Thursday, April 24, 2008

ആഗോളവല്‍ക്കരണവും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയും

ആഗോളവല്‍ക്കരണവും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയും.

‍മാനവചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ സംഭവമാണ് കാള്‍മാര്‍ക്സ് നേതൃത്വം നല്‍കിയ ഒന്നാം ഇന്റര്‍നാഷണല്‍. 1864 ല്‍ ലണ്ടനില്‍ രൂപംകൊണ്ടതും ഒരു പതിറ്റാണ്ടോളം സജീവമായി നിലകൊണ്ടതും 1876 ല്‍ ഔപചാരികമായി അവസാനിച്ചതുമായ പ്രസ്ഥാനം. 1848 ല്‍ സര്‍വരാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന ആഹ്വാനത്തോടെ കമ്യൂണിസ്റ് മാനിഫെസ്റോ പ്രസിദ്ധപ്പെടുത്തിയ മാര്‍ക്സ് ഒന്നാം ഇന്റര്‍നാഷണല്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിക്കൊണ്ട് തൊഴിലാളിവര്‍ഗ സാര്‍വദേശീയത എന്ന ആശയത്തിന് മൂര്‍ത്തരൂപം നല്‍കുകയായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ മോചനം തൊഴിലാളികള്‍തന്നെ നേടിയെടുക്കേണ്ടതാണെന്നും സ്വന്തം വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കു മാത്രമായോ വര്‍കുത്തകയ്ക്കു വേണ്ടിയോ ഉള്ളതല്ല, തുല്യാവകാശത്തിനും തുല്യകടമയ്ക്കും വേണ്ടിയുള്ളതാണ് വര്‍ഗസമരം എന്നും അതായത് തൊഴിലാളിവര്‍ഗം ലോകത്തെല്ലായിടത്തും നടത്തുന്ന പോരാട്ടം മാനവരാശിക്കാകെ വേണ്ടിയാണെന്നാണ് ഒന്നാം ഇന്റര്‍നാഷണല്‍ അനുശാസിച്ചത്. മാര്‍ക്സ് ജീവിച്ചിരുന്ന കാലഘട്ടത്തിലെ രണ്ട് ഇന്റര്‍നാഷണലുകളെപ്പോലെയുള്ള സാര്‍വദേശീയ പ്രസ്ഥാനം ഇന്ന് നിലവിലില്ലെങ്കിലും വര്‍ഗപരമായി സാര്‍വദേശീയ ഐക്യത്തിന്റെ പ്രസക്തി എല്ലാ രാജ്യത്തെയും ട്രേഡ് യൂണിയനുകള്‍ തിരിച്ചറിയുന്നു. വിവിധരാജ്യത്തെ പ്രശ്നങ്ങള്‍ക്ക് വ്യതിരിക്തതയുണ്ടെങ്കിലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ഏകീഭാവം നല്‍കിയിരിക്കുന്നു. മുതലാളിത്തത്തിന്റെ അടിസ്ഥാനം ചൂഷണമാണ്. ആഗോളവല്‍ക്കരണകാലത്ത് ചൂഷണം എല്ലാ മുഖംമൂടിയും അഴിഞ്ഞുവീണ് കൂടുതല്‍ പ്രകടമാവുകയാണ്. അതിന്റെ കാടന്‍സ്വഭാവം കൂടുതല്‍ തെളിഞ്ഞുവരുന്നു. ഈ സാഹചര്യത്തിലാണ് നാലു ദിവസമായി കൊച്ചിയില്‍ നടന്ന 'സതേ ഇനിഷ്യേറ്റീവ് ഓ ഗ്ളോബലൈസേഷന്‍ ആന്‍ഡ് ട്രേഡ് യൂണിയന്‍ റൈറ്റ്സ്' (സിഗ്റ്റര്‍) കോഗ്രസ് പ്രസക്തമാകുന്നത്. 1991 ല്‍ ആഗോളവല്‍ക്കരണം ആരംഭിച്ച ഘട്ടത്തില്‍ രൂപംകൊണ്ട സിഗ്റ്ററിന്റെ എട്ടാമത് കോഗ്രസിനാണ് കൊച്ചി വേദിയായത്. കക്ഷിരാഷ്ട്രീയത്തിനും മറ്റ് പരിഗണനയ്ക്കുമെല്ലാം അതീതമായി തെക്കന്‍ രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളുടെ 181 നേതാക്കള്‍ സംബന്ധിച്ച സിഗ്റ്റര്‍ എട്ടാം കോഗ്രസ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമരസംഘടനയായ സിഐടിയുവാണ്. ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന കെടുതികള്‍ക്കെതിരായി സാര്‍വദേശീയമായി തൊഴിലാളികളുടെ ഐക്യവും യോജിച്ച പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്താനുള്ള ആഹ്വാനത്തോടെയാണ് കോഗ്രസ് സമാപിച്ചത്. സമാപനദിവസം സമ്മേളനപ്രതിനിധികളെ അഭിമുഖീകരിച്ചുകൊണ്ടും തുടര്‍ന്ന് പൊതുസമ്മേളനത്തിലും ഞാന്‍ പ്രസംഗിക്കുകയുണ്ടായി. 'സിഗ്റ്റര്‍' കോഗ്രസ് ലോകത്തെങ്ങുമുള്ള ട്രേഡ് യൂണിയനുകള്‍ക്ക് ആവേശംപകരും. ആഗോളമുതലാളിത്തം ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ട്രേഡ് യൂണിയനുകളെ തകര്‍ക്കാനും ക്ഷീണിപ്പിക്കാനുമാണ്. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സാര്‍വദേശീയമായിത്തന്നെ നിഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്ന മുദ്രാവാക്യമാണ് ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മുതലാളിത്തം അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകാരണം തൊഴിലില്ലാപ്പടയുടെ വലുപ്പം കൂടിക്കൊണ്ടിരിക്കുന്നു. കഴുത്തറുപ്പന്‍ മത്സരം കാരണം ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ മുതലാളിമാര്‍ നിര്‍ബദ്ധരാകുന്നു. മറ്റ് ചെലവുകള്‍ കുറയ്ക്കാനാവില്ലെന്നതിനാല്‍ എളുപ്പവഴിയായി വേതനത്തില്‍ കുറവ് വരുത്തുകയാണ് മുതലാളിമാര്‍. തൊഴില്‍ഭാരം വര്‍ധിപ്പിക്കുകയും കൂലി കുറയ്ക്കുകയും അങ്ങനെ ജീവിതദുരിതത്തിലേക്ക് തൊഴിലാളികളെ തള്ളിയിടുകയുമാണ്. ദേശീയ വ്യവസായങ്ങളെ ശക്തിപ്പെടുത്താനെന്ന പേരില്‍ ഒരു മാനദണ്ഡവുമില്ലാതെ സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ അനുവദിക്കുന്നു. തൊഴില്‍നിയമങ്ങള്‍ ബാധകമല്ലാത്തതും നികുതിരഹിതവുമായ ദ്വീപുകളാണ് പ്രത്യേക സാമ്പത്തികമേഖലകള്‍. ഇന്ത്യാ രാജ്യത്തുതന്നെ അഞ്ഞൂറോളം പ്രത്യേക സാമ്പത്തികമേഖല നിലവില്‍ വന്നുകഴിഞ്ഞു. അതേസമയം കേരളത്തില്‍ പ്രത്യേക സാമ്പത്തികമേഖലകളിലും തൊഴില്‍നിയമങ്ങള്‍ ബാധകമായിരിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഞങ്ങള്‍. പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് നവ ലിബറല്‍നയങ്ങള്‍ക്കതിരെ ബദല്‍നയങ്ങള്‍ നടപ്പാക്കി കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റ് സൃഷ്ടിക്കുന്ന മാതൃക സംബന്ധിച്ച് ഞാന്‍ പ്രതിനിധികളോട് വിശദീകരിക്കുകയുണ്ടായി. സതേ ഇന്‍ഷ്യേറ്റീവ് ഓ ഗ്ളോബലൈസേഷന്‍ ആന്‍ഡ് ട്രേഡ് യൂണിയന്‍ റൈറ്റ് എന്നതാണ് സംഘടനയുടെ പേരെങ്കിലും സാര്‍വദേശീയമായിത്തന്നെ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ യോജിച്ച പ്രവര്‍ത്തനത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാകും എട്ടാം കോഗ്രസ്. ആറ് കമീഷനുകളായി തിരിഞ്ഞ് നടത്തിയ സമഗ്രമായ ചര്‍ച്ചയ്ക്ക് ശേഷം കോഗ്രസ് അംഗീകരിച്ച പ്രമേയം അതിന് സഹായകമായതാണ്. കോഗ്രസില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രകടമായത് ആഗോളവല്‍ക്കരണത്തിന്റെ ഭീഷണമുഖമാണ്. ലോകമെങ്ങും അസന്തുലിത വികസനമാണ് നടക്കുന്നത്. ദരിദ്രന്‍ മുമ്പെന്നത്തേക്കാളും ദരിദ്രവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ധനികന്‍ കൂടുതല്‍ ധനികവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ധനം ഒരു പിടി ആളുകളുടെ കൈയില്‍മാത്രമായി പരിമിതപ്പെടുന്നു. ലോക സമ്പത്തിന്റെ നാല്‍പ്പതു ശതമാനവും കൈയാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം ധനികരാണ്. അതുപോലെ, ലോക ജനസംഖ്യയുടെ അന്‍പതുശതമാനം വരുന്ന ദരിദ്രര്‍ക്കു ലഭിക്കുന്നത് സമ്പത്തിന്റെ കേവലം ഒരു ശതമാനം മാത്രമാണ്. ഇന്ത്യയിലും ഇതാണ് സ്ഥിതി. ദേശീയ വരുമാനത്തിന്റെ മുപ്പത് ശതമാനവും കൈയടക്കുന്നത് 48 ശതകോടീശ്വരന്മാരാണ്. രാജ്യത്തെ നാല്‍പ്പതു ശതമാനം കുട്ടികളും പോഷകാഹാരക്കുറവുമൂലം അനീമിയ ബാധിച്ചവരാണ്. ആഗോളീകരണം ജീവിതസാഹചര്യങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതിന്റെ തെളിവാണിത്. ലോകസമ്പന്നരില്‍ പത്തില്‍ നാലും ഇന്ത്യയിലാണെന്നാണ് കണക്ക് പറയുന്നത്. ജപ്പാനില്‍ പത്തില്‍ രണ്ടു മാത്രമാണുള്ളത്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ താമസിക്കുന്ന മുകള്‍ത്തട്ടിലെ 20 ശതമാനം ധനികര്‍ ലോകസമ്പത്തിന്റെ 85 ശതമാനത്തിന്റെ ഉടമകളാണ്. ഇതിനൊരു മറുവശവുമുണ്ട്. ഇവിടെത്തന്നെയുള്ള കീഴ്ത്തട്ടിലെ 20 ശതമാനം ദരിദ്രര്‍ക്ക് ലോകവരുമാനത്തിന്റെ 1.3 ശതമാനം മാത്രമാണുള്ളത്. ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്ന 'ആഗോള ഗ്രാമം' എന്ന സങ്കല്‍പ്പത്തിന്റെ പൊള്ളത്തരമാണിതു വെളിവാക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ഉപകരണങ്ങളായ ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ലോക വ്യാപാര സംഘടനയുമാണ് ആഗോളഗ്രാമസങ്കല്‍പ്പത്തിന്റെ ഉപജ്ഞാതാക്കള്‍. വാസ്തവത്തില്‍ നടക്കുന്നത് ദരിദ്രനെ പിഴിഞ്ഞൂറ്റി ധനികനെ ധനികവല്‍ക്കരിക്കലാണ്. ആഗോളവല്‍ക്കരണത്തില്‍നിന്ന് ഇനിയുമൊരു തിരിച്ചുപോക്കില്ല എന്നാണ് മറ്റൊരു വാദം. ഇത് വസ്തുതാവിരുദ്ധമാണ്. ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ അവസ്ഥ അസ്ഥിരവും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതുമാണ്. മഹാഭൂരിപക്ഷം ജനങ്ങളും തിരസ്കരിച്ചുകഴിഞ്ഞ സാങ്കല്‍പ്പിക സ്വര്‍ഗ വാദവുമായി ഇതിന്റെ ഉപജ്ഞാതാക്കള്‍ക്ക് മുന്നോട്ടുപോകാനാവില്ല. ജീവിതം ദുരന്തപൂര്‍ണമാക്കിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പു പ്രത്യയശാസ്ത്രത്തെ ലോകജനത, പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനവിഭാഗം എതിര്‍ത്തു തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങുകയാണ്. കള്ള പ്രചാരണങ്ങളേക്കാള്‍ ജീവിത യാഥാര്‍ഥ്യമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. മൂലധനത്തോടൊപ്പം അധ്വാനവും കൂടുമാറിക്കൊണ്ടിരിക്കുന്നു. കുറഞ്ഞ വേതനം, കൂടിയ അധ്വാനസമയം എന്നതാണ് മൂലധനശക്തികളുടെ ഡിമാന്‍ഡ്. അധ്വാനസമയം വര്‍ധിപ്പിച്ച് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ്. കോട്രാക്ട് നിയമനങ്ങള്‍ നടത്തി തൊഴിലാളിയുടെ സേവന വേതന വ്യവസ്ഥ അട്ടിമറിക്കുന്നു. ഏറ്റവും കുറഞ്ഞ കൂലിക്ക് അധ്വാനം 'ലോക ഗ്രാമത്തില്‍' നിന്ന് വിലപേശി വാങ്ങുകയാണ്. അധ്വാനത്തിന്റെ ഔട്ട്സോഴ്സിങ് എന്ന ഓമനപ്പേരില്‍ നടക്കുന്ന ഈ നെറികേടിനെതിരെ ദേശീയ ഭരണകൂടങ്ങള്‍ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ല എന്നതാണ് തൊഴിലാളികള്‍ നേരിടുന്ന ഒരു പ്രതിസന്ധി. പ്രത്യേക സാമ്പത്തിക മേഖലകളും പ്രതിലോമകരമായ തൊഴില്‍ നിയമങ്ങളും അധ്വാനത്തെയും അതിലൂടെ സാമ്പത്തികോല്‍പ്പാദന പ്രക്രിയയെയും ദുര്‍ബലപ്പെടുത്തുന്നു. ആത്യന്തികമായി ഉല്‍പ്പാദനമുരടിപ്പും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉണ്ടാകുന്നത്. തൊഴിലാളിയുടെ തൊഴില്‍സാഹചര്യങ്ങളെക്കുറിച്ച്, തൊഴില്‍ജന്യ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്, സേവന വേതന വ്യവസ്ഥകളെക്കുറിച്ച്, സാമൂഹ്യ സുരക്ഷയെക്കുറിച്ച്- എല്ലാമെല്ലാം മൌനം പാലിക്കുകയോ നിഷേധാത്മക സമീപനം കൈക്കൊള്ളുകയോ ചെയ്യുന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ രീതി. പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ആഗോള കോര്‍പറേഷനുകള്‍ക്ക് വഴിയൊരുക്കുന്നതിനാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും അനാദായകരമാക്കുന്നതും. ആഗോള ഭീമന്മാരുടെ കടന്നുവരവ് തദ്ദേശീയ വ്യവസായത്തെ തകര്‍ത്തെറിയുകയും ദേശീയ സാമ്പത്തിക വ്യവസ്ഥയില്‍ വിദേശ മൂലധനത്തിന്റെ പിടി മുറുക്കുകയുംചെയ്യുന്നു. ഈ സാമ്പത്തിക വികസന പ്രക്രിയയെ യുഎന്‍ഡിപി വിശേഷിപ്പിച്ചത് ഭാവിയില്ലാത്ത വളര്‍ച്ച എന്നാണ്. കാടുവെട്ടിയും കുന്നിടിച്ചും വയലും കായലും നികത്തിയും കെട്ടിട സമുച്ചയങ്ങളുയരുന്ന വികസനം നാളെയുടെ കലവറകളെയാണ് മുടിക്കുന്നത്. ഇതിനെയെല്ലാം ചെറുത്തു തോല്‍പ്പിക്കാന്‍ ബഹുജനങ്ങളുടെയും തൊഴിലാളികളുടെയും പ്രക്ഷോഭത്തിനു കഴിയും. അതിനേ കഴിയൂ. ഇത്തരമൊരു സാഹചര്യത്തില്‍ സാര്‍വദേശീയമായ ആശയവിനിമയവും ചര്‍ച്ചയും മാത്രമല്ല, കഴിയുംവിധം ഒരു അന്താരാഷ്ട്ര സംഘടനാരൂപംതന്നെ ആര്‍ജിക്കേണ്ടതുണ്ടെന്നും സാര്‍വദേശീയമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടതുണ്ടെന്നും തീരുമാനിച്ചുവെന്നതാണ് സിഗ്റ്റര്‍ എട്ടാം കോഗ്രസിനെ ചരിത്രപ്രധാനമാക്കുന്നത്. ഒക്ടോബറില്‍ ഒരു അന്താരാഷ്ട്ര പ്രതിഷേധദിനാചരണം സംഘടിപ്പിക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. കുടിയേറ്റ തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അതത് രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ ശക്തമായി ഇടപെടണമെന്നും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ - ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രക്ഷോഭത്തിന് പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും ട്രേഡ് യൂണിയനുകളെ 'സിഗ്റ്റര്‍' ആഹ്വാനംചെയ്തു. ആഗോളവല്‍ക്കരണത്തിനെതിരായി സാര്‍വദേശീയ തൊഴിലാളി ഐക്യം കെട്ടിപ്പടുക്കാനുള്ള സുപ്രധാനമായ ഒരു ട്രേഡ് യൂണിയന്‍ കോഗ്രസിന് വേദിയായി എന്നതില്‍ കേരളത്തിന് അഭിമാനിക്കാം.
വി എസ് അച്യുതാനന്ദന്‍.

1 comment:

ജനശക്തി ന്യൂസ്‌ said...

ആഗോളവല്‍ക്കരണവും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയും

മാനവചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ സംഭവമാണ് കാള്‍മാര്‍ക്സ് നേതൃത്വം നല്‍കിയ ഒന്നാം ഇന്റര്‍നാഷണല്‍. 1864 ല്‍ ലണ്ടനില്‍ രൂപംകൊണ്ടതും ഒരു പതിറ്റാണ്ടോളം സജീവമായി നിലകൊണ്ടതും 1876 ല്‍ ഔപചാരികമായി അവസാനിച്ചതുമായ പ്രസ്ഥാനം. 1848 ല്‍ സര്‍വരാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന ആഹ്വാനത്തോടെ കമ്യൂണിസ്റ് മാനിഫെസ്റോ പ്രസിദ്ധപ്പെടുത്തിയ മാര്‍ക്സ് ഒന്നാം ഇന്റര്‍നാഷണല്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിക്കൊണ്ട് തൊഴിലാളിവര്‍ഗ സാര്‍വദേശീയത എന്ന ആശയത്തിന് മൂര്‍ത്തരൂപം നല്‍കുകയായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ മോചനം തൊഴിലാളികള്‍തന്നെ നേടിയെടുക്കേണ്ടതാണെന്നും സ്വന്തം വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കു മാത്രമായോ വര്‍കുത്തകയ്ക്കു വേണ്ടിയോ ഉള്ളതല്ല, തുല്യാവകാശത്തിനും തുല്യകടമയ്ക്കും വേണ്ടിയുള്ളതാണ് വര്‍ഗസമരം എന്നും അതായത് തൊഴിലാളിവര്‍ഗം ലോകത്തെല്ലായിടത്തും നടത്തുന്ന പോരാട്ടം മാനവരാശിക്കാകെ വേണ്ടിയാണെന്നാണ് ഒന്നാം ഇന്റര്‍നാഷണല്‍ അനുശാസിച്ചത്. മാര്‍ക്സ് ജീവിച്ചിരുന്ന കാലഘട്ടത്തിലെ രണ്ട് ഇന്റര്‍നാഷണലുകളെപ്പോലെയുള്ള സാര്‍വദേശീയ പ്രസ്ഥാനം ഇന്ന് നിലവിലില്ലെങ്കിലും വര്‍ഗപരമായി സാര്‍വദേശീയ ഐക്യത്തിന്റെ പ്രസക്തി എല്ലാ രാജ്യത്തെയും ട്രേഡ് യൂണിയനുകള്‍ തിരിച്ചറിയുന്നു. വിവിധരാജ്യത്തെ പ്രശ്നങ്ങള്‍ക്ക് വ്യതിരിക്തതയുണ്ടെങ്കിലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ഏകീഭാവം നല്‍കിയിരിക്കുന്നു. മുതലാളിത്തത്തിന്റെ അടിസ്ഥാനം ചൂഷണമാണ്. ആഗോളവല്‍ക്കരണകാലത്ത് ചൂഷണം എല്ലാ മുഖംമൂടിയും അഴിഞ്ഞുവീണ് കൂടുതല്‍ പ്രകടമാവുകയാണ്. അതിന്റെ കാടന്‍സ്വഭാവം കൂടുതല്‍ തെളിഞ്ഞുവരുന്നു. ഈ സാഹചര്യത്തിലാണ് നാലു ദിവസമായി കൊച്ചിയില്‍ നടന്ന 'സതേ ഇനിഷ്യേറ്റീവ് ഓ ഗ്ളോബലൈസേഷന്‍ ആന്‍ഡ് ട്രേഡ് യൂണിയന്‍ റൈറ്റ്സ്' (സിഗ്റ്റര്‍) കോഗ്രസ് പ്രസക്തമാകുന്നത്. 1991 ല്‍ ആഗോളവല്‍ക്കരണം ആരംഭിച്ച ഘട്ടത്തില്‍ രൂപംകൊണ്ട സിഗ്റ്ററിന്റെ എട്ടാമത് കോഗ്രസിനാണ് കൊച്ചി വേദിയായത്. കക്ഷിരാഷ്ട്രീയത്തിനും മറ്റ് പരിഗണനയ്ക്കുമെല്ലാം അതീതമായി തെക്കന്‍ രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളുടെ 181 നേതാക്കള്‍ സംബന്ധിച്ച സിഗ്റ്റര്‍ എട്ടാം കോഗ്രസ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമരസംഘടനയായ സിഐടിയുവാണ്. ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന കെടുതികള്‍ക്കെതിരായി സാര്‍വദേശീയമായി തൊഴിലാളികളുടെ ഐക്യവും യോജിച്ച പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്താനുള്ള ആഹ്വാനത്തോടെയാണ് കോഗ്രസ് സമാപിച്ചത്. സമാപനദിവസം സമ്മേളനപ്രതിനിധികളെ അഭിമുഖീകരിച്ചുകൊണ്ടും തുടര്‍ന്ന് പൊതുസമ്മേളനത്തിലും ഞാന്‍ പ്രസംഗിക്കുകയുണ്ടായി. 'സിഗ്റ്റര്‍' കോഗ്രസ് ലോകത്തെങ്ങുമുള്ള ട്രേഡ് യൂണിയനുകള്‍ക്ക് ആവേശംപകരും. ആഗോളമുതലാളിത്തം ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ട്രേഡ് യൂണിയനുകളെ തകര്‍ക്കാനും ക്ഷീണിപ്പിക്കാനുമാണ്. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സാര്‍വദേശീയമായിത്തന്നെ നിഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്ന മുദ്രാവാക്യമാണ് ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മുതലാളിത്തം അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകാരണം തൊഴിലില്ലാപ്പടയുടെ വലുപ്പം കൂടിക്കൊണ്ടിരിക്കുന്നു. കഴുത്തറുപ്പന്‍ മത്സരം കാരണം ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ മുതലാളിമാര്‍ നിര്‍ബദ്ധരാകുന്നു. മറ്റ് ചെലവുകള്‍ കുറയ്ക്കാനാവില്ലെന്നതിനാല്‍ എളുപ്പവഴിയായി വേതനത്തില്‍ കുറവ് വരുത്തുകയാണ് മുതലാളിമാര്‍. തൊഴില്‍ഭാരം വര്‍ധിപ്പിക്കുകയും കൂലി കുറയ്ക്കുകയും അങ്ങനെ ജീവിതദുരിതത്തിലേക്ക് തൊഴിലാളികളെ തള്ളിയിടുകയുമാണ്. ദേശീയ വ്യവസായങ്ങളെ ശക്തിപ്പെടുത്താനെന്ന പേരില്‍ ഒരു മാനദണ്ഡവുമില്ലാതെ സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ അനുവദിക്കുന്നു. തൊഴില്‍നിയമങ്ങള്‍ ബാധകമല്ലാത്തതും നികുതിരഹിതവുമായ ദ്വീപുകളാണ് പ്രത്യേക സാമ്പത്തികമേഖലകള്‍. ഇന്ത്യാ രാജ്യത്തുതന്നെ അഞ്ഞൂറോളം പ്രത്യേക സാമ്പത്തികമേഖല നിലവില്‍ വന്നുകഴിഞ്ഞു. അതേസമയം കേരളത്തില്‍ പ്രത്യേക സാമ്പത്തികമേഖലകളിലും തൊഴില്‍നിയമങ്ങള്‍ ബാധകമായിരിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഞങ്ങള്‍. പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് നവ ലിബറല്‍നയങ്ങള്‍ക്കതിരെ ബദല്‍നയങ്ങള്‍ നടപ്പാക്കി കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റ് സൃഷ്ടിക്കുന്ന മാതൃക സംബന്ധിച്ച് ഞാന്‍ പ്രതിനിധികളോട് വിശദീകരിക്കുകയുണ്ടായി. സതേ ഇന്‍ഷ്യേറ്റീവ് ഓ ഗ്ളോബലൈസേഷന്‍ ആന്‍ഡ് ട്രേഡ് യൂണിയന്‍ റൈറ്റ് എന്നതാണ് സംഘടനയുടെ പേരെങ്കിലും സാര്‍വദേശീയമായിത്തന്നെ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ യോജിച്ച പ്രവര്‍ത്തനത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാകും എട്ടാം കോഗ്രസ്. ആറ് കമീഷനുകളായി തിരിഞ്ഞ് നടത്തിയ സമഗ്രമായ ചര്‍ച്ചയ്ക്ക് ശേഷം കോഗ്രസ് അംഗീകരിച്ച പ്രമേയം അതിന് സഹായകമായതാണ്. കോഗ്രസില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രകടമായത് ആഗോളവല്‍ക്കരണത്തിന്റെ ഭീഷണമുഖമാണ്. ലോകമെങ്ങും അസന്തുലിത വികസനമാണ് നടക്കുന്നത്. ദരിദ്രന്‍ മുമ്പെന്നത്തേക്കാളും ദരിദ്രവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ധനികന്‍ കൂടുതല്‍ ധനികവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ധനം ഒരു പിടി ആളുകളുടെ കൈയില്‍മാത്രമായി പരിമിതപ്പെടുന്നു. ലോക സമ്പത്തിന്റെ നാല്‍പ്പതു ശതമാനവും കൈയാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം ധനികരാണ്. അതുപോലെ, ലോക ജനസംഖ്യയുടെ അന്‍പതുശതമാനം വരുന്ന ദരിദ്രര്‍ക്കു ലഭിക്കുന്നത് സമ്പത്തിന്റെ കേവലം ഒരു ശതമാനം മാത്രമാണ്. ഇന്ത്യയിലും ഇതാണ് സ്ഥിതി. ദേശീയ വരുമാനത്തിന്റെ മുപ്പത് ശതമാനവും കൈയടക്കുന്നത് 48 ശതകോടീശ്വരന്മാരാണ്. രാജ്യത്തെ നാല്‍പ്പതു ശതമാനം കുട്ടികളും പോഷകാഹാരക്കുറവുമൂലം അനീമിയ ബാധിച്ചവരാണ്. ആഗോളീകരണം ജീവിതസാഹചര്യങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതിന്റെ തെളിവാണിത്. ലോകസമ്പന്നരില്‍ പത്തില്‍ നാലും ഇന്ത്യയിലാണെന്നാണ് കണക്ക് പറയുന്നത്. ജപ്പാനില്‍ പത്തില്‍ രണ്ടു മാത്രമാണുള്ളത്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ താമസിക്കുന്ന മുകള്‍ത്തട്ടിലെ 20 ശതമാനം ധനികര്‍ ലോകസമ്പത്തിന്റെ 85 ശതമാനത്തിന്റെ ഉടമകളാണ്. ഇതിനൊരു മറുവശവുമുണ്ട്. ഇവിടെത്തന്നെയുള്ള കീഴ്ത്തട്ടിലെ 20 ശതമാനം ദരിദ്രര്‍ക്ക് ലോകവരുമാനത്തിന്റെ 1.3 ശതമാനം മാത്രമാണുള്ളത്. ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്ന 'ആഗോള ഗ്രാമം' എന്ന സങ്കല്‍പ്പത്തിന്റെ പൊള്ളത്തരമാണിതു വെളിവാക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ഉപകരണങ്ങളായ ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ലോക വ്യാപാര സംഘടനയുമാണ് ആഗോളഗ്രാമസങ്കല്‍പ്പത്തിന്റെ ഉപജ്ഞാതാക്കള്‍. വാസ്തവത്തില്‍ നടക്കുന്നത് ദരിദ്രനെ പിഴിഞ്ഞൂറ്റി ധനികനെ ധനികവല്‍ക്കരിക്കലാണ്. ആഗോളവല്‍ക്കരണത്തില്‍നിന്ന് ഇനിയുമൊരു തിരിച്ചുപോക്കില്ല എന്നാണ് മറ്റൊരു വാദം. ഇത് വസ്തുതാവിരുദ്ധമാണ്. ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ അവസ്ഥ അസ്ഥിരവും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതുമാണ്. മഹാഭൂരിപക്ഷം ജനങ്ങളും തിരസ്കരിച്ചുകഴിഞ്ഞ സാങ്കല്‍പ്പിക സ്വര്‍ഗ വാദവുമായി ഇതിന്റെ ഉപജ്ഞാതാക്കള്‍ക്ക് മുന്നോട്ടുപോകാനാവില്ല. ജീവിതം ദുരന്തപൂര്‍ണമാക്കിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പു പ്രത്യയശാസ്ത്രത്തെ ലോകജനത, പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനവിഭാഗം എതിര്‍ത്തു തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങുകയാണ്. കള്ള പ്രചാരണങ്ങളേക്കാള്‍ ജീവിത യാഥാര്‍ഥ്യമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. മൂലധനത്തോടൊപ്പം അധ്വാനവും കൂടുമാറിക്കൊണ്ടിരിക്കുന്നു. കുറഞ്ഞ വേതനം, കൂടിയ അധ്വാനസമയം എന്നതാണ് മൂലധനശക്തികളുടെ ഡിമാന്‍ഡ്. അധ്വാനസമയം വര്‍ധിപ്പിച്ച് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ്. കോട്രാക്ട് നിയമനങ്ങള്‍ നടത്തി തൊഴിലാളിയുടെ സേവന വേതന വ്യവസ്ഥ അട്ടിമറിക്കുന്നു. ഏറ്റവും കുറഞ്ഞ കൂലിക്ക് അധ്വാനം 'ലോക ഗ്രാമത്തില്‍' നിന്ന് വിലപേശി വാങ്ങുകയാണ്. അധ്വാനത്തിന്റെ ഔട്ട്സോഴ്സിങ് എന്ന ഓമനപ്പേരില്‍ നടക്കുന്ന ഈ നെറികേടിനെതിരെ ദേശീയ ഭരണകൂടങ്ങള്‍ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ല എന്നതാണ് തൊഴിലാളികള്‍ നേരിടുന്ന ഒരു പ്രതിസന്ധി. പ്രത്യേക സാമ്പത്തിക മേഖലകളും പ്രതിലോമകരമായ തൊഴില്‍ നിയമങ്ങളും അധ്വാനത്തെയും അതിലൂടെ സാമ്പത്തികോല്‍പ്പാദന പ്രക്രിയയെയും ദുര്‍ബലപ്പെടുത്തുന്നു. ആത്യന്തികമായി ഉല്‍പ്പാദനമുരടിപ്പും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉണ്ടാകുന്നത്. തൊഴിലാളിയുടെ തൊഴില്‍സാഹചര്യങ്ങളെക്കുറിച്ച്, തൊഴില്‍ജന്യ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്, സേവന വേതന വ്യവസ്ഥകളെക്കുറിച്ച്, സാമൂഹ്യ സുരക്ഷയെക്കുറിച്ച്- എല്ലാമെല്ലാം മൌനം പാലിക്കുകയോ നിഷേധാത്മക സമീപനം കൈക്കൊള്ളുകയോ ചെയ്യുന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ രീതി. പൊതുസ്വത്ത് കൊള്ളയടിക്കാന്‍ ആഗോള കോര്‍പറേഷനുകള്‍ക്ക് വഴിയൊരുക്കുന്നതിനാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും അനാദായകരമാക്കുന്നതും. ആഗോള ഭീമന്മാരുടെ കടന്നുവരവ് തദ്ദേശീയ വ്യവസായത്തെ തകര്‍ത്തെറിയുകയും ദേശീയ സാമ്പത്തിക വ്യവസ്ഥയില്‍ വിദേശ മൂലധനത്തിന്റെ പിടി മുറുക്കുകയുംചെയ്യുന്നു. ഈ സാമ്പത്തിക വികസന പ്രക്രിയയെ യുഎന്‍ഡിപി വിശേഷിപ്പിച്ചത് ഭാവിയില്ലാത്ത വളര്‍ച്ച എന്നാണ്. കാടുവെട്ടിയും കുന്നിടിച്ചും വയലും കായലും നികത്തിയും കെട്ടിട സമുച്ചയങ്ങളുയരുന്ന വികസനം നാളെയുടെ കലവറകളെയാണ് മുടിക്കുന്നത്. ഇതിനെയെല്ലാം ചെറുത്തു തോല്‍പ്പിക്കാന്‍ ബഹുജനങ്ങളുടെയും തൊഴിലാളികളുടെയും പ്രക്ഷോഭത്തിനു കഴിയും. അതിനേ കഴിയൂ. ഇത്തരമൊരു സാഹചര്യത്തില്‍ സാര്‍വദേശീയമായ ആശയവിനിമയവും ചര്‍ച്ചയും മാത്രമല്ല, കഴിയുംവിധം ഒരു അന്താരാഷ്ട്ര സംഘടനാരൂപംതന്നെ ആര്‍ജിക്കേണ്ടതുണ്ടെന്നും സാര്‍വദേശീയമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടതുണ്ടെന്നും തീരുമാനിച്ചുവെന്നതാണ് സിഗ്റ്റര്‍ എട്ടാം കോഗ്രസിനെ ചരിത്രപ്രധാനമാക്കുന്നത്. ഒക്ടോബറില്‍ ഒരു അന്താരാഷ്ട്ര പ്രതിഷേധദിനാചരണം സംഘടിപ്പിക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. കുടിയേറ്റ തൊഴിലാളികളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അതത് രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ ശക്തമായി ഇടപെടണമെന്നും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ - ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രക്ഷോഭത്തിന് പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും ട്രേഡ് യൂണിയനുകളെ 'സിഗ്റ്റര്‍' ആഹ്വാനംചെയ്തു. ആഗോളവല്‍ക്കരണത്തിനെതിരായി സാര്‍വദേശീയ തൊഴിലാളി ഐക്യം കെട്ടിപ്പടുക്കാനുള്ള സുപ്രധാനമായ ഒരു ട്രേഡ് യൂണിയന്‍ കോഗ്രസിന് വേദിയായി എന്നതില്‍ കേരളത്തിന് അഭിമാനിക്കാം.

വി എസ് അച്യുതാനന്ദന്‍