Thursday, April 24, 2008

വെട്ടിക്കുറച്ച അരി വിഹിതം പുന:സ്ഥാപിക്കണമെന്ന് യാചിക്കാതെ ഉല്പാദനം വറ്‌ദ്ധിപ്പിക്കാന്‍ പ്വാറിന്റെ ഉപദേശം

വെട്ടിക്കുറച്ച അരി വിഹിതം പുന:സ്ഥാപിക്കണമെന്ന് യാചിക്കാതെ ഉല്പാദനം വറ്‌ദ്ധിപ്പിക്കാന്‍ പ്വാറിന്റെ ഉപദേശം.

ന്യൂഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ അരി തന്റെ പോക്കറ്റിലില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ പറഞ്ഞു. കുറഞ്ഞവിലയ്ക്ക് അരി വിതരണം ചെയ്യണമെങ്കില്‍ അതിനുളള പണം സ്വന്തം നിലയില്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തണം. കേരളത്തിന്റെ വെട്ടിക്കുറച്ച അരി വിഹിതം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്.കേരളത്തിന്റെ വെട്ടിക്കുറച്ച അരിവിഹിതം പുന:സ്ഥാപിക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം പരാതി പറയാതെ സംസ്ഥാനങ്ങള്‍ ഉത്പാദനവും സംഭരണവും കൂട്ടാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന ഉപദേശവും നല്കി. എല്ലാ സംസ്ഥാനങ്ങളുടെയും എ.പി.എല്‍ അരി ക്വോട്ടയില്‍ കുറവ് വന്നിട്ടുണ്ട്. ഇതില്‍ കേരളത്തിനു മാത്രമായി പ്രത്യേകത ഒന്നുമില്ല. വളരെ വിലകുറച്ച് പല സംസ്ഥാനങ്ങളും അരി വിതരണം ചെയ്യുന്നുണ്ട്. ഇതിന് സര്‍ക്കാരിന് വിരോധമില്ല. എന്നാല്‍ അത് സ്വന്തം ചെലവിലാവണം - പവാര്‍ പറഞ്ഞു.
പവാറിന്റെ നടപടി ശരിയല്ല : മുല്ലക്കരന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം നിലയില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് അരി സംഭരിക്കണമെന്ന് ഉപദേശിച്ച് കേന്ദ്ര കൃഷിമന്ത്രി കൈയൊഴിയുന്നത് ശരിയായ നടപടിയല്ലെന്ന് കേരള കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. അധിക ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് ആവശ്യമുളള സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുകയാണ് തുടര്‍ന്നുവരുന്ന രീതി.ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നയമാണിത്. ഈ നയത്തിനെതിരായ സമീപനമാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമേ സംഭരിക്കാന്‍ അവകാശമുളളു എന്ന മുന്‍ നയം നടപ്പാക്കിയാല്‍ മാത്രം മതി ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നും മുല്ലക്കര പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

വെട്ടിക്കുറച്ച അരി വിഹിതം പുന:സ്ഥാപിക്കണമെന്ന് യാചിക്കാതെ ഉല്പാദനം വറ്‌ദ്ധിപ്പിക്കാന്‍ പ്വാറിന്റെ ഉപദേശം

ന്യൂഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ അരി തന്റെ പോക്കറ്റിലില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ പറഞ്ഞു. കുറഞ്ഞവിലയ്ക്ക് അരി വിതരണം ചെയ്യണമെങ്കില്‍ അതിനുളള പണം സ്വന്തം നിലയില്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തണം. കേരളത്തിന്റെ വെട്ടിക്കുറച്ച അരി വിഹിതം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി നല്‍കിയത്.
കേരളത്തിന്റെ വെട്ടിക്കുറച്ച അരിവിഹിതം പുന:സ്ഥാപിക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം പരാതി പറയാതെ സംസ്ഥാനങ്ങള്‍ ഉത്പാദനവും സംഭരണവും കൂട്ടാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന ഉപദേശവും നല്കി.
എല്ലാ സംസ്ഥാനങ്ങളുടെയും എ.പി.എല്‍ അരി ക്വോട്ടയില്‍ കുറവ് വന്നിട്ടുണ്ട്. ഇതില്‍ കേരളത്തിനു മാത്രമായി പ്രത്യേകത ഒന്നുമില്ല.
വളരെ വിലകുറച്ച് പല സംസ്ഥാനങ്ങളും അരി വിതരണം ചെയ്യുന്നുണ്ട്. ഇതിന് സര്‍ക്കാരിന് വിരോധമില്ല. എന്നാല്‍ അത് സ്വന്തം ചെലവിലാവണം - പവാര്‍ പറഞ്ഞു.

പവാറിന്റെ നടപടി ശരിയല്ല : മുല്ലക്കര
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം നിലയില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് അരി സംഭരിക്കണമെന്ന് ഉപദേശിച്ച് കേന്ദ്ര കൃഷിമന്ത്രി കൈയൊഴിയുന്നത് ശരിയായ നടപടിയല്ലെന്ന് കേരള കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. അധിക ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് ആവശ്യമുളള സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുകയാണ് തുടര്‍ന്നുവരുന്ന രീതി.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നയമാണിത്. ഈ നയത്തിനെതിരായ സമീപനമാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമേ സംഭരിക്കാന്‍ അവകാശമുളളു എന്ന മുന്‍ നയം നടപ്പാക്കിയാല്‍ മാത്രം മതി ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നും മുല്ലക്കര പറഞ്ഞു.