂ, അയേയവാഡി, ബാഗോ, മോ, കരേന്‍ എന്നീ സംസ്ഥാനങ്ങളെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണും കെട്ടിടങ്ങള്‍ നിലംപൊത്തിയുമാണ് നാശമുണ്ടായത്. 3394 പേര്‍ മരിച്ചതായാണ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2879 പേരെ കാണാതായെന്നും ഇവര്‍ പറയുന്നു. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വലയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് സൈന്യവും സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്. ദുരന്തമേഖലയായി പ്രഖ്യാപിച്ച അഞ്ചിടങ്ങളില്‍ 2.4 കോടി പേരാണുള്ളത്. ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുളള തീവ്രയത്നത്തിലാണ് തങ്ങളെന്ന് റെഡ്ക്രോസ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ ദുരന്ത നിവാരണമാനേജ്മെന്റ് തലവന്‍ മിഷേല്‍ അന്നിയേര്‍ അറിയിച്ചു. കഴിയുന്നതും വേഗം മലേഷ്യയില്‍നിന്ന് അവശ്യസാധനങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറവാഡിയിലെ ബോഗാലെ, ലാപുട്ട എന്നീ നഗരങ്ങളില്‍മാത്രം ആയിരക്കണക്കിനാളുകള്‍ മരിച്ചതായി മ്യന്‍മര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. യാന്‍ഗൂണിലെ തീരദേശ ഗ്രാമങ്ങളിലും കനത്ത നാശമുണ്ടായി. ഹെയിങ് ഗീ ദ്വീപില്‍ മാത്രം 98,000 പേര്‍ക്ക് വീട് നഷ്ടമായി. റോഡുഗതാഗതം താറുമാറായതും വൈദ്യുതി, ടെലിഫോ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. മൂന്നുദിവസമായി വെള്ളം കിട്ടാതെ വലയുകയാണ് ഗ്രാമീണര്‍.

2 comments:

ജനശക്തി ന്യൂസ്‌ said...