Thursday, April 24, 2008

കേരളിയരെ പട്ടിണിക്കിട്ട്‌ കൊല്ലരുതേ

കേരളിയരെ പട്ടിണിക്കിട്ട്‌ കൊല്ലരുതേ......

കേരളം വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കണമെന്ന് പറഞ്ഞ്‌ കേന്ദ്രത്തിന്റെ മുന്നില്‍ യാചിക്കാതെ അരി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ്‌ ശ്രമിക്കേണ്ടതെന്നും, കേരളത്തിന്ന് തുഛമായവിലക്ക്‌ അരി നല്‍കാനുള്ള ബാധ്യതയൊന്നും കേന്ദ്രസര്‍ക്കാറിനില്ലായെന്നുമുള്ള കേന്ദ്രകൃഷിവകുപ്പ്‌ മന്ത്രി ശരദ്‌ പവാറിന്റെ പ്രസ്താവന തികഞ്ഞ അസംബന്ധവും ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്‌.അരിഭക്ഷണത്തിന്ന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ്‌ കേരളം.നമുക്ക്‌ ആവശ്യമായ അരിയുടെ 10-15 ശതമാനമാത്രമാണിവിടെ ഉല്‍പ്പാദിപ്പിക്കുന്നത്‌.ഇത്‌ നമ്മുടെ 4 മാസത്തെ ഉപയൊഗത്തിന്നുപോലും തികയില്ല. കൃഷിയിടങ്ങള്‍ ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നതും, കൃഷിചെയ്യാന്‍ ജനങ്ങള്‍ താല്‍പ്പര്യം കാണിക്കുന്നില്ലായെന്നതും കാര്‍ഷികോല്‍പ്പാദനം കുറയാന്‍ പ്രധാനകാരണം.

കേരളത്തിന്ന് ആവശ്യമുള്ള അരിയുടെ നല്ലൊരു വിഹിതം നമുക്ക്‌ തന്നിരുന്നത്‌ കേന്ദ്രസര്‍ക്കാറാണ്‌.ഈ വിഹിതം റേഷന്‍ സമ്പ്രായത്തിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്തിക്കുന്നകാര്യത്തില്‍ കേരളം കാണിച്ച ജാഗ്രത പ്രശംസനിയമായിരുന്നു.അതുകൊണ്ടുതന്നെ കേരളത്തില്‍ നിലനിന്നിരുന്ന സ്റ്ററ്റുയുട്ടറി റേഷന്‍ സമ്പ്രദായം ഇന്ത്യക്കുതന്നെ മാതൃകയുംമായിരുന്നൂ.എന്നാല്‍ കഴിഞ്ഞ യു ഡി എഫ്‌ ഭരണകാലത്ത്‌ അശാസ്ത്രിയ മാന:ദണ്ട്ധങ്ങള്‍ കാര്‍ഡ്‌ ഉടമകളെ എപിഎല്‍എന്നും ബിപിഎല്‍ എന്നും തരം തിരിച്ചു.റേഷന്‍ വിതരണം ബിപിഎല്‍കാര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തി.വര്‍ഷങ്ങളായി നിലനിന്നിരുന്ന സ്റ്റാറ്റുയുട്ടറി റേഷന്‍ സമ്പ്രാദായത്തിന്റെ തകര്‍ച്ചയിലേക്കിതു നയിച്ചുവെന്നതാണ്‌ സത്യം.2007 ഏപ്രില്‍ മുതല്‍ എ പി എല്‍ വിഭാഗത്തിന്റെ അരി വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു.കേരളത്തിന്ന് കിട്ടേണ്ട അരി വിഹിതം പ്രതിമാസം 92000 ടണ്ണിലധികം കുറച്ചതായി കണക്കുകള്‍ കാണിക്കുന്നു. 82%ത്തിന്റെ കുറവാണ്‌ വരുത്തിയത്‌.2008 ഏപ്രില്‍ വീണ്ടും 20% വെട്ടിച്ചുരുക്കി .ഇപ്പോഴത്തെ അരിവിഹിതം വെറും17046 ടണ്‍ മാത്രമാണ്‌.വെട്ടിക്കുറക്കുന്നതിന്ന് മുമ്പ്‌ 113420 മെട്രിക്‌ ടണ്‍ ആയിരുന്നു.

എന്നാല്‍ വെട്ടിക്കുറച്ച അരിവിഹിതം പുന:സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട്‌ വളരെ ക്രൂരമായ നിലപാടാണ്‌ കേന്ദ്ര കൃഷിവകുപ്പ്‌ മന്ത്രി സ്വീകരിച്ചിരിക്കുന്നത്‌.ഒരു ശത്രുരാജ്യത്തോട്‌ പെരുമാറുന്നതിലും മോശമായ രീതിയിലുള്ള കേന്ദ്രമന്ത്രിയുടെ നിലപാട്‌ അത്യന്തം പ്രതിഷേധാര്‍ഹമാണ്‌. കേന്ദ്ര സര്‍ക്കാറിന്റെ നെറികെട്ട നിലപാടുകളെ ന്യായികരിക്കാനാണ്‌ കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും സ്രമിക്കുന്നത്‌. കേന്ദ്രത്തിന്റെ ഈ നിലൂപാട്‌ കേരളത്തെ സ്നേഹിക്കുന്ന ഒരാള്‍ക്കും അനുകൂലിക്കാന്‍ സാധ്യമല്ല.അരിവിഹിതം വെട്ടിക്കുറച്ച്‌ കേരളിയരെ പട്ടിണിക്കിട്ട്‌ കൊല്ലാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന്നെതിരെ ശക്തമായ ജനരോഷം ഉയരേണ്ടതായിട്ടുണ്ട്‌.

4 comments:

ജനശക്തി ന്യൂസ്‌ said...

കേരളിയരെ പട്ടിണിക്കിട്ട്‌ കൊല്ലരുതേ

കേരളം വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കണമെന്ന് പറഞ്ഞ്‌ കേന്ദ്രത്തിന്റെ മുന്നില്‍ യാചിക്കാതെ അരി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ്‌ ശ്രമിക്കേണ്ടതെന്നും, കേരളത്തിന്ന് തുഛമായവിലക്ക്‌ അരി നല്‍കാനുള്ള ബാധ്യതയൊന്നും കേന്ദ്രസര്‍ക്കാറിനില്ലായെന്നുമുള്ള കേന്ദ്രകൃഷിവകുപ്പ്‌ മന്ത്രി ശരദ്‌ പവാറിന്റെ പ്രസ്താവന തികഞ്ഞ അസംബന്ധവും ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്‌.അരിഭക്ഷണത്തിന്ന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ്‌ കേരളം.നമുക്ക്‌ ആവശ്യമായ അരിയുടെ 10-15 ശതമാനമാത്രമാണിവിടെ ഉല്‍പ്പാദിപ്പിക്കുന്നത്‌.ഇത്‌ നമ്മുടെ 4 മാസത്തെ ഉപയൊഗത്തിന്നുപോലും തികയില്ല. കൃഷിയിടങ്ങള്‍ ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നതും, കൃഷിചെയ്യാന്‍ ജനങ്ങള്‍ താല്‍പ്പര്യം കാണിക്കുന്നില്ലായെന്നതും കാര്‍ഷികോല്‍പ്പാദനം കുറയാന്‍ പ്രധാനകാരണം.

കേരളത്തിന്ന് ആവശ്യമുള്ള അരിയുടെ നല്ലൊരു വിഹിതം നമുക്ക്‌ തന്നിരുന്നത്‌ കേന്ദ്രസര്‍ക്കാറാണ്‌.ഈ വിഹിതം റേഷന്‍ സമ്പ്രായത്തിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്തിക്കുന്നകാര്യത്തില്‍ കേരളം കാണിച്ച ജാഗ്രത പ്രശംസനിയമായിരുന്നു.അതുകൊണ്ടുതന്നെ കേരളത്തില്‍ നിലനിന്നിരുന്ന സ്റ്ററ്റുയുട്ടറി റേഷന്‍ സമ്പ്രദായം ഇന്ത്യക്കുതന്നെ മാതൃകയുംമായിരുന്നൂ.എന്നാല്‍ കഴിഞ്ഞ യു ഡി എഫ്‌ ഭരണകാലത്ത്‌ അശാസ്ത്രിയ മാന:ദണ്ട്ധങ്ങള്‍ കാര്‍ഡ്‌ ഉടമകളെ എപിഎല്‍എന്നും ബിപിഎല്‍ എന്നും തരം തിരിച്ചു.റേഷന്‍ വിതരണം ബിപിഎല്‍കാര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തി.വര്‍ഷങ്ങളായി നിലനിന്നിരുന്ന സ്റ്റാറ്റുയുട്ടറി റേഷന്‍ സമ്പ്രാദായത്തിന്റെ തകര്‍ച്ചയിലേക്കിതു നയിച്ചുവെന്നതാണ്‌ സത്യം.2007 ഏപ്രില്‍ മുതല്‍ എ പി എല്‍ വിഭാഗത്തിന്റെ അരി വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു.കേരളത്തിന്ന് കിട്ടേണ്ട അരി വിഹിതം പ്രതിമാസം 92000 ടണ്ണിലധികം കുറച്ചതായി കണക്കുകള്‍ കാണിക്കുന്നു. 82%ത്തിന്റെ കുറവാണ്‌ വരുത്തിയത്‌.2008 ഏപ്രില്‍ വീണ്ടും 20% വെട്ടിച്ചുരുക്കി .ഇപ്പോഴത്തെ അരിവിഹിതം വെറും17046 ടണ്‍ മാത്രമാണ്‌.വെട്ടിക്കുറക്കുന്നതിന്ന് മുമ്പ്‌ 113420 മെട്രിക്‌ ടണ്‍ ആയിരുന്നു.

എന്നാല്‍ വെട്ടിക്കുറച്ച അരിവിഹിതം പുന:സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട്‌ വളരെ ക്രൂരമായ നിലപാടാണ്‌ കേന്ദ്ര കൃഷിവകുപ്പ്‌ മന്ത്രി സ്വീകരിച്ചിരിക്കുന്നത്‌.ഒരു ശത്രുരാജ്യത്തോട്‌ പെരുമാറുന്നതിലും മോശമായ രീതിയിലുള്ള കേന്ദ്രമന്ത്രിയുടെ നിലപാട്‌ അത്യന്തം പ്രതിഷേധാര്‍ഹമാണ്‌. കേന്ദ്ര സര്‍ക്കാറിന്റെ നെറികെട്ട നിലപാടുകളെ ന്യായികരിക്കാനാണ്‌ കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും സ്രമിക്കുന്നത്‌. കേന്ദ്രത്തിന്റെ ഈ നിലൂപാട്‌ കേരളത്തെ സ്നേഹിക്കുന്ന ഒരാള്‍ക്കും അനുകൂലിക്കാന്‍ സാധ്യമല്ല.അരിവിഹിതം വെട്ടിക്കുറച്ച്‌ കേരളിയരെ പട്ടിണിക്കിട്ട്‌ കൊല്ലാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന്നെതിരെ ശക്തമായ ജനരോഷം ഉയരേണ്ടതായിട്ടുണ്ട്‌

Baiju Elikkattoor said...

കൃഷി മന്ത്രി പവാര്‍ പറഞ്ഞതു അസംബന്ധമാണെന്നു് നമ്മുക്ക് തോന്നുന്നെന്കില്‍ അത് നമ്മുടെ ലജ്ജയില്ലയ്മയാണ്.

കേന്ദ്ര സര്‍ക്കാരിനെതിരായി കൊടി പിടിക്കുമെന്നു പറയന്‍ മന്ത്രി തോമസ് ഐസക്കിനു നാണമില്ലേ? സമരത്തിനാഹ്വാനം ചെയ്യുന്ന ഉല്‍സാഹമൊന്നും കുട്ടനാട്ടില്‍ മഴയില്‍ നനഞ്ഞ നെല്ല് എത്രയും പെട്ടെന്ന് നശിക്കാതെ കൊയ്തെടുക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതില്‍ ശ്രീമാന്‍ ഐസക്കിന്‍െറ സര്‍ക്കാരും പര്‍ട്ടിയും കാട്ടിയില്ല?

കൃഷി ചെയ്യാതെ നിലമെല്ലാം തരിശ്ശിട്ടും ബാക്കിയെല്ലാം മാളിക പണിതും മണ്ണിട്ട്‌ മൂടിയും തുലച്ചിട്ടു നമ്മള്‍ നാണമൊട്ടുമില്ലാതെയാണ് കേന്ദ്രത്തോടും അന്യ സംസ്ഥനങ്ങളോടും കൈനീട്ടുന്നത്. പത്തായം പേറും, അമ്മ വെക്കും, ഉണ്ണി ഉണ്ണും!

Anonymous said...

Ijanum ithinodu Yojikkunoooo......

നാണവും മാനവുമില്ലെങ്കില്‍ മന്ഷ്യനെന്ന വാക്കിന്ന് എന്ത് അര്‍ത്ഥമാണുള്ളത്.കേരളത്തിന്ന് അര്‍ഹതപ്പെട്ട അരിവിഹിതം വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കണമെന്ന് പറയുമ്പോള്‍ കേരളത്തെ അപ്പാടെ അപമാനിക്കാന്‍ ആരു തയ്യാറായാലും എതിര്‍ക്കപ്പെടേണ്ടതാണ്