പൊലീസ് സൂപ്രണ്ടിന്റെ വേഷം ധരിച്ചു കടവന്ത്രയില്‍ ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘാടനച്ചടങ്ങിനെത്തിയ സിനിമാ താരം സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ എം.എ. ഫിറോഷ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കെ.എസ്. ശരത്ചന്ദ്രന്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താന്‍ മേയ് മൂന്നിനു മാറ്റി. ഒൌദ്യോഗിക ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത യൂണിഫോം അണിഞ്ഞ് ചടങ്ങിനെത്തിയ സുരേഷ് ഗോപിയെ അസി. കമ്മിഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചാനയിച്ചതു പൊലീസ് സേനയ്ക്ക് അപമാനകരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒൌദ്യോഗിക പദവികളൊന്നും ഇല്ലാതെ പൊലീസ് ഒാഫിസര്‍ ചമഞ്ഞ സുരേഷ് ഗോപി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 170, കേരള പൊലീസ് ആക്ടിലെ 40 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹനാണെന്നാണു വാദം. അസി. പൊലീസ് കമ്മിഷണര്‍ പി.എം. വര്‍ഗീസ്, സെന്‍ട്രല്‍ സിഐ ജി. വേണു, കടവന്ത്ര എസ്ഐ എന്നിവരെ കേസിലെ സാക്ഷികളായി ചേര്‍ത്തിട്ടുണ്ട്. പരാതിക്കാരനു വേണ്ടി പി.എം. സിറാജ് ഹാജരായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment